മകനേ…. നിനക്ക് വേണ്ടി പാതിയിൽ മടക്കിവെച്ച എന്റെ കിനാവിന്റെ പുസ്തകം ഇപ്പോഴുമവിടെയുണ്ട്, ഇനി നീ ഒരു ചിരിയാൽ എന്റെ ചിതയ്ക്ക് തീ കൊടുത്തേയ്ക്കുക, ശേഷം അതൊന്ന് തുറന്ന് നോക്കുക, പൊട്ടിക്കരയാതെ വായിച്ചു തീർക്കുക, ഒരു കയ്യൊപ്പ് ചേർത്ത് നിന്റെ മകനുവേണ്ടി ഇതേ …
Read More »Poems
കടലിന്റെ കുട്ടികടലിന്റെ കുട്ടി
തിരിച്ചെന്നു വരുമെന്നു കടല്‍ ചോദിക്കെ ചിരിച്ചു നീരാവിക്കുട്ടി പറന്നു പൊങ്ങി. മഴവില്ലാല്‍ കരയിട്ട മുകില്‍മുണ്ടായി വിശാലാകാശപഥത്തില്‍ രസിച്ചു പാറി. ഗിരികൂടച്ചുമലില്‍ ചെന്നിരുന്നു നോക്കി ചെറുമഴത്തുള്ളികളായ് പുഴയിലെത്തി മണല്‍ക്കുണ്ടില്‍ തലകുത്തി മരിച്ചു പോയി തിരക്കയ്യാല്‍ കടല്‍ നെഞ്ചത്തിടിച്ചലറി!
Read More »മോക്ഷം
“എന്നെ മണ്ണിട്ടുമൂടരുത്; മണ്ണുരുകിപ്പോയേക്കാം! ദഹിപ്പിക്കുന്നതിനുമുമ്പേ, നെഞ്ചു പറിച്ചെടുത്ത് മരിച്ചവനേക്കാളാഴത്തിൽ കുഴിച്ചിടണം! എരിഞ്ഞമരുന്നനേരം, അവളുടെ നിലവിളികേട്ട്, കുതിച്ചുചാടിവന്നാലോ? പടിഞ്ഞാട്ടു ചാരിനിന്ന മാവിന്റെ, വെട്ടേറ്റകായ്‌കൾ കൊഴിഞ്ഞുവീണത്, പാതിവറ്റിയ കുളത്തിലേക്കായിരിക്കും! തുമ്പിയും ഞാറ്റയും ഇതൊന്നുമറിയാതെ, മുട്ടറ്റംവെള്ളത്തിൽ, അച്ഛനെ തേടരുത്! എന്നെയും, എന്റെയോർമ്മകളേയും, അവരിൽനിന്ന് ഒറ്റാലൂന്നിയൊളിപ്പിക്കണം! പിന്നൊരുനാൾ; …
Read More »ജ്ഞാനപ്പഴം
കൃഷ്ണാ നാളെ ഞാനുണ്ടാവുകില്ല വേറൊരിടം വരെ പോകേണ്ട കാര്യം പെട്ടന്നു വന്നതിനാലേ. എങ്കിലുമിന്നിവിടെത്തി നിനക്കുള്ള അച്ചാരം നൽകേണ്ട കാര്യം കൃഷ്ണാ എങ്ങനെ ഞാൻ മറന്നീടും? മുറ്റത്തു പന്തൽ കാപ്പി സൽക്കാരം കറുത്തു മുഷിഞ്ഞ കുശലങ്ങൾ കൃഷ്ണാ എങ്ങനെ ഞാനിരുന്നീടും? അവൽ, അലുവ, …
Read More »അശാന്തിയുടെ അഗ്നിപക്ഷം..
എനിക്ക് ഒളിക്കാനൊരു പർവ്വതം വേണം; അവിടൊരു ദേവദാരുമരവും, മഴവഴിയൊഴുക്കുകൾ പതം വരുത്തുന്ന പാതകളും, ആകാശം വിരിച്ചിട്ട നീലനീരുറവും…. അശാന്തിയുടെ അഗ്നിപക്ഷമാണിന്ന്… സാന്ദ്രതമസ്സിൽ അശുദ്ധനായി ഞാൻ; കണ്ണുകളിൽ ക്രൗര്യം നിറയ്ക്കപ്പെട്ട വേട്ടക്കാരൻ. വേട്ടക്കാരൻ! ആരുടെയോ നാവുപിഴ; ഇരയെക്കാൾ തിരസ്കരിക്കപ്പെട്ട മറ്റൊരു ഇര…. പ്രാണന്റെ …
Read More »ഒന്നാം ക്ലാസിലെ കുട്ടി
ഇലകളെല്ലാം ബന്ധുക്കളെപോലാകയാൽ, എപ്പോൾ വേണമെങ്കിലും മഞ്ഞക്കുകയോ, കൊഴിയുകയോ പുതിയത് നാമ്പെടുക്കുകയോ ചെയ്യാം. എത്രകാലം കൂടെയുണ്ടാ...
Read More »അമ്മ
അച്ഛൻ വീടരികിലെത്തുംമുമ്പേ പടികടന്നെത്തിക്കും കാറ്റാ ചാരായചൂര്… ഓടിച്ചെന്ന് കീറപായയിൽ ഉടുക്കുക്കൊട്ടുന്ന ഹൃദയവുമായ് ഉറക്കമഭിനയിക്കും കുഞ്ഞുകണ്ണുകൾ… അന്തിക്കടംവാങ്ങിയ മണ്ണെണ്ണ തീർന്ന് മരണനൃത്തം ചവിട്ടുന്ന വിളക്കിനെ വലംകാലാൽ തട്ടിയകറ്റുമ്പോൾ പച്ചവെള്ളത്താൽ താളിച്ച മുരിങ്ങയിലക്കറി പറ്റിപ്പിടിച്ചു തേങ്ങും ചാണക തറയിൽ… കാലം കഞ്ഞിക്കലത്തിൽ വറുതി പുഴുങ്ങിയപ്പോൾ …
Read More »I’m…..
An umpire who runs an empire. A referee and a referrer. A driver who’s forever driven around. A cook who eternally smells things cooked up. A cleaner and a cleanser. …
Read More »കൗമാര ഗന്ധങ്ങൾ
പരിചിതമായൊരോർമ്മയിൽ, പൂത്തുലഞ്ഞ് നിൽക്കുമ്പോഴാണ്, കൗമാരം പതുങ്ങിവന്ന് കണ്ണുകൾ പൊത്തിയത്. ഷേർളി ടീച്ചറും, കുമാരൻ മാസ്റ്ററും, പ്രണയത്തിന്റെ ഉത്തോലകതത്വം, ഒളികണ്ണിട്ട് പഠിപ്പിക്കുമ്പോൾ, തുറന്നിട്ട വാതിലിലൂടൊരാത്മാവ്, ശരീരം വിട്ട് ആകാശച്ചെരുവിലെ വെളിച്ചത്തിലേക്ക് പോയി. മാനത്ത് എട്ടുനോമ്പ് നോറ്റ് പെയ്യാൻ നിന്ന മേഘങ്ങൾ, കാർകൂന്തൽ മാടിക്കെട്ടി …
Read More »മനസ്സിലായില്ലെന്നു പറയാം
ഒരുപക്ഷേ ഉപ്പുതരികൾ നാഡീവ്യൂഹങ്ങളിലൂടെ എരിഞ്ഞുപടർന്നു കയറിയ തീയായിരുന്നിരിക്കാം. നീലമയുടെ വർണ്ണഭേദങ്ങൾ. ലാവണ്ടർ തടത്തിലെന്ന് അതേ നിറമുള്ള പുതപ്പ്. വിയർപ്പു പടർന്നു മുഷിഞ്ഞിരിന്നു. കാറ്റിനൊപ്പമിളകുന്നു നിഴൽ. ഒരുപക്ഷേ വിയർപ്പുണങ്ങി ഭൂപടങ്ങൾ തെളിച്ചു കാട്ടിയ പുതപ്പിൽ, കല്ലുപ്പിലിട്ടുണക്കി എടുക്കാനെന്ന പോലെ നിവർത്തി ഇട്ടിരുന്നതായിരിക്കാം. പൂക്കളുണങ്ങി …
Read More »