Recent Posts

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ; 

” തിന്നാൻ താ അമ്മേ .. വിശക്കുന്നു.”

മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെഅമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ

അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തുഅതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നുചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നുഅമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടിഅത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ലപാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കിആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചുവിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നുമെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങിരണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി

ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹംആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ലഅവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു;

” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..”

വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ;

” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..”

വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നുഅമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങിഅവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നുകുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നുഅത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി

ഉണ്ണിക്കുട്ടനറിയാം.. ഇനി  പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്കൂടിവന്നാൽരണ്ടെണ്ണമുണ്ടാകുംതന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ലപക്ഷെ അമ്മ പട്ടിണിയാകുംഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കംഅത് 

മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കിഅടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ

ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

അമ്പിളി അമ്മാവൻ

ഒന്ന്

വേനലവധി…. നിറയെ കളിക്കുട്ടികൾ….

മുത്തശ്ശി ആറ്റിൻകരയിൽ കൈയിൽ ഒരു വടിയുമായി വന്നു.

കേറിൻ പിള്ളാരേ!! മതി വെള്ളത്തിൽ കളിച്ചത്, സന്ധ്യയായി… വല്ല നീർക്കോലീം കാണും…

എൻ്റെ കാലിലെന്തോ ചുറ്റിപ്പിടിച്ചു, വെപ്രാളപ്പെട്ടു വലിച്ചൂരി.. ഒരു പ്ലാസ്റ്റിക് കവർ … ഹൊ !

ഇതാ കേറി… ഒരു മുങ്ങാംകുഴി കൂടി….. മുങ്ങി നിവരുമ്പോ തലയിലൊരു സാനിറ്ററി നാപ്കിൻ …ഹൗ !!!

മതി ആറ്റിലെ കുളി… മുത്തശ്ശി കൈ പിടിച്ചു നടന്നു…

മേല് ചൊറിയുന്നു മുത്തശ്ശി……

ഈ നാറ്റ വെള്ളത്തിൽ രാവിലെ മുതൽ കിടന്നാൽ പിന്നെ ചൊറിച്ചിലല്ലാതെ മറ്റെന്താ ഉണ്ടാവുക…

ങേ ! രാവിലെ ഇറങ്ങുമ്പോ നല്ല തെളിഞ്ഞ വെള്ളത്തിൽ കാലിൻ്റെ ഇടയിൽക്കൂടി നിരനിരയായി നീങ്ങുന്ന മീൻകുഞ്ഞുങ്ങളെ ഞാൻ കണ്ടിരുന്നല്ലോ….

ചാമ്പമരത്തിൽ കയറിയുരഞ്ഞ കാല്പാദം കുറേശ്ശെ പഴുത്തു തുടങ്ങിയിരുന്നു. അതു ഞാൻ മീൻകുഞ്ഞുങ്ങളെക്കൊണ്ട് വൃത്തിയാക്കിയതുമാണ്…

പൂജയ്ക് തിരുമേനി പൂജാപാത്രങ്ങളൊക്കെ വെള്ളത്തിൽ മുക്കിയെടുക്കുന്നതും കണ്ടിരിക്കുന്നു…. മഠത്തിലെ സ്ത്രീകൾ ശുദ്ധി വരുത്താൻ മുങ്ങി നിവരുന്നതും ഞാൻ കണ്ടതോർക്കുന്നു….

പിന്നെങ്ങനെ….

പിന്നെങ്ങനെ സന്ധ്യയായപ്പോഴേക്ക് ഇതെല്ലാം ഇങ്ങനെ നാറാൻ തുടങ്ങി????

രണ്ട്

കൊച്ചുങ്ങളെല്ലാം നാമം ജപിച്ചാട്ടെ … ഉമ്മറം വരെ കേൾക്കണം…

ഉറക്കെ ഉറക്കെ നാമം ജപം…

ഇളം നിലാവ്…

വല്യമ്മയുടെ മകൻ അപ്പു പറയുന്നു… മുറ്റത്തിറങ്ങി അമ്പിളി അമ്മാവൻ്റെ കൂടെ ഓടാം…

ചന്ദ്രക്കലയായ അമ്പിളിയുടെ കൂടെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു… അമ്പിളി അമ്മാവൻ എൻ്റെ കൂടെയാ ഓടുന്നതെന്നു ഓരോരുത്തരും ആർക്കുന്നു….

അങ്ങനെ മേൽപ്പോട്ടു നോക്കി ഓടുമ്പോഴാണ് അത് ശ്രദ്ധയിൽ പെട്ടത്.

ചന്ദ്രക്കലയിൽ എന്തോ തൂങ്ങിയാടുന്നു…

ങ്ഹേ !!! ഒരു പാമ്പേഴ്‌സ് ഡയപ്പർ !!!

അയ്യോ ! ഞാൻ നിലവിളിക്കാൻ തുടങ്ങി…

മൂന്ന്

എന്തു പറ്റി ??? ഭാര്യ തട്ടിയുണർത്തി ചോദിച്ചു.

അമ്പിളി അമ്മാവൻ….. അല്ലാ….. ചന്ദ്രൻ……

മഴയും, പുഴയും, മണ്ണുമൊക്കെ കഴിഞ്ഞിട്ട് ഇപ്പൊ അമ്പിളി അമ്മാവനായോ?
ബാംഗ്ലൂരെത്തിയിട്ട് കായലു വൃത്തിയാക്കാൻ പോയി വന്ന ദിവസം തുടങ്ങിയതാ പിച്ചും പേയും പറയാൻ…

ഇന്നെന്താ അമ്പിളി അമ്മാവനെ ആരെങ്കിലും പ്ലാസ്റ്റിക് കവറിലിട്ട് കൊണ്ടുപോയിക്കാണും….അതേയോ ???

ഞാൻ കൊച്ചു കുഞ്ഞിനെപ്പോലെ വിമ്മിഷ്ടപ്പെട്ടു തലതാഴ്ത്തി ഇരുന്നു.

എന്തായാലും ഇനി മതിയാക്കൂ … ആകാശത്തു നിന്ന് ഇനി ഇങ്ങു ഭൂമിയിലേക്ക് വരൂ ….

നാലു ദിവസമായി വേസ്റ്റ്‌ വണ്ടി വന്നിട്ട്, കൊച്ചിന്റെ അപ്പിയിട്ട ഡയപ്പറുൾപ്പടെ ഇവിടെ ഇരിക്കുന്നു. നാട്ടിലാരുന്നേൽ വളപ്പിലിട്ട് അങ്ങ് കത്തിച്ചാൽ മതിയാരുന്നു….

ഇതിപ്പോ… ഈ അപ്പിയൊക്കെ ഞാൻ എത്ര ദിവസം പൊതിഞ്ഞു കെട്ടി സൂക്ഷിക്കണം. ആരും കാണാതെ വഴിയിലെവിടെയെങ്കിലും കളയുകയേ നിവൃത്തിയുള്ളൂ ….

അയ്യോ, അതു വേണ്ട… നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം….
ഞാനൊന്നു കണ്ണടച്ചാലോചിച്ചു….

അമ്പിളി അമ്മാവന്റെ  മേലെ അപ്പിപറ്റിയ ഒരു ഡയപ്പർ തൂങ്ങിയാടുന്നു……

എൻ്റെ കാമുകിമാർ

കവിയുടെ കാൽപാടുകൾ വായിച്ചുകഴിഞ്ഞപ്പോൾ പി ചോദിച്ചു

ഉണ്ണിക്ക് കവിത എഴുതണോ ?…..

വേണ്ടാ !!!!… എനിക്ക് കവിത എഴുതണ്ടാ ………….

അക്കിത്തം ടീവിയിൽ കവിത ചൊല്ലിയപ്പോൾ എൻ്റെ തത്ത അതേറ്റുപാടി

ഉണ്ണിക്ക് മനസ്സിലായോ ആ കവിത ? ……” തത്ത ചോദിച്ചു.

ഇല്ലാ …!!!… സാരാംശം മനസ്സിലായി , വരികൾക്കർത്ഥം മനസ്സിലായില്ല ….

ഞാൻ പറഞ്ഞില്ലേ ഉണ്ണിക്കിഷ്ടം മനസ്സിലാവുന്ന എൻ്റെ കവിതകളാണ് ...”
കുഞ്ഞുണ്ണി മാഷ് .

വരികൾക്കർത്ഥം മനസിലായെങ്കിലും അങ്ങയുടെ കവിതകളുടെ  ചെറിയ ചെറിയ ഉള്ളടക്കങ്ങൾ എനിക്കിതുവരെ മനസിലായിട്ടില്ല , അങ്ങെഴുതിയ കവിതകൾ ഞാൻ കുട്ടിക്കാലത്തു ഏറ്റു പാടിയിട്ടുണ്ട് ചൊല്ലിയിട്ടുണ്ട്  … പക്ഷേ ആ കവിതകളുടെ അടിത്തട്ട് എവിടെയാണ് മാഷെ ?…….

മാഷെ , അവന് കവിതകളോടല്ല കഥകളോടാണ് പ്രണയം . എൻ്റെ പ്രിയപ്പെട്ട കഥകളോട് , ഒന്നുമില്ലെങ്കിലും നാലുകെട്ടില്ലല്ലേ അവൻ ജനിച്ചു വളർന്നത് ...” എന്ന് എംടി .

പ്രിയ കാഥിക അങ്ങയുടെ കഥയിലെ കഥാപാത്രങ്ങയുടെ കൈ പിടിച്ചു ഞാൻ കുറേ സമസ്യകൾ സഞ്ചരിച്ചിട്ടുണ്ട് , പക്ഷേ അങ്ങയെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല ……….

പെട്ടെന്ന് മുറിയിൽ ഒരു മെലിഞ്ഞ രൂപം കടന്നു വന്നു , ബീഡി പുക മുറിയിൽ നിറഞ്ഞു , അയാളുടെ കൈകൾ ആ വലിയ ജുബ്ബയിൽ തൂങ്ങി , കട്ടി കണ്ണട , ജുബ്ബയുടെ കോളർ തട്ടുന്ന താടി , ആരാ ഇത് !!!…. അള്ളാ പിച്ച മൊല്ലാക്കയോ …അല്ല മൊല്ലാക്കയല്ലാ … പിന്നേ !!!… അറിയുന്ന പരിചിത മുഖം … രാവിയാണോ അതോ കുഞ്ഞുണ്ണിയോ …. ധർമ്മപുരിയിലെ സിദ്ധാർത്ഥനാണോ ?….അല്ല സിദ്ധാർത്ഥനല്ല … ആ മുഖം പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു …വീട്ടിലെ ചുമരിലിൽ ഇദ്ദേഹത്തിനറെ ചിത്രം ഉണ്ട് …. ശെരിയാണ് സിദ്ധാർത്ഥന്റെ സൃഷ്ട്ടി കർത്താവ് .. വെള്ളയപ്പന്റെ കൊലപാതകി …..

നിൻ്റെ ഇഷ്ടം എനിക്കറിയാം , പാലക്കാടിൻ്റെ ചരിത്രം എഴുതാൻ നീ വേണം …. തസ്രാക്കിൻ്റെ മാത്രം എഴുതാനെ എനിക്ക് പറ്റിയുള്ളൂ ” എന്ന് ഒവി.

നിങ്ങൾ എന്നോട് സംസാരിക്കരുത് … എന്തിനാണ് നിങ്ങൾ ആ പാവം വെള്ളായിയപ്പനെ കൊന്നത് , മകൻ്റെ വേർപാട് വെള്ളായിയപ്പനെ തളർത്തിയപ്പോൾ , ഞങ്ങൾ അനുവാചകർ തകർന്നത് വെള്ളായിയപ്പൻ്റെ വേർപാടിലാണ് , സത്യത്തിൽ നിങ്ങൾ കൊന്നത് വെള്ളായിയപ്പനെയോ ഞങ്ങൾ അനുവാചകരെയോ ?…..

ഒവി ചിന്താലുവായി.. എന്തോ വിശദീകരിക്കാൻ ഭാവിച്ചു ..

നിർത്തൂ ഒവി .. ഞാൻ പറയാം ..” പദ്മനാഭൻ എന്തോ പറയാൻ ഭാവിച്ചു . ” അവൻ ചെറുകഥകളെഴുതട്ടെ …!

വേണ്ടാ എന്ന് എസ്‌കെ …..
അവൻ്റെ ഇഷ്ടം വെള്ളിനേഴിയിലാണ് …. ആ ദേശത്തിൻ്റെ കഥ അവൻ പറയും

പറയണം, എഴുതണം ” എന്ന് പുനത്തിൽ. ” അവൻ്റെയൊരു നഷ്ടജാതകം …

ഇതിനിടയിൽ കൈകൾ പിന്നിൽ കെട്ടി സിവി എത്തി .
ഉണ്ണിയേ എനിക്ക് നന്നായി അറിയാം …. അവനൊരു കാമമോഹിതൻ …

ശെരിയാണ് സിവിയോട് ഞാനും യോജിക്കുന്നു , പ്രണയിനിമാർ അവനു കുറേയുണ്ട്… ” എന്ന് ചുള്ളിക്കാട്.
ചുള്ളിക്കാടെ ഞാൻ തിരുവാരൂർ സ്മരണ എഴുതി കഴിയട്ടെ … എന്നിട്ട് ഇതിനുള്ള മറുപടി ഞാൻ അപ്പൊ തരാം …

അവൻ ഒരുപാട് എഴുതുന്നുണ്ട് , പാവ്വം …. അവനെഴുതിയത് അവന് മാത്രമേ മനസ്സിലാവൂ …..” … എന്ന് സി ആർ .

ശെരിയാണ് സിആർ ഞാൻ കഥാപാത്രങ്ങളെ തേടി പുഴ വരെ പൊവ്വും , പുഴ കടലിൽ ലയിച്ചപ്പോൾ എനിക്ക് മനസിലായി , ഞാൻ ആരെയും കാത്തുനിന്നിട്ട് ഒരു കാര്യംമില്ല എന്ന് , പോകേണ്ടവർ പോകും …..

ഉണ്ണീ നീ ഇവരാരും പറഞ്ഞത് കേൾക്കണ്ട പോയി ഭാര്യയെ കുറിച്ചെഴുതു , അല്ലെങ്കിൽ കാമുകിയെ കുറിച്ചെഴുതു , സ്ത്രീ സ്വാതന്ത്രം വിഷയമാക്കു ….” എന്ന് മാധവികുട്ടി .

ആമി , എനിക്ക് ഭാര്യയില്ല , കാമുകിമാർ ഉണ്ട് പക്ഷേ അവരെ കുറിച്ച എനിക്കെഴുതാൻ പറ്റില്ല , കാരണം , എൻ്റെ ബന്ധങ്ങൾ നാട്ടുകാരും വീട്ടുകാരും അറിഞ്ഞാൽ … എൻ്റെ പേരു പോവില്ലേ …?

സി ആർ മാധവിക്കുട്ടിയെ തടഞ്ഞു
അത് ശെരിയാണ് , കരൾ പിളരും കാലം നീ അനുഭവിക്കരുത് ….

എല്ലാവരും നോക്കി നിൽക്കെ രണ്ടു സുന്ദരി കൊന്തകൾ റൂമിലേക്ക് കയറി വന്നു , എല്ലാവരും അവരെ തുറിച്ചു നോക്കി . ഓവിയും എംടിയും സിആറും ഒരു കാമുകിയെ നോക്കി ചിരിച്ചു .

ഇവരാണോ നിൻ്റെ ആ രണ്ടു പേർ ...”
ഞാൻ തല താഴ്ത്തി ” അതെ ..” . നാണംകൊണ്ട് തറയിൽ വൃത്തം വരച്ചു .

അധികാര സ്വരത്തിൽ കുന്തി പറഞ്ഞു
കഥ ഞാൻ പറയാം , അതെഴുതണം അല്ലെങ്കിൽ അറിയാലോ ….
അറിയാം …” എന്ന് തല കുലുക്കി.

ഉണ്ണി ആദ്യം ഞാനാണ് ഉണ്ടായത് , നീ ഇപ്പൊ പറയണം എന്നെയാണ് കൂടുതൽ ഇഷ്ടം എന്ന് . … അവൾ വേറെയല്ല .. എൻ്റെ ഒരു ദാസി മാത്രമാണ് … അറിയാലോ ഞാൻ പറഞ്ഞു തരണ്ടല്ലോ …..!!… ” .. നിള കണ്ണുകളിറുക്കി ……
വേണ്ടാ ..”

വൃശ്ചിക കാറ്റത്തു ഒരു മരം വീണു , ഞാൻ ഞെട്ടി എഴുന്നേറ്റു … വീണ മരത്തെ ഞാൻ തലോടി …അപ്പോഴാണ് ഓർമ്മവന്നത് ഇന്നല്ലേ പെണ്ണുകാണൽ … വേണ്ട !! … ഞാൻ പോണില്ല …

നിളയും കുന്തിയുമുണ്ടെങ്കിൽ പിന്നേ വേറേ എന്തിനൊരു കാമുകി ……….. !!

പി ചിരിച്ചു ” അവനൊരു നിത്യകന്യകൻ …. “.

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു

അഴകിയ രാവണൻ എങ്ങോട്ടാ ??….
ഒരു കല്യാണം ണ്ട് !!!…
ങ്ങനെ നടന്നോ ഒരു പണിലാണ്ട് !!… കൂടെയുള്ളവർക്കൊക്കെ കുട്ടികളായി …
ആവട്ടേ …
എന്നാലും നന്നാവരുത് !!!!….

പ്രാകി പ്രാകി ‘അമ്മ അടുക്കളയിലേക്ക് പോയി .. വൃശ്ചികത്തിലെ പ്രാക്ക് പെട്ടെന്ന് ഏൽക്കും എന്നാരോ പറഞ്ഞതോർമ്മയുണ്ട്. കല്യാണ സ്ഥലമെത്തിയപ്പോൾ ഓണക്കോടി വിയർപ്പിൽ കുതിർന്നിരുന്നു . കല്യാണ പന്തൽ മുഴുവൻ ഒന്ന് കണ്ടു , വിപുലമായ അലങ്കാരങ്ങൾ. വിവിദ നിറത്തിലുള്ള പൂക്കൾ , പെൺകൊടികൾ. പൂക്കുലയും വിളക്കും സല്ലപിക്കുന്നു .

പാചകപുരയിൽ പൊന്തുന്ന പുക , മണമേറുന്ന രസവും രസമേറുന്ന പുളിശ്ശേരിയും ഓലനും കാളനും അവിയലും വെറുതേ തിളയ്ക്കുന്ന സാമ്പാറും, മണ്ഡപത്തിന് പുറത്തു വട്ടമേശയിൽ നാലും കൂട്ടി മുറുക്കാൻ വെറ്റിലയും അടക്കയും ചുണ്ണാബും . മധുരമേറുന്ന മൈസൂർ പൂവൻ പഴം. ആഹാ എന്തൊരു കാഴ്ച , എനിക്കും വേണ്ടതല്ലേ ഇതുപോലൊരു പന്തൽ , ഒരുനാൾ അവൾ വരും .

വാദ്യഘോഷങ്ങൾ മുഴങ്ങി , വരൻ എത്തി , അവനും അസഹ്യമായ ചൂടിന്റെ ഇരയായിരുന്നു , അവൻ മുഖം കൈയിലെ തൂവാലകൊണ്ട് നിരന്തരം തുടച്ചു , വധുവിനായി കാത്തിരുന്നു.

എന്താ ഇത്ര സമയം ഒരുങ്ങാൻ , മുഹൂർത്തതായി കുട്ടിയേ വിളിക്കൂ
എന്ന് വരന്റെ കാരണവർ.

വധുവിനെ വിളിക്കാൻ വധുവിന്റെ അനിയൻ ഉള്ളിലേക്ക് പോയി. താലപ്പൊലിയോടെ വധു വന്നു, അവൾ വരുന്നു . അവളുടെ കയ്യോ കാലോ കാണാനില്ല , മുഖം മാത്രം അല്പം കാണാം , അവൾ സ്വർണ്ണത്തിൽ മുങ്ങിയിരുന്നു .

പുതിയ കുട്ടിയോളോക്കെ മേക്കപ്പ് ഇടാൻ ഒരുപാട് സമയം വേണം , നമ്മുടെ കല്യാണൊക്കെ ആലോചിച്ചാൽ ഇവർ മേക്കപ്പ് ഇടാനാണോ കല്യാണം കഴിക്കുന്നത് എന്ന തോന്നും” .. മണ്ഡപത്തിലെ ഒരു മുത്തശ്ശി.

ഫോട്ടോ പിടിക്കുന്ന കുറേ കിന്നരൻമാർ

നിൻ്റെ ചന്തിയല്ലടാ ഞങ്ങൾക്ക് കാണേണ്ടത് ,മാറി നിക്കടാ മുന്നിൽ നിന്ന് , ഞങ്ങള് വരനെയും വധുവിനേയും ഒന്ന് നേരിട്ട് കാണട്ടേ ” …. എന്ന് ഒരു മിലിറ്ററി അപ്പൂപ്പൻ. ഫോട്ടോ കിന്നരന്മാർ തത്സമയം മാറികൊടുത്തു .

വധു വന്ന് വരന്റെ അടുത്തിരുന്നു . നാഗസ്വരവും തകിൽ മേളവും മുഴങ്ങി. എല്ലാവരും കയ്യിലെ പൂക്കൾ എറിഞ്ഞു വധു വരന്മാരെ ആശീർവദിച്ചു. വരൻ താലിയെടുത്തു, വധു എന്നെ നോക്കി , വിയർപ്പിൽ കുളിച്ച ഞാൻ പ്രളയത്തിലാണ്ടു , അവൾ ഇറങ്ങി വന്ന് എൻ്റെ കൈ പിടിച്ചു.

മൂദേവി ” … എന്ന് വരൻ.
ഇവൻ ഇവിടേയും വന്നോ …” … എന്ന് വധുവിന്റെ അച്ഛൻ.
നിക്കടി അസത്തെ ..” എന്ന് വധുവിന്റെ ‘അമ്മ .

കയ്യാങ്കളിയായി , യാഗക്കളമായി , പെൺ നാഗങ്ങളും ആൺ നാഗങ്ങളും അവളെ കൊത്താൻ ഒരുങ്ങി . കൊത്തിയില്ല , ചീറ്റി , ചീറ്റിയില്ല.

എൻ്റെ പുതിയ ഓണ പുടവ കീറി , കസവു മുണ്ടിൽ എണ്ണക്കറയായി. അവളുടെ കൈ പിടിച്ചു  വീട്ടിൽ എത്തിയപ്പോൾ അമ്മ ഞങ്ങളേ അടിമുടിയൊന്ന് നോക്കി.

ഏതാടാ ഈ ചുരുളൻ മുടിയുള്ള പെൺകുട്ടി ?….
അമ്മയുടെ മരുമകളാണ് ..
അച്ഛൻ വീട്ടിലിത്താപ്പോൾ എന്ത് തോന്നിവാസം ചെയ്യാം എന്നായോ …
ബലപിടുത്തം വേണ്ടാ … ‘അമ്മ അവളെ അകത്തേക്ക് കൊണ്ടുപൊയ്ക്കൊള്ളൂ ...”

അമ്മയുടെ മുഖത്തു അത്ഭുതം , സങ്കടം , നീരസം.

അമ്മയ്യല്ലേ രാവിലെ പറഞ്ഞേ കൂടെ യുള്ളവരെല്ലാം കല്യാണം കഴിച്ചൂന്ന് , കുട്ടിയായീന്ന് …… എന്നാ ഞാനും കഴിച്ചു , കല്യാണം ..

ചുരുളൻ മുടിയുള്ള പെൺകുട്ടിയും അമ്മയും വീടിൻ്റെ അകത്തേക്ക് പോയി , ഞാൻ ചാരു കസേരയിൽ ഇരുന്നു.

ഇനി അച്ഛൻ വരുമ്പോൾ എന്ത് പറയും ?…… എന്തെങ്കിലും പറയാം …. ആദ്യം ഒരു ജോലി !!!!….

ഉൾക്കാഴ്ച

ഒന്ന് 

ഒരു ഞായറാഴ്ച്ച വൈകുന്നേരം വെള്ളിനേഴി വീട്ടിൽ എന്നെ തേടി ഒരു അതിഥി എത്തി . ഗുരുവായിരുന്നു !!!!!! ചുമച്ചു ചുമച്ചു ക്ഷീണിതനായിരുന്നു , കൈയ്യിൽ ഒരു ഇംഗ്ലീഷ് പത്രവും തോളിൽ ഒരു തുണി സഞ്ചിയുമുണ്ട് എന്നോട്  ഒരു കാപ്പി ചോദിച്ചു . ഞാൻ കാപ്പി ഉണ്ടാക്കി കൊടുത്തു.

ഉണ്ണീ എന്താ നിൻെറ മുഖം കടുന്നൽ കുത്തിയതു പോലെ !! ..
എയ്യ്, ഒന്നൂല്ല്യാ ..
ഒന്നുല്യാത്തതുകൊണ്ടാണോ മുഖം കടുന്നൽ കുത്തിയത് പോലെ , എന്താണെകിലും പറയൂ !!.. ” 

മനസ്സ് എവിടേയും നിൽക്കുന്നില്ല,കാണാൻ നല്ല കാഴ്ചകളില്ല , വായിക്കാൻ നല്ല പുസ്തകങ്ങൾ കിട്ടുന്നില്ല, എവിടെ നോക്കിയാലും ശബ്ദമയം

മൂക്കിൻതുമ്പത്തു നിന്ന് വീഴാറായ കണ്ണട കയറ്റി വച്ച് ഗുരു പറഞ്ഞു .

സമാധാനം നഷ്ടപ്പെട്ടൂലെ ?…
ഉം, ഞാൻ എന്ത് ചെയ്യണം .
വായിക്കൂ ..
വായിച്ചാൽ മാഷേ ഒരു പപ്രശ്നമുണ്ട് , ഒരു കൃതി വായിച്ചുകഴിഞ്ഞാൽ പിന്നെ ഞാൻ സങ്കുചിതനാകും , എനിക്കതുപോലെ എഴുതാൻ പറ്റുന്നില്ലാലോ ..?…
ഗംഭീരം അതിനേ സൃഷ്ടി കർത്താവിന്റെ അഹംകാരത്വമായി കണക്കാകാം , തന്നെ പറ്റി തനിക്കുള്ള ബോധമാണത് .
ഗുരു എങ്ങനെ ഇതിനെ മറികടക്കാം ?….
പ്രകൃതിയാണ് അതിനുള്ളമരുന്ന് …എവിടേങ്കിലും കുറച്ചു നേരം പോയിരിക്കാനുള്ളരിടം വേണം , പുഴയുടെ തീരമോ , മലയിടുക്കോ കണ്ടെത്തൂ !!.. ഒറ്റക്കിരിക്കാൻ നല്ലത് രാത്രിയാണ് , ശബ്ദ കോലാഹങ്ങൾ എത്താത്ത ആരും വരാൻ മടിക്കുന്ന ഒരിടം
ഗുരു , അതിനുനല്ലത് ചുടല പറമ്പാണ് , പുഴയുടെ തീരവും, രാത്രി നീരാടാൻ എത്തുന്ന ആത്മാക്കൾ എന്നെ സഹായിക്കും

പുറത്തു മഴയുടെ വികൃതി തമൃതി.

രണ്ട് 

അടുത്തദിവസം രാവിലെ അച്ഛൻ വന്നു പറഞ്ഞു

ഉണ്ണീ , നമ്മുക്കെ ചൊല്ലൊള്ളി വളപ്പിൽ നിന്ന് നാളികേരം ഇടുക്കണം , ഇത്തവണ കുറച്ചധികമുണ്ടാവും. ചാമിയാര് വരും നിന്നെ സഹായിക്കാൻ ”
” എടുക്കാം അച്ഛാ ”

ചൊല്ലൊള്ളി വളപ്പ് എത്തണമെകിൽ നാല് പാടങ്ങൾ കടക്കണം. പാടങ്ങൾ അവസാനിക്കുന്നിടത്തു ഒരു ചെറു പാലമുണ്ട്  ചൊല്ലൊള്ളി വളപ്പിലേക്ക്. പാലത്തിന്റെ താഴേ കണ്ടനാർ തോട്‌ ശാന്തമായി ഒഴുകുന്നു. ഇന്നലെ മഴപെയ്തതുകൊണ്ടാവാം വെള്ളത്തിന് നേരിയ കലക്കമുണ്ട്. ചാമിയാരും ഞാനും വളപ്പിലെത്തി. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ചൊല്ലൊള്ളി വളപ്പ് അച്ഛൻ  വാങ്ങുന്നത്.  വളപ്പിന്റെ ഒരു മുഖം കുന്തിപ്പുഴയിലേക്കാണ് , പശിമയുള്ള മണ്ണല്ലേ എന്തും വളരും . വളപ്പിലേ കൂറ്റൻ തേക്കിൻ തൈകളും പടർന്നു നിൽക്കുന്ന മുളക്കൂട്ടങ്ങളും പ്രകൃതിയുടെ സൗന്ദര്യവടിവ് വർധിപ്പിച്ചു.

ഉണ്ണീ തമ്പ്രാ , ന്നും മഴക്കു കോളുണ്ട് , മഴയ്ക്കു മുൻപ് കുറച്ചു റോഡിലേക്ക് എത്തിച്ചാൽ നന്നാവും ...”

മൂടിനിൽക്കുന്ന കാർമേഘം മുളകളുടെ സല്ലാപം ഇന്നലെ പെയ്ത മഴയുടെ സുഗന്ധം.

അതിനെന്താ ചാമിയാരെ നമ്മുക്ക് ഉത്സാഹിക്കാം……

ആറു ചാക്കുകൾ ഞങ്ങൾ  വരമ്പ് കടന്നു റോഡിലേക്ക് എത്തിച്ചു. തിരിച്ചു നടക്കുമ്പോൾ മഴ തുടങ്ങി . കയ്യില് കുടയോ കവറോ വലിയഇലകളുള്ള ഒരു ചെടിയുമില്ല , ചാമിയാരപ്പൻ ചാക്ക് തലയിൽ പിടിച്ചു വളപ്പിലോട്ട് ഓടി . ഞാൻ ചെറിയ പാലത്തിന്റെ അടിയിലേക്കും . ചെറിയ പാലം എനിക്ക് കുടയായി കുറച്ചുനേരം. കണ്ടനാർ തോട്ടിൽ കാലും മുഖവും കഴുകി ദൂരത്തേക്ക് കണ്ണുനട്ടു . അവിടെ ഇരുന്നുനോക്കിയാൽ പുലിക്കൽ കണ്ടം മുഴുവൻ കാണും . ആദ്യം കണ്ടത് നെൽകന്നിന്റെ മീതെ പാറി നടക്കുന്ന ഒരു കൂട്ടം തുമ്പികളേ , നല്ല വലുപ്പമുണ്ട് അവർക്ക് , ഒരു ചെറിയ ഹെലികോപ്റ്റർ നെൽകന്നിന്റെ മീതെ പോകുകയാണെ തോന്നൂ . പാടത്തു .  കെട്ടി നിർത്തിയ വെള്ളത്തിൽ നീരാടുന്ന കാക്കകളും പാറി കളിക്കുന്ന തവളകളും. മഴവന്നതുകൊണ്ടാവാം പൂത്താംകീരികൾ വൈധ്യുതി കമ്പിയിൽ ചിറകുകൾ കുടഞ്ഞു കൊണ്ടിരിക്കുന്നു. വരമ്പത്തു മുളച്ചുനിൽക്കുന്ന മുക്കൂറ്റിക്കലും തുമ്പപ്പൂക്കളും. അറ്റത്തെ വരമ്പത്താണെന്നു തോന്നുന്നു ചൊറിയൻ താളി പടർന്നു നിൽക്കുന്നുണ്ട്. ചൊറിയൻ  താളി  ഒരു  തരം  വള്ളി  ചെടിയാണ്, പുഴയിൽ കുളിക്കാൻ പോകുന്ന പെണ്ണുങ്ങൾ ചൊറിയനെ പറിച്ചു കൊണ്ടുപോകും , പുഴയെത്തിയാൽ പാറയിൽ ഉറച്ചു അതിനേറെ ചാറെടുത്തു തലയിൽ തേക്കും , തേച്ചാൽ ചൊറിയും , താരനുള്ള നാടൻ ചികിത്സായാണ് . ഈയൊരു വിശേഷമുള്ളതുകൊണ്ട് ചൊറിയന് ചെറിയ അഹംകാരമുണ്ട്, തന്നെയാണല്ലോ സ്ത്രീ ജനത്തിന് വേണ്ടതെന്ന്. പാടത്തേക്ക് ഒലിച്ചു വരുന്ന ചെറു ചോലകളിലേക്കായി പിന്നേ എൻ്റെ ശ്രദ്ധ. വെള്ളി തിളങ്ങുന്ന വെള്ളം , ഒന്നുറപ്പാണ് തുടർച്ചയായുള്ള മഴയിൽ ഭൂമിയുടെ ശുദ്ധ ജലത്തിൻറെ അളവ് കൂടിയിട്ടുണ്ട് . അതുകൊണ്ടാണ് വെള്ളം ഇത്ര തിളക്കത്തിൽ നീർച്ചാലിൽ വന്നു നിറയുന്നത്. കിഴക്കെ ഭാഗത്തു ശിവന്റെ ഒരു അമ്പലമുണ്ട്, ചുറ്റും നിൽക്കുന്ന മരങ്ങൾ തേവർക്ക് ഒരു പുതിയ ആകർഷണ വലയം
തീർക്കുന്നു. തുമ്പികളല്ലാത്ത ഒരു തരം ഈയ്യാം പാറ്റകൾ അന്തരീക്ഷത്തിൽ കളിക്കുന്നുണ്ട് , ചിലതിന്റെ ചിറകുകൾ മഴയുടെ ശക്തിയിൽ ഒടിഞ്ഞു വീഴുന്നു. ഒടിഞ്ഞു വീണ പാറ്റകൾ പാടത്തെ വെള്ളത്തിൽ ശവശരീരങ്ങളായി പൊങ്ങിതാണു. എൻ്റെ ഉള്ളിൽ ഒരു തേങ്ങൽ , നിമിഷ നേരത്തേക്ക് ജന്മവും മരണംവും കൈവരിച്ച ആ പ്രകൃതി മലരുകൾക്ക് ബാഷപാഞ്ജലികൾ. .

ചാമിയാരപ്പൻ വിളിച്ചു

എന്താ കുഞ്ഞേ , ഇവിടെ ഇരിക്കാണ്ണോ? മ്മക്ക് തേങ്ങ മുഴുവൻ റോഡിലേക്ക് എത്തിക്കണ്ടേ ?….. ”
വേണം ..
എന്നാൽ ഉത്സാഹിക്കൂ ………കുട്ടിക്ക് ഈ മഴയൊക്കെ പറ്റോ , ബാംഗ്ലൂരില് മഴ ഇല്ലല്ലോ ?..
ഇല്ല ചാമിയാരെ , മഴകൊണ്ടാൽ പനി പിടിക്കും എനിക്ക് … മഴ ഒന്ന് കുറയട്ടേ …

ചാമിയാർ മുത്തശ്ശന്റെ ശിഷ്യനാണ് , എണ്പതിൽ കൂടുതൽ പ്രായം, കറുത്ത പ്രകൃതം . എല്ലാ ദിവസവും ചാമിയാർ പുഴകടന്നു മാപ്പിളശ്ശേരിയിൽ പൊവ്വും , അവിടെ ചാമിയാർക്കു കുറേ കൂട്ടുകാരുണ്ട് , അവരുടെ ഒപ്പം കള്ളു മോന്തും , കള്ള് ശിരസ്സിനു പിടിച്ചാൽ ചാമിയാര് നടൻ പട്ടു പാടും പിന്നേ ചവിട്ടു കളിയും കളിക്കും. ഒരു ദിവസം ചാമിയാരോട് കുന്നുമേലെ മുത്തപ്പനാശാരി വെല്ലു വിളിച്ചുത്രേ , ഇത്രയും കള്ള് കുടിച്ചു നീ കുന്തി പുഴ കടന്നാൽ ഞാൻ നിനക്ക് രണ്ട് കലം കള്ള് അധികം വാങ്ങി തരും . നിറഞ്ഞൊഴുകുന്ന
പുഴയേ തൊഴുത് തേവരെ മനസ്സിൽ പ്രാർത്ഥിച്ചു ചാമി പുഴ നീന്തി അക്കരെ എത്തി, അവിടുന്ന് വിളിച്ചു പറഞ്ഞു

എടാ മുത്തപ്പാ നീ വെറും ആശാരിയാ , എന്നാലേ ഞാൻ ചെറുമ്മനാ…!!!!… ” .

മുത്തപ്പനാശാരി അടുത്ത ദിവസം ചാമിയാർക്ക് രണ്ടു കലം കള്ള് അധികം വാങ്ങിക്കൊടുത്തു.
മുത്തപ്പനാശാരി ഇടക്ക് വീട്ടില് പണിക്കു വരുമ്പോൾ മുത്തശ്ശനൊട് സ്വകാര്യത്തിൽ പറയും

അതേ മാഷെ , ങ്ങടെ ശിഷ്യൻ ഒട്ടും മോശക്കാരനല്ല , അവൻ ഏതു പുഴയും നീന്തി കിടക്കും

ആ ചാമിയാർക്കാണോ ഈ ചാറ്റൽ മഴ ഒരു പ്രശ്നം.

മൂന്ന്

മഴ കുറയുന്നമട്ടില്ല , ചാമിയാർ രണ്ടു ചാക്കുകൾ കൂടി റോഡിലേക്ക് എത്തിച്ചു , ഞാൻ മടിച്ചു പാലത്തിൻറെ അടിയിൽ തന്നെയിരുന്നു , എന്റെ കാഴ്ചകൾ തുടർന്നു.

പാടങ്ങൾക്കു കുറുകെയായി കരിമ്പനകളും പൂവരസ്സും . കരിമ്പനയിൽ ഒരുകൂട്ടം തത്തകൾ ഇരിക്കുന്നുണ്ട് , മഴയേ തത്തകൾക്കു പേടിയില്ല , പക്ഷേ ഇടി മിന്നലുകൾ പേടിയാണ്. പാടവരമ്പിലൂടെ കുറച്ചു പെണ്ണുങ്ങൾ കുളികഴിഞ്ഞു ഓടുന്നു മഴ കൊള്ളാതിരിക്കാൻ ചേമ്പിൻ ഇല പിടിച്ചിട്ടുണ്ട് .

കുഞ്ഞേ വാ പൂവ്വാം , തേങ്ങാ മുഴുവൻ റോഡിലേക്ക് എത്തിച്ചിട്ടുണ്ട് …. കുഞ്ഞിന്റെ പ്രശ്നം ഞാൻ പറയാം , ആരുമില്ലാത്ത തോന്നലാണെങ്കിൽ അതു കളയൂ , ചാമിയാരില്ലേ? വെള്ളിനേഴിയില്ലേ ? ………..

ആ ചെറുപാലവും വെള്ളിനേഴിയും ആയി പിന്നേ എൻ്റെ ലോകം . ഒരുപാട് രാത്രികളും പകലുകളും ഞാൻ ആ പാലത്തിൻറെ കീഴേ കഴിച്ചു കൂട്ടി , അപ്പോഴും കണ്ടനാർ തോട് ശാന്തമായി തന്നെ ഒഴുകി. ആഗോളവത്കരണവും ആധുനികതയും വെള്ളിനേഴിക്ക് ഒരു മാറ്റവും കൊണ്ടുവന്നില്ലാ, വന്നത് എനിക്കാണ് അല്പായുസ്സുള്ള ഭൂതഗണങ്ങൾ എന്നെ പൂജ്യമാക്കികൊണ്ടിരുന്നു .

വർഷങ്ങൾക്കു ശേഷം പുലിക്കൽ കണ്ടവും കുന്തിപ്പുഴയും കണ്ടപ്പോൾ മനസ്സിൽലുണ്ടായ ഒരു ആഹ്‌ളാദം , പക്ഷേ ഇന്ന് എനിക് ചെറു പാലത്തിന്റെ കീഴേ ഇരിക്കാൻ പറ്റില്ല , ഏറെ വാതമേറിയ കാലുകൾ അതിനു അനുവദിക്കില്ല.

തേവരുടെ ക്ഷേത്ര നടയിൽ ഒരു മയിൽ നൃത്തം ചെയ്യുന്നുണ്ട്, കാറിന്റെ ജനാലകൾ കയറ്റി ഞാൻ യാത്ര തുടർന്നു……….

അവനവന്റെ കർമ്മത്തിൽ നിഷ്ഠയുള്ള മനുഷ്യർ സിദ്ധിയേ പ്രാപിക്കുന്നു
( ഭഗവത്ഗീതാ  ).

സൂസന്നയുടെ ഗ്രന്ഥപ്പുര എന്നിലേക്ക് ചേർന്നപ്പോൾ

ലളിതമായ ഭാഷാശൈലികൊണ്ട് ഹൃദ്യമായ രീതിയിൽ ഗൃഹാദുര ഓർമ്മകളെ തൊട്ടുണർത്തിയ പുസ്‌തകം.വായനാശീലം കുറവായതുകൊണ്ട് തന്നെ “സൂസന്നയുടെ ഗ്രന്ഥപ്പുര”യിലൂടെ മറ്റു പല പുസ്തകങ്ങളെയും എഴുത്തുകാരെയും പറ്റി അറിയാൻ കഴിഞ്ഞു. ഒപ്പം അവർ പണിതുയർത്തിയ ലോകത്തേക്ക് എത്തണം എന്ന ജിജ്ഞാസയും എന്നിൽ നാമ്പെടുത്തു.പെട്ടെന്ന്  ഓർമ്മവരുന്നത് റോബെർട്ടബർട്ടൺ എഴുതിയ “അനാട്ടമി ഓഫ് മേലാങ്കോളി” ആണ്.വിഷാദത്തെ മനോഹരമായി കഥാകൃത്ത് ആവിഷ്കരിച്ചിരിക്കുന്നു.

“വിഷാദം മനുഷ്യരിൽ മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാ ജീവരാശികളിലുമുണ്ട് എന്നു പറയാം.മൃഗങ്ങൾക്കും പക്ഷികൾക്കും സസ്സ്യങ്ങൾക്കും വിഷാദമുണ്ട് ,ഏറിയും കുറഞ്ഞും.സ്ഥിരമായി പരിപാലിക്കുന്ന ചെടിയെ കുറച്ചു ദിവസത്തേക്കു അവഗണിച്ചു നോക്കൂ.അത് തളരുന്നതു കാണാം.ഒരു വൃക്ഷത്തെ കെട്ടിപ്പുണർന്നു നോക്കൂ.അതുണരുന്നത് അറിയാനാകും.സ്പർശനത്തോടു നിസ്സംഗമാകാൻ ഒരു ജീവരാശിക്കും  കഴിയില്ല.മനുഷ്യൻ്റെ എല്ലാ ആഹ്‌ളാദവും സ്പർശനത്താൽ പിറക്കുന്നു.”

എന്ത് അർത്ഥവത്തായ വരികൾ!  ഇത് കൂടാതെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന പല സന്ദർഭങ്ങളും വളരെ ഹൃദയാത്മകമായി ഒത്തു ചേർക്കാൻ മാങ്ങാട്ടിനു കഴിഞ്ഞിട്ടുണ്ട്.എൻ്റെ ജീവിതത്തിൽ നടന്നിട്ടുള്ള പല സംഭവങ്ങളും കഥാകാരൻ്റെ ഭാവനയിലൂടെ വായിച്ചപ്പോൾ ,ജാതിയുടെയും, മതത്തിൻ്റെയും, ഭാഷയുടെയും ഒക്കെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യന്മാർ തമ്മിലുള്ള അന്തർധാര വളരെ സജ്ജീവമാണ് എന്ന്  തോന്നി.അത് ‘മനുഷ്യത്വം’ എന്ന സങ്കല്പത്തിലുള്ള   വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു.ഉദ്ദാഹരണമായി ആന്ധ്രപ്രദേശിലെ ബിരുദ പഠനകാലത്ത് ക്ലാസ്സിലെ ഏക മലയാളി വിദ്യാർത്ഥി ആയതിനാലും ,മറ്റു സഹപാഠികൾ ഒരേ ഭാഷ സംസാരിക്കുന്നവരായിരുന്നതിനാലും  പലപ്പോഴും ഒറ്റപെട്ടതായി തോന്നിയിട്ടുണ്ട്.എന്നാൽ അക്കാലതാണ് എന്നിൽ മറ്റൊരു ‘ഞാൻ’ ഉണ്ട്  എന്ന വലിയ തിരിച്ചറിവ് എനിക്ക് ഉണ്ടാകുന്നത്.അന്ന് വരെയും  തിരിച്ചറിയാതെ പോയ ഒരാന്തരിക ജീവിതം ദിനങ്ങൾ നേടി തന്നു.ഇതിനു സമാനമായ ഒരു അനുഭവം പുസ്തകത്തിൽ വായിച്ചപ്പോൾ “സൂസന്ന ” ഒന്നുകൂടി  പ്രീയപെട്ടതായി മാറി.

“ഞാൻ ഒരേ സമയം അവരുടെ കൂട്ടത്തിലെ ഒരാളും അവരുടെ ഭാഷ അറിയാത്തതു കൊണ്ട് അവരുടെ കൂട്ടത്തിൽ അല്ലാത്ത ആളുമാണ്.അപ്പോഴാണ് എനിക്ക് തോന്നിയത് ഞാൻ ഇവരിൽ നിന്നെല്ലാം വ്യത്യസ്ത.എനിക്ക് എന്റേതായ  ഓർമകളും ലോകവുമുണ്ട്.എനിക്ക് എന്റേതായ ഒരു ബാഹ്യലോകവും ആന്തരികലോകവുമുണ്ട്.അതിനാൽ ഞാൻ മറ്റൊരു ലോകത്ത്‌ തന്നെ ജീവീതം തുടരും.”

അങ്ങനെ ആന്ധ്രയിലെ ജീവിതം ഒരു പുതിയ ലോകമാണ് എനിക്ക് മുന്നിൽ തുറന്നത്. ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലുകളും,ഞാൻ വിശ്വസിച്ചിരുന്ന എൻ്റെ ആദർശങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മറ്റുള്ളവയോടു ചെറുത്തുനില്ക്കലും സാധാരണമായിരുന്നു.പലർക്കും പ്രഥമദൃഷ്ട്ടിയാൽ അനിഷ്ടം തോന്നിയെങ്കിൽകൂടി ബിരുദകാലഘട്ടത്തിന്റെ അവസാന പകുതിയിൽ എന്നിലെ വ്യത്യസ്ഥത അവരെ എന്നോട് അടുപ്പിച്ചു.സൂസന്നയെ പോലെ “വലിയ പ്രഹരങ്ങൾക്കു ശേഷവും വീണു പോകാതെ ഉയർന്നു നില്ക്കാനുള്ള വിദ്യയും “,അമുദയെ പോലെ “ആത്മാവിനുള്ളിൽ വലിയ ലോകത്തെ എങ്ങനെ കൊണ്ട് നടക്കണം” എന്നും പഠിച്ചു.അലിയെ പോലെ “ഒരാളോടും മിണ്ടാതെ കഴിച്ചുകൂട്ടിയ  ദിവസങ്ങളും ഉണ്ടായിട്ടുണ്ട്”.വിഷാദം തളം കെട്ടിയ ആന്ധ്രയിലെ ബസ്സ് യാത്രകൾ മനസിലേക്കു അലയടിക്കുന്നു.ഒറ്റക്കിരുന്ന് കൂരാകൂരിരുട്ടിൽ നോക്കി സങ്കടത്തെ കടിച്ചമർത്തിയ എത്രയോ രാത്രികൾ.”ഞാൻ മനുഷ്യരിൽ അഭയം തേടുന്നില്ല” എന്ന ജോസെഫിന്റെ വാക്കുകൾ വലിയ തിരിച്ചറിവാകുന്നു .കാരണം നമ്മുടെ ജീവിതത്തിൽ മറ്റു മനുഷ്യർ എല്ലാവരും ഋതുക്കളെ പോലെയാണ്. അവർ വരും,കുറേ നിറച്ചാർത്തുകൾ തന്ന്‌ എങ്ങോട്ടോ മണ്മറഞ്ഞുപോകും.കഥയിൽ പറയും പോലെ ,

“നമ്മുടെ സ്നേഹങ്ങൾ എത്രയാഴത്തിൽ മണ്ണടിഞ്ഞാലും എത്ര ഋതുക്കൾ  അതിനു മീതേ കടന്നു പോയാലും നാം പുരാവസ്തുഗവേഷകരെപ്പോലെ അതിലേക്കു കുഴിച്ചു ചെന്നുകൊണ്ടിരിക്കും. ”

കാലം എന്നും  ഉള്ളിൽ ജീവിക്കും.ഇന്ന് നാം ആരാണോ അതെല്ലാം പല വഴികളിൽ  കണ്ട വ്യത്യസ്‌തരായ വ്യക്തികൾ കാരണമാണ്.

“എൻ്റെ ഇപ്പോഴത്തെ വ്യക്തിത്വം എന്റെ നഷ്ടമായ ഒട്ടേറെ വ്യക്തികളുടെ ഫലമാണ്.”

ജീവിതത്തിൽ വന്നു പോയ പലരുടെയും ബാക്കിപത്രമാണ് നാം എന്ന വലിയ സത്യത്തിലേക്കാണ് കഥാകാരൻ വിരൽ ചൂണ്ടുന്നത്.പ്രസിദ്ധ അമേരിക്കൻ സാഹിത്യകാരനായ വാൾട്ട് വിറ്റ്മാനിൽ നിന്നും ഞാൻ കടം എടുത്ത ഫേസ്ബുക് ബയോ ഓർത്തുപോകുന്നു “I am large,I contain multitudes.”

ബന്ധങ്ങളെ പറ്റി ഇപ്രകാരം പറയുന്നു,

“രണ്ടു പേർക്കിടയിൽ പരസ്പരം പ്രവേശിപ്പിക്കാത്ത ചില അറകളുണ്ട്.ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഇല്ല എന്നല്ല,ഞങ്ങളുടെ രഹസ്യങ്ങളെക്കാൾ വലുതാണ് ഞങ്ങളുടെ പങ്കിടലുകൾ എന്നു ഞാൻ വിശ്വസിക്കുന്നു.”

അദ്ദേഹം പറയും പോലെ നല്ല പങ്കിടലുകളിലൂടെ തന്നെയാണ് നല്ല ബന്ധങ്ങൾ ഉടലെടുക്കുന്നത് എന്നതിൽ തർക്കമില്ല. മുഴുവനായി ഒരാൾക്കും മാറ്റൊരാളെ മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി നല്ല സംഭാഷണങ്ങൾ ആളുകൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതായി തോന്നിയിട്ടുണ്ട് .

ഓർമ്മകൾ  എല്ലാ മനുഷ്യരുടെയും സമ്പത്താണ്.എന്നാൽ ,

“ചിലപ്പോൾ നാം നമ്മുടെ ഏറ്റവും നല്ല ഓർമ്മകൾ ആരോടും പറഞ്ഞിട്ടുണ്ടാവില്ല.അങ്ങനെ ഓർമകളുണ്ടായിരുന്നുവെന്നതിനു ഒരു തെളിവും അവശേഷിപ്പിക്കാതെ നാം കടന്നു പോകും.”

ഇതു വായിച്ചപ്പോൾ സങ്കടം തോന്നി,കാരണം എത്ര നല്ല  ഓർമ്മകളായിരിക്കും അങ്ങനെ കാലഹരണപ്പെട്ടു പോയിട്ടുണ്ടാവുക.

ഇളം മഞ്ഞു ശരീരത്തിലേക്ക് ആഴ്ന്നിറങ്ങും പോലെ വിഷാദത്തിന്റെ കാറ്റു പലപ്പോഴായി എന്നെ തഴുകിപ്പോയി.അമുദയുടെ വാക്കുകളോട് യോജിക്കുന്നു.

“കാരണം എനിയ്ക്കേറ്റവും പ്രീയപെട്ടവർ എന്നെ ഉപേക്ഷിക്കും.എന്നെ ഒറ്റയ്ക്കാക്കി എന്നോട് ക്രൂരത കാട്ടും .”

പലപ്പോഴും പാതിവഴിയിൽ ഒറ്റയ്ക്കാക്കി പോയ മുഖങ്ങൾ വേദനയോടെ ഓർത്തുപോകുന്നു.ഒരു പക്ഷെ കാര്യകാരണങ്ങൾ ഇല്ലാതെ ജീവിതത്തിലേക്ക് കടന്നു വരുകയും, അതുപോലെ തന്നെ ഒരു യാത്രാമൊഴി പോലും ചൊല്ലാതെ പോവുകയും ചെയ്തവരാണ് ഏറെയും.അവരിൽ പലരും എന്നെയും ഇപ്രകാരം ഓർക്കുന്നുണ്ടാകും.പലപ്പോഴും ഇത്തരം ഒറ്റപ്പെടലുകൾ ജീവിതത്തിലെ സുഖമുള്ള വേദനയായി മനസിന്റെ ഏതോ കോണിൽ അവശേഷിക്കുന്നു.

പിന്നീട് എൻ്റെ ശ്രദ്ധയാകർഷിച്ചത് ഭാഷയുടെ അപര്യാപ്തതയെ പറ്റി മങ്ങാട്ട് പറയുന്ന വരികളാണ്.

“നാം പരസ്പരം മനസിലാക്കാൻ ആവശ്യമായ പദപ്രയോഗങ്ങളുടെ പകുതിപോലും എല്ലാ നിഘണ്ടുവിലും തിരഞ്ഞാലും ലഭിക്കില്ല.ഉദ്ദാഹരണത്തിന് ഈ നിമിഷം എനിക്കുള്ളിൽ അനുഭവപ്പെടുന്ന വികാരവിചാരങ്ങളുടെ കലങ്ങി മറിഞ്ഞ അവസ്ഥയെ വിശേഷിപ്പിക്കാൻ എനിക്കൊന്നും കിട്ടുന്നില്ല .

പലപ്പോഴായി നമ്മളിൽ പലരും കടന്നു പോയിട്ടുള്ള സന്ദർഭത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.ഉള്ളിലുള്ള കാര്യങ്ങൾ പറയാൻ ഭാഷ തികയാതെ പോയ നിമിഷങ്ങൾ അനവധി. എഴുത്തിനോടുള്ള കമ്പം കൊണ്ട് മാത്രം സാഹിത്യ പഠനത്തിലേക്ക് തിരിഞ്ഞ എനിക്ക് പല  തവണയും വാക്കുകൾ പോരാതെ വന്നിട്ടുണ്ട്.എന്തൊക്കെയോ എഴുതാൻ ഉണ്ട് എന്നാൽ പേന  ചലിക്കാത്ത അവസ്ഥ എന്നേ പലപ്പോഴും അസ്വസ്ഥ ആക്കിയിട്ടുണ്ട്.അലിയും ഇതിലൂടെ കടന്നുപോയിരുന്നു.

“സ്നേഹിതരില്ലാത്ത പകൽ സ്നേഹിതരില്ലാത്ത രാത്രി.ഒന്നും വളരാതെ തരിശായി കിടക്കുന്ന ബോധം.എന്തുകൊണ്ടാണ് ഞാൻ എഴുതുമ്പോൾ പേന മുന്നോട്ട് ഓടാത്തത് ?എഴുതി കുന്നുകൂടുന്ന കടലാസുകൾക്കു നടുവിൽ ഞാൻ ഇരിക്കുന്ന ദിവസം വരാത്തത് എന്തുകൊണ്ടാണ്?”

അലിയെ പോലെ നമ്മളിൽ പലരും ചോദിച്ച ചോദ്യമാകാം ഇത്.

മുമ്പ് പരാമർശിച്ച പോലെ പ്രീയപെട്ടവർ എങ്ങോട്ടേക്കെയോ പോയിരിക്കുന്നു.അവരോടൊപ്പം പങ്കിട്ട നല്ല കുറെ ഓർമ്മ കൾ മനസ്സിൽ ബാക്കിയാകുന്നു.കാലത്തിനു അവയെ മായ്ക്കാൻ ആകില്ല എന്ന് തോന്നുന്നു .

“നാം എഴുതുന്ന പൊട്ടും പൊടിയും മാത്രമല്ല നമ്മുടെ മനസ്സും വിചാരവും സ്വപ്നവും വായിക്കുവാൻ കഴിയുന്നവർ ഒരിക്കൽ നമ്മുടെ ജീവിതത്തിൽ നിന്ന് പൂർണമായി ഇറങ്ങി പോയാലും അവർ നൽകിയ കാലം നമ്മുടെയുള്ളിൽ നിറഞ്ഞു നിൽക്കും.ആ കാലത്തിന്റെ നിറവിലാണ് നാം നമ്മുടെ മറ്റെല്ലാ ഇല്ലായ്മകളോടും പൊരുത്തമാകുന്നത്. ”

ഒന്നാലോചിച്ചാൽ  എല്ലാവരും തന്നെ പലരുടേയും ഓർമ്മകളിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

ഓർമ്മ എന്ന് പറയുന്നതു തന്നെ ഒരു തിരഞ്ഞെടുപ്പാണ്.ഒരു പക്ഷെ എവിടെയോ നമ്മെ ആഴത്തിൽ സ്പർശിച്ച വികാരങ്ങൾ,വിചാരങ്ങൾ ഒക്കെ ‘ഓർമ്മ’ എന്ന സഞ്ചിയിൽ നാം കൊണ്ടു നടക്കുന്നു.മറ്റുള്ളവയെ മറവിയുടെ കയത്തിലേക്ക് വലിച്ചെറിയുന്നു.

“എന്തുകൊണ്ടാണ് ഓർമകളിൽ ഇങ്ങനെ ചില തിരഞ്ഞെടുപ്പുകളുണ്ടാകുന്നത്?എന്തു കൊണ്ടാണ് ചില ദുഃഖങ്ങൾ ചില ഭയങ്ങൾ മാത്രം നമ്മെ പിന്തുടരുന്നത്‌ ?”

നല്ല സുഹൃത്തുക്കൾ ഉണ്ടാകുക ഒരു ഭാഗ്യമായി കരുതാം.

“സൗഹൃദത്തിൽ ആത്മജ്ഞാനത്തിന്റെ അംശം പ്രവർത്തിക്കുന്നുണ്ട്എന്ന് സൂസന്നായിൽ പറഞ്ഞിട്ടുണ്ട്.പലപ്പോഴും നല്ല സുഹൃത്ത് ബന്ധത്തിലൂടെ നമ്മൾനമ്മെ ആഴത്തിൽ മനസിലാകുന്നു.എന്നാൽ നല്ല സുഹൃത്തുക്കൾക്കിടയിൽ പോലും അകാരണമായ അകൽച്ചകൾ ഉണ്ടാകാറുണ്ട്.

“എല്ലാ സൗഹൃദങ്ങൾക്കും ഇങ്ങനെ തുറക്കാനാകാത്ത ചില മുറികളുണ്ട്.കഴിയുമെങ്കിൽ അങ്ങോട്ടു പോകരുത് .സൗഹൃദം എന്നു പറഞ്ഞാൽ മറ്റേയാളുടെ സ്വകാര്യതയെ മാനിക്കുന്നതു കൂടിയാവണം.”

എന്നാൽ പലപ്പോഴും സുഹൃത്തുക്കളുടെ സ്വകാര്യതയിലേക്കു കൈകടത്താതെ ഇരുന്നതിനാൽ തന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത രിതിയിൽ എൻ്റെ പ്രീയപ്പെട്ടവരിൽ നിന്നും കാതങ്ങളോളം ഞാൻ അകന്നു പോയിട്ടുണ്ട് .മുറികൾ തുറക്കാൻ ശ്രമിക്കാത്ത കാരണം വീട് തന്നെ മാറിപ്പോയ എത്രയോപേർ.  

ഹൃദയഹാരിയായ ചില മനുഷ്യരെ ജീവിതയാത്രയിൽ കണ്ടുമുട്ടിയിട്ടുണ്ട്.ചെറിയ കഥകൾ പറഞ്ഞും,സാന്നിധ്യം കൊണ്ടും ഒരുപാട് സന്തോഷിപ്പിക്കുന്നവർ.പൂമ്പാറ്റകളെ പോലെ കടന്നു വന്ന് ജീവിതം സന്തോഷകരമാക്കി തീർക്കുന്ന പലരെയും ഇത് വായിച്ചപ്പോൾ ഓർത്തു പോയി.അവരുടെ ചെറിയ കഥകൾ കേൾക്കുകയും അവരോടൊപ്പം ചില നിമിഷങ്ങൾ പങ്കിടുകയും ചെയ്യുമ്പോൾ മനസ്സിൽ കുളിർമഴ പെയ്യാറുണ്ട് .

“ചില മനുഷ്യരുണ്ട് കരുതാതെ അവർ  നമ്മെ ചിരിപ്പിക്കും.അവരുടെ സാന്നിദ്ധ്യം നമ്മെ ആഹ്ളാദിപ്പിക്കുന്നതു കൊണ്ടാണിത്.അവരെ ഒന്ന് കണ്ടാൽ മതി,ഒപ്പം ഒന്നിരുന്നാൽ മതി,അവർ പറയുന്നത് കേൾക്കുക മാത്രം ചെയ്‌താൽ മതി,ആ സംസാരത്തിലാകട്ടെ അസാധാരണമായിറ്റൊന്നുമുണ്ടാകില്ല.ചിലപ്പോൾ വളരെ നിസ്സാരമായ എന്തെങ്കിലുമാകും.”

സങ്കടത്തെ പറ്റി വളരെ വ്യത്യസ്തമായാണ് പറഞ്ഞിരിക്കുന്നത് . ആഴമേറിയ ഒരു ചിന്തയുടെ നാന്തി അത് എന്നിൽ ഉണർത്തി.   

“എന്റെ സങ്കടത്തിന്റെ പ്രത്യേകത അതാണ് ഒരാളും അതറിയുകയില്ല ആർക്കും അത് കണ്ടുപിടിക്കാൻ ആകില്ല.ആ സങ്കടത്തിന്റെ അകത്തേക്ക് മറ്റാർക്കും കടന്നുവരാനുമാവില്ല.എന്റെ ദുഃഖം എന്റെ യഥാർത്ഥ സമ്പാദ്യമാണ്.അത് മറ്റൊരാളും എടുത്തുകൊണ്ട് പോകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു .”

ദുഃഖം  പങ്കിടുന്നതിലൂടെ കുറയും എന്നതിൽ നിന്നൊക്കെ വ്യത്യസ്തമായ രീതിയിൽ,ഒരു ഉയർന്ന മണ്ഡലത്തിൽ നിന്നാണ് ഇവിടെ ദുഖത്തെ വീക്ഷിച്ചിരിക്കുന്നു.’കതാർസിസ് ‘ എന്ന ആശയം  പോലെ ദുഃഖം എന്ന വികാരത്തെ  അതിന്റെ പരമോന്നതിയിൽ ഒരു വലിയ സമ്പാദ്യം തന്നെയായി നോക്കി കാണാൻ കഴിയുക എന്നത് ആത്മജ്ഞാനത്തിന്റെ അടയാളമാണ്.

ദ്യമായ ഭാഷാശൈലിയിലൂടെ ഹൃദയംഗമമായ ജീവിതങ്ങളെ എന്റെ ഹൃദയത്തിലേക്ക് ചേർത്തുവച്ചു തന്ന അജയ് .പി .മങ്ങാട്ടിനോട് ഒരുപാട് സ്നേഹം അറിയിക്കുന്നു.സൂസന്നയുടെ ഗ്രന്ഥപുരയിലെ പുസ്തകങ്ങൾ അഗ്നിയിൽ കത്തുമ്പോൾ അതിന്റെ കനലുകൾ വായനക്ക് ശേഷവും അണയാതെ മനസ്സിന്റെ പല കോണുകളിൽ ബാക്കിയാകുന്നു.റോളണ്ട് ബാർതേസ് പറഞ്ഞതു പോലെ “ഒരു പുസ്തകത്തിന്റെ രചന അവസാനിക്കുമ്പോൾ രചയിതാവ് മരിക്കുന്നു,വായനക്കാരൻ ജനിക്കുന്നു.”അതുകൊണ്ട് തന്നെ അധികാരത്തോടെ ഞാൻ പറയട്ടെ “സൂസന്നയുടെ ഗ്രന്ഥപ്പുര” ഇന്ന് എന്നിലേക്ക്‌   ചേർന്നിരിക്കുന്നു.

 

 

 

 

യാത്രാ മദ്ധ്യേ

പതിവുപോലെ മംഗലാപുരം ഐലൻഡ് എക്സ്പ്രസ്സ് ഷൊർണ്ണൂർ സ്റ്റേഷനിൽ എത്തി . തീവണ്ടിയിലെ ഒരു കുടുംബത്തെ പരിചയപ്പെട്ടു.

എങ്ങോട്ടാ മാഷേ യാത്രാ ? …
കണ്ണൂർ വരെ …
കണ്ണൂർ ആണോ വീട് ?.. ”
അല്ല !!!!… രാജരാജേശ്വരി ക്ഷേത്രത്തിൽ ഒന്ന് തൊഴുകണം … ഭാര്യക്ക് അവിടെ ഒരു പ്രാർത്ഥനയുണ്ട് …
എന്താ ഭാര്യയുടെ പേര് ?…
സൗദാമിനി ...”
പേര് ചോദിച്ച വൃദ്ധൻ സൗദാമിനിയെ നോക്കി ചിരിച്ചു , സൗദാമിനി അവളുടെ കൂർത്ത നഖക്ഷതങ്ങൾ എൻ്റെ കയ്യിൽ പതിപ്പിച്ചു.

വൃദ്ധൻ തുടർന്നു
പേടിക്കണ്ടാ മാഷെ തിരൂര് കഴിഞ്ഞാൽ ഇരിക്കാനിടം കിട്ടും

ഞാൻ സൗദാമിനിയുടെ മുഖം നിരീക്ഷിച്ചു , അവളുടെ മുഖത്ത് ഒരു തെളിച്ചയില്ലായ്മ , ഭാര്യയാണ് എന്ന് പറഞ്ഞത് അവൾക്കിഷ്ടപെട്ടില്ലേ ? അങ്ങനെയെങ്കിൽ അവൾ എന്ത് കൊണ്ട് എതിർത്ത് പറഞ്ഞില്ല ? അവൾ പറയും ഞാൻ അങ്ങേരുടെ സുഹൃത്താണ് , ഒരേ ഓഫീസിൽ ജോലി നോക്കുന്നു , തോണക്ക് വന്നതാണ് എന്നൊക്കെ.

ഞാനും സൗദാമിനിയും തീവണ്ടി വാതിലിൽ ചാരി മുഖാമുഖം നിന്നു

സൗദാമിനി എനിക്കൊരു കാര്യം നിന്നോട് പറയാൻ ഉണ്ട് .. …
പറയൂ ..
ഞാൻ പറഞ്ഞതിന് മാപ്പ്

അവൾ മൗനം പാലിച്ചു, മാഞ്ഞു മറയുന്ന തീവണ്ടി ദൃശ്യങ്ങളിൽ കണ്ണ് നട്ടു

എന്താ നീ ഒന്നും മിണ്ടാത്തത് … ? …
ഞാൻ എപ്പോ നിന്റെ ഭാര്യയായി ഉണ്ണീ .? … നീ അങ്ങനെ പറഞ്ഞപ്പോൾ എൻ്റെ ഉള്ളൊന്ന് കാളി .. അറിയുന്ന ആരെങ്കിലും കേട്ടാൽ … !! .. ”
എൻ്റെ നാവിൽ ചെലപ്പോൾ ഗുളികൻ കയറും , അതാ !!!..

തിരൂരെത്തിയപ്പോൾ ഇരിക്കാനൊരിടം കിട്ടീ

സൗദാമിനി പോയിരിക്കു ….
വേണ്ടാ , ഉണ്ണി പോയിരിക്കു … ഇത്തിരിനേരം എനിക്ക് ഈ കാറ്റ് കൊണ്ട് നിൽക്കണം
അത് വേണ്ടാ , ഉറക്കം വരും !!!..
ഉറക്കം വന്നാൽ ഉറങ്ങും
തമാശ പറയാതെ അവിടെ ഇരിയ്ക്കു ..”

സൗദാമിനി എന്നെ അനുസരിച്ചു , ഞാൻ കമ്പാർട്ട്മെൻറ്റിന്റെ വാതിലിൽ ചാരി നിന്നു , അടുത്ത ബോഗിയിൽ ബഹളം , കുറെ ഹിജഡകൾ , അവർ നൃത്തം വക്കുന്നു .

ആണിന്റെയും പെണ്ണിന്റെയും അരക്കെട്ടു ഒരുമിച്ച കണ്ട സന്തോഷത്തിൽ കണ്ണുതള്ളി നിൽക്കുന്ന കുറേ അസുരന്മാർ , അവർ പറഞ്ഞു
നൃത്തം ചെയ്തുകൊണ്ടേയിരിക്കു
അവർ ഹിജഡകൾക്കു നോട്ടുകൾ എറിഞ്ഞു കൊടുത്തു.

സൗദാമിനി അവരെ കണ്ടപ്പോൾ മുഖം മറച്ചു . കൂട്ടത്തിലെ ചെറിയ നപുംസകം ഞാൻ നിൽക്കുന്ന വാതിൽക്കരികിലെത്തി, മാറു കുലുക്കി , ചുവപ്പു പുരണ്ട ചുണ്ടുകളിൽ മാദകം തെളിഞ്ഞു.

അയ്യേ നിങ്ങളെന്താ ഇങ്ങനെ നിക്കണേ ? ” നപുംസകം കൈകൊട്ടി.
നിങ്ങള്ക്ക് മാന്യമായ ജോലി നോക്കിക്കൂടെ ?…
ഏതാണ് സാർ മാന്യമായ പ്രവൃത്തി …. !! ..

ഹിജഡ എൻ്റെ കുപ്പായത്തിൽ പിടിച് മാദക നൃത്തം തുടർന്നു .

ഇതാ , ഇതു വയ്ക്കു ..

അഞ്ഞൂറിന്റെ ഒറ്റ നോട്ടു കണ്ട ഹിജഡ പറഞ്ഞു

ഇത്രയൊന്നും എനിക്ക് വേണ്ടാ സർ .. !!
ശെരി , പിന്നെ എത്ര വേണം ?…
സർ എന്തെങ്കിലും മനസ്സറിഞ്ഞു തരു , ഞാൻ അതേ വാങ്ങുള്ളു ..

ഞാൻ പറഞ്ഞു

ഇത് വയ്ക്കു , ഞാൻ മനസ്സറിഞ്ഞാണ് തന്നത് ..
സാറുടെ പേരെന്താ !!
ഉണ്ണിയെന്നു വിളിച്ചൊള്ളു ..”
നിങ്ങളുടെയോ ?…
ഒരു പേരിലെന്തിരിക്കുന്നു സർ,…കല്യാണം ?..
ആയിട്ടില്ല
നിങ്ങളെ കാത്തു ഒരു പെൺകുട്ടിയുണ്ട് , അവർ നിങ്ങളെ തേടുന്നു , ദീർഘ ദാമ്പത്യം നേരുന്നു

നപുംസകം തൻ്റെ കയ്യിൽ നിന്ന് ഒരു രൂപയുടെ നാണയം എടുത്ത് ആശിവാദങ്ങൾ നേർന്നു.

കൂടെയുള്ള മറ്റൊരു ഹിജഡ വിളിച്ചു പറഞ്ഞു
അരെ രാജേശ്വരി ഓടി വരൂ , T.T വരുന്നുണ്ട്

പുരുഷനായി പിറന്ന്‌ സ്ത്രീയുടെ ജീവിതം സ്വീകരിച്ചവർ , അവർക്കു രാജരാജേശ്വരി നല്ലതു വരുത്തട്ടെ .

കോഴിക്കോട്ടെത്തിയപ്പോൾ ആറുമണി , സൗദാമിനി പറഞ്ഞു
നമ്മക്കൊരു ചായ കുടിക്കാം ..”
അവ്വാം ..”

സ്റ്റേഷനിൽ നിന്ന് രണ്ടു കപ്പു ചായ വാങ്ങി
ഉണ്ണീ ഞാൻ ദേഷ്യപ്പെട്ടതിന് സോറി ട്ടോ , എനിക്കെന്തോ പോലെയായി അതാ ..

അയ്യേ തെറ്റ് എൻ്റെ ഭാഗത്തല്ലേ ? ഞാനല്ലേ അനാവശ്യം പറഞ്ഞേ ?…”
പിന്നേ !!!!!!!!!…

അവളെന്തോ പറയാൻ തുടങ്ങി
വീട്ടിൽ വന്ന് അച്ഛനോട് കല്യാണത്തിനുള്ള  സമ്മതം ചോദിക്കൂ , എനിക്കെതിർപ്പില്ല

പ്രകൃതിയിൽ ചാലിച്ച സിന്ദൂരപ്പൊട്ട് താഴ്ന്നു തുടങ്ങി , മംഗലാപുരം ഐലൻഡ് എക്സ്പ്രസ്സ് കണ്ണൂരിലേക്ക് കൂവി പാഞ്ഞു .

മഴ പെയ്ത നേരം

പ്രളയം വിരിച്ച കല്പാത്തിപ്പുഴയുടെ തീരത്തുള്ള ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനിടെ കുഞ്ഞനന്ദൻ മാഷിനെ കണ്ടുമുട്ടി. ജന്മംകൊണ്ട് വള്ളുവനാട്ടുകാരനാണെങ്കിലും കർമ്മംകൊണ്ട് പാലക്കാട്ടുകാരനാണ് . മാഷോട് കുറച്ചു നേരം കുശലം പറഞ്ഞു.

എന്തായിപ്പോ നിൻ്റെ പരുപാടി !!….
ഒന്നൂല്ല്യ മാഷേ …
ജോലിയായോ !!!….
ഇല്ല , പഠിക്കുന്നു …
കേമം , ഇപ്പോഴത്തെ തലമുറയ്ക്ക് ജോലിയാ പ്രധാനം , അതുകൊണ്ടാ ജോലി ആയോ എന്ന് ചോദിച്ചത് …
ഇങ്ങോട്ടക്കെ വെള്ളം കയറിയോ മാഷെ ?……
ഈ വീടിൻ്റെ പൂമുഖം വരെ കയറി ..
എന്തായിപ്പോ നീ പടിക്കണേ ?….
പത്രപ്രവർത്തനം … !!!…

മാഷെന്നെ പഠിപ്പിച്ചിട്ടില്ല , ഇടക്ക് ബസ്റ്റാന്റിൽ ഒരു പണിയുമില്ലാതെ നിൽക്കുമ്പോൾ ഞാനും പോളേട്ടനും പരദൂഷണം പറയും അങ്ങനെയിരിക്കേ ഒരു ദിവസം പോളേട്ടൻറെ കടയിൽ മാഷു വന്നു , ഞാൻ പരിചയപെട്ടു . അന്ന് മുതലുള്ള ബന്ധം.

പാടം നിരത്തി വീട് വച്ചതാ ഇവിടെയൊക്കെ , പുഴക്കറിയില്ലല്ലോ ഇവിടെ വീടുള്ള കാര്യം …!! ..
എങ്ങനെ പുറത്തു പോയി മാഷെ ..?..!
ഞാൻ പോയില്ല , വീട്ടിൽ തന്നെ ഇരുന്നു

മാഷിന്റെ ധൈര്യത്തിനു മുന്നിൽ ഞങ്ങളുടെ പുതിയ തലമുറ അടിയറവു പറയും. മാഷെന്നെ ഉമ്മറത്തേക്ക് ക്ഷണിച്ചു , കാപ്പി തന്നു

ഉണ്ണീ , ഇപ്പോഴത്തെ തലമുറക്ക് ഇല്ലാത്തതെന്താ അറിയോ നിനക്കു ? ”
ഇല്ല
ബോധം !! പ്രകൃതി ബോധം , അവരുടെ വിചാരം പ്രകൃതി അവരുടെ സ്വന്തം എന്നാ ..
ശരിക്കും നമ്മളൊക്കെ പ്രകൃതിയുടെ ബിന്ധുക്കളല്ലേ മാഷെ ?…
മിടുക്കൻ , അതെ ..

എന്നാലും മാഷെ ഞാൻ സമ്മതിച്ചിരിക്കുന്നു ഇത്രയും വെള്ളം വന്നിട്ട് വീട് വിട്ട് താമസിച്ചില്ലല്ലോ ?….
ശരീരത്തിന് വാർദ്ധക്യം വന്നിട്ടുണ്ടാകും , മനസിന്‌ അതില്ലല്ലോ !!!!!!!!!…..”

ഞാനും മാഷും ഒരുമിച്ച് ചിരിച്ചു , കാപ്പികുടിച്ച ഗ്ലാസ്സ് മേശപുറത്തു വച്ചു.

ഉണ്ണീ നിനക്ക് മുഷിപ്പിലെങ്കിൽ ഞാൻ ഒരു കഥ പറയാം
പറയൂ മാഷെ

പണ്ട് ഞാൻ പാലക്കാട്ടെ ഒരു സർക്കാർ വിദ്യാലയത്തിൽ പഠിപ്പിക്കുമ്പോളുണ്ടായത് , 1984 – ല് പാലക്കാട് നഗരത്തിൽ നല്ല മഴ ലഭിച്ചു. കുറേ കാലത്തിനുശേഷമാണ് അങ്ങനെ ഒരു മഴ . മഴ തോർന്ന സ്കൂളിലെ ഒരു ദിവസം ഞാൻ എൻ്റെ കുട്ടികളോട് ചോദിച്ചു , പാലക്കാട്ടു മാത്രം എന്താ ഇത്രയും അധികം മഴ ലഭിച്ചത് ? അവർ തന്ന ഉത്തരങ്ങൾ

1 . പാലക്കാട് വരണ്ടു കടക്കുന്നു , ഭൂമിയിൽ വെള്ളം ഇല്ല്യാ.
2 . ഞാൻ പ്രാർത്ഥിച്ചിരുന്നു മാഷേ മഴ പെയ്യാൻ , ചൂടു സഹിക്കാൻ പറ്റുന്നില്ല.
3 . ആകാശത്തു ധാരാളം വെള്ളമുണ്ടാവും അതാ.
4 . മലമ്പുഴ നിറക്കാൻ .
5 . കോളനിയിലെ അഴുക്കുചാലിൽ കെട്ടികിടക്കുന്ന മലിന ജലം ഒഴുക്കി വിടാൻ , കൂടുതൽ വെള്ളം വന്നാൽ അത് ഒഴുകി പോവ്വുല്ലോ !!!.
6 . പണ്ട് ഋഷ്യശ്രുംഘൻ മഴപെയ്യിച്ചപോലെ ഇവിടെ കല്പാത്തി ഭാഗവതർ പാട്ട് പാടിയിട്ടുണ്ടാവും , അത് കേട്ട് മഴ പെയ്തു .
7 . എൻ്റെ ഉമ്മാക്ക് ബിരിയാണി വെക്കാൻ , വീട്ടിലെ കിണറു വറ്റിയപ്പോൾ ഉപ്പ അത് തൂർത്തു , ഉമ്മ പൈപ്പിലെ വെള്ളം വച്ചാണ് ബിരിയാണി ഉണ്ടാക്കാറ് , ഉമ്മ നല്ല വെള്ളത്തിനായി പ്രാർത്ഥിക്കാറുണ്ട് .

ഉത്തരം തന്ന 5 ,6 ,7 കുട്ടികൾ നല്ല മാർക്കോടെ പാസ്സായി , നാലാം കാരൻ കഷ്‌ടിച്ചും . 1 , 2 , 3 ഉത്തരം തന്ന കുട്ടികൾ കൊല്ല പരീക്ഷക്ക് തോറ്റു

എന്നിട്ട് മാഷ് അവരെ പാസ്സാക്കിയോ ?...”
ഇല്ല , അവർ വീണ്ടും പരിശ്രമിച്ചു , കുറേ കാലത്തിനുശേഷം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഞാൻ അവരെ വീണ്ടും കണ്ടിരുന്നു . ആദ്യത്തെ ആ മൂന്ന് ഉത്തരം നൽകിയവർ ഇന്ന് പ്രശസ്തരാണ് മറ്റ് നാല് പേർ ഇന്ന് ഏതൊക്കെയോ വിദേശകമ്പനികളിൽ ജോലി ചെയ്യുന്നു.

മാഷ് ഈ കഥ പറയാൻ ഉള്ള ചേതോവികാരം എന്ത് എന്ന് അറിയില്ലായിരുന്നു , അതിനുള്ള ഉത്തരവും മാഷ് തന്നെ നല്കി

ഞാൻ ഈ കഥ പറഞ്ഞതേ നിനക്ക് വേണ്ടിയാ ..”
എനിക്കോ ?...”
അതെ ജോലിക്കു പിന്നാലെ പോണോ അതോ പഠിക്കണോ ? , ജോലിയും ഒരു തരം പഠനം തന്നെ , പക്ഷെ വിദ്യാ അത് സർവ്വതാൽ പ്രധാനം , നിനക്ക് മനസ്സിലായോ ? ..
മനസിലായി !!…

തീരത്തുകൂടി ഉഴുകുന്ന പുഴയെ നോക്കി , ഞാൻ ഒന്ന് നെടുവീർപ്പ്പിട്ടു.

അതിലേ ഒരു കാര്യം പറയാൻ വിട്ടു
പറയു മാഷെ
ഉത്തരം ഒന്ന് നൽകിയവൻ ഇന്ന് പ്രശസ്തനായ ഒരു സൈന്റിസ്റ്റ ആണ് . വെള്ളം കയറിയ ദിവസം അവനെന്നെ കാണാൻ വന്നിരുന്നു , അവനെ നവമാധ്യമങ്ങൾ വളഞ്ഞു , പോകുമ്പോ അവനെന്നോട് പറഞ്ഞു പാലക്കാട് വരണ്ടു കടക്കല്ലേ മാഷേ അതല്ലേ ഇത്രയും മഴ , ഞാൻ അവനെ കെട്ടി പിടിച്ചു , അവൻ കണ്ണുകൾ നനച്ചു ..

സമയം ഞങ്ങൾക്കിടയിൽ അർദ്ധവിരമിട്ടപ്പോൾ ഞാൻ മെല്ലെ എണീച്ചു , മാഷ്ടെ കാലുകൾ തൊട്ടു വണങ്ങി

പണമുണ്ടാക്കാനുള്ള യന്ത്രമാവരുത് ട്ടോ , ബോധമുള്ള മനുഷ്യനാവണം !!, നന്നായി വരും

മാഷെന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ഞാൻ മാഷ്ടെ ശിഷ്യനായി കഴിഞ്ഞിരുന്നു , ഒ.വി പറഞ്ഞപോലെ

ഗുരു അന്തർലീനമായ ഒരു ശക്തിയാണ് അവർ നമ്മുടെ കർമ്മബോധത്തെ ഉണർത്തുന്നു

പാലക്കാട്ട്ന്ന് യാത്ര തിരിച്ചപ്പോൾ സമയം ഏഴു മണി , പോകുമ്പോൾ കൽ‌പാത്തി പുഴ ഒന്നുകൂടി കണ്ടു .
അത് ശാന്തമായി ഒഴുകുന്നു , കാലവർഷം എനി എന്തൊക്കെ വിധിക്കുമോ എന്തോ ? !!….

പ്രേമലേഖനം

ഒരു ദിവസം ഉമ്മറക്കോലായിൽ പത്രം വായിക്കുന്നതിനിടെ വീട്ടുകാരിയുടെ സല്ലാപം

ഞാൻ ഏട്ടനോട് ഒരു കാര്യം ചോദിക്കട്ടെ ?
ചോദിക്കൂ !!..
ദേഷ്യപ്പെടോ ?….
എന്തിന് , ചോദിക്കൂ !!!!…..
ഏട്ടനാരെങ്കിലും പ്രണയിച്ചിട്ടുണ്ടോ ? ….

ആദ്യം ഞാൻ ഒന്ന് പരുങ്ങി

ഉണ്ട്
ആരെ ? ..!!!!!!!!….
നിന്നെ ..”
ഒന്ന് പോ ഏട്ടാ , പറയൂ സത്യായിട്ട് …. !..
ഇപ്പൊ എന്താ ഇങ്ങനെ ഒരു ചോദ്യം …?
ഒന്നൂല്ല്യാ , വെറുതെ …. !!! ... ”

പരദൂഷണം പറയാൻ എത്തിയ മാളുഓപ്പോളേ കണ്ടപ്പോൾ അവൾ ചോദിച്ചതെല്ലാം മറന്നു , മാളുഓപ്പോളും അവളും അടുക്കളയിലേക്ക് പോയി , ഞാൻ കുറച്ചു കാലം പിന്നോട്ടും.

ചാരു കസേരയിൽ ചാരി ഞാൻ എഴുതിയ ആദ്യത്തെ പ്രേമലേഖനത്തെ ഓർത്തു.

ഉണ്ണീ , എന്നാ നിന്റെ കൊല്ല പരീക്ഷ .. ?
മാർച്ചിൽ ആവും എന്ന് പറയുന്നത് കേട്ടു …
ആര് …?
ലത ടീച്ചര് …
വല്ലതും അറിയോ , അതോ ഈ കൊല്ലവും തോൽക്കോ ? … !!
തോറ്റാൽ …?
തർക്കുത്തരം പറയുന്നോ നീ , തോറ്റു വാ നായേ  , അപ്പൊ കാണിച്ചു തരാം…. ” ഒരു കൊല്ല പരീക്ഷക്ക്‌ മുൻപുള്ള അമ്മയുടെയും മകൻെയും ഇടയിലുള്ള സംഭാഷണങ്ങളാണ് ഇതെല്ലാം.

ഒന്നുറപ്പാണ്, തോൽക്കും , ജയിക്കാൻ ഒരു വഴിയുമില്ല , ആകെ അറിയുന്നത് കണക്കാണ് , അതാണെങ്കിൽ അറിയുന്നതിൽ നിന്ന് ഒന്നും ചോദിക്കില്ല , എഴുതിയ പരീക്ഷകളൊക്കെ തോറ്റിട്ടേയുള്ളു

തേവരെ ഈ പരീക്ഷ ഒന്ന് പാസ്സാക്കി തന്നാൽ ഒരു ഒറ്റപ്പം കഴിക്കാം

ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ നോട്ടെഴുതാത്തവരുടെ പംദിയിൽ മുനിരയിൽ തന്നെ ഞാൻ ഉണ്ടാവും, കൊല്ല പരീക്ഷക്ക് എനി ഒരു മാസം സമയമുണ്ട് അതിനു മുൻപ് ക്ലാസ്സിൽ പഠിപ്പിച്ചതൊക്കെ ഒന്ന് പകർത്തി എടുക്കണം.

ആരോടാ ഒന്ന് ചോദിക്കാ കുട്ടാ ? …
ഉണ്ണിയെ നമ്മുക്ക് രാധയോട് ചോദിച്ചാലോ ,? അവളാ നമ്മുടെ ക്ലാസ്സിൽ നോട്ടെഴുതാറു …. ”

വെളുത്തുമെലിഞ്ഞ സുന്ദരി , രണ്ടു ഭാഗത്തേക്കും മുടികൾ റിബ്ബൺ കൊണ്ട് കെട്ടി വച്ചു അവൾ വന്നു , നെറ്റിയിൽ ഉണങ്ങിയ ചന്ദനം , എൻ്റെ ഇഷ്ട കാമുകി , പക്ഷെ ഞാൻ എൻ്റെ ഇഷ്ടം അവളോട് ഒരു തവണ മാത്രമേ പറഞ്ഞിട്ടുള്ളു അതും സ്വപ്നത്തിൽ.

അവളോട് എൻ്റെ ഇഷ്ടം പറയണം , എങ്ങനെ പറയും ? നേരിട്ടു പറഞ്ഞാൽ അവൾ അമ്മയുടെ അടുത്ത പറയും , അവളുടെ ‘അമ്മ ഞങ്ങളുടെ ക്ലാസ്സ് ടീച്ചറാണ്.

രാധേ , എനിക്ക് നിന്റെ നോട്ടു പുസ്തകങ്ങൾ ഒന്നു തരണം
ഉണ്ണീ നിനക്കു ഒന്ന് നന്നായിക്കൂടെ , ഈ കളിച്ചു നടക്കുന്ന സമയം നാലക്ഷരം പടിച്ചൂടേ ?….
ഞാൻ ഉണ്ണിനെ എന്നും പഠിക്കാൻ വിളിക്കും ” എന്ന് കുട്ടൻ.

എനിക്കൊന്നും അവളോട് തിരിച്ചു പറയാൻ പറ്റിയയില്ല , ഞാൻ അവളിൽ ലയിച്ചിരുന്നു.

അവൾ പുസ്തകങ്ങൾ എനിക്ക് തന്നു

രണ്ടു ദിവസം കഴിഞ്ഞാൽ എനിക്ക് തിരിച്ചു തരണം ട്ടോ .
തരാം , ….. നാളെ കൃഷ്ണന്റെ അമ്പലത്തിൽ എൻ്റെ തായമ്പക ഉണ്ട് , രാധ വരണം … !!
അച്ഛനോട് ചോദിക്കട്ടെ !!!…

അവളുടെ നോട്ടിലെ കൈയ്യക്ഷരങ്ങളിൽ ഞാനൊന്നു തലോടി , രണ്ടു ദിവസമേ എനിക്കിതു കാണാൻ പറ്റുള്ളൂ.
അന്ന് രാത്രി പകർക്കാനുള്ളതൊക്കെ ഞാൻ പകർത്തി , കണക്കായിരുന്നു വിഷയം.

കണക്കു കണക്കാക്കല്ലേ ഈശ്വര … , ഒറ്റപ്പം മറക്കില്ല

എനിക്കൊരു ബുദ്ധി തോന്നി എന്തായാലും നോട്ട് പുസ്തകങ്ങൾ തിരിച്ചു കൊടുക്കണം , അതിന്റെ ഉള്ളിൽ ഒരു പ്രേമലേഖനവും കൂടി വച്ചാലോ, അതാവുമ്പോൾ എളുപ്പാ , ആരും അറിയില്ല , തമ്മിൽ -തമ്മിലുള്ള കൂടിക്കാഴ്ച ഒഴിവാക്കി കിട്ടും .

അങ്ങനെ ആ പുസ്തകത്തിന്റെ ഉള്ളിൽ വച്ചു ഞാൻ എൻ്റെ ആദ്യത്തെ പ്രേമലേഖനം. പുസ്തകങ്ങൾ രാധക്ക് തിരിച്ചു കൊടുത്തു .

പരീക്ഷാ ദിവസം രവിലെ സ്കൂളിൻറെ മുന്നിലുള്ള മാവിലെ മാങ്ങകളുടെ എണ്ണം തിട്ടപ്പെടുത്തുമ്പോൾ അവൾ അടുത്ത് വന്നു

ഉണ്ണീ നീ എന്ത് പണിയാ കാണിച്ചേ … പരീക്ഷ കഴിഞ്ഞു ഒന്ന് കാണണം !!
അവളുടെ മുഖം ഗൗരവമാർന്നതായിരുന്നു.

പരീക്ഷ കഴിഞ്ഞ മാവിന്റെ താഴെ നിൽക്കുമ്പോൾ ദൂരെ നിന്ന് അവൾ നടന്നു വരുന്നത് കണ്ടു , പിടിച്ചു വിയർത്ത വിയപ്പുതുള്ളികൾ എൻ്റെ കുപ്പായത്തിന്റെ പിന്നിൽ ഇന്ത്യാ ഭൂപടം വരച്ചിട്ടു .
ഉണ്ണീ ഒരു കാര്യം പറയാൻ ഉണ്ട് ….!
പറയൂ ..
ഇത് നീ എൻ്റെ പുസ്തകത്തിൽ മറന്നു വച്ചതാണ് , തിരികേ തരാൻ ആണ് ഞാൻ കാണണം എന്ന് പറഞ്ഞത് , എങ്ങനെ ഉണ്ടായിരുന്നു പരീക്ഷാ ? …
നന്നായിരുന്നു
എന്നാ ഞാൻ പോട്ടെ ഉണ്ണീ .. ”

അതായിരുന്നു ആദ്യത്തെ പ്രേമലേഖനം .

ഉപരിപഠനത്തിനു തെരഞ്ഞെടുത്തത് മഹാനഗരത്തിലെ ആ വലിയ സർവ്വകലാശാലയായിരുന്നു . അവിടെ എന്നെ തേടി ഒരുപാട് കാമുകിമാർ വന്നു , അവരെ ചുംബിച്ചും ആശ്വസിച്ചും കുറേ കാലം , പക്ഷേ ഞാൻ വെമ്പുകയായിരുന്നു ആ പരിചിത മുഖത്തെ ഒന്നു ദർശിക്കാൻ .

ആദ്യത്തെ പ്രണയം എനിക്ക് തന്നത് ജീവിതത്തിനോടുള്ള അത്ഭുതമായിരുന്നു.

അതെ ഞാൻ ചോദിച്ച ചോദ്യം മറക്കണ്ട, ആദ്യത്തെ പ്രണയം , രാത്രി ഉത്തരം തരണം . ഞാൻ ഓപ്പോളുടെ കൂടെ പുഴ വരെ  ഒന്നു പോകുന്നു …” വീട്ടുകാരി ഓർമ്മിപ്പിച്ചു.

ഈശ്വരാ ഇവളിതുവരെ അത് വിട്ടില്ലേ.

മൃത്യുഞ്ജയം

പ്രൗഢ ഗംഭീരമായ മംഗലത്തു  തറവാടിന്റെ മുന്നിൽ പോയ കാലത്തെ ഓർമിപ്പിക്കുന്ന ചാരു കസേരയിൽ കിടന്നുകൊണ്ട് 75 കാരനായ ശ്രീധരൻ നായർ ഓർത്തു.
നാളെ വിഷുവാണ്. നാടെങ്ങും ഉത്സവ ലഹരിയിൽ മുഴുകിയിരിക്കുന്നു. പൊന്നിന്റെ നിറമുള്ള കണിക്കൊന്നകൾ കൊണ്ട് നടന്നു മുഴുവൻ നിറഞ്ഞിരിക്കുന്നു. വള്ളി കളസം ഇട്ടു കറുമ്പന്മാർ നാളത്തെ കാണിക്കുള്ള കൊന്നയും പൊട്ടിച്ചുകൊണ്ട് പോകുന്നു. ഓലപ്പടക്കങ്ങളുടെ ശബ്ദം അങ്ങിങ്ങായി കേൾക്കുന്നു. പാത്തും പതുങ്ങിയും വന്ന ഉച്ചമയക്കത്തെ ഓലപ്പടകത്തിന്റെ ഒച്ച ഓടിച്ചു വിട്ടു. പുതുവർഷത്തെ വരവേൽക്കാൻ നടക്കട്ടെ തയ്യാറെടുക്കുന്നു. തറവാട്ടിലെ കാര്യസ്ഥനായ കേളുവും തൊടിയിലെ പനികരായ ചാമിയും ചുക്രനും നേരത്തെ വീട്ടിലേക് പോയി. 50 ഈശ ഉറുപ്പിക മൂന്നാൾക്കും കൊടുത്തു. ഈരണ്ടു തേങ്ങയും കൊടുത്തു.
നിഷ്കളങ്കമായ അവരുടെ ചിരി ഓർത്തു നായർ ഒന്ന് പുഞ്ചിരിച്ചു.
എന്നാൽ തനിക്കു വിഷു ഇന്ന് കയ്‌പേറിയ ഒരു ഓർമയാണ്. ഇതുപോലെ ഒരു മേട മാസ സായനത്തിൽ തന്റെ നേര്പകുതിയെ കവർന്നെടുത്തു മരണം തന്നെ വീണ്ടും ഒരു ഏകാകി ആക്കിയിരിക്കുന്നു. കഴിഞ്ഞ വിഷുവിനാണ് പാർവതി തന്നെ വിട്ടു പോയത്. ജീവിതം മാറി. കാലം മാറി. കാഴ്ചപ്പാടുകൾ മാറി.
തൊട്ടടുത്ത കൊലയായിൽ ഇരുന്നിരുന്നു കേരള  സർക്കാർ ഡയറി അദ്ദേഹം എടുത്തു. 88 ൽ താൻ ക്ലാർക് ആയി  ഖാദി ബോർഡിൽ  നിന്ന് വിരമിക്കുമ്പോൾ ഉറ്റ സുഹൃത്തായ കിഴക്കേതിൽ പ്രഭാകരൻ തന്ന ഡയറി. പാറു ആണ് അന്ന് അത് ഏറ്റുവാങ്ങിയത്. ഒരുപാട് കരസ്പർശങ്ങൾക്കു താഴെ എവിടെയോ….അവളുടെ വിരൽ പാടുകളും ഉണ്ട്ട് ഈ ഡയറിയിൽ.
ആ ചിന്ത വേനൽ മഴയിൽ നനയുന്ന കന്നി മണ്ണുപോലെ ജരാനരകൾ ബാധിച്ച ആ  കണ്ണുകളെ  ഒന്ന് നനയിച്ചു. പാറു ഉണ്ടായിരുന്നെങ്കിൽ തന്റെ ആത്മീയമായ വളർച്ച കണ്ടു അമ്പരന്നേനെ ഇന്ന് ഒരുമാത്ര അദ്ദേഹം ചിന്തിച്ചു.
അദ്ദേഹം ഡയറി തുറന്നു ഉള്ളിൽ ഇരിക്കുന്ന fountain പേന കയ്യിലെടുത്തു. 55 ൽ മട്രിക്കുലേഷൻ പാസായപ്പോൾ തന്റെ പ്രിയപ്പെട്ട അധ്യാപകൻ കോയ സാഹിബ്‌ തനിക്ക് സമ്മാനിച്ച പേന. കടലാകുന്ന സമയം മണലെഴുതുകളെ മായ്ക്കുന്ന ലാഘവത്തോടെ മുഖങ്ങളെ തന്റെ ജീവിതത്തിൽ നിന്നും മായ്ക്കുന്നു. ആഘാതമായ ഏകാന്തത എഡെക്ക് അലട്ടാറുണ്ട്. അപ്പൊ ഒറ്റപ്പാലം ടൗണിൽ വരെ ഒന്ന് പോകും. കാലം ഒരുപാട് മാറിയിരിക്കുന്നു. താൻ കൂട്ടുകാരുമൊത് സമയം ചിലവഴിച്ചിരുന്ന, പാറുവുമൊത് ബസ് കാത്തുനിന്നിരുന്ന, നൂറുകണക്കിന് കവലപ്രസംഗങ്ങൾക്കു വേദിയായിരുന്ന ചന്ത മുക്കിലെ ആൽമരം ഇന്നില്ല. അതിന്റെ സ്ഥാനത് ഇപ്പൊ ഒരു പടുകൂറ്റൻ കെട്ടിടം ആണ്.  ഭൂമി മുഴുവൻ മെല്ലെ ഒരു കോൺക്രീറ്റ് വനം ആയി മാറുന്നു. അവിടെ വികാരങ്ങൾക്കും വിചാരങ്ങള്കും ഓർമകൾക്കും മനുഷ്യത്വത്തിനും പിന്നെ തനിക്കും സ്ഥാനമില്ല ഇന്ന് അദ്ദേഹത്തിന് തോന്നി. വല്ലാത്ത ദുഃഖം അദ്ദേഹത്തെ അലട്ടി, ഒപ്പം പാറുവിനു ഇതൊന്നും കാണാണ്ടി വന്നില്ലല്ലോ എന്ന ആശ്വാസവും.
സമയം 4 കഴിഞ്ഞു. ചുക്രന്റെ മകൾ മങ്ക തനിക്കുള്ള ചായ കൊണ്ടുവന്നു കൊലയായിൽ വച്ചു തന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചു. ആ ചിരികുള്ള സമ്മാനമെന്നവണ്ണം വെറ്റില ചെല്ലത്തിൽ നിന്നും ഒരു മിടായി എടുത്തു നായർ അവൾക്കു കൊടുത്തു.
ദൈവത്തിന്റെ പ്രസാദമാണ് ചിരി. ഇന്നത്തെ കാലത്തു മുഖത്ത് നോക്കി ചിരിക്കുന്ന എത്ര പെർ ഉണ്ട്ട് എന്ന് അദ്ദേഹം ഓർത്തു.
ഇടിയുടെ അകമ്പടിയോടെ ഓടിന്റെ മുകളിൽ മഴത്തുള്ളികൾ തീർക്കുന്ന കച്ചേരി ചാരുകസേരയിൽ കിടന്നു അദ്ദേഹം ആസ്വദിച്ചു. വേനൽ മഴ എന്നും നായർക്ക് ഇഷ്ടമായിരുന്നു. ഇതുപോലെ ഒരു വേനൽ മഴയിലാണ് പാറു തന്റെ  കൈപിടിച്ച് മംഗലത്തു തറവാട്ടിൽ ആദ്യമായി കയറിവന്നത്. മീനമാസ വെയിലാകുന്ന തന്റെ ജീവിതത്തിൽ പെയ്ത വേനൽ മഴയായിരുന്നു അവൾ. ഡയറി പേജുകൾ വിറക്കുന്ന കൈകൾ കൊണ്ട് അദ്ദേഹം മറച്ചു. പാറു മരിച്ചുകഴിഞ്ഞപ്പോൾ പെയ്ത വേനൽ മഴയെയും മിന്നലിന്റെ ചിത്രപ്പണികളെയും തന്റെ ദുഃഖത്തെയും സാക്ഷി നിർത്തി നായർ എഴുതിയ ആ ഡയറികുറിപ്പെടുത് ഒരു വിതുമ്പലോടെ അദ്ദേഹം വായിച്ചു…
“ഓരോ വേനൽമഴ ക്കു പിന്നിലും ഒരു കഥയുണ്ട് ഒരു കണ്ണീരിൽ കുതിർന്ന കഥ. മഴക്കാലം കൊതിച്ച ഒരു വേഴാമ്പൽ പറഞ്ഞ കഥ. കാത്തിരിപ്പിന്റെ നോവൽ പൊള്ളിച്ച വേഴാമ്പലിന്റെ ഹൃദയവും പെയ്യാൻ കൊതിച്ച മഴയുടെ മനസും പറയാതെ പറഞ്ഞ കഥ. തുലാ വർഷ രാവുകൾ സ്വപ്നം കണ്ടു ദിവസങ്ങൾ തള്ളി നീക്കിയവർ. തമ്മിൽ കാണുന്ന നിമിഷത്തിൽ പ്രകൃതിയെ സാക്ഷി നിർത്തി ഒന്നാവാൻ കൊതിച്ചവർ. ഇവർ തന്നെയല്ലേ നമ്മൾ. നിന്നെ കാണാൻ നീയെന്ന മഴയിൽ അലിയാൻ കൊതിച്ച വേഴാമ്പൽ ആണ് ഞാൻ. നിന്നിൽ അലിഞ്ഞു ഈ പ്രകൃതിയിൽ ഒന്ന് ചേരാൻ കൊതിച്ചവൻ. നീയെന്ന മഴയില്ലെങ്കിൽ ജീവിതത്തിന്റെ തീ ചൂളയിൽ വെന്തുരുകാൻ വിധിക്കപെട്ടവൻ. മഴയായി നീ ഉള്ള കാലത്തോളം എനിക്ക് മരണമില്ല. ഈ പ്രകൃതിയിൽ നിന്നിൽ അലിഞ്ഞു ഞാൻ എന്നുമുണ്ട്. നമ്മൾ കണ്ടത് ഒരു മഴക്കാലത്.  നമ്മൾ ഒന്നായി പറന്നതും …നമ്മൾ രണ്ടല്ല ഒന്നാണെന്നു തിരിച്ചറിഞ്ഞതും ഒരു മഴയത്ത്…… പിന്നെ തമ്മിൽ പിരിഞ്ഞതും ഒരു മഴയുള്ള മേട മാസ സന്ധ്യയിൽ….. അതുകൊണ്ട് എന്നും ഞാൻ എന്ന വേഴാമ്പലിന്റെ ജീവിതത്തിൽ നീ ഒരു “മഴ” ആയിരിക്കും. എന്റെ മാത്രം മഴ. അഹങ്കാരത്തോടെ ഞാൻ പറയും.  നീ എന്റെ സ്വന്തം മഴ.”
മനസിന്റെ മണ്ണിൽ പുതഞ്ഞു കിടന്ന സ്വപ്നത്തിന്റെ  വിത്തുകൾക്ക് പുതുജീവൻ നൽകിയ മഴയാണവൾ. ഇന്ന് തെക്കേപറമ്പിൽ ഒരു തിരി നാളമായി അവൾ മാറിയിരിക്കുന്നു. പഞ്ച ഭൂതങ്ങളിൽ അവൾ അലിഞ്ഞു ചേർന്നിരിക്കുന്നു. എന്നിട്ടും കാലം ബാക്കി വച്ച കല്പക്കത്തുണ്ടുകളിൽ എന്നും അവളുടെ മുഖം മാത്രമാണ് ഞാൻ കാണുന്നത്.
ആ ഡയറിക്കുള്ളിൽ പാറുവിന്റെ പിറന്നാൾ ആയ ഏപ്രിൽ 5 എന്ന തിയതി ഉള്ള പേജിൽ നായർ ഒരു നിധി സൂക്ഷിച്ചു വച്ചിരുന്നു. താൻ ആദ്യമായി പാറുവിനു എഴുതിയ പ്രേമലേഖനം. അദ്ദേഹം അതെടുത്തു ഒരുവട്ടം കൂടെ അത് വായിച്ചു.
“ശ്രീരാമജയം:
ഇത്രെയും പ്രിയപ്പെട്ട പാറു,
വസന്തത്തിൽ  പൂക്കുന്ന പൂക്കളും, മീനമാസത്തിലെ വിഷുപ്പുലരിയും,  ഇടവപ്പാതിയിലെ മഴയിൽ കുതിർന്ന രാത്രികളും, ശരത്കാല മേഘങ്ങളും,  ശിശിരത്തിൽ പുലരികളെ ഈറൻ അണിയിക്കുന്ന മഞ്ഞുതുള്ളികളും നിന്നെ പ്രണയിക്കുന്നു. അവരുടെ ഒപ്പം ഞാനും നിന്നെ മൂകമായി ഭ്രാന്തമായി പ്രണയിക്കുന്നു. മുന്നിലില്ലെങ്കിലും മനസാകുന്ന അമ്പലത്തിലെ വിഗ്രഹം നീ ആണ്. അവിടെ ഞാനും നീയും ഒരുമിച്ചാണ്. വസന്തത്തിൽ പൂക്കളെ ഉമ്മവെച്ചും,  വിഷുപ്പുലരികളിൽ എനിക്ക് കണിയായും,  ഇടവപ്പാതി മഴയിൽ എന്റെ മനസ്സിൽ പെയ്യുന്ന മഴത്തുള്ളികളായും, ശരത്കാല രാവുകളിൽ മറ്റാരും ഇല്ലാത്ത ഒരു ലോകത്തിൽ  നിന്നെ പുണർന്നിരിക്കാനും, ശിശിരകാലത്തിൽ മഞ്ഞിൽ കുതിർന്ന മരക്കൊമ്പുകളിൽ വീശുന്ന കാറ്റിനെ പോലെ ഈ ലോകം മുഴുവൻ പാറി നടക്കാനും നീ എന്റെ കൂടെ വേണം. ഋതുക്കൾ എത്ര മാറിയാലും, യുഗങ്ങൾ എത്ര നീങ്ങിയാലും, വസന്തത്തിനും  ഹേമന്തത്തിനും ഗ്രീഷ്മത്തിനും വര്ഷത്തിനും ശിശിരത്തിനും അപ്പുറം നീ വരുന്നതും കാത്ത് മറ്റാരും ഇല്ലാത്ത ഈ പുൽമേട്ടിൽ ഞാൻ ഉണ്ടാകും. നിന്നെയും കാത്ത്.  എന്നിൽ നിന്നും മറ്റേതോ ജന്മത്തിൽ അകന്നുപോയ നീ എന്റെ കാത്തിരിപ്പിലേക്ക് മടങ്ങി വരുക.
എന്ന് സ്നേഹപൂർവ്വം,
നിന്റെ ബാക്കിപകുതി.”
അവൾ വന്നു. അവൾ പോയി. ഞാൻ എന്നും കാലത്തിന്റെ ബാക്കിപത്രമെന്നോണം ee ഭൂമിയിൽ ബാകി.നഷ്ടപ്പെടും എന്നറിഞ്ഞിട്ടും ഞാൻ എന്തിനു നിന്നെ ഭ്രാന്തമായി സ്നേഹിച്ചു?, നായർ ചിന്തിച്ചു. സ്നേഹത്തിനപ്പുറം വേദനയാണെന്ന്  അറിഞ്ഞിട്ടും നാം സ്നേഹിക്കുന്നു. സ്നേഹം മധുരമുള്ള ഒരു ലഹരിയാണ്. ഭോഗിക്കുന്നവനെ ഭ്രാന്തനാകുന്ന ലഹരി.  എന്നിട്ടും ഇനിയൊരു ജന്മം ഉണ്ടെങ്കിൽ, നഷ്ടപ്പെടും എന്നറിഞ്ഞിട്ടും ഇണയായി നീ മതി എന്ന് ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യ മനസ്സ്  ഇത്രയ്ക്കു വിഡ്ഢിയാണോ. നായരുടെ മനസ്സിൽ ഒരൊറ്റ ചോദ്യം മാത്രം അവസാനിച്ചു.ആരായിരുന്നു നമ്മൾ?  ആരാണ് നമ്മൾ?
 കണ്ണുകളെ തുടച്ചു  വിറക്കുന്ന കൈകൾ കൊണ്ട് ശ്രീധരൻ നായർ  ആ പഴഞ്ചൻ ഡയറി യിൽ ഇങ്ങനെ എഴുതാൻ തുടങ്ങി.
“ആരാണ് നമ്മൾ?
സ്നേഹിക്കുന്നവർ ഒറ്റക്കാകുമ്പോൾ ജീവിതമെന്ന ചുടല പറമ്പിൽ ഒരു പാഴ്ച്ചെടി പോലെ ഒറ്റക്ക് നിൽക്കുന്ന ഉറ്റവരുടെ  മനസാണ് ഇഞ്ചിഞ്ചായി മരിക്കുന്നത്. ഒരിക്കൽ താൻ മുത്തമിട്ട കവിളുകൾ കാലമാകുന്ന തീയിൽ എരിഞ്ഞു അമരുമ്പോൾ ഒരു കാഴ്ചക്കാരനെ പോലെ നോക്കി നികാനുള്ള ദുർവിധി പേറുന്ന ജന്മങ്ങൾ. അതാണ് നമ്മൾ.
ഇന്നലെവരെയുള്ള തന്റെ ജീവിതം സത്യമോ മിഥ്യയോ എന്ന് അറിയാതെ പകച്ചു പോകുന്ന നിമിഷം. കുസൃതി യായ ഒരു കുട്ടി വന്നു കയ്യിലെ പാല്പായസം തട്ടി കളയുന്നപോലെ ആരോ എവിടെനിന്നോ നമ്മുടെ ജീവിതവും തട്ടി തെറുപ്പിക്കുന്നു. ജീവിതാവസാനം വരെ താങ്ങും തണലും ആയി കൂടെ ഉണ്ടാവുമെന്ന് കരുതിയവരുടെ ചിതക്ക് തീ കൊളുത്താൻ വിധിക്കപ്പെട്ടവർ.  അതാണ് നമ്മൾ.
ശെരിക്കും ആരാണ് ജീവിക്കുന്നത്??? ആരാണ് മരിക്കുന്നത്???. ഇന്നലെ വരെ നമുക്ക് പ്രിയപെട്ടവനും എന്നാൽ ഇന്നേക്ക്  സ്പന്ദനം നിന്ന ഹൃദയം പേറുന്ന ജഡവുമായി മാറിയവന്നോ അതോ ചുറ്റും ഇരുന്നു കരയുന്നവരുടെ മനസിന്റെ ഒരു കഷ്ണമോ? രണ്ടു പേരും മരിക്കുന്ന… അവരോടു ചേർന്നുള്ള നമ്മുടെ ജീവിതം മരിക്കുന്നു. ജനനം തൊട്ടു മരണം തുടങ്ങുന്ന മാംസപിണ്ഡങ്ങൾ. അതാണ് നമ്മൾ.”
ഡയറി കോലായയിൽ വച്ചു ശ്രീധരൻ നായർ മെല്ലെ ആ ചാരു കസേരയിൽ കിടന്നു. മനസിന്‌ ഒരു ശാന്തി കിട്ടി എന്ന വണ്ണം അദ്ദേഹം ഉറക്കത്തിലേക്ക് വഴുതി  വീണു. ഓലപ്പടകത്തിന്റെ ശബ്ദത്തിനോ ചായ കൊണ്ടുവന്ന ഗ്ലാസ്‌ കഴുകി വക്കാൻ വന്നാ മങ്കയുടെ ചിരിക്കൊ അദ്ദേഹത്തെ ഉണർത്താൻ കഴിഞ്ഞില്ല.
മേടമാസ കാറ്റേറ്റ് മറിഞ്ഞ ആ ഡയറിയുടെ പേജിൽ പാറു മരിച്ച ദിവസം ഇങ്ങനെ എഴുതിയിരുന്നു.
“മേട വെയിൽ അണഞ്ഞു തുടങ്ങിയ മാത്രയിൽ നീ എന്നെ വിട്ടു പിരിഞ്ഞു.
വിഷു പക്ഷി പറന്നു അകലുമ്പോൾ ഞാൻ കാണുന്നത് വാർന്ന് ഒഴുകുന്ന എന്റെ രക്തം തന്നെയാണ്. എന്റെ ആത്മാവിനെ നീ പറിച്ചു എടുത്തപ്പോൾ ചിന്തിയ രക്തം.
ഇന്ന് ഞാൻ ശ്വസിക്കുന്ന ഒരു ജഡം ആണ്. നിന്റെ സ്നേഹമാകുന്ന അമൃത് ഇല്ലെങ്കിൽ എന്നിലെ ശിവത്വം ജഡത്വത്തിനു വഴി മാറുന്നു. ഇനി നീ എന്നിലേക്ക്‌ എത്തണമെങ്കിൽ, നാം വീണ്ടും അതിരില്ലാത്ത പുൽമേടുകളിൽ വച്ചു കണ്ടു മുട്ടണമെങ്കിൽ മറ്റൊരു വിഷു കാലം വന്നെത്തണം. മരണത്തെ ജയിക്കാൻ നമ്മുടെ സ്നേഹത്തിനു കഴിയട്ടെ. ആ മേട മാസ പുലരിക്കായി ഞാൻ കാത്തിരിക്കുന്നു
എന്ന് സ്നേഹപൂർവ്വം
നിന്റെ ബാക്കിപകുതി “

കരിമ്പന

എൻ്റെ കുട്ടിക്കാലത്ത്‌ തറവാട്ട് വളപ്പു നിറയേ കരിമ്പനകളായിരുന്നു , ആകാശംമുട്ടി നിൽക്കുന്നവ , ആ കരിമ്പനകളിൽ നിന്നും ദിവസേനെ കാലം കോഴി കൂവുന്നത് ഞാൻ കേട്ടിട്ടുണ്ട് . വളപ്പിന് പിന്നിലെ പഞ്ചായത്ത് റോഡിൽ സന്ധ്യയായാൽ ആരും യാത്ര ചെയ്യാറില്ല , കാരണം  ആ  കരിമ്പനകളിലാണ്  യക്ഷിയുടെ പൊറുതി, സൂര്യൻ അസ്തമിച്ചാൽ സുന്ദരിയായ യക്ഷി യുവ മിഥുനങ്ങളെ വേട്ടയാടുന്നത് പതിവാണ് , ഇരയെ പിടിച്  സുന്ദരി കരിമ്പനയുടെ മുകളിലേക്ക് ഓടിക്കയറും  പിന്നെ ബാക്കി വന്ന എല്ലും നഖങ്ങളും താഴേക്കു വലിച്ചിറയും .

ത്രിസന്ധ്യാനേരത്തു നാമം ചൊല്ലി കഴിഞ്ഞാൽ മുത്തശ്ശി ഒരു കഥ പറഞ്ഞു തരുന്നത് പതിവാണ് , അതിലുമുണ്ടാവും ബീഭത്സരൂപംപൂണ്ട കരിമ്പന. ഒരു അമാവാസിയിൽ മുത്തശ്ശിയുടെ കാലിൽകിടന്നു പുരാണകൃതികൾ ശ്രവിക്കുമ്പോൾ വീട്ടിലെ കാര്യസ്ഥൻ പങ്കുണ്ണി ഓടി വന്നു .

എന്താ പങ്കു ണ്ടായേ ? …. ”
അത് തമ്പ്രാട്ടി , അവിടെ !!!!... ”
എവിടെ? … ”
വളപ്പിലെ കരിമ്പനക്കുമേലെ ഒരാളനക്കം .. ”
ന്ന് അമാവാസിയല്ലേ , പങ്കുനോടാരാ പുറത്തിറങ്ങാൻ പറഞ്ഞേ , യക്ഷി ഇറങ്ങില്ലേ ? … ”
ഇവിടുത്തെ പാടത്തു വിളഞ്ഞ കായക്കറികളാണ് , ഇത് തരാനാ അടിയൻ വന്നത് .. ”
അതിപ്പോ നാളെ ആവാല്ലോ , ന്താത്ര ധൃതി ? ന്ന് ഇവിടെ ഉമ്മറത്തു തലചായ്‌ച്ചോ .. ”
വേണ്ടാ തമ്പ്രാട്ടി അടിയന് പോണം , വീട്ടില് ഓള് ഒറ്റക്കാ .. ”

അടുത്തദിവസം മുത്തശ്ശിയോട് പരദൂഷണം പറയാനെത്തിയ രാധേടത്തി പറഞ്ഞു

അമ്മുഅമ്മേ ഇവിടുത്തെ കാര്യസ്ഥനു ഇന്നലെ ചോഴലി പിടിച്ചൂത്രേ , രാത്രി പോണവഴി എന്തോ കണ്ടു പേടിച്ചുന്ന്  ”

മുത്തശ്ശി തേവരെ വിളിച്ചു . അടുത്ത ദിവസം പങ്കുവിനെ കാണാൻപോയ അവർ  തിരിച്ചുവന്നപ്പോൾ അസ്വസ്ഥയായിരുന്നു . മുത്തശ്ശി എന്നെ ശിവതി കൂടിനു മുന്നിലേക്ക് വിളിച്ചു , കൈയിലെ ഉപ്പും മുളകും കൊണ്ട് എന്നെ ഉഴിഞ്ഞു , എന്തോ ഒരു മന്ത്രവും ഉരുവിട്ടു , ആരോടും സംസാരിക്കാതെ അവർ ഉഴിഞ്ഞപാപം അടുപ്പിലിട്ടു , ആ തീ ആളി കത്തി.

ൻ്റെ കുട്ടിനേ ആരും പിടിക്കില്ലാ ട്ടോ… തേവര് കാക്കും 

തറവാട്ടു കാരണവർ ചുവന്ന കൊടി പിടിച്ചു നടക്കുന്ന കാലം , തറവാടിൻ്റെ ബലക്ഷയം കണ്ട മൂപ്പർ നാലുകെട്ട് പൊളിച്ചു പണിയാൻ തീരുമാനിച്ചു . അതിനുകണ്ട മരം വളപ്പിലെ കരിമ്പനയായിരുന്നു.

എന്തിനാ മാഷേ നമ്മുക്കാ കരിമ്പന , ഞാൻ ഒന്നും ഓർമ്മിപ്പികണ്ടാലൊ ?? !!!.. ”
അതിൻെറ വരുംവരായ്മകൾ മുത്തശ്ശി കാരണവരെ ഉണർത്തി.

പക്ഷെ കാരണവർ അതൊന്നും ചെവികൊണ്ടില്ല. മലപ്പുറത്തുനിന്ന് വന്ന വറീത് മാപ്പിള തൻ്റെ തുറകണ്ണുകൊണ്ട് മാനം മുട്ടിനിൽക്കുന്ന കരിമ്പനയുടെ അളവെടുത്തു, അത് വെട്ടാൻ അവർ ഒരു തീയ്യതിയും നിചയിച്ചു . രണ്ടു നാളുകൾക്കു ശേഷം വറീതിനെ പാമ്പു കടിച്ചു

വിധി ” എന്നായിരുന്നു സഖാവ് കാരണവർ പറഞ്ഞത്.

അവിശ്വാസം വിടിഞ്ഞു കാരണവർ സന്യാസം സ്വീകരിച്ചു കാശിയിലേക്ക് പോയി , പിന്നീട് അദ്ദേഹം തിരിച്ചു വന്നില്ല .

തറവാട്ടിലെ പല തലമുറകളേയും  കരിമ്പന കഥകൾ പേടിപ്പിച്ചു കുലുക്കി. യക്ഷി വളപ്പിലെ കരിമ്പനയിൽ നിന്ന് പാലയിലേക്ക് ചേക്കേറി, ഒരു ദിവസം ഒടിവെക്കാൻ വന്ന പറയൻ ചാമി കരിമ്പനക്കു മീതെ സ്ഥിരതാമസമാക്കി .

ചാമിയോട് ആരോ ചോദിച്ചൂത്രേ

എന്തിനാ ചാമി നീ കരിമ്പന കയറുന്നേ ?….” ചോദിച്ചയാളെ പറയൻ തീ തുപ്പി ഓടിച്ചു .

ഷാപ്പിലെ കള്ളു മോന്തുന്നതിനിടെ ചാമി പറഞ്ഞു

ഇതിനേക്കാൾ നല്ലത് പനംകള്ളാണ് , കരിമ്പനക്ക് എന്ത് വീരാ ന്നോ

പറയൻ കരിമ്പന കയറുന്നത് അവനു അമാനുഷിക ശക്തി നാട്ടുകാരെ കാണിക്കാൻ അല്ല , കള്ളു ചെത്തി കുടിക്കാനാണ്.

കാലങ്ങൾ കടന്നു പോയപ്പോൾ തറവാട് ഭാഗിക്കണം എന്ന് ഒരു കൂട്ടം കുടുംബക്കാർ പുതിയ മേനോനെ കണ്ടു ദുശാട്യം പിടിച്ചു, അങ്ങനെ കാരണവർ ഭാഗം നടത്തി , കരിമ്പനകളും സർപ്പക്കാവും നിൽക്കുന്ന ഭാഗം അവർ എനിക്ക് തന്നു .

അവനൊരു ചുവപ്പു കാരനല്ലേ , അവനതിൽ വിശ്വാസമുണ്ടാവില്ല .… ”

എല്ലാവരുടെയും സമ്മതത്തോടെ ആ പഴയ നാലുകെട്ടും ഞാൻ വാങ്ങി.

മുത്തശ്ശി ഉറങ്ങുന്ന മണ്ണല്ലേ , അത് എനിക്ക് തന്നെ വേണം

കല്യാണം കഴിഞ്ഞു കുറച്ചു നാൾ പിന്നിട്ടപ്പോൾ വീട്ടുകാരി എന്നോട് പറഞ്ഞു

അതെ നമ്മുടെ അടുക്കളയിറ ഒന്ന് പൊളിച്ചു പണിയണം, മഴ തുടങ്ങാൻ പോവ്വല്ലേ ? …
ഇപ്രാവശ്യം നമ്മുക്ക് കോൺക്രീറ്റ് വാർക്കാം !! ..
അത് വേണ്ടാ ഏട്ടാ , ഒരുപാട് പൈസയാവില്ലേ ? , നമ്മുക്ക് പനം പട്ടകൊണ്ട് മേയാം ..
എവിടുന്നു കിട്ടും പനംപട്ട ?
വളപ്പിലുണ്ടല്ലോ , ശങ്കരനോട് വെട്ടിയിറക്കാൻ പറയാം
അത് വേണോ ?
എന്തേ ? ….
അല്ല ഇവിടെ ആരും ആ കരിമ്പനകളുടെ മീതെ കയറാറില്ല …

വീട്ടുകാരിക്ക് പനം പട്ടകൊണ്ട് തന്നെ പൊളിച്ചു മേയണം , അവസാനം ശങ്കരനോട് പട്ട വെട്ടാൻ പറഞ്ഞു . ശരിയെന്ന് തല കുലുക്കി അവൻ പോയി . അന്ന് തുടങ്ങിയ മഴയാണ് ഇടി വെട്ടി മണ്ണ് തണുപ്പിച്ചു തോരാ മഴ . ഈ തുലാ വർഷം എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുമാവോ.

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു

നമ്മുക്കെ വീട് കോൺക്രീറ്റ് വാർക്കാം , എന്തിനാ ഈ പനം പട്ട ? ….
ഏട്ടന്റെ ഇഷ്ടം , ഏട്ടൻ ഒരു യുക്തി വാദിയല്ലെ ഈ ഭൂതത്തിലും പ്രേതത്തിലുമൊക്കെ വിശ്വാസമുണ്ടോ? ..? …. “
മനുഷ്യനല്ലേ … !! ”

മഴ പെയ്ത രാത്രിയിൽ അവളെന്നെ പുണർന്നു.

രാത്രി ആഞ്ഞു വീശിയ മഴകാറ്റിൽ കരിമ്പനകൾ നെഞ്ച് വിരിച്ചു നിന്നു , മറ്റു പടു മരങ്ങളെല്ലാം കടപോഴകി വീണു .

തല്ക്കാലം ആ കരിമ്പനകൾ അങ്ങനെതന്നെ നിൽക്കട്ടെ , വരുന്ന തലമുറയ്ക്ക് പഴമയുടെ നന്മകൾ നേരാൻ അവർ വേണം

ശിവദീക്ഷ

ഗജ ചുഴലിക്കാറ്റിനുശേഷം  , ഒരു ദിവസം ആ മഹാക്ഷേത്രം സന്ദർശിക്കുന്നതിനിടെ ഒരു വൃദ്ധ എന്റെ കുപ്പായത്തിൽ പിടിച്ചു ,

എന്റെ എല്ലാം പോയി കുഞ്ഞേ, വല്ലതും തന്നു സഹായിക്കണമേ

കറുത്തിരുണ്ട പ്രകൃതമാണ് വൃദ്ധക്ക് , കാതിലും കഴുത്തിലും സ്വർണ്ണമെന്ന് തോന്നിക്കുന്ന അലങ്കാരങ്ങളുണ്ട്.

നിങ്ങൾക്കു വീടില്ലേ , ബന്ധുക്കളില്ലേ ?
ഇല്ലാ കുഞ്ഞേ , കാറ്റ് എല്ലാം കൊണ്ടുപോയി , വല്ലതും തന്നു സഹായിക്കണേ !!

തലേദിവസം വേദാരണ്യത്തു ഗജ വിതച്ച നാശനഷ്ടങ്ങൾ ഞങ്ങൾ കണ്ടതാണ് , അതി ധാരുണമാണ് അവസ്ഥ , വീടുകൾക്കുമീതെ കടപോഴകി വീണ മരങ്ങൾ , വീഴാറായി നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകൾ , റോഡിലേക്ക് പാതി ചെരിഞ്ഞ കരിമ്പനകൾ , അതോർത്തപ്പോൾ ആ വൃദ്ധയോട്  കരുണ തോന്നി ,കുറച്ചു പണം കൊടുത്തു .

തൊഴുതു വലം വച്ച് പുറത്തിറങ്ങിയപ്പോൾ ആകാശത്തിലെ പൂർണ്ണ ചന്ദ്രൻ തെക്കേ ഗോപുരത്തിൻറെ കൊമ്പുകളിൽ തന്റെ പൂർണ്ണ മുഖത്തോടെ പുഞ്ചിരിക്കുന്നു .

അതെ എനിക്കെന്തിലും കുടിക്കണം , നല്ല ദാഹം
വീട്ടുകാരി പറഞ്ഞു .

ശെരി , അവിടെ ഒരു കടയുണ്ട്

ഞാനും അവളും കാപ്പി കുടിക്കുമ്പോൾ കടക്കാരൻ ചോദിച്ചു

സർ ആർക്കെങ്കിലും പണം കൊടുത്തിരുന്നോ ?
കൊടുത്തിരുന്നു !!!!!!!!!! എന്തെ ?
എന്റെ രണ്ടാനമ്മയാ , കള്ളു കുടിക്കാൻ കാശു ചോദിച്ചുവന്നിരുന്നു തള്ള , ഞാൻ കൊടുത്തില്ല , പിന്നെ ആരുടെഅടുത്തെങ്കിലും പോയി എരന്നു വാങ്ങും
അവർ പറഞ്ഞു അവരുടെ വീടെല്ലാം കാറ്റടിച്ചു തകർന്നു എന്ന്
സർ , അവർ എന്റെ കൂടെയാ താമസം , എന്നും വൈകീട്ട് തള്ളക്ക് കള്ളു കുടിക്കണം , അല്ലെങ്കിൽ പ്രാന്താ ….

കാപ്പി കുടിച്ച ബില്ല് കൊടുക്കുമ്പോൾ കടക്കാരൻ പറഞ്ഞു

സർ ആ നിലക്കുന്ന വൃദ്ധനേ കണ്ടോ
ഒരു വൃദ്ധനെ ചൂണ്ടിയിട്ട്

കണ്ടു
അദ്ദേഹത്തിന്റെ ഭാര്യയും മകളും ചുഴലികാറ്റിൽ മരിച്ചു ,വീടും കൃഷിയും എല്ലാം പോയി , സർക്കാർ ഒന്നും കൊടുത്തില്ല , കലികാലം , പറ്റുമെങ്കിൽ അദ്ദേഹത്തിനെന്തെകിലും സഹായിക്കു .

ചേര-ചോള പ്രതാപം കൊത്തിയ ഭീമാകാരൻ മതിൽകെട്ടിൽ ചവിട്ടി വൃദ്ധൻ പുകയൂതി , ഞാൻ അദ്ദേഹത്തിന്റെ അടുത്തുചെന്നു , വീട്ടുകാരി കുറച്ച നോട്ടുകൾ എടുത്ത് എന്റെ കയ്യിൽ വച്ചു ,

ഇതു കൊടുക്കു

ഞാൻ ആ നോട്ടുകൾ അദ്ദേഹത്തിന് കൊടുത്തു ,വൃദ്ധൻ അതു വാങ്ങാൻ വിസമ്മതിച്ചു ,അദ്ദേഹം ചിരിച്ചു .

ഇതുകൊണ്ട് ഞാൻ എന്ത് ചെയ്യും കുട്ടീ

അദ്ദേഹം എന്റെ കയ്യിൽ തലോടി , ആ തോലോടൽ , ഏതോ മുൻജന്മത്തിലെ ബന്ധം പുതുക്കിയതുപോലെ തോന്നി .
ഈ പണം വാങ്ങു ” ഞാൻ വീണ്ടും ആവർത്തിച്ചു.

അദ്ദേഹം ചിരിച്ചു , ബീഡി ഊതിക്കൊണ്ട് ക്ഷേത്ര ആ  നഗരിയിലേക്ക് നടന്നകന്നു.

തൃസന്ധ്യയുടെ നാമ ജപത്തിൽ ആ മഹാക്ഷേത്രത്തിന്റെ ഗോപുരങ്ങൾ മേഘങ്ങൾക്കു കീഴെ ധ്യാനിച്ചു .

സത്യം ! ശിവം ! സുന്ദരം

പുതിയകഥ

ഒരു ദിവസം ഉറക്കത്തിൽ നിന്ന് ഞാൻ ചാടി എഴുനേറ്റു , നോക്കുംബോൾ എല്ലാവരും നല്ല ഉറക്കം , അവർ ഉച്ചത്തിൽ കൂർക്കം വലിക്കുന്നുണ്ട് അത് കേട്ടാണ് ഞാനുണർന്നത് .
മുറിയിലേക്ക് നൂഴ്ന്നുവരുന്ന ഇത്തിരിവെട്ടത്തിന്റെ പ്രകാശത്തിൽ ഞാൻ പേനയും കടലാസും പരതി , പുതിയ കഥ അങ്ങനെ ആയിക്കോട്ടെ , എഴുതി ,

ഉറക്കം

പുറത്തു രാത്രിയുടെ താരാട്ട്.

അനുവാചകൻ

ഒരു ദിവസം എഴുത്തു മുറിയിൽ ഒരു അതിഥി എന്നെ തേടി വന്നു , ഗുരുവായിരുന്നു .

എന്താ പരുപാടി ?
എഴുതുന്നു

ചിതറിക്കിടന്ന പത്രങ്ങളും പാതി വായിച്ചു തീർത്ത പുസ്തകങ്ങളും അതിന്റെ മേലെ തല പൊക്കി നിൽക്കുന്ന മദ്യകുപ്പികളും ഗുരുവിനെ വരവേറ്റു .

നിന്റെ മനസുപോലെയാണല്ലേ നിന്റെ മുറി , എന്താണ് പുതിയ കഥ
അത് …എനിക്കറിയില്ലാ ഗുരു, ഞാൻ എന്തോ എഴുതുന്നു !!!! ”

മുറിയിലെ ചാരുകസേരയിൽ എന്നെ നിരീക്ഷിച്ചുകൊണ്ട് ഗുരുവിരുന്നു , ഒരു ബീഡി കൊളുത്തി , ബീഡി പുക അടഞ്ഞുകിടന്ന ജനാലവക്കിൽ ഒരു മേഘരൂപനെ വരച്ചിട്ടു .

നിനക്കെന്തൊ പറ്റിയിരിക്കുന്നു
ഒന്നും പറ്റിയിട്ടില്ല
പിന്നെ നിന്റെ മുഖം നോക്കു , നീയാകെ അസ്വസ്ഥനാണ്

ഞാൻ ഒന്നും പറഞ്ഞില്ല

നിനക്കെന്താ ഒന്നും പറയാനില്ലേ കുട്ടീ ?

എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു , ഗുരു കസേരയിൽനിന്ന് ചാടി എണീറ്റു

ഞാൻ പോകുന്നു
അയ്യോ, എന്തുപറ്റി ?
നീ എന്നോടൊന്നും പറയുന്നില്ല , ഞാൻ നിന്നെ കാണാനാണ് ഇത്രയും ദൂരം വന്നത്
ഞാൻ പറയാം !!! ”

ശാന്തത പാലിച്ചു ഗുരു
പറയൂ
കുറച്ചു ദിവസമായി ഞാനൊന്നു മനസ്സു തുറന്ന് ചിരിച്ചിട്ട് , എന്തോ ഒരു തടസ്സം , മൂകത , എഴുതുന്നതൊന്നും ശെരിയാവുന്നുമില്ല

ഗുരു പൊട്ടി ചിരിച്ചു

സന്തോഷം നഷ്ടപ്പെട്ടൂ ലെ ?
അതെ
എല്ലാ എഴുത്തുകാരും ഇങ്ങനെയൊക്കെ തന്നെയാ വന്നത് , നിനക്കു എഴുതാൻ പറ്റും കുട്ടീ

പതിവായിച്ചു തീർത്ത പുസ്തകങ്ങളെ ചൂണ്ടി ഗുരു പറഞ്ഞു
ഇതൊക്കെ മുഴുവൻ വായിക്കൂ , മനസിലായില്ലെങ്കിൽ വീണ്ടും വായിക്കൂ , പുസ്തകങ്ങൾ നിന്നെ ഉണർത്തും , ഞാൻ പോട്ടെ , പിന്നെ വരാം
ഗുരുവിനൊപ്പം ബീഡി പുക പുറത്തേക്ക്‌ ഓടി .

കുന്നുകൂടി കിടക്കുന്ന പുസ്തകങ്ങൾക്ക് മുന്നിൽ ഞാൻ ഇരുന്നു , ഒരു പർവതം കയറാൻ തയ്യാറെടുക്കുന്നപോലെ.

മുൻപേ പറക്കുന്ന പക്ഷികൾ

ഒരു ദിവസം യാത്ര ചെയ്യുമ്പോൾ സഹയാത്രികൻ ഓർമിപ്പിച്ചു
സർ, കണ്ണിയംപുറത്തേക്കല്ലേ പോണെ ?
അതെ
മനിശ്ശേരി എത്തിലോ !!…
അയ്യോ , എന്നാ എനിക്കിറങ്ങണം , ആളിറങ്ങാൻ ഉണ്ടെന്ന് പറയൂ “

വിത്ത് വാങ്ങാനാണ് കൃഷിഭവനിൽ പോയത് , ഒറ്റപ്പാലത്തൂന്ന് തിരിച്ചു ബസ്സ് കയറി , ഉറങ്ങീട്ടില്ല , സ്വപ്നവുംമല്ല , ചിലപ്പോൾ വാർദ്ധക്യത്തിന്റെ വൈഷമ്യങ്ങളാവും . മുന്നിൽ ബസ്സ് വന്ന് നിന്നപ്പോൾ ബോധം തിരിച്ചുപിടിച്ചു.

വീട്ടിലെത്തിയപ്പോൾ ഇന്നുണ്ടായ തമാശ ഭാര്യക്ക് വിവരിച്ചു കൊടുത്തു

പ്രായം മുപ്പതല്ല അറുപത് കടക്കുന്നു , ഓർമ്മതെറ്റൊക്കെ വരും “
വീട്ടുകാരി ഓർമിപ്പിച്ചു . “

ഒരു ദിവസം വീട്ടിലെ കുളത്തിലെ മീനുകൾക്ക് തീറ്റ കൊടുക്കുമ്പോൾ മകൻ ഓടി വന്നു
അച്ഛൻ എന്താ ഈ ചെയ്യണേ ?...”

കണ്ടില്ലേ മീനുകൾക്ക് തീറ്റ കൊടുക്കണേ !!……
അതിനിതു ഫോസ്‌ഫേട്ടല്ലേ ? ഇതു ഇട്ടാൽ അതുങ്ങള് ചത്തു പൊന്തും

ചെയ്തത് മനഃപൂർവം അല്ല എന്ന് മനസ്സിലാക്കിയ അവൻ
അച്ഛൻ വരൂ , കഴിക്കാൻ പൊവ്വാം
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭാര്യയും മകനും ഒരു സംശയ നോട്ടം പാസ്സാക്കി .

മീനിനു വാങ്ങിയ തീറ്റ എവിടെ ?
ഏതു തീറ്റ ? അങ്ങനെയൊന്ന് വാങ്ങിയിട്ടില്ലല്ലോ !!!!
സാമ്പാറിലെ പാതിവെന്ത മുരിങ്ങാ കഷ്ണത്തിനോട് ഭാര്യ ദേഷ്യം തീർത്തു .

പെൻഷനേഴ്‌സ് യോഗം കഴിഞ്ഞു പോകുമ്പോൾ യോഗാധ്യക്ഷൻ പറഞ്ഞു
മിസ്റ്റർ നായർ , ഇന്നത്തെ നിങ്ങളുടെ പ്രസംഗം രസമായിരുന്നു , ആനയുടേയും ഉറുമ്പിന്റെയും കഥകൾ പറഞ്ഞു നിങ്ങൾ മറ്റുള്ളവരെ ത്രസിപ്പിച്ചു , ഇതെന്തുപറ്റി  നായർ , സാധാരണ ഇങ്ങനെയൊന്നു താങ്കൾ സംസാരിച്ചു കണ്ടട്ടില്ല …

ഓരോ ദിവസവും ഓരോ അബദ്ധങ്ങൾ കാണിച്ചുകൂട്ടം, പിന്നേ അതോർത്തുള്ള വേവലാതിയും.

ഒരു ബന്ധുവിന്റെ കല്യാണം കൂടാൻ വന്ന മൂത്തമകൻ പറഞ്ഞു
അച്ഛൻ ഒരു സ്കാനിംഗ് എടുക്കുന്നത് നല്ലതാ

ഭാര്യയും മകന്റെ അഭിപ്രായത്തോട് യോജിച്ചു .
ഏട്ടന് വേണ്ടിയല്ലേ ഞാൻ ജീവിക്കണേ , പറഞ്ഞതു കേൾക്കൂ
തിരിച്ചു പറയാൻ വാക്കുകളില്ലായിരുന്നു .

സ്കാനിങ്ങിനു ശേഷം റിപ്പോർട്ട് നോക്കി ഡോക്ടർ മിശ്ര

സാർക്ക് എപ്പോഴെങ്കിലും തലയിൽ വേദന തോന്നിയിട്ടുണ്ടോ ?
ഇല്ല
ട്യൂമറാണ് തല ചോറിന്റെ പല ഭാഗത്തേക്കും പടർന്നിട്ടുണ്ട്

കൂടെയുണ്ടായിരുന്ന വീട്ടുകാരിയുടെ കണ്ണുകൾ നനവേറി.

തിരിച്ചെത്തിയപ്പോൾ പണിക്കാരൻ വേലു ഉമ്മറത്തുണ്ടായിരുന്നു
സർ വളം തീർന്നു , നാളെ വാങ്ങണം “‘
ഞാനും ചെടികൾക്ക് വളമാകും വേലു
പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ അവൻ തുറിച്ചു നോക്കി .
ഒന്ന് മിണ്ടാതിരിക്കൂ
വീട്ടുകാരിയുടെ ശകാരം .

ഉറങ്ങാൻ കിടന്നപ്പോൾ പുറത്തു നിശ്ശബദ്ധത ലംഘിച് ചീവീടുകൾ , ഉറക്കെ അപലപിക്കുന്നു .

മയക്കത്തിലെ ഒരു ദൃശ്യത്തിൽ , ഞാൻ സ്വർഗ്ഗത്തിലായിരുന്നു . വഴിയവസാനിക്കുന്ന വീട്ടിൽ ഈ പഥികൻ നിൽക്കുന്നു , ഒരു പാഥേയം കിട്ടിയാൽ വിശപ്പടക്കാമായിരുന്നു .