ഓർമ്മകളെ
താലോലിക്കുക
അതായിരുന്നു
എനിക്ക് ഏറേയിഷ്ടം.
ബാല്യത്തിലും,
കൗമാരത്തിലും,
യൗവ്വനത്തിലും
ഓർമ്മകൾ സമൃദ്ധമായിരുന്നു..
പുസ്തകങ്ങളിലും
പ്രണയസങ്കല്പ്ങ്ങളിലും,
ദൈവസന്നിധികളിലും
ഞാന്‍ ഓർമ്മകളെ താഴിട്ടുപൂട്ടി.
വഴി തെറ്റിവന്ന ഏതോ
ഒരോർമ്മയാണ്
എല്ലാ ഓർമ്മകളെയും
കൂടു തുറന്നു വിട്ടത്.
പ്രിയങ്കരങ്ങളായ ഓർമ്മകളെ
പ്രതീക്ഷിച്ച് ഞാനിന്നും
കാത്തിരുന്നു.
പക്ഷേ അവ ഒന്നുപ്പോലും
തിരിച്ചുവന്നില്ല.
അവക്ക് എന്ത് പറ്റികാണും….?