“എന്നെ മണ്ണിട്ടുമൂടരുത്; മണ്ണുരുകിപ്പോയേക്കാം! ദഹിപ്പിക്കുന്നതിനുമുമ്പേ, നെഞ്ചു പറിച്ചെടുത്ത് മരിച്ചവനേക്കാളാഴത്തിൽ കുഴിച്ചിടണം! എരിഞ്ഞമരുന്നനേരം, അവളുടെ നിലവിളികേട്ട്, കുതിച്ചുചാടിവന്നാലോ? പടിഞ്ഞാട്ടു ചാരിനിന്ന മാവിന്റെ, വെട്ടേറ്റകായ്‌കൾ കൊഴിഞ്ഞുവീണത്, പാതിവറ്റിയ കുളത്തിലേക്കായിരിക്കും! തുമ്പിയും ഞാറ്റയും ഇതൊന്നുമറിയാതെ, മുട്ടറ്റംവെള്ളത്തിൽ, അച്ഛനെ തേടരുത്! എന്നെയും, എന്റെയോർമ്മകളേയും, അവരിൽനിന്ന് ഒറ്റാലൂന്നിയൊളിപ്പിക്കണം! പിന്നൊരുനാൾ; …
Read More »Literature
പെൺ സ്വകാര്യങ്ങൾക്കൊരു വാതിൽ
രുക്കിയ ശര്‍ക്കരമണം പരക്കുന്ന ചേലാപ്പുരം എന്ന നാട്ടില്‍നിന്നും സുഗന്ധി മറ്റൊരു നാട്ടിലേക്ക് മണവാട്ടിയായുള്ള യാത്രയിലാണ്. കപ്പലണ്ടിമുട്ടായി ഫാക്ടറിയിലെ ജോലിക്കാര്‍ തിങ്ങി പാര്‍ക്കുന്ന നാട്ടിലെ അത്തയുടെ വീടിന്‍റെ ഇടുങ്ങിയ മുറിയില്‍ നിന്നും സുഗന്ധി ഇടുങ്ങിയ മറ്റൊരു മുറിയുള്ള നാട്ടിലേക്ക് മണവാട്ടി വേഷം കെട്ടി …
Read More »ജ്ഞാനപ്പഴം
കൃഷ്ണാ നാളെ ഞാനുണ്ടാവുകില്ല വേറൊരിടം വരെ പോകേണ്ട കാര്യം പെട്ടന്നു വന്നതിനാലേ. എങ്കിലുമിന്നിവിടെത്തി നിനക്കുള്ള അച്ചാരം നൽകേണ്ട കാര്യം കൃഷ്ണാ എങ്ങനെ ഞാൻ മറന്നീടും? മുറ്റത്തു പന്തൽ കാപ്പി സൽക്കാരം കറുത്തു മുഷിഞ്ഞ കുശലങ്ങൾ കൃഷ്ണാ എങ്ങനെ ഞാനിരുന്നീടും? അവൽ, അലുവ, …
Read More »ഫത്തേ ദർവാസാ – ജീവിതം മുഴങ്ങുന്നിടം
ആടുകൾ കൂട്ടമായി കയറിപ്പോകുകയാണ് ആ കുന്നിനു മുകളിലേക്ക്. അവയെ തെളിച്ചു കൊണ്ട് ആ ബാലനും. പാറക്കല്ലുകൾ ആരോ അടുക്കി വച്ചതാണെന്നു തോന്നും. അത്ര മനോഹരമാണ് അതിന്റെ രൂപം. ആടുകൾ മേഞ്ഞു നടക്കുമ്പോൾ ആ ബാലൻ പാറക്കല്ലുകളിലൂടെ മുകളിലേക്ക് നടന്നു. സൂര്യൻ അസ്തമിക്കാൻ …
Read More »സ്വപ്നസാക്ഷാത്കാരം
ശരീരത്തിൽ കുറച്ചുകൂടി മജ്ജയും മാംസവുമൊക്കെ ഉണ്ടായിരുന്നെങ്കിൽ – അതാണ് ചന്ദ്രന്റെ ദിവസേനയുള്ള പ്രാർത്ഥന; ദിവസേന അടുത്ത മുറിയിൽനിന്ന് ഹാർമോണിയവും സംഗീതവും കേൾക്കുന്ന ശ്യാമിന് ഒന്നു പാടണമെന്നാണ് മോഹം; ഗവാസ്കറുടെ ക്രിക്കറ്റ് കാണുന്ന ജോമിയ്ക്ക് ക്രിക്കറ്റ് കളിക്കാനയെങ്കിൽ എന്നാണ് ആഗ്രഹം; മധുവിന് ഒന്നു …
Read More »അശാന്തിയുടെ അഗ്നിപക്ഷം..
എനിക്ക് ഒളിക്കാനൊരു പർവ്വതം വേണം; അവിടൊരു ദേവദാരുമരവും, മഴവഴിയൊഴുക്കുകൾ പതം വരുത്തുന്ന പാതകളും, ആകാശം വിരിച്ചിട്ട നീലനീരുറവും…. അശാന്തിയുടെ അഗ്നിപക്ഷമാണിന്ന്… സാന്ദ്രതമസ്സിൽ അശുദ്ധനായി ഞാൻ; കണ്ണുകളിൽ ക്രൗര്യം നിറയ്ക്കപ്പെട്ട വേട്ടക്കാരൻ. വേട്ടക്കാരൻ! ആരുടെയോ നാവുപിഴ; ഇരയെക്കാൾ തിരസ്കരിക്കപ്പെട്ട മറ്റൊരു ഇര…. പ്രാണന്റെ …
Read More »ചിത്രക്കുറിപ്പുകൾ
രു പ്രണയം കൗമാരത്തിൽ നിന്നും അടർത്തി കളഞ്ഞവർണ്ണങ്ങളെ മറന്ന്…. ഒരു പതിനെട്ടുകാരി ചാരനിറങ്ങളെ പ്രണയിച്ച കാലം…. ജീവനറ്റു പോയ… സ്വപനങ്ങളിൽ.. മഞ്ഞിന്റെ ശൈത്യം മൂടി കിടന്നു.. എവിടെയൊക്കയോ പാലകൾ പൂവിട്ട മണം പരത്തി വസന്തവും, ഗ്രീഷ്മവും.. പോയ് മറഞ്ഞു.. എന്തിനായിരുന്നു അരുണയിൽ …
Read More »ഒന്നാം ക്ലാസിലെ കുട്ടി
ഇലകളെല്ലാം ബന്ധുക്കളെപോലാകയാൽ, എപ്പോൾ വേണമെങ്കിലും മഞ്ഞക്കുകയോ, കൊഴിയുകയോ പുതിയത് നാമ്പെടുക്കുകയോ ചെയ്യാം. എത്രകാലം കൂടെയുണ്ടാ...
Read More »കലാലയ പ്രണയം(കഥ)
ടുത്ത ആഴ്ച്ച കോളേജ് തുറക്കുകയാണ്. പഠിപ്പിന്റെ കാര്യത്തിൽ ഞാൻ കോളേജിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം കോളേജിലെ സാഹിത്യകാരനായ ജബ്ബാറും രണ്ടാം സ്ഥാനം ഒരു പെണ്‍കുട്ടിക്കുമാണ്. ഈ ഒരു വർഷം കൂടെ കഴിഞ്ഞാൽ ഈ കലാലയത്തോട് വിട പറയേണ്ടി വരും. അതാലോചിക്കുമ്പോൾ …
Read More »അമ്മ
അച്ഛൻ വീടരികിലെത്തുംമുമ്പേ പടികടന്നെത്തിക്കും കാറ്റാ ചാരായചൂര്… ഓടിച്ചെന്ന് കീറപായയിൽ ഉടുക്കുക്കൊട്ടുന്ന ഹൃദയവുമായ് ഉറക്കമഭിനയിക്കും കുഞ്ഞുകണ്ണുകൾ… അന്തിക്കടംവാങ്ങിയ മണ്ണെണ്ണ തീർന്ന് മരണനൃത്തം ചവിട്ടുന്ന വിളക്കിനെ വലംകാലാൽ തട്ടിയകറ്റുമ്പോൾ പച്ചവെള്ളത്താൽ താളിച്ച മുരിങ്ങയിലക്കറി പറ്റിപ്പിടിച്ചു തേങ്ങും ചാണക തറയിൽ… കാലം കഞ്ഞിക്കലത്തിൽ വറുതി പുഴുങ്ങിയപ്പോൾ …
Read More »