ജനുവരി 17
ഇൻഡ്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രായോഗീക രാഷ്ട്രീയത്തിലെ താത്വികാചാര്യൻ ജ്യോതിബസുവിന്റെ ചരമദിനം
“വിപ്ലവ ജ്യാലയിലൂതി തിളക്കിയ
പത്തരമാറ്റിൻ പകിട്ടിൽ മറയാതെ
എത്രയോ കാലം ഭരിച്ചു ബംഗാളിന്റെ
മിത്രമായ് ഓർമ്മയിലെന്നും ബസുവിനെ
പിൽക്കാല ലോകം സ്മരിയ്ക്കുന്നു വീണ്ടുമാ
സൽഭരണത്തെ തിരികെ വിളിയ്ക്കാതെ”
ഇരുപത്തി മൂന്നു കൊല്ലം പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രിയായിരുന്ന ബസുവിനെ കഴിഞ്ഞ ജനുവരി ഒന്നിന് ആയിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനപ്പെട്ട മുഴുവന്‍ കമ്മ്യൂണിസ്റ്റ് നേതാക്കളും ബോഡി മെഡിക്കല്‍ വിദ്യാർര്‍ത്ഥികള്‍ക്ക് കൈമാറുന്ന ചടങ്ങില്‍ എത്തിയിരുന്നു. രണ്ടു ലക്ഷത്തോളം ജനങ്ങൾ അന്ത്യയാത്രയില്‍ പങ്കു ചേരാന്‍ എത്തി. ആ ധീര കമ്മ്യൂണിസ്റ്റിന്റെ ഭൗതീക ശരീരം ഭാവിയിലും ജനങ്ങളെ സേവിച്ച് കൊണ്ടിരിക്കും.
പൂജാ മന്ത്രങ്ങളുടെ അകമ്പടിയില്ലാതെ, മതപരമായ ചടങ്ങുകളില്ലാതെ, ആശുപത്രി മോര്‍ച്ചറിയിലെ തണുപ്പില്‍ ജീവശാസ്ത്ര വിദ്യാര്‍ത്ഥികളുടെ അറിവിനു ജ്യോതിസ്സായി ഇന്നും അദ്ദേഹത്തിന്റെ ഭൗതിക ശരീരം കാത്തിരിക്കുന്നു. അന്ധതയില്‍ നിന്നും മനുഷ്യനെ പ്രകാശത്തിലേക്കു നയിക്കും അദ്ദേഹം ദാനം ചെയ്ത കണ്ണുകള്‍.
ശരീരത്തോടുള്ള സ്നേഹം വിട്ടു മാറാത്തതിനാല്‍ വേര്‍പെട്ട ആത്മാവ് മുന്നോട്ടുള്ള പ്രയാണം തുടങ്ങാതെ അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കാതിരിക്കാനാണ് മൃതദേഹങ്ങള്‍ കത്തിക്കുന്നതെന്നാണ് ഹിന്ദു വിശ്വാസം. ഇത്തരം വികലമായ ഒരുപാടു വിശ്വാസങ്ങളുടെ ശവപ്പറമ്പാണ് ഒട്ടു മിക്ക മതങ്ങളും.
ഇവയുടെയെല്ലാം പൊള്ളത്തരങ്ങള്‍ പൊതുജനമദ്ധ്യത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തുറന്നു കാട്ടേണ്ടത് സ്വന്തം ജീവിതത്തില്‍. അതു പകര്‍ത്തിക്കൊണ്ടായിരിക്കണമെന്ന് സ്വന്തം ശരീരം പഠനാവശ്യങ്ങള്‍ക്കായി മെഡിക്കല്‍ കോളേജിനു വിട്ടു കൊടുക്കാനുള്ള അദ്ദേഹത്തിന്റെ ധീരമായ തീരുമാനം തെളിയിച്ചിരിക്കുന്നു.
ബസു ഒര് പുസ്തകമാണ്, ഭൗതീക ഭോഗതൃഷ്ണയിൽ പ്രത്യയശാസ്ത്രത്തിൽ വെള്ളം ചേർക്കുന്ന അഭിനവ വിപ്ലവ വ്യാപാരികൾക്ക് ഒരു തുറന്ന പാഠപുസ്തകം.