Poems

കിണർ

അന്നൊരു കിണർ തേവിയ ദിവസത്തിലായിരുന്നു.. സാറ്റ് കളിച്ച എന്റെ ഗോലി കുഞ്ഞുങ്ങൾ ഒന്ന്.. രണ്ട്.. മൂന്നെണ്ണി കയറി വന്നു.. ചേറുടുപ്പിട്ട ചോറ്റു പാത്രത്തിന് അപ്പോഴും ഉച്ചക്കഞ്ഞി മണം.. മിഴി ചിമ്മി ചിമ്മി അടച്ചിരുന്ന പാവക്കുട്ടി പരിഭവിച്ചിട്ടാവണം ഒരേ തുറിച്ചു നോട്ടം.. മൂടും …

Read More »

സൗഹൃദമേ…. നീയാണെന്റെയോർമ്മ

പൊന്നളന്ന പൊക്കുവെയിലിൻ തീരത്തിലൂടെ നമുക്കൊരിക്കൽ കൂടിയാ ‘നെല്ലിക്കുന്ന് ‘ കയറണം… കരിമ്പാറ ചൂര് മണക്കുന്ന ചൂടടരുന്ന സായന്തനത്തിൽ ഇന്നലകളുടെ അവശേഷിപ്പുകൾ നുണയണം…!! ഓർമ്മകളെ…. നിങ്ങളെന്തെയിങ്ങനെ …? മിഴികളടച്ചിട്ടും കാഴ്ചയായി…!! ഒരു മുറി ബീഡി കൊണ്ടന്തരീക്ഷത്തിൽ ചിത്രം വരച്ചത്..! ചുമച്ചു തുപ്പുമ്പോൾ പുറം …

Read More »

കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി

വഴികൾ അവസാനിക്കുന്നിടത്തു നീല ടാർപോളിൻ വലിച്ചു കെട്ടിയ ഓടിട്ട വീട്ടിൽ കാറ്റിനെ മേയ്ക്കുന്നൊരു പെൺകുട്ടിയുണ്ട് മുളങ്കൂട്ടങ്ങളുടെ ഉരയൊച്ചകൾ പതിപ്പിച്ച ഒതുക്ക്കല്ലിറങ്ങി മുഞ്ഞയിലകളുടെ നിഴലിൽ ചവിട്ടാതെ പച്ചപ്പായലിന്റെ ചെരുപ്പിട്ട് മുറ്റത്തു ചെന്നൊരു മൊന്ത നീട്ടി “അരത്തൊടം മോര് നാഴി പാല്” ന്നൊക്കെ വിളിക്കുമ്പോൾ …

Read More »

ഓർമ്മകൾ..

ഓർമ്മകളെ താലോലിക്കുക അതായിരുന്നു എനിക്ക് ഏറേയിഷ്ടം. ബാല്യത്തിലും, കൗമാരത്തിലും, യൗവ്വനത്തിലും ഓർമ്മകൾ സമൃദ്ധമായിരുന്നു.. പുസ്തകങ്ങളിലും പ്രണയസങ്കല്പ്ങ്ങളിലും, ദൈവസന്നിധികളിലും ഞാന്‍ ഓർമ്മകളെ താഴിട്ടുപൂട്ടി. വഴി തെറ്റിവന്ന ഏതോ ഒരോർമ്മയാണ് എല്ലാ ഓർമ്മകളെയും കൂടു തുറന്നു വിട്ടത്. പ്രിയങ്കരങ്ങളായ ഓർമ്മകളെ പ്രതീക്ഷിച്ച് ഞാനിന്നും കാത്തിരുന്നു. …

Read More »

പനിക്കിടക്കയിലെ കൂട്ടിരുപ്പുകാരി

എന്നാണെന്ന് ഓര്‍മ്മയില്ല അപരിചിതമായ ഒരു ഗ്രഹത്തില്‍ ഇടറിവീഴുന്ന ഒരു മഴയെ ചുമന്നാണ് അവനെന്റെ വീടിന്റെ ഇറയത്ത്‌ എത്തിയത്… വല്ലാതെ പനിച്ച്.. സ്വപ്നങ്ങളില്ലാതെ തണുത്ത് വിറച്ച്.. തോറ്റ് തോറ്റുകിടുകിടുത്ത്… കൂട് തകര്‍ത്ത് വരിതെറ്റി കഴുത്തിലും നെറ്റിയിലും അലഞ്ഞുതിരിയുന്നു.. ചൂടിന്റെ ചോണനുറുമ്പുകൾ പനിക്കിടക്കയില്‍ കൂട്ടിരുപ്പു …

Read More »

മുന്നാഴിക്കുന്ന്

ഭൂമിയും ലോകവുമെല്ലാം തീരെ ചെറുതായ നാളിൽ മണ്ണും മനുഷ്യരുമെല്ലാം ഒന്നായി വാഴുന്ന നാട്ടിൽ ഉണ്ടായിരുന്നൊരു കുന്ന് മണ്ണപ്പമെന്നപോലൊന്ന്...

Read More »

വിമൺ ഹു സ്വൈയർ ഇൻ സൈലൻസ്

കലായിസിലെ റെഫ്യൂജി ക്യാംപിൽ വെച്ച്, മൂന്നാം ദിവസമാണവളെ നഷ്ട്ടപ്പെട്ടത്‌. ഭകഷണപ്പൊതികൾക്കായുള്ള തിക്കിലും തിരക്കിലും പെട്ട്‌ കാണാതാവുകയായിരുന്നു. തിരഞ്ഞു നടക്കുന്നതിനിടയിലാണ് പത്തും പന്ത്രണ്ടും വയസ്സുള്ള വേറെയും പെൺകുട്ടികളെ നഷ്‌ടപ്പെട്ടവർ ഉണ്ടെന്നറിഞ്ഞത്. അതിർത്തി കടന്നോടുന്ന കറുത്ത ട്രക്കിന്റെ പുറകിൽ ഇരുട്ടിലേക്ക് കൺതുറന്നിരുന്നവരെ ഓർത്തപ്പോളാണ് പൊള്ളി …

Read More »

യു(ഭ)ക്തി

താക്കോൽ കടലിലേക്കെറിഞ്ഞ് രാജാവ് തീരത്തിരുന്നരുളി കണ്ടില്ല്ലേ മീനുകളെയെല്ലാം ഒറ്റ താക്കോൽ കൊണ്ട് പൂട്ടിയിട്ടിരിക്കുന്നത്. രാജാവും പ്രജകളും നോക്കി നിൽക്കേ കടൽ ഉള്ളിലേക്ക് വലിയാൻ തുടങ്ങി. കണ്ടില്ലേ തിരകളും പെട്ടു, കടൽ പേടിച്ച് തിരിച്ച് പോകുന്നു, നമ്മുടെ രാജ്യം വലുതായി വലുതായി വരുന്നു, …

Read More »

മൊഴി

ഉള്ളുരുക്കുന്ന കണ്ണുനീർത്തുള്ളിയായ്‌ ചുട്ടുനീറ്റുന്ന നിത്യസത്യങ്ങളായ്‌ ദൂരെ നിന്നും പറന്ന കിനാക്കളായ്‌ പിന്നിലൂറുന്ന ഭൂതപ്രവാഹമായ്‌ എന്നിൽ വന്നു നിറഞ്ഞു നീയോർമ്മതൻ തുള്ളി തള്ളിക്കളിക്കും സമുദ്രമായ്‌. ഒന്നുറങ്ങാൻ തുടങ്ങുമ്പൊഴെന്നുള്ളി- ലെങ്ങുനിന്നോ പറന്നിറങ്ങുന്നു നീ ഒക്കെയും ഞാനടുക്കിത്തുടങ്ങുമ്പൊ- ഴോർമ്മയിൽ നിന്നകന്നു പോകുന്നു നീ. മുന്നിൽ നിന്നു …

Read More »

മീര പാടുന്നൂ….

പാടാതിരിയ്ക്കുന്നതെങ്ങനെയായിരം – നീരുറവക്കൈകൾ വാരിയണയ്ക്കുമ്പോൾ. പച്ചിലക്കാടിൻ തണുപ്പിലൂടിത്തിരി – യൊറ്റ നടത്തം നടന്നു തെളിയുമ്പോൾ. മീര പാടുന്നൂ മുറിവിൽ വിരിയുന്ന – വേദനപ്പൂക്കൾ കൊഴിഞ്ഞൊഴിഞ്ഞീടുമ്പോൾ . പാടാതിരിയ്ക്കുവാനാവില്ലെനിയ്ക്കിന്നു, ധ്യാനക്കുളിരാർന്ന ചുംബനം ജീവനിൽ – പാഥേയമായിപ്പകർന്നുണർവാകുമ്പോൾ. നിശ്ശബ്ദമായിച്ചിതറിത്തെറിക്കുന്ന, നിത്യസുഗന്ധമാമോർമകൾ മെല്ലെയി – ന്നോളങ്ങൾ …

Read More »