സാമൂഹ്യ പ്രസക്തമായ ശക്തമായ ഒരു വിഷയം എങ്ങനെ വികലമായി അവതരിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ടിയാൻ.
ആൾ ദൈവങ്ങൾ എന്ന സാമൂഹ്യ വിപത്തിനെ അതിന്റെ എല്ലാ ഭാവത്തിലും സിനിമയിൽ തുറന്നു കാട്ടിയിരിക്കുന്നു. ഗോമാംസ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളിയും, മാവോയിസ്റ്റ് അക്രമം എങ്ങനെ രാഷ്ട്രീയ മുതലെടുപ്പ് ആകുന്നു എന്നും സിനിമയിൽ വ്യക്തമാകിയിട്ടുണ്ട്. ഹിന്ദുത്വം പറയുന്ന തീവ്ര വർഗീയ വാദികൾ തങ്ങളെ എതിർക്കുന്ന സവർണ്ണനെ നേരിടാൻ ദളിതന്റെ കയ്യിൽ കല്ല് ഏൽപ്പിക്കുന്ന സീൻ മികച്ചത് എന്ന് പറയാതെ വയ്യ.
പ്രപഞ്ച ശക്തി എല്ലാ മനുഷ്യനിലും ഒരേ പോലെ കുടി കൊള്ളുന്നു എന്നും, ഈശ്വരനും മനുഷ്യനും ഒന്ന് തന്നെ എന്നും സമർത്ഥിക്കുന്ന ചിത്രം, വാണിജ്യപരമായി വിട്ടു വീഴ്ച നടത്തുന്നിടത് അതിന്റെ പാതയിൽ നിന്ന് വഴുതി പോകുന്നു.
മുരളി ഗോപിയുടെ എഴുത്തു ആദ്യ പകുതിയിൽ നന്നായെങ്കിലും രണ്ടാം പകുതിയിൽ കൈവിട്ടു പോയി. സംവിധാനവും അതെ പാത പിന്തുടർന്നു. രണ്ടാം പകുതിയിൽ കയ്യടക്കം നഷ്ടമാകുന്ന അവസ്ഥയിൽ ബ്രാഹ്മണ മഹത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഹിന്ദു മിത്തോളജി പ്രകാരം ഉള്ള പല അന്ധ വിശ്വാസങ്ങളെയും(പുനർജന്മം ഉൾപ്പടെ) കൂട്ടു പിടിക്കുന്നിടത് സിനിമ പുരോഗമന പാതയിൽ നിന്ന് തിരിച്ചു നടന്നു എന്നേ പറയാൻ ഉള്ളൂ.
Rating: 6/10