എനിക്ക് ഒളിക്കാനൊരു പർവ്വതം വേണം; അവിടൊരു ദേവദാരുമരവും, മഴവഴിയൊഴുക്കുകൾ പതം വരുത്തുന്ന പാതകളും, ആകാശം വിരിച്ചിട്ട നീലനീരുറവും…. അശാന്തിയുടെ അഗ്നിപക്ഷമാണിന്ന്… സാന്ദ്രതമസ്സിൽ അശുദ്ധനായി ഞാൻ; കണ്ണുകളിൽ ക്രൗര്യം നിറയ്ക്കപ്പെട്ട വേട്ടക്കാരൻ. വേട്ടക്കാരൻ! ആരുടെയോ നാവുപിഴ; ഇരയെക്കാൾ തിരസ്കരിക്കപ്പെട്ട മറ്റൊരു ഇര…. പ്രാണന്റെ …
Read More »Tag Archives: kavitha
‘പി’ അവധൂതനായ പാട്ടുകാരൻ
മലയാള കാവ്യസപര്യയിലെ ഒറ്റയാൻ.. കവിതയിലെ കളിയച്ഛൻ.. മഹാകവി പി.കുഞ്ഞിരാമൻ നായർ 1905 മലയാള സാഹിത്യത്തിലെ ശുക്രനക്ഷത്രം പിറന്നു. ആകാശ താരകങ്ങള്‍ കൂടുതല്‍ മിഴിതുറന്നു ആ പവിത്ര ജനനം നോക്കിക്കണ്ടു. കൂടെ പിറന്ന ദാരിദ്ര്യത്തെ കവി ഒരിക്കലും തട്ടിയകറ്റാന്‍ ശ്രമിച്ചതായറിയില്ല, എന്തെന്നാല്‍ സമ്പന്നമായിരുന്നു …
Read More »ഒന്നാം ക്ലാസിലെ കുട്ടി
ഇലകളെല്ലാം ബന്ധുക്കളെപോലാകയാൽ, എപ്പോൾ വേണമെങ്കിലും മഞ്ഞക്കുകയോ, കൊഴിയുകയോ പുതിയത് നാമ്പെടുക്കുകയോ ചെയ്യാം. എത്രകാലം കൂടെയുണ്ടാ...
Read More »അമ്മ
അച്ഛൻ വീടരികിലെത്തുംമുമ്പേ പടികടന്നെത്തിക്കും കാറ്റാ ചാരായചൂര്… ഓടിച്ചെന്ന് കീറപായയിൽ ഉടുക്കുക്കൊട്ടുന്ന ഹൃദയവുമായ് ഉറക്കമഭിനയിക്കും കുഞ്ഞുകണ്ണുകൾ… അന്തിക്കടംവാങ്ങിയ മണ്ണെണ്ണ തീർന്ന് മരണനൃത്തം ചവിട്ടുന്ന വിളക്കിനെ വലംകാലാൽ തട്ടിയകറ്റുമ്പോൾ പച്ചവെള്ളത്താൽ താളിച്ച മുരിങ്ങയിലക്കറി പറ്റിപ്പിടിച്ചു തേങ്ങും ചാണക തറയിൽ… കാലം കഞ്ഞിക്കലത്തിൽ വറുതി പുഴുങ്ങിയപ്പോൾ …
Read More »I’m…..
An umpire who runs an empire. A referee and a referrer. A driver who’s forever driven around. A cook who eternally smells things cooked up. A cleaner and a cleanser. …
Read More »കൗമാര ഗന്ധങ്ങൾ
പരിചിതമായൊരോർമ്മയിൽ, പൂത്തുലഞ്ഞ് നിൽക്കുമ്പോഴാണ്, കൗമാരം പതുങ്ങിവന്ന് കണ്ണുകൾ പൊത്തിയത്. ഷേർളി ടീച്ചറും, കുമാരൻ മാസ്റ്ററും, പ്രണയത്തിന്റെ ഉത്തോലകതത്വം, ഒളികണ്ണിട്ട് പഠിപ്പിക്കുമ്പോൾ, തുറന്നിട്ട വാതിലിലൂടൊരാത്മാവ്, ശരീരം വിട്ട് ആകാശച്ചെരുവിലെ വെളിച്ചത്തിലേക്ക് പോയി. മാനത്ത് എട്ടുനോമ്പ് നോറ്റ് പെയ്യാൻ നിന്ന മേഘങ്ങൾ, കാർകൂന്തൽ മാടിക്കെട്ടി …
Read More »കിണർ
അന്നൊരു കിണർ തേവിയ ദിവസത്തിലായിരുന്നു.. സാറ്റ് കളിച്ച എന്റെ ഗോലി കുഞ്ഞുങ്ങൾ ഒന്ന്.. രണ്ട്.. മൂന്നെണ്ണി കയറി വന്നു.. ചേറുടുപ്പിട്ട ചോറ്റു പാത്രത്തിന് അപ്പോഴും ഉച്ചക്കഞ്ഞി മണം.. മിഴി ചിമ്മി ചിമ്മി അടച്ചിരുന്ന പാവക്കുട്ടി പരിഭവിച്ചിട്ടാവണം ഒരേ തുറിച്ചു നോട്ടം.. മൂടും …
Read More »കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി
വഴികൾ അവസാനിക്കുന്നിടത്തു നീല ടാർപോളിൻ വലിച്ചു കെട്ടിയ ഓടിട്ട വീട്ടിൽ കാറ്റിനെ മേയ്ക്കുന്നൊരു പെൺകുട്ടിയുണ്ട് മുളങ്കൂട്ടങ്ങളുടെ ഉരയൊച്ചകൾ പതിപ്പിച്ച ഒതുക്ക്കല്ലിറങ്ങി മുഞ്ഞയിലകളുടെ നിഴലിൽ ചവിട്ടാതെ പച്ചപ്പായലിന്റെ ചെരുപ്പിട്ട് മുറ്റത്തു ചെന്നൊരു മൊന്ത നീട്ടി “അരത്തൊടം മോര് നാഴി പാല്” ന്നൊക്കെ വിളിക്കുമ്പോൾ …
Read More »ഓർമ്മകൾ..
ഓർമ്മകളെ താലോലിക്കുക അതായിരുന്നു എനിക്ക് ഏറേയിഷ്ടം. ബാല്യത്തിലും, കൗമാരത്തിലും, യൗവ്വനത്തിലും ഓർമ്മകൾ സമൃദ്ധമായിരുന്നു.. പുസ്തകങ്ങളിലും പ്രണയസങ്കല്പ്ങ്ങളിലും, ദൈവസന്നിധികളിലും ഞാന്‍ ഓർമ്മകളെ താഴിട്ടുപൂട്ടി. വഴി തെറ്റിവന്ന ഏതോ ഒരോർമ്മയാണ് എല്ലാ ഓർമ്മകളെയും കൂടു തുറന്നു വിട്ടത്. പ്രിയങ്കരങ്ങളായ ഓർമ്മകളെ പ്രതീക്ഷിച്ച് ഞാനിന്നും കാത്തിരുന്നു. …
Read More »പനിക്കിടക്കയിലെ കൂട്ടിരുപ്പുകാരി
എന്നാണെന്ന് ഓര്‍മ്മയില്ല അപരിചിതമായ ഒരു ഗ്രഹത്തില്‍ ഇടറിവീഴുന്ന ഒരു മഴയെ ചുമന്നാണ് അവനെന്റെ വീടിന്റെ ഇറയത്ത് എത്തിയത്… വല്ലാതെ പനിച്ച്.. സ്വപ്നങ്ങളില്ലാതെ തണുത്ത് വിറച്ച്.. തോറ്റ് തോറ്റുകിടുകിടുത്ത്… കൂട് തകര്‍ത്ത് വരിതെറ്റി കഴുത്തിലും നെറ്റിയിലും അലഞ്ഞുതിരിയുന്നു.. ചൂടിന്റെ ചോണനുറുമ്പുകൾ പനിക്കിടക്കയില്‍ കൂട്ടിരുപ്പു …
Read More »