അവസാന- യത്താഴത്തിന്, കൽപ്പന പുറപ്പെടുവിക്കും മുൻപ്, വളഞ്ഞുകുത്തിയ മേൽക്കൂരയുടെ ഉദരത്തിൽ, കൂർത്ത പല്ലുകൾ തറഞ്ഞു കയറും മുൻപ്, മാതൃരാജ്യം വാഗ്ദാനം ചെയ്തവരുടെ കല്ലറകളിൽ, അനുസരണ കെട്ട അഭിലാഷങ്ങളെ മടക്കിയേല്പിക്കപ്പെടുമ്പോൾ, നക്ഷത്രങ്ങൾ കണ്ണുചിമ്മുന്ന നഗരങ്ങളുടെ ചരിവുകളിൽ കുടിയിറക്കപ്പെട്ടവൻ്റെ ഫോസിലുകൾ, ഇനിയും വായിച്ചു കേൾക്കാത്ത …
Read More »Tag Archives: poem
അമ്പത്…. സാറ്റ്
കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച മുയല്‍ക്കുഞ്ഞുങ്ങളെപ്പോല്‍ പരസ്പ്പരം നോക്കുന്നു. നമുക്കൊളിച്ചുകളിക്കാമെന്നവര്‍ തമ്മില്‍ കൂട്ടുകൂടുന്നു.!!! അല്ലെങ്കിലും യുദ്ധഭൂമിയിലെ കളിയെന്നാല്‍ ഒളിച്ചുകളി മാത്രമല്ലേ..!! യുദ്ധകാഹളങ്ങള്‍ക്ക് മേലെ അവരെണ്ണിത്തുടങ്ങുന്നു. ഒന്ന്… …
Read More »ചിരി
സ്ത്രീധന തുക ബാക്കി കൊടുക്കാത്തതിന് പെങ്ങളെ വീട്ടിൽ തിരിച്ചാക്കി, കൊച്ചിനെ കാണാൻ ഉമ്മറംവരെ വല്ലപ്പോഴും വരുന്ന മരുമകനോട് കേറിയിരിക്കെന്ന് പറഞ്ഞ് ഉപ്പ ഉള്ളിലെല്ലാം വെച്ച് വെളുക്കെ ചിരിക്കും കഞ്ഞിക്കലമിറക്കി വെച്ച് വിളമ്പിക്കൊടുത്ത് അടുത്തിരിക്കുമ്പോൾ നീ തിന്നോടി എന്ന് ചോദിക്കുമ്പോൾ ഉമ്മാക്കുണ്ടൊരു വയറു …
Read More »പക്ഷിമരണം
തൂങ്ങിമരണം ആരാണു കണ്ടുപിടിച്ചത്? ആരായാലും അവനൊരു കലാകാരന്‍ തന്നെ വായുവിലിങ്ങനെ നിവര്‍ന്നുനിന്ന് പക്ഷിയെപ്പോലെ ഇരുകൈച്ചിറകുകള്‍ വീശാനും കാലുകളിങ്ങനെ തുഴയാനും ഇരതേടുന്ന കഴുകനെപ്പോലെ കണ്ണുകള്‍ തുറിച്ച് കൊക്കുനീട്ടി ഭൂമിയെ നോക്കാനും കഴിയുന്ന പക്ഷിമരണകലയെ ആസ്വദിക്കാനാവുമോ തൂക്കുകയര്‍ തന്നെ കുറ്റവാളിക്കു നല്‍കുന്നത്?
Read More »അറ്റു വീഴുന്ന ഗർഭപാത്രം അഥവാ നീതിയുടെ കണക്കുപുസ്തകം
ഇനിയിതു വേണ്ടെന്ന ചുവന്ന വരിക്കു താഴെ ചെറിയൊരൊപ്പു വരച്ചിട്ടു നിവർന്നതും അടിവയറ്റിലൊരു കൊളുത്തു വീണതു പോലെ.. ആർക്കും പാകമാകാത്ത നീലയുടുപ്പിനുള്ളിലുമത് വല്ലാതെ എഴുന്നു നിന്നു.. മുറിവുമോർമ്മയും പരസ്പരം കുത്തിനോവിച്ച രാത്രിക്കൊടുവിൽ മകനാണു പറഞ്ഞത് ഇന്ത്യയുടെ ഭൂപടം പോലെ, പിന്നെ ചുരുണ്ട രണ്ടു …
Read More »അവളും ഞാനും
മഴപെയ്തൊരു പുഴയായ് മാറാൻ നീവന്നെൻ ചാരെയിരിക്കൂ.. മഴനൂലുകളിഴപൊട്ടുമ്പോൾ നറു വെയിലായ് കൊഞ്ചുക പെണ്ണേ ഇണചേരുമിരുട്ടും പകലും കിളികണ്ടു ചിലയ്ക്കും നേരം അരികത്തൊരു നാണപ്പൂവായ് മിഴിചിമ്മിയുറങ്ങുക പെണ്ണേ കണികാണും പുലരികൾ നിന്നെ കൊതിയോടെ നോക്കീടുമ്പോൾ ഇളവെയിലിൻ കുഞ്ഞിക്കാലുകൾ അടിവയറിൽ കിക്കിളി കൂട്ടും. അകമാകെ …
Read More »അച്ഛന്‍.. ഓരോര്‍മ്മചിത്രം
പ്രഭാതത്തില്‍ അച്ഛന്റെ മുഖത്ത് പ്രതീക്ഷയാണ്. വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ മുഖത്ത് ആധിയേറുന്നു.. ഒരുപക്ഷേ വീട്ടിലെ ആവശ്യങ്ങളുടെ കുറിപ്പ് കൈയ്യിലിങ്ങനെ തിരുമ്മി അസ്വസ്ഥമായങ്ങിനെ.. അമ്മ പതിവായി കഴിക്കുന്ന മരുന്ന് വാങ്ങാതെ വീട്ടിലേക്ക് കയറുന്ന അച്ഛന്റെ മുഖം വിളറി വെളുത്തിരിക്കും. പറഞ്ഞൊഴിയാത്ത ആവലാതികളില്‍ പലതും …
Read More »വിശ്വാസം
എനിക്കീ മാമോദീസേലും മനസമ്മതത്തിലും വിശ്വാസേല്ല, ന്നാലും അമ്മച്ചീടെ കൊഴലപ്പോം അവലോസുണ്ടേം തിന്നാലോ. കൂദാശേം കുരിശുവരക്കലും വേണ്ടേലും യേശുദാസിന്റെ പാട്ടൊരൊന്നൊന്നരയാ.. ‘സത്യനായകാ മുക്തിദായകാ…….’ പള്ളീലെ കോറസ് കേക്കാന് ഒര് രസം തന്നെ. ‘ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ…. നന്ദിചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ……’ അങ്ങനെയെത്രതരം!!! …
Read More »തുരുത്ത്
ഏകാന്തതയുടെ ഒരു തുരുത്തുണ്ട്. പ്രതീക്ഷയുടെ ഒരു ജ്വാലയിൽ സ്വപ്നങ്ങൾ പാചകം ചെയ്യുന്നിടം. വെന്തു പാകമായ കിനാക്കൾ കാലത്തിന്റെ ഇലയിലാണ് വിളമ്പുക ഇടയ്ക്കിടെ കരിഞ്ഞതും ചീഞ്ഞതുമായ സ്വപ്നങ്ങൾ പുറത്തേക്കെറിഞ്ഞു കളയും. മിന്നാമിന്നിയോളം പോന്ന ചില സ്വപ്നങ്ങൾ അമ്മയരയ്ക്കുന്ന മാങ്ങാച്ചമ്മന്തിയോളം രുചികരം കുറച്ചെണ്ണം നെടുനീളം. …
Read More »ജൈവതാളങ്ങൾ
Listen and Read ഇവിടെ നാമിരിക്കുമ്പോൾ ചുറ്റിലും ഇളവു തേടിവന്നോർമ്മകൾ പൂക്കുന്നു, നെഞ്ചുടച്ചിട്ട നൊമ്പരക്കനലിലും കുളിരു ചാറിക്കും കനിവിന്റെ ചിന്തുകൾ, ഇടയിലെങ്ങോ രൗദ്ര വിഷാദങ്ങൾ തിറതുള്ളിയെത്തും വറുതിപ്പിളർപ്പുകൾ, പതിരു നീറ്റിയ പട്ടിണിക്കാലങ്ങൾ കതിരു കൊയ്തതാം പുത്തരിക്കനവുകൾ, നിഴലുനീണ്ടുറങ്ങുന്ന പാതകൾ കഴലിലാഞ്ഞു തറയ്ക്കുന്ന …
Read More »