നിഴലും നിലാവും

കണ്ട്രിയമ്മ

ജൂൺമാസത്തിലെ കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലിനോടൊപ്പം ചേമ്പിലക്കുടചൂടി എന്റുമ്മാടെ കൈവിരലിൽ മുറുകേ പിടിച്ചോണ്ടായിരുന്നു അന്ന് പ്രാക്കുളം എൽ. പി. എസ്സ് ന്റെ പായൽ നിറഞ്ഞ പടികൾ ചവിട്ടികയറിയത്… ഹെഡ്മാസ്റ്റർ എബ്രഹാംസാറിന്റെ നോട്ടം കണ്ടപ്പോൾ തന്നെ വള്ളിനിക്കറിൽ മുള്ളിപ്പോയി. നനഞ്ഞുകുതിർന്ന നിക്കറായതിനാൽ ആരുമറിയാതെ കഴിച്ചിലായി.. ചെമ്മൺപാത …

Read More »

വിശപ്പിന്റെ വിദ്യാഭ്യാസം

സ്തലക്കാവ് അമ്പലത്തിലെ ആൽത്തറയിൽ നിന്നും ആലിൻ കായ പറുക്കി തിന്നും, സ്കൂളിനു മുൻ വശത്തെ പെട്ടിക്കടയിൽ നാരങ്ങാവെള്ളം പിഴിഞ്ഞിട്ട് പുറത്ത് വലിച്ചെറിയുന്ന ചണ്ടി ആരും കാണാതെ എടുത്ത് അതിൽ ഉപ്പു നിറച്ച് ഉറിഞ്ചി കുടിച്ചും, അമ്പലത്തിൽ വെച്ചു നടക്കുന്ന വിളിക്കാത്ത കല്ല്യാണത്തിന് …

Read More »

സുബൈദാത്താ എന്ന നിത്യകന്യക

കുരുതികാക്കാന്റെ രണ്ടു പെണ്‍മക്കളിൽ ഇളയതാണ് സുബൈദാത്താ.. പുള്ളിപ്പാവാടയും, മുട്ടറ്റമുള്ള കുപ്പായവും, ഏതുനേരവും തലയിൽ പലനിറത്തിലുള്ള തട്ടവുമിട്ട് എന്റെ ഗ്രാമവീഥിയിലൂടെ മണ്ണിനുപോലും വേദന നൽകാതെ എപ്പോഴും കയ്യിലൊരു സഞ്ചിയും തൂക്കി നടന്നു നീങ്ങുന്ന ഈ നിത്യകന്യകയെ ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ലാ.. അല്ലെങ്കിൽ സുബൈദാത്ത ആരുടേയും …

Read More »

വെള്ള പുതച്ച നിറപുഞ്ചിരി

എന്തൊക്കെ ഉണ്ടെന്നു കരുതിയാലും ചിലസമയങ്ങളിൽ മനസ്സ് ഒറ്റപ്പെടലിന്റെ തുരുത്തിൽ ചെന്നങ്ങ് ചേക്കേറും… ഉറ്റവരും, ഉടയവരുമില്ലാത്ത നാളേയ്ക്കു വേണ്ടി കരുതി നിറച്ചുവെച്ച കളപ്പുരകളില്ലാത്ത ഒരു തീരം. വെറും ശൂന്യമായ ഈ തുരുത്തിലൂടെ ഒരാവേശത്തോടെയാണ് ഞാനെന്റെ മനസ്സിനെ നയിക്കുന്നത്. പലപ്പോഴും ഇതൊരു അനുഭൂതി തന്നെ …

Read More »

പ്രത്യാശയുടെ അരുവികൾ

ബാലേട്ടനും, രാധേടത്തിയും, അവരുടെ രണ്ട് പെൺമക്കളും അടങ്ങുന്ന ആ കുടുംബം എന്നും ഒരു അത്ഭുതമായിരുന്നു…. അവരുടെ ആ ഒാട് മേഞ്ഞ ആ കൊച്ച് വീടാകട്ടെ ഒരു സ്വർഗ്ഗവും… ഇല്ലായ്മകൾ അവരാരോടും പാടി നടന്നില്ല, പാഴ്കിനാവുകൾ കണ്ട് സമയവും പോക്കിയില്ല. ആ നാല് …

Read More »

പലനാൾ കള്ളൻ !

എന്റെ വീടിന്റെ താഴത്തെവീട്ടിലെ സുലേഖാമ്മായ്ക്ക് ഇടയ്ക്കിടെ ഓരോ അസുഖങ്ങൾവരും.. തലവേദന, ദേഹമാസകലംവേദന, വയറ്റുവേദന, പുളിച്ചുതികട്ടൽ ഇത്ത്യാതി മ്യാരകരോഗങ്ങൾ വന്നാൽ ഈ സുലെഖാമ്മ ആശുപത്രിയിൽ പോയി മരുന്ന് ഒന്നും വാങ്ങില്ല, പകരം തട്ടുവിളയിലെ ഏലപ്പകാക്കയെ കൊണ്ട് ഒരു ചരടങ്ങ് ഓതിഊതിച്ച് ഇളിയിലോ, കൈത്തണ്ടിലോ …

Read More »

കഥ പറയുമ്പോൾ

ഓലചൂട്ടും കത്തിച്ച്, മുറുത്തപ്പായും കക്ഷത്ത് പിടിച്ച് പാടവരമ്പും, കൈതോല തോടും കടന്ന് നീങ്ങുമ്പോൾ ഊറ്റച്ചീനി പുഴുങ്ങിയ ഒരു മണം മൂക്കിലിരച്ചു കയറും… ഈ പാതിരാത്രി ആരാണീ കൈതവരമ്പത്ത് ചീനി വേവിച്ച് ഊറ്റുന്നത്? ചോദ്യം കേട്ട് മുന്നേ ചൂട്ടുംപിടിച്ചു പോകുന്ന നാണിത്തള്ള പറയും …

Read More »

അകലാത്ത കണ്ണികൾ

ഞങ്ങടെ ബക്കറുകൊച്ചാപ്പാ നാളെ പേർഷേന്നു വരുവാ.. വരുന്ന വിവരം വെച്ച് കത്ത് വന്ന ശേഷം പിന്നീട് ഉറക്കമില്ല, കിട്ടുന്ന സാധനസാമഗ്രികളെ കുറിച്ച് എനിക്കെപ്പോളും കൂട്ടലും, കിഴിക്കലുമാണ്. ഹാപ്പീടെ രണ്ട് ബനിയൻ കിട്ടുമായിരിക്കും, ലക്സിന്റെ സോപ്പ് കിട്ടിയാൽ അതിന്റെ കവറെടുത്ത് പുസ്തകത്തിനുള്ളിൽ വക്കണം, …

Read More »

നിഴൽ വീണ നാട്ടുവഴികൾ

കൂട്ടുകുടുംബത്തിൽ നിന്നും പടിയിറങ്ങി പറക്കമുറ്റാത്ത ഞങ്ങൾ മൂന്നു മക്കളെയും കൈപ്പിടിച്ച്, ഒരു മൺകലവും, കറിച്ചട്ടിയും, മുറുത്തപ്പായും, ഓട്ടുവിളക്കുമായി ലക്ഷം വീട് ജയന്തി കോളനിയിലേക്ക് ജീവിതം പറിച്ചു നട്ടപ്പോൾ നേരിടേണ്ടിവന്ന ഏറ്റവും വല്യ വെല്ലുവിളി സ്വന്തമായി ഒരു കക്കൂസ് ഇല്ലായിരുന്നു എന്നുള്ളതായിരുന്നു. ഞങ്ങൾക്ക് …

Read More »