Tag Archives: kavithakal

പ്രയാണം

തീരമുപേക്ഷിച്ച് തിരയും കടന്ന് കരകാണാക്കടലിലേയ്ക്കൊരു പ്രയാണം.. ! മരണമെടുക്കാത്ത തുരുത്തിലൊരു കുഞ്ഞുഫീനിക്സ്പക്ഷിയായ് മാറണം..! മരമില്ലാത്ത കടലിൻചിറകിൽ തൂവലിറുത്തു കൂട് വയ്ക്കണം..! കരയെടുക്കാത്ത കടലിൻ ചുഴികളിൽ നിറയെ പെൺകുഞ്ഞുങ്ങളെ പെറ്റുവളർത്തണം..! കരയറിയാത്ത കടലിൻതീരങ്ങളിൽ ചിറക് വിടർത്തി പറക്കാൻ പഠിപ്പിക്കണം പറന്ന് പറന്ന് മാനം …

Read More »

മഴ

ഒരിക്കൽ മഴ കുടയോട് പറഞ്ഞു: നിന്നെ ഞാൻ നനച്ചുകളയും…. നീ തണുത്ത് വിറക്കും— ഏതെങ്കിലും മൂലയിൽ പോയിരിക്ക്: ഇല്ല…. കുടപറഞ്ഞു മഴ ശക്തമായി തിമർത്തു. കുട എല്ലാം സഹിച്ചു ഇത് കണ്ട മഴക്ക് അസൂയ മൂത്തു മഴ കാറ്റിനെ കൊണ്ടുവന്നു: അപ്പോൾ …

Read More »

പൊന്നോണം

കഴിഞ്ഞൊരോണത്തിൻ കനിവുകൾ നിലാവു പോൽ ചാരെ പുഞ്ചിരിക്കെ, വീണ്ടുമെത്തു – ന്നോർമയോടത്തിലേറി ഇത്തിരിപ്പൂവിന്റെ വെൺമയിൽക്കുളിരും പൊന്നോണത്തിൻ നറുനൈർമല്യങ്ങൾ…. കാക്കപ്പൂവിലും കഥയൊരുക്കുമീ സമൃദ്ധികൾ നിറപൊലിയായാർപ്പു വിളിച്ചുണർത്തട്ടെ, മനസ്സിൽത്തിരിയിട്ട മധുര കാലങ്ങൾ…. കേൾക്കാതിരിക്കട്ടൊരു ബാലമരണവും കള്ളപ്പറയിൽ നിറയും മായക്കഥകളും. കൊയ്ത്തരിവാളിൻ തുഞ്ചത്തിനിയെന്നും നെല്ലോലത്തലകൾ പുഞ്ചിരിക്കട്ടെ… …

Read More »

മാനം മുട്ടി ചേലുകൾ

ഏനാ വെയിലിന്‍റെ വിത്തെടുത്താ വിത്ത് പിത്തളക്കോപ്പേലടച്ചു വച്ചേ ലാവെട്ടമങ്ങേപ്പൊരേടം കടന്നപ്പൊ- ളോളെടുത്താ വിത്തെറിഞ്ഞു മേലേ നേരം പെരുമീനുദിച്ചപ്പൊളേനെന്‍റെ ചായിപ്പറതുറന്നെത്തി നോക്കീ മാനം മുഴുക്കെയാ വിത്തു മുളച്ചതോ മിന്നിത്തെളങ്ങിച്ചിരിച്ച കണ്ടൂ ഒറ്റാലുകുത്തിപ്പിടിച്ച കാരിക്കറി- ക്കുപ്പിന്നു കണ്ണീരടര്‍ത്തിയിട്ടൂ ചീനിപ്പുഴുക്കിന്‍റെ ചേലും മണപ്പിച്ചു നേരം വെളുപ്പിച്ചതെന്‍റെ …

Read More »

ഉന്മാദം ഒരു രാജ്യമാണ്..

ഉന്മാദം ഒരു രാജ്യമാണ് കോണുകളുടെ ചുറ്റുവട്ടങ്ങളില്‍ ഒരിക്കലും പ്രകാശപൂര്‍ണ്ണമാവാത്ത തീരങ്ങള്‍. എന്നാല്‍, നിരാശതയില്‍ കടന്നുകടന്ന് നിങ്ങള്‍ അവിടെ ചെല്ലുകയാണെങ്കില്‍ കാവല്‍ക്കാര്‍ നിന്നോട് പറയും; ആദ്യം വസ്ത്രമുരിയാന്‍ പിന്നെ മാംസം അതിനുശേഷം തീര്‍ച്ചയായും നിങ്ങളുടെ അസ്ഥികളും. കാവല്‍ക്കാരുടെ ഏക നിയമം സ്വാതന്ത്ര്യമാണ്. എന്തിന്? …

Read More »

ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ

രമണനിരുന്നേടത്ത് പാത്തുമ്മായുടെ ആടിനെക്കാണാം ചെമ്മീൻ വച്ചേടത്ത് കേരളത്തിലെ പക്ഷികൾ ചേക്കേറി പാവങ്ങളുടെ സ്ഥാനത്ത് പ്രഭുക്കളും ഭൃത്യന്മാരുമാണ് മാർത്താണ്ഡ വർമ്മയെ തിരഞ്ഞാൽ ഡാക്കുള പിടികൂടാം ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ വായനശാലയ്ക്ക് വ്യവസ്ഥയില്ലാതായി ക്രമനമ്പർ തെറ്റി ഇരിപ്പടങ്ങൾ മാറി പുറം ചട്ടകൾ ഭേദിച്ച് ഉള്ളടക്കം പുറത്തുകടന്നു. …

Read More »

മരണപത്രം

മകനേ…. നിനക്ക് വേണ്ടി പാതിയിൽ മടക്കിവെച്ച എന്റെ കിനാവിന്റെ പുസ്തകം ഇപ്പോഴുമവിടെയുണ്ട്, ഇനി നീ ഒരു ചിരിയാൽ എന്റെ ചിതയ്ക്ക് തീ കൊടുത്തേയ്ക്കുക, ശേഷം അതൊന്ന് തുറന്ന് നോക്കുക, പൊട്ടിക്കരയാതെ വായിച്ചു തീർക്കുക, ഒരു കയ്യൊപ്പ് ചേർത്ത് നിന്റെ മകനുവേണ്ടി ഇതേ …

Read More »

കടലിന്റെ കുട്ടികടലിന്റെ കുട്ടി

തിരിച്ചെന്നു വരുമെന്നു കടല്‍ ചോദിക്കെ ചിരിച്ചു നീരാവിക്കുട്ടി പറന്നു പൊങ്ങി. മഴവില്ലാല്‍ കരയിട്ട മുകില്‍മുണ്ടായി വിശാലാകാശപഥത്തില്‍ രസിച്ചു പാറി. ഗിരികൂടച്ചുമലില്‍ ചെന്നിരുന്നു നോക്കി ചെറുമഴത്തുള്ളികളായ് പുഴയിലെത്തി മണല്‍ക്കുണ്ടില്‍ തലകുത്തി മരിച്ചു പോയി തിരക്കയ്യാല്‍ കടല്‍ നെഞ്ചത്തിടിച്ചലറി!

Read More »

മോക്ഷം

“എന്നെ മണ്ണിട്ടുമൂടരുത്; മണ്ണുരുകിപ്പോയേക്കാം! ദഹിപ്പിക്കുന്നതിനുമുമ്പേ, നെഞ്ചു പറിച്ചെടുത്ത് മരിച്ചവനേക്കാളാഴത്തിൽ കുഴിച്ചിടണം! എരിഞ്ഞമരുന്നനേരം, അവളുടെ നിലവിളികേട്ട്, കുതിച്ചുചാടിവന്നാലോ? പടിഞ്ഞാട്ടു ചാരിനിന്ന മാവിന്റെ, വെട്ടേറ്റകായ്‌കൾ കൊഴിഞ്ഞുവീണത്, പാതിവറ്റിയ കുളത്തിലേക്കായിരിക്കും! തുമ്പിയും ഞാറ്റയും ഇതൊന്നുമറിയാതെ, മുട്ടറ്റംവെള്ളത്തിൽ, അച്ഛനെ തേടരുത്! എന്നെയും, എന്റെയോർമ്മകളേയും, അവരിൽനിന്ന് ഒറ്റാലൂന്നിയൊളിപ്പിക്കണം! പിന്നൊരുനാൾ; …

Read More »

മനസ്സിലായില്ലെന്നു പറയാം

ഒരുപക്ഷേ ഉപ്പുതരികൾ നാഡീവ്യൂഹങ്ങളിലൂടെ എരിഞ്ഞുപടർന്നു കയറിയ തീയായിരുന്നിരിക്കാം. നീലമയുടെ വർണ്ണഭേദങ്ങൾ. ലാവണ്ടർ തടത്തിലെന്ന് അതേ നിറമുള്ള പുതപ്പ്. വിയർപ്പു പടർന്നു മുഷിഞ്ഞിരിന്നു. കാറ്റിനൊപ്പമിളകുന്നു നിഴൽ. ഒരുപക്ഷേ വിയർപ്പുണങ്ങി ഭൂപടങ്ങൾ തെളിച്ചു കാട്ടിയ പുതപ്പിൽ, കല്ലുപ്പിലിട്ടുണക്കി എടുക്കാനെന്ന പോലെ നിവർത്തി ഇട്ടിരുന്നതായിരിക്കാം. പൂക്കളുണങ്ങി …

Read More »