എന്താണ് ചുഴലിദീനം/അപസ്മാരം?
കൃത്യമായ താളത്തിൽ ഇലക്ട്രോ-കെമിക്കൽ സിഗ്നലുകൾ കൊണ്ട് മറ്റ് ഭാഗങ്ങളും ആയി പരസ്പരവിനിമയം നടത്തി പ്രവർത്തിക്കുന്ന ഒരു സങ്കീർണമായ അവയവമാണ് നമ്മുടെ മസ്തിഷ്‌കം.
മസ്തിഷ്കത്തിന്റെ ഓരോ ഭാഗവും അതിന്റെതായ സ്പെസിഫിക് ജോലികൾ ആണ് ചെയുന്നത്. മസ്തിഷ്കത്തിന്റെ ഒരു ഭാഗം, മസ്തിഷ്കത്തിന്റെ തന്നെ മറ്റ് ഭാഗങ്ങളായും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായും ഇലക്ട്രിക് സിഗ്നൽ ഉപയോഗിച് നിരന്തരം സംവദിച്ചാണ് മനുഷ്യജീവിതം സാധ്യമാവുന്നത്.
എന്തെങ്കിലും കാരണം കൊണ്ട്, സാധാരണയിലും കൂടുതൽ ഇലക്ട്രിക് ഫൈറിങ്ങ് മസ്തിഷ്കത്തിൽ മൊത്തത്തിലോ ഏതെങ്കിലും ഒരു ഭാഗത്തോ സംഭവിക്കുന്ന അവസ്ഥയാണ് seizure എന്ന അവസ്ഥ. മസ്തിഷ്കത്തിന് ആവശ്യത്തിന് ഓക്സിജനോ ഗ്ലുക്കോസോ കിട്ടാതായാലോ, വല്ല ഇൻഫെക്ഷൻ ബാധിച്ചാലോ ഒക്കെ ആണ് ഇതിന് സാധ്യത ഉള്ളത്. ചിലർക്ക് ചില ജനിതകമായ കാരണങ്ങൾ കൊണ്ട് മേൽപ്പറഞ്ഞ രീതിയിൽ ഉള്ള പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ തന്നെ ഇത്തരം seizure activity വരാൻ ഉള്ള സാധ്യത കൂടുതലായിരിക്കും. ആ അവസ്ഥയാണ് epilepsy അഥവാ അപസ്മാരം.
മസ്തിഷ്കത്തിന്റെ ഏത് ഭാഗത്താണ് ഈ hyper- neuronal firing നടക്കുന്നത് എന്നതനുസരിച്ചായിരിക്കും വിവിധ siezure ലക്ഷണങ്ങൾ.
സാധാരണയായി സിനിമകളിൽ കാണുന്ന, രോഗി കൈകാൽ ഇട്ടടിക്കുന്ന ലക്ഷണം മസ്തിഷ്കത്തിന്റെ motor cortex എന്ന ഭാഗത്തെ seizure ബാധിക്കുമ്പോൾ ഉണ്ടാവുന്നതാണ്. അത് എങ്ങനെ എന്ന് നോക്കൂ…
നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം ആണ് motor cortex. ഉദാഹരണത്തിന് നമുക്ക് വലത് കൈ അനക്കണം എന്നിരിക്കട്ടെ. വലത് കൈ അനക്കാൻ ഇടത്തെ മസ്തിഷ്ക അർദ്ധഗോളത്തിലെ motor cortex എന്ന ഭാഗത്ത വലത് കൈ എന്ന് ‘രേഖപ്പെടുത്തിയ’ സ്ഥലത്ത് നിന്നും ഇലക്ട്രിക് സിഗ്നലുകൾ ന്യൂറോണുകൾ വഴി വലത് കയ്യിലെ പേശീ കോശങ്ങളിൽ എത്തുമ്പോൾ ആണ് നമ്മുക്ക് കൈ ചലിപ്പിക്കാൻ സാധിക്കുക.
ഇനി ഈ മോട്ടോർ കോട്ടക്സിൽ seizure activity നടക്കുമ്പോൾ എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാമല്ലോ. അനിയന്ത്രിതമായി ഉണ്ടാവുന്ന മോട്ടോർ കോട്ടക്സിലെ കൂടിയ വൈദ്യുതി പ്രവാഹം കാരണം, അവ നിയന്തിക്കുന്ന ശരീരത്തിലെ പേശികൾ എല്ലാം പ്രവർത്തിക്കാൻ തുടങ്ങും. അതാണ് രോഗിയിൽ കാണുന്ന അപസ്മാരചലനങ്ങളും ശരീരം കൊച്ചി വലിയുന്നതും ഒക്കെ.
ഓക്കേ. ഇത് മോട്ടോർ കോട്ടക്സിന്റെ seizure. ഇനി temporal lobe എന്ന ഭാഗത്തെ seizure വന്നാൽ എന്ത് സംഭവിക്കും?
അവിടെ വന്നാൽ നമുക്ക് ദൈവസാക്ഷതകാരം സാധ്യമാവും! ലോകം മുഴുവൻ അസാധാരണമായ പ്രാധാന്യത്തോടെ നോക്കാൻ സാധിക്കും!
ഒരു മൺതരിയിൽ പ്രപഞ്ചത്തെ കാണാൻ സാധിക്കും! പുല്ലും, പുൽചാടിയും, ആലും, ആൾക്കുരങ്ങും, ആളും ഒന്നായി തോന്നും! ആകെ മൊത്തത്തിൽ അഭൗമമായ ഒരു ഈശ്വരസാക്ഷതകാര അനുഭൂതി ആയിരിക്കും. എന്ത് കൊണ്ട് എന്ന നോക്കാം..
ഓരോ നിമിഷവും ബില്യൺ കണക്കിന് ഫോട്ടോണുകളാണ് നമ്മുടെ ചുറ്റുവട്ടത്ത് നിന്നും ഇൻഫോർമേഷൻകൾ ആയി കണ്ണിലെത്തുന്നത്. അവ നൽകുന്ന ഇൻഫോ പ്രോസസ് ചെയുന്നത് സങ്കീർണ്ണമായ ഒരു മസ്തിഷ്ക പ്രക്രിയയാണ്. ഒരുപാട് എഡിറ്റിംഗ്കൾ കഴിഞ്ഞാണ് മസ്തിഷ്‌കം ഒരു ചിത്രം നിർമിക്കുന്നത്. പരിസ്ഥിതിയിൽ നിന്ന് വരുന്ന അനേകകോടി visual info യിൽ നിന്ന് അതിജീവനത്തിനു സഹായിക്കുന്നവ മാത്രമാണ് മസ്തിഷ്‌കം പ്രോസസ് ചെയ്യുക. ബാക്കി ഉള്ളവ മസ്തിഷ്‌കം ‘എഡിറ്റ് ചെയ്തു’ കളയും. നമുക്ക് ‘ആവശ്യമുള്ള’ ചിത്രങ്ങളോട് വൈകാരികമായ ഒരു റിയാക്ഷൻ ഉണ്ടാവുന്നത് temporal lobe-മായി ബന്ധപ്പെട്ട കിടക്കുന്ന limbic system എന്ന ഭാഗത്തിന്റെ പ്രവർത്തനമാണ്.
ഒരു ചിത്രം നമുക്ക് വേണ്ടപ്പെട്ട ഒന്നാണ് എങ്കിൽ, ഇണയോ.. ഇരയോ.. സുഹൃത്തോ.. ഇരപിടിയനോ, അപകടമോ ആണെങ്കിൽ limbic system ത്തിന്റെ പ്രവർത്തനം കാരണം ആ ദൃശ്യം ‘പ്രധാനപ്പെട്ടത്’ എന്ന് മസ്തിഷ്‌കം രേഖപ്പെടുത്തും. യാതൊരു പ്രസക്തിയും ഇല്ലാത്തവ ‘അപ്രസക്തം’ എന്ന് കണ്ട തള്ളുകയും ചെയ്യും. ഇതാണ് നോർമൽ temporal lobe-limbic system ത്തിന്റെ പ്രവർത്തനം.
ഇനി ഇവിടെ ഒരു siezure activity നടന്നാലോ? Limbic system-മിനകത് അമിതമായി സിഗ്നലുകൾ ഉണ്ടാവും. ഫലം: സർവവും അകാരണമായി വൈകാരികപ്രധാനമാവും. അഥവാ പരിസ്ഥിതിയിൽ നിന്ന് മസ്തിഷ്‌കത്തിൽ എത്തുന്ന ഓരോ ചിത്രവും അതീവപ്രധാനം എന്ന രീതിയിൽ മസ്തിഷ്‌കം രേഖപ്പെടുത്തും. അങ്ങനെ കല്ലും, മണ്ണും, പുല്ലും, പുഴയും പുൽചാടിയും എല്ലാം ഒന്നായി തോന്നുന്ന അഭൂതപൂർവമായ ഒരു ഫീലിംഗ് ലഭിക്കും.
ചിലപ്പോൾ ഇത്തരം രോഗികളിൽ visual hallucination-കളും സംഭവിക്കും. കാഴ്ചയോടൊപ്പം തന്നെ ഓർമയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതും limbic system തന്നെയാണ്. അതിനാൽ തീവ്രമായ ഇലക്ട്രിക് ആക്ടിവിറ്റി(seizure) ഇവിടെ നടക്കുമ്പോൾ പലപ്പോഴും കേട്ട് പതിഞ്ഞ പല ഓർമ്മകളും കാഴ്ചകൾ ആയി തോന്നും(hallucination-ഇല്ലാകാഴ്ചകൾ).
ഒരു മതകുടുമ്പത്തിൽ മതകഥകൾ കേട്ട് വളർന്ന വ്യക്തിക്ക് ഈ രോഗസമയത്ത് കഥകളിലൂടെ പരിചയപ്പെട്ട യേശുവോ, ഗണപതിയോ, കൃഷ്ണനോ ഒക്കെ ‘ദൃശ്യമാവും’.
ദൈവീകമായതോ അല്ലാത്തതോ ആയ എല്ലാ അനുഭൂതികളും ഇത്തരത്തിലുള്ള മസ്തിഷ്കപ്രക്രിയകൾ മാത്രമാണ് എന്നതാണ് ആധുനിക-മസ്തിഷ്ക ശാസ്ത്രം തരുന്ന തിരിച്ചറിവ്. യേശു, ശ്രീ രാമകൃഷ്ണപരമഹംസർ, ജോണ് ഓഫ് ആർക്ക്….. തുടങ്ങിയ അനേകം ചരിത്രപുരുഷന്മാരുടെ ഈശ്വരാനുഭൂതികൾ ഇത്തരം മസ്തിഷ്‌കരോഗങ്ങൾ ആയിരുന്നിരിക്കാനാണ് സാധ്യത.
MMDA പോലുള്ള മസ്തിഷ്കത്തെ ബാധിക്കുന്ന psychedelic drugs ഉപയോഗിച്ചാൽ ഇത്തരം അനുഭൂതികൾ സാധ്യമാണ്. Temporal lobeനെ കൃത്രിമമായി ഒരു ഇലക്ട്രോ-മാഗ്നെറ്റിക് പൾസ് വഴി ഉത്തേജിപ്പിച്ചാൽ സാധാരണ വ്യക്തികൾക്ക് മസ്തിഷ്കപരീക്ഷണ ലാബുകളിൽ ഇത്തരം അനുഭൂതികൾ ഉണ്ടാകാണാവുന്നതാണ്.
ഒരുപക്ഷെ, ധ്യാന-അവസ്ഥയിൽ സംഭവിക്കുന്നതും ഇത്തരം നോർമൽ മസ്തിഷ്കപ്രവർത്തനത്തെ മാറ്റി മറിക്കുന്ന രീതികൾ ആണെന്ന് കരുതപ്പെടുന്നു(Studies going on).
സമ്പാദകൻ: അഹ്‌ലുദേവ്