തൂങ്ങിമരണം
ആരാണു കണ്ടുപിടിച്ചത്?
ആരായാലും
അവനൊരു കലാകാരന്‍ തന്നെ
വായുവിലിങ്ങനെ നിവര്‍ന്നുനിന്ന്
പക്ഷിയെപ്പോലെ
ഇരുകൈച്ചിറകുകള്‍ വീശാനും
കാലുകളിങ്ങനെ തുഴയാനും
ഇരതേടുന്ന കഴുകനെപ്പോലെ
കണ്ണുകള്‍ തുറിച്ച്
കൊക്കുനീട്ടി ഭൂമിയെ
നോക്കാനും കഴിയുന്ന
പക്ഷിമരണകലയെ
ആസ്വദിക്കാനാവുമോ
തൂക്കുകയര്‍ തന്നെ
കുറ്റവാളിക്കു നല്‍കുന്നത്?
Tags kavithakal literature poem
Check Also
അമ്പത്…. സാറ്റ്
കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …