വെള്ളിനേഴി കലാഗ്രാമത്തിൽ താടിയരങ്ങ്

വെളളിനേഴി നാണുനായര്‍ സ്മാരക കലാകേന്ദ്രത്തിന്റെ വാര്‍ഷികാഘോഷമായ താടിയരങ്ങ്, 2016 ഡിസംബര്‍ 24ന് വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ നടത്തുകയാണ്. രാവിലെ10 മണിക്ക് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് നയിക്കുന്ന ശിശുസംരക്ഷണ സെമിനാര്‍, തുടര്‍ന്ന് കലാകേന്ദ്രം വനിതാ വിഭാഗവും, വിദ്യാര്‍ത്ഥികളും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍,IMG-20161223-WA0017 വിനോദ് മങ്കര സംവിധാനം നിര്‍വഹിച്ച പ്രിയമാനസം സിനിമയുടെ പ്രദര്‍ശനം എന്നിവ നടക്കും. വൈകുന്നേരം നാലരക്ക് ഉപദേശക സമിതി അംഗമായ കലാമണ്ഡലം കെ. ജി വാസുദേവന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കെ. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ സംവിധായകനായ വിനോദ് മങ്കര മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. തുടര്‍ന്ന് പുലരും വരെയുളള കളിയരങ്ങില്‍..

  • സുഭദ്രാഹരണം(അര്‍ജ്ജനന്‍, സുഭദ്ര)
  • കാര്‍ത്തവീര്യവിജയം(കമലദളം)
  • യമരാവണവിജയം
  • നരകാസുരവധം(നക്രതുണ്ഡി)
  • രാജസൂയം(ജരാസന്ധന്‍)
  • തോരണയുദ്ധം

എന്നീ ആട്ടക്കഥകളിലെ പ്രസക്ത ഭാഗങ്ങള്‍ അവതരിപ്പിക്കും.

കളിയരങ്ങിലെ നിത്യവിസ്മയങ്ങളായ പത്മശ്രീ കലാമണ്ഡലം ഗോപി, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി തുടങ്ങിയ പ്രമുഖര്‍ താടിയരങ്ങ് 2016ന് കരുത്തേകും.

Check Also

ചില അവസാനങ്ങളും സുന്ദരമാണ്

നമ്മുടെയൊക്കെ ജീവിതത്തിലും നമ്മൾ മറ്റാരും കാണാതെ കൊണ്ടുനടക്കുന്ന ചില വേദനകളുണ്ടാകും… കാലത്താൽപോലും മായ്ക്കാൻ കഴിയാത്ത ചില നൊമ്പരങ്ങൾ… നേടാൻ കഴിയാത്ത …

Leave a Reply

Your email address will not be published. Required fields are marked *