ഒരിക്കൽ മഴ കുടയോട് പറഞ്ഞു: നിന്നെ ഞാൻ നനച്ചുകളയും….
നീ തണുത്ത് വിറക്കും—
ഏതെങ്കിലും മൂലയിൽ പോയിരിക്ക്:
ഇല്ല…. കുടപറഞ്ഞു
മഴ ശക്തമായി തിമർത്തു. കുട എല്ലാം സഹിച്ചു
ഇത് കണ്ട മഴക്ക് അസൂയ മൂത്തു
മഴ കാറ്റിനെ കൊണ്ടുവന്നു: അപ്പോൾ മഴയോട് കുടപറഞ്ഞു
കാലു പിടിക്കുന്നവനെ ഞാൻ തട്ടികളയില്ല അതിനാൽ
തന്നെ കാറ്റിൽ നിന്ന് അവന്റെ കരങ്ങൾ എന്നെ രക്ഷിക്കും…