Tag Archives: literature

വാക്കുകൾ

വാക്കുകൾ വന്നെന്റെ വാതിലിൽ ഊക്കോടെമുട്ടിവിളിക്കവെ തുറക്കാതിരിക്കുവാനാകുമോ ? വാസ്തവാഗ്നി പടർന്നുകയറവെ തീ പിടിക്കുന്നവാക്കുകൾതൊണ്ടയിൽ കുടുങ്ങിക്കുരുങ്ങിയൊരു നോവായവശേഷിക്കെ, തുറക്കാതിരിക്കുവാനാകുമോ വാതിലുകൾ? മൗനനൊമ്പരമൊരു നിവേദ്യമായ് മാറവെ പുസ്തകങ്ങൾ ജനവാതിലുകൾ തുറക്കാതിരിക്കുവാനാകുമോ നൊമ്പരംകൊള്ളുന്നോർക്കായ് ഒരിടമെൻകരളിൽകരുതവെ പീതപുഷ്പങ്ങൾ നിറഞ്ഞ് ചിലങ്ക- യണിയുകയാണെൻ കരുണാര്‍ദ്രഹൃത്തടം! വഴിതെറ്റിയെത്തും ഋതുക്കൾ കുമ്പസാരക്കൂട്ടിലവതൻ …

Read More »

ഇരുട്ടുമരം

ആരോ വഴിയില്‍ നട്ട ഇലകള്‍ കറുത്തുപോയ മരമാണ് ഇന്ത്യ, ഒരിരിട്ടുമരം. ഭീതിയണിഞ്ഞു പകച്ച പകലുകള്‍ മറുചോദ്യമില്ലാത്ത കഴുകന്‍ കാറ്റുകള്‍ സന്ധ്യകള്‍ ചോരവാര്‍ന്നു നടവഴികള്‍ ഭയമിറ്റുന്ന കണ്ണുകള്‍ വിരലുകള്‍ നീട്ടി നാമം ജപിക്കുമ്പോള്‍ അനുവാദമില്ലാതെ അടുക്കളവാതിലില്‍ മണംപിടിച്ച്‌ ഇരുട്ട് കടന്നു വരും പുണ്ണ്യം …

Read More »

പ്രയാണം

തീരമുപേക്ഷിച്ച് തിരയും കടന്ന് കരകാണാക്കടലിലേയ്ക്കൊരു പ്രയാണം.. ! മരണമെടുക്കാത്ത തുരുത്തിലൊരു കുഞ്ഞുഫീനിക്സ്പക്ഷിയായ് മാറണം..! മരമില്ലാത്ത കടലിൻചിറകിൽ തൂവലിറുത്തു കൂട് വയ്ക്കണം..! കരയെടുക്കാത്ത കടലിൻ ചുഴികളിൽ നിറയെ പെൺകുഞ്ഞുങ്ങളെ പെറ്റുവളർത്തണം..! കരയറിയാത്ത കടലിൻതീരങ്ങളിൽ ചിറക് വിടർത്തി പറക്കാൻ പഠിപ്പിക്കണം പറന്ന് പറന്ന് മാനം …

Read More »

മഴ

ഒരിക്കൽ മഴ കുടയോട് പറഞ്ഞു: നിന്നെ ഞാൻ നനച്ചുകളയും…. നീ തണുത്ത് വിറക്കും— ഏതെങ്കിലും മൂലയിൽ പോയിരിക്ക്: ഇല്ല…. കുടപറഞ്ഞു മഴ ശക്തമായി തിമർത്തു. കുട എല്ലാം സഹിച്ചു ഇത് കണ്ട മഴക്ക് അസൂയ മൂത്തു മഴ കാറ്റിനെ കൊണ്ടുവന്നു: അപ്പോൾ …

Read More »

പൊന്നോണം

കഴിഞ്ഞൊരോണത്തിൻ കനിവുകൾ നിലാവു പോൽ ചാരെ പുഞ്ചിരിക്കെ, വീണ്ടുമെത്തു – ന്നോർമയോടത്തിലേറി ഇത്തിരിപ്പൂവിന്റെ വെൺമയിൽക്കുളിരും പൊന്നോണത്തിൻ നറുനൈർമല്യങ്ങൾ…. കാക്കപ്പൂവിലും കഥയൊരുക്കുമീ സമൃദ്ധികൾ നിറപൊലിയായാർപ്പു വിളിച്ചുണർത്തട്ടെ, മനസ്സിൽത്തിരിയിട്ട മധുര കാലങ്ങൾ…. കേൾക്കാതിരിക്കട്ടൊരു ബാലമരണവും കള്ളപ്പറയിൽ നിറയും മായക്കഥകളും. കൊയ്ത്തരിവാളിൻ തുഞ്ചത്തിനിയെന്നും നെല്ലോലത്തലകൾ പുഞ്ചിരിക്കട്ടെ… …

Read More »

ജപ്തി

പിണങ്ങിപ്പോയവനെ കാത്തിരുന്നു മടുത്തിട്ടാവണം തിരിച്ചു ചെല്ലുമ്പോൾ മുറ്റത്തു തളർന്നു വീണുറങ്ങുകയായിരുന്നു വീട് . . . വീടിനുചുറ്റും വെയിലും ആൾക്കൂട്ടവും തിങ്ങിനിറഞ്ഞിരുന്നു ഉറങ്ങിക്കിടക്കുന്ന വീടിന്റെ സ്വകാര്യതയിലേക്കു ചിലർ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു.. ഞാൻ ക്ഷണിച്ചിട്ടല്ലെങ്കിലും എന്റെ വീടിന്റെ ജപ്തികാണാൻ വന്നവരായതുകൊണ്ട് മാത്രം ഞാൻ മിണ്ടാതിരിക്കുകയാണ് …

Read More »

നിന്നോളം ആഴമുള്ള കിണറുകള്‍

കിണറെന്നാല്‍ നിശബ്ദതയാണ്. ആഴം കൂടുന്തോറും ഒച്ചയടഞ്ഞുപോയവരുടെ ഒളിസങ്കേതം. ഒരിറ്റു മഴത്തുള്ളിയോ ഒരു മണല്‍ത്തരിയോ ഒരു പൊന്‍മാനിന്‍റെ തൂവലോ കിണറിന്‍റെ ഭിത്തികളില്‍ മുട്ടി എത്ര ഭയാനകമായാണ് നിശബ്ദതയിലെ സ്ഫോടനമാവുന്നത്. നിശബ്ദതയെ വാരിപ്പുണരുന്ന ഏകാഗ്രതയാണ് കുത്തിത്താഴുന്നവന്‍റെ മനസ്സിനെ , ധ്യാനപൂര്‍ണ്ണമാക്കുന്നതും. അവനെ മണ്ണുമായി പ്രണയത്തിലാക്കുന്നതും. …

Read More »

മാനം മുട്ടി ചേലുകൾ

ഏനാ വെയിലിന്‍റെ വിത്തെടുത്താ വിത്ത് പിത്തളക്കോപ്പേലടച്ചു വച്ചേ ലാവെട്ടമങ്ങേപ്പൊരേടം കടന്നപ്പൊ- ളോളെടുത്താ വിത്തെറിഞ്ഞു മേലേ നേരം പെരുമീനുദിച്ചപ്പൊളേനെന്‍റെ ചായിപ്പറതുറന്നെത്തി നോക്കീ മാനം മുഴുക്കെയാ വിത്തു മുളച്ചതോ മിന്നിത്തെളങ്ങിച്ചിരിച്ച കണ്ടൂ ഒറ്റാലുകുത്തിപ്പിടിച്ച കാരിക്കറി- ക്കുപ്പിന്നു കണ്ണീരടര്‍ത്തിയിട്ടൂ ചീനിപ്പുഴുക്കിന്‍റെ ചേലും മണപ്പിച്ചു നേരം വെളുപ്പിച്ചതെന്‍റെ …

Read More »

ഉന്മാദം ഒരു രാജ്യമാണ്..

ഉന്മാദം ഒരു രാജ്യമാണ് കോണുകളുടെ ചുറ്റുവട്ടങ്ങളില്‍ ഒരിക്കലും പ്രകാശപൂര്‍ണ്ണമാവാത്ത തീരങ്ങള്‍. എന്നാല്‍, നിരാശതയില്‍ കടന്നുകടന്ന് നിങ്ങള്‍ അവിടെ ചെല്ലുകയാണെങ്കില്‍ കാവല്‍ക്കാര്‍ നിന്നോട് പറയും; ആദ്യം വസ്ത്രമുരിയാന്‍ പിന്നെ മാംസം അതിനുശേഷം തീര്‍ച്ചയായും നിങ്ങളുടെ അസ്ഥികളും. കാവല്‍ക്കാരുടെ ഏക നിയമം സ്വാതന്ത്ര്യമാണ്. എന്തിന്? …

Read More »

ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ

രമണനിരുന്നേടത്ത് പാത്തുമ്മായുടെ ആടിനെക്കാണാം ചെമ്മീൻ വച്ചേടത്ത് കേരളത്തിലെ പക്ഷികൾ ചേക്കേറി പാവങ്ങളുടെ സ്ഥാനത്ത് പ്രഭുക്കളും ഭൃത്യന്മാരുമാണ് മാർത്താണ്ഡ വർമ്മയെ തിരഞ്ഞാൽ ഡാക്കുള പിടികൂടാം ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ വായനശാലയ്ക്ക് വ്യവസ്ഥയില്ലാതായി ക്രമനമ്പർ തെറ്റി ഇരിപ്പടങ്ങൾ മാറി പുറം ചട്ടകൾ ഭേദിച്ച് ഉള്ളടക്കം പുറത്തുകടന്നു. …

Read More »