ഒരു മനുഷ്യായുസ്സിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗമേതെന്ന് ചോദിച്ചാൽ അത് ജലദോഷമായിരിക്കും. തണുപ്പുള്ള പ്രദേശങ്ങളിൽ ഇത് കൂടുതലായി കാണുന്നത് കാരണമാകാം ഇതിനെ കോമൺ കോൾഡ് എന്ന് വിളിക്കുന്നത്. എല്ലാ പ്രായക്കാരിലും ഇത് വരാമെങ്കിലും കുട്ടികളിലും, പ്രതിരോധ ശക്തി കുറഞ്ഞവരിലും ഇത് വളരെ എളുപ്പത്തിൽ പിടിപെടും. ഈ അസുഖത്തിന് കാരണം വൈറസാണ്. ഈ വൈറസുകളിൽ തന്നെ 200ഓളം സ്ട്രെയിനുകളുണ്ട്, അതിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് റൈനോ വൈറസാണ്.
ലക്ഷണങ്ങൾ
- മൂക്കൊലിപ്പ്
- പനി
- ചുമ
- തലവേദന
- ശരീരം വേദന
ഇവയൊക്കെയാണ് ആദ്യ ലക്ഷണങ്ങൾ.
രോഗം വരുന്ന വഴി
വായുവിലൂടെയാണ് അസുഖം പടരുന്നത്. (droplet infection) രോഗബാധിതരുടെ മൂക്കിലൂടെ സ്രവിക്കുന്ന ദ്രാവകം നിറയെ വൈറസുകളായിരിക്കും.അവർ തുമ്മുമ്പോഴുമൊക്കെ ഈ വൈറസുകൾ വായുവിൽ കലരും. ആരോഗ്യവാനായ ഒരു വ്യക്തി ശ്വസിക്കുമ്പോൾ ഈ വൈറസുകൾ ശരീരത്തിലേക്ക് കടക്കും. ഇത് മൂക്കിലേയും തൊണ്ടയിലേയും ഉൾപ്പാളിയിൽ പറ്റിപ്പിടിക്കും. ഉടനെ തന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ ഇതിനെ എതിർക്കാൻ സ്ഥലത്തെത്തും. ഈ പ്രതിരോധ പ്രവർത്തനത്തിന്റെ ഫലമാണ് ധാരാളമായി സ്രാവം(mucus) രൂപപ്പെടുന്നത്. ഇത് മൂക്കൊലിപ്പായി പുറത്തേക്ക് വരുന്നു. ഇതിൽ വൈറസുകൾ ധാരാളമുണ്ടാകും. ഈ പ്രക്രിയയുടെ ഫലമായാണ്, ക്ഷീണം പനി മുതലായ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. രോഗികളുടെ സ്രാവങ്ങളിൽ നിന്ന് മാത്രമല്ല, അവർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ഉപകരണങ്ങളിൽ നിന്നും നമ്മുടെ കൈകളിലേക്കും ശേഷം കണ്ണ് വായ മൂക്ക് എന്നിവയിലൂടെ രോഗം പകരാം.
ഈ രോഗത്തിന് കൃത്യമായ മരുന്നില്ല, ലക്ഷണങ്ങൾക്ക് ചികിത്സയേകാം. തലവേദന, ശരീര വേദന എന്നിവയ്ക്ക് പാരസിറ്റമോൾ, ഇബൂപ്രൂഫൻ എന്ന് മരുന്നുകൾ കഴിക്കാം.
വിശ്രമം അഗത്യമാണ്. വിറ്റമിൻ സി അടങ്ങിയ ചെറുനാരങ്ങാ വെള്ളം ക്ഷീണം മാറാൻ സഹായിക്കും.
രോഗത്തെ പ്രതിരോധിക്കേണ്ടതെങ്ങിനെ?
രോഗം വരാതിരിക്കാൻ ഏറ്റവും പ്രസക്തമായ വഴി എന്നത് കൈകൾ കൂടെക്കൂടെ കഴുകുന്നതാണ്.
images from suckhoedoisong.vn, countryfunchildcare.com