ആവശ്യമായ സാധനങ്ങൾ
- നല്ലവണ്ണം പഴുത്ത ഇടത്തരം വലുപ്പമുള്ള തക്കാളി – 6 എണ്ണം
- പച്ചമുളക് – 2
- വെളുത്തുള്ളി -1
- ഇഞ്ചി – വളരെ ചെറിയ ഒരു കഷണം(രുചി ഇഷ്ടമെങ്കിൽ മാത്രം)
- കടുക് വറുക്കാൻ ആവശ്യമായവ
- കായപ്പൊടി
പാചകം ചെയ്യുന്ന വിധം
ചീനച്ചട്ടി കായുമ്പോൾ ഒരു ടേബിൾ സ്പൂൺ പാചക എണ്ണ ഒഴിച്ച് ചൂടാക്കുക. കടുക്, അല്പം ഉലുവ എന്നിവയിട്ട് ഉലുവ ബ്രൗൺ നിറമാകുമ്പോൾ രണ്ടുവറ്റൽ മുളക്, ഒരു തണ്ട് കറിവപ്പില എന്നിവ കൂടിയിട്ട് മൂപ്പിക്കുക. ചെറുതായി കൊത്തിയരിഞ്ഞ പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക.
ശേഷം രണ്ടായി കീറി അരിഞ്ഞ തക്കാളി ചേർത്ത് വഴന്നു വരുമ്പോൾ അര ടീസ്പൂൺ മുളകുപൊടി കൂടി ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പു ചേർത്ത് തക്കാളി ഉടഞ്ഞ് കുറുകുന്നതു വരെ ചെറുതീയിൽ തിളപ്പിക്കുക. ഒരു നുള്ള് കായപ്പൊടി ചേർത്ത് ഇറക്കുക.
രണ്ടു ദിവസത്തിൽ കൂടുതൽ ഉപയോഗിക്കണമെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കണം. ചോറിനും, ചപ്പാത്തിയ്ക്കും നല്ലൊരു സൈഡ് ഡിഷാണ് ഈ തക്കാളി അച്ചാർ.
ഇഷ്ടപ്പെട്ടെങ്കിൽ താഴെ കമന്റ്സിൽ അനുഭവം പങ്കിടുമല്ലൊ അല്ലേ? 🙂