പിണങ്ങിപ്പോയവനെ കാത്തിരുന്നു മടുത്തിട്ടാവണം തിരിച്ചു ചെല്ലുമ്പോൾ മുറ്റത്തു തളർന്നു വീണുറങ്ങുകയായിരുന്നു വീട് . . . വീടിനുചുറ്റും വെയിലും ആൾക്കൂട്ടവും തിങ്ങിനിറഞ്ഞിരുന്നു ഉറങ്ങിക്കിടക്കുന്ന വീടിന്റെ സ്വകാര്യതയിലേക്കു ചിലർ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു.. ഞാൻ ക്ഷണിച്ചിട്ടല്ലെങ്കിലും എന്റെ വീടിന്റെ ജപ്തികാണാൻ വന്നവരായതുകൊണ്ട് മാത്രം ഞാൻ മിണ്ടാതിരിക്കുകയാണ് …
Read More »Tag Archives: poem
നിന്നോളം ആഴമുള്ള കിണറുകള്‍
കിണറെന്നാല്‍ നിശബ്ദതയാണ്. ആഴം കൂടുന്തോറും ഒച്ചയടഞ്ഞുപോയവരുടെ ഒളിസങ്കേതം. ഒരിറ്റു മഴത്തുള്ളിയോ ഒരു മണല്‍ത്തരിയോ ഒരു പൊന്‍മാനിന്‍റെ തൂവലോ കിണറിന്‍റെ ഭിത്തികളില്‍ മുട്ടി എത്ര ഭയാനകമായാണ് നിശബ്ദതയിലെ സ്ഫോടനമാവുന്നത്. നിശബ്ദതയെ വാരിപ്പുണരുന്ന ഏകാഗ്രതയാണ് കുത്തിത്താഴുന്നവന്‍റെ മനസ്സിനെ , ധ്യാനപൂര്‍ണ്ണമാക്കുന്നതും. അവനെ മണ്ണുമായി പ്രണയത്തിലാക്കുന്നതും. …
Read More »മാനം മുട്ടി ചേലുകൾ
ഏനാ വെയിലിന്‍റെ വിത്തെടുത്താ വിത്ത് പിത്തളക്കോപ്പേലടച്ചു വച്ചേ ലാവെട്ടമങ്ങേപ്പൊരേടം കടന്നപ്പൊ- ളോളെടുത്താ വിത്തെറിഞ്ഞു മേലേ നേരം പെരുമീനുദിച്ചപ്പൊളേനെന്‍റെ ചായിപ്പറതുറന്നെത്തി നോക്കീ മാനം മുഴുക്കെയാ വിത്തു മുളച്ചതോ മിന്നിത്തെളങ്ങിച്ചിരിച്ച കണ്ടൂ ഒറ്റാലുകുത്തിപ്പിടിച്ച കാരിക്കറി- ക്കുപ്പിന്നു കണ്ണീരടര്‍ത്തിയിട്ടൂ ചീനിപ്പുഴുക്കിന്‍റെ ചേലും മണപ്പിച്ചു നേരം വെളുപ്പിച്ചതെന്‍റെ …
Read More »ഉന്മാദം ഒരു രാജ്യമാണ്..
ഉന്മാദം ഒരു രാജ്യമാണ് കോണുകളുടെ ചുറ്റുവട്ടങ്ങളില്‍ ഒരിക്കലും പ്രകാശപൂര്‍ണ്ണമാവാത്ത തീരങ്ങള്‍. എന്നാല്‍, നിരാശതയില്‍ കടന്നുകടന്ന് നിങ്ങള്‍ അവിടെ ചെല്ലുകയാണെങ്കില്‍ കാവല്‍ക്കാര്‍ നിന്നോട് പറയും; ആദ്യം വസ്ത്രമുരിയാന്‍ പിന്നെ മാംസം അതിനുശേഷം തീര്‍ച്ചയായും നിങ്ങളുടെ അസ്ഥികളും. കാവല്‍ക്കാരുടെ ഏക നിയമം സ്വാതന്ത്ര്യമാണ്. എന്തിന്? …
Read More »ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ
രമണനിരുന്നേടത്ത് പാത്തുമ്മായുടെ ആടിനെക്കാണാം ചെമ്മീൻ വച്ചേടത്ത് കേരളത്തിലെ പക്ഷികൾ ചേക്കേറി പാവങ്ങളുടെ സ്ഥാനത്ത് പ്രഭുക്കളും ഭൃത്യന്മാരുമാണ് മാർത്താണ്ഡ വർമ്മയെ തിരഞ്ഞാൽ ഡാക്കുള പിടികൂടാം ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ വായനശാലയ്ക്ക് വ്യവസ്ഥയില്ലാതായി ക്രമനമ്പർ തെറ്റി ഇരിപ്പടങ്ങൾ മാറി പുറം ചട്ടകൾ ഭേദിച്ച് ഉള്ളടക്കം പുറത്തുകടന്നു. …
Read More »പേടി
കാലിത്തീപ്പെട്ടിയുടെ അരികിലെ മരുന്നും ഒന്നോരണ്ടോ കൊള്ളിയുമെടുത്ത് രഹസ്യമായി ചില പതിവിടങ്ങളിലിരുന്ന് ബീഡി കത്തിച്ചൂതി തോന്ന്യാസവട്ടങ്ങളെഴുതിയ സുഖമൊന്നും പൊതുസ്ഥലത്ത് പുകവലിക്കുമ്പോൾ കിട്ടാറില്ല… അരികിൽ വേഷം മാറിനില്ക്കുന്ന പോലിസുകാർ കണ്ടേക്കാം അകലെ ക്യാമറയും… എപ്പൊഴാ പിടികൂടുകയെന്നറിയില്ല, പേനയ്ക്കും ഇതുതന്നെയാണ് പേടി.
Read More »മോക്ഷം
അവന് എന്നിൽനിന്നും പൊഴിഞ്ഞുപോകണമായിരുന്നു… ആയിരം ഉരുക്കുചക്രങ്ങൾ അമർന്നുതാളമിട്ട തീവണ്ടിയുടെ പാട്ടുകേട്ട് ഒറ്റമണിമഞ്ചാടിയിലേക്ക് അവനോടൊപ്പം നെഞ്ചുരുക്കിച്ചേർത്തിട്ടും, പോരാതെ, അവന് വറ്റിയമർന്നു പോകണമായിരുന്നു.. പുഴകളിലേക്ക്.. മണ്ണൊളിപ്പിച്ച ഉറവുകളിലേക്ക്.. ഉപ്പുറഞ്ഞ നോവിൻതടങ്ങളിലേക്ക്.. രാവിൽ അവൻ ഏകനായി ഇരുട്ടറയിലിരുന്ന് കടലിനെക്കുറിച്ച് ഉറക്കെയുറക്കെപ്പാടി. നട്ടുച്ചകളിൽ കുന്നിൻചെരിവിലെ ഉണങ്ങിയ പാവുട്ടമരച്ചോട്ടിലെ …
Read More »മറക്കാതിരിക്കാൻ
വസന്തത്തിൽ വിരിയുന്ന, സകല പുഷ്പങ്ങളും ഒന്നിച്ച് കാണണമെന്ന് വാശി പിടിക്കുന്ന നിനക്കറിയുമോ.. അടയ്ക്കുവാൻ മറന്ന ജനാലക്കരികിലെ, രാത്രിയുടെ ആസക്തി, ഏകാന്തതയുടെ ആക്രമണം.. അവസാനശ്വാസമെടുക്കുന്ന ചിന്തകളെ, ആഞ്ഞുകൊത്തുന്ന ഉരഗങ്ങൾ.. ഒടിഞ്ഞുകൊണ്ടിരിക്കുന്ന, ചില്ലയിലേയ്ക്ക്, പാട്ടുമൂളാൻ ചേക്കേറുന്ന പക്ഷി! അധികാരവേഗങ്ങളിൽ, ചതഞ്ഞരയുന്ന രാജ്യം പുല്ലുകൊണ്ട് ഉരുളകൾ …
Read More »പോക്കറ്റിലെ കവിത
പോക്കറ്റിലൊരു കവിത എപ്പോഴും കാണും വണ്ടിയിടിച്ചോ, കുഴഞ്ഞുവീണോ മരിച്ചുകിടക്കുമ്പോൾ ഇയാളൊരുകവിയായിരുന്നോയെന്ന്‍ അത്ഭുതംകൂറാനൊന്നുമല്ല വെറുതെ. അന്നൊക്കെ ബസ്ഡ്രൈവറുടെ തന്തയ്ക്കുവിളിച്ച്, കടയില്‍ ഒട്ടിച്ചിരിക്കുന്ന സിനിമാപോസ്റ്ററിൽ ചീറിനില്‍ക്കുന്ന നായകന്‍റെ മുഖത്ത് കഴയ്ക്കുന്ന കാലുകൾ മാറിമാറിച്ചവിട്ടി കള്ളിയുടുപ്പിന്‍റെ പോക്കറ്റിൽ കവിതയുമായ് കാത്തുനില്‍ക്കും അവൾവരും. കൈമാറാനുള്ളതെല്ലാം ഇടവഴിയിൽ വച്ച് …
Read More »അരക്ഷിത…
നാൽക്കാലിക്കും അറവുകത്തിക്കുമിടയിൽ മരിച്ചിട്ടും മഴ നനയുന്ന പെണ്ണ്! തെരുവിൽ അവളുടെ രക്തമേയുള്ളൂ അതിനെ തലോടി ബന്ധുക്കളുടെ വിലാപങ്ങൾ ഉറക്കമില്ലാതെ പിടയ്ക്കുന്നു നാൽക്കാലികൾ സുരക്ഷിതരാണ് ഒരു മഴയുമറിയാതെ ആലകളിൽ അവ വിശ്രമിക്കുന്നു. മഴ കൊളളുന്ന കീറത്തുണികൾ ദൈവത്തിന് ഇത്രയും കണ്ണീരോ എന്ന് അത്ഭുതപ്പെടുന്നു!
Read More »