Literature

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Read More »

എൻ്റെ കാമുകിമാർ

കവിയുടെ കാൽപാടുകൾ വായിച്ചുകഴിഞ്ഞപ്പോൾ പി ചോദിച്ചു ” ഉണ്ണിക്ക് കവിത എഴുതണോ ?…..” ” വേണ്ടാ !!!!… എനിക്ക് കവിത എഴുതണ്ടാ ………….” അക്കിത്തം ടീവിയിൽ കവിത ചൊല്ലിയപ്പോൾ എൻ്റെ തത്ത അതേറ്റുപാടി ” ഉണ്ണിക്ക് മനസ്സിലായോ ആ കവിത ? …

Read More »

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ ??….” ” ഒരു കല്യാണം ണ്ട് !!!…” ” ങ്ങനെ നടന്നോ ഒരു പണിലാണ്ട് !!… കൂടെയുള്ളവർക്കൊക്കെ കുട്ടികളായി …” …

Read More »

ഉൾക്കാഴ്ച

ഒന്ന്  ഒരു ഞായറാഴ്ച്ച വൈകുന്നേരം വെള്ളിനേഴി വീട്ടിൽ എന്നെ തേടി ഒരു അതിഥി എത്തി . ഗുരുവായിരുന്നു !!!!!! ചുമച്ചു ചുമച്ചു ക്ഷീണിതനായിരുന്നു , കൈയ്യിൽ ഒരു ഇംഗ്ലീഷ് പത്രവും തോളിൽ ഒരു തുണി സഞ്ചിയുമുണ്ട് എന്നോട്  ഒരു കാപ്പി ചോദിച്ചു . ഞാൻ കാപ്പി …

Read More »

സൂസന്നയുടെ ഗ്രന്ഥപ്പുര എന്നിലേക്ക് ചേർന്നപ്പോൾ

ലളിതമായ ഭാഷാശൈലികൊണ്ട് ഹൃദ്യമായ രീതിയിൽ ഗൃഹാദുര ഓർമ്മകളെ തൊട്ടുണർത്തിയ പുസ്‌തകം.വായനാശീലം കുറവായതുകൊണ്ട് തന്നെ “സൂസന്നയുടെ ഗ്രന്ഥപ്പുര”യിലൂടെ മറ്റു പല പുസ്തകങ്ങളെയും എഴുത്തുകാരെയും പറ്റി അറിയാൻ കഴിഞ്ഞു. ഒപ്പം അവർ പണിതുയർത്തിയ ലോകത്തേക്ക് എത്തണം എന്ന ജിജ്ഞാസയും എന്നിൽ നാമ്പെടുത്തു.പെട്ടെന്ന്  ഓർമ്മവരുന്നത് റോബെർട്ടബർട്ടൺ …

Read More »

യാത്രാ മദ്ധ്യേ

പതിവുപോലെ മംഗലാപുരം ഐലൻഡ് എക്സ്പ്രസ്സ് ഷൊർണ്ണൂർ സ്റ്റേഷനിൽ എത്തി . തീവണ്ടിയിലെ ഒരു കുടുംബത്തെ പരിചയപ്പെട്ടു. “ എങ്ങോട്ടാ മാഷേ യാത്രാ ? … ” ” കണ്ണൂർ വരെ … ” ” കണ്ണൂർ ആണോ വീട് ?.. ” …

Read More »

മഴ പെയ്ത നേരം

പ്രളയം വിരിച്ച കല്പാത്തിപ്പുഴയുടെ തീരത്തുള്ള ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനിടെ കുഞ്ഞനന്ദൻ മാഷിനെ കണ്ടുമുട്ടി. ജന്മംകൊണ്ട് വള്ളുവനാട്ടുകാരനാണെങ്കിലും കർമ്മംകൊണ്ട് പാലക്കാട്ടുകാരനാണ് . മാഷോട് കുറച്ചു നേരം കുശലം പറഞ്ഞു. ” എന്തായിപ്പോ നിൻ്റെ പരുപാടി !!…. ” ” ഒന്നൂല്ല്യ മാഷേ …” ” …

Read More »

പ്രേമലേഖനം

ഒരു ദിവസം ഉമ്മറക്കോലായിൽ പത്രം വായിക്കുന്നതിനിടെ വീട്ടുകാരിയുടെ സല്ലാപം “ ഞാൻ ഏട്ടനോട് ഒരു കാര്യം ചോദിക്കട്ടെ ? ” ” ചോദിക്കൂ !!.. ” ” ദേഷ്യപ്പെടോ ?…. ” ” എന്തിന് , ചോദിക്കൂ !!!!….. ” ” …

Read More »

മൃത്യുഞ്ജയം

പ്രൗഢ ഗംഭീരമായ മംഗലത്തു  തറവാടിന്റെ മുന്നിൽ പോയ കാലത്തെ ഓർമിപ്പിക്കുന്ന ചാരു കസേരയിൽ കിടന്നുകൊണ്ട് 75 കാരനായ ശ്രീധരൻ നായർ ഓർത്തു. നാളെ വിഷുവാണ്. നാടെങ്ങും ഉത്സവ ലഹരിയിൽ മുഴുകിയിരിക്കുന്നു. പൊന്നിന്റെ നിറമുള്ള കണിക്കൊന്നകൾ കൊണ്ട് നടന്നു മുഴുവൻ നിറഞ്ഞിരിക്കുന്നു. വള്ളി …

Read More »

കരിമ്പന

എൻ്റെ കുട്ടിക്കാലത്ത്‌ തറവാട്ട് വളപ്പു നിറയേ കരിമ്പനകളായിരുന്നു , ആകാശംമുട്ടി നിൽക്കുന്നവ , ആ കരിമ്പനകളിൽ നിന്നും ദിവസേനെ കാലം കോഴി കൂവുന്നത് ഞാൻ കേട്ടിട്ടുണ്ട് . വളപ്പിന് പിന്നിലെ പഞ്ചായത്ത് റോഡിൽ സന്ധ്യയായാൽ ആരും യാത്ര ചെയ്യാറില്ല , കാരണം  ആ  …

Read More »