ഒരുപക്ഷേ
ഉപ്പുതരികൾ
നാഡീവ്യൂഹങ്ങളിലൂടെ
എരിഞ്ഞുപടർന്നു കയറിയ
തീയായിരുന്നിരിക്കാം.
നീലമയുടെ
വർണ്ണഭേദങ്ങൾ.
ലാവണ്ടർ തടത്തിലെന്ന്
അതേ നിറമുള്ള
പുതപ്പ്.
വിയർപ്പു പടർന്നു
മുഷിഞ്ഞിരിന്നു.
കാറ്റിനൊപ്പമിളകുന്നു
നിഴൽ.
ഒരുപക്ഷേ
വിയർപ്പുണങ്ങി
ഭൂപടങ്ങൾ
തെളിച്ചു കാട്ടിയ
പുതപ്പിൽ,
കല്ലുപ്പിലിട്ടുണക്കി
എടുക്കാനെന്ന പോലെ
നിവർത്തി
ഇട്ടിരുന്നതായിരിക്കാം.
പൂക്കളുണങ്ങി
അടർന്നു
വീണിരുന്നു.
ചൂടകന്നുപോയ
കുളിര്.
നിശ്ചലം നിഴൽ,
കാറ്റും.