ഭൂമിയിലെ ഏറ്റവും നിഗൂഢമായ വൻകരയാണ് അന്റാർട്ടിക്ക. കാനഡയുടെ പകുതി മാത്രം വലിപ്പമുള്ള ഈ വൻകരയിലെ മഞ്ഞിൽ അനേകം രഹസ്യങ്ങൾ ഒളിച്ച് കിടക്കുന്നുണ്ടെന്ന് ഗവേഷകർ കാലങ്ങൾക്ക് മുമ്പ് തന്നെ തിരിച്ചറിഞ്ഞതാണ്. അതിനാലാണ് ഓരോ രാഷ്ട്രങ്ങളും അന്റാർട്ടിക്കയിൽ തങ്ങളുടെ ഗവേഷണ കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്.
അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ ധ്രുവ പര്യവേക്ഷണ മേധാവിയായ കെല്ലി ഫാൽക്നർ ഈ തണുത്ത ഭൂഖണ്ഡത്തെ വിശേഷിപ്പിച്ചത് പ്രപഞ്ചത്തിലേക്കുള്ള ജനാല എന്നാണ്. മനുഷ്യന്റെ ഏറ്റവും വലിയ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ അന്റാർട്ടിക്കയിലെ മഞ്ഞിലുറഞ്ഞ് കിടക്കുകയാണെന്നാണ് ഏറ്റവും പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.

2014 മാർച്ചിൽ അന്റാർട്ടിക്കയിലെ അമുണ്ട്സെൻസ്കോട്ട് പോയിന്റിൽ സ്ഥാപിച്ച ബൈസെപ്-2 പരീക്ഷശാലയിലെ ശാസ്ത്രജ്ഞർ ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. പ്രപഞ്ച നിർമിതിക്ക് കാരണമായി എന്ന് വിശ്വസിക്കുന്ന മഹാവിസ്ഫോടനത്തിന്റെ തെളിവായാണ് ജ്യോതിശാസ്ത്രജ്ഞർ ഗുരുത്വതരംഗങ്ങളെ കാണുന്നത്. ആൽബർട്ട് ഐൻസ്റ്റൈൻ ഗുരുത്വതരംഗങ്ങളെക്കുറിച്ച് പ്രവചിച്ചിരുന്നു. പ്രകാശ വേഗത്തിലാണ് ഗുരുത്വതരംഗങ്ങളും സഞ്ചരിക്കുന്നത്. തീർത്തും ദുർബലമായ ഈ തരംഗങ്ങളെ കണ്ടെത്താൻ കഴിഞ്ഞു എന്നത് മഹാവിസ്ഫോടന സിദ്ധാന്തത്തിന് കൂടുതൽ ബലമേകിയിട്ടുണ്ട്.
അന്റാർട്ടിക്കയുടെ 98 ശതമാനവും മഞ്ഞിൽ മൂടി കിടക്കുകയാണ്. അന്റാർട്ടിക്കയിൽ എന്ത് സംഭവിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഭൂമിയിലെ ബാക്കി ഓരോ ഭൂഖണ്ഡങ്ങളുടേയും നിലനിൽപ്പെന്ന് ബ്രിട്ടീഷ് അന്റാർട്ടിക്കിന്റെ സയൻസ് ഡയറക്ടറായ ഡേവിഡ് വോഗൻ പറയുന്നു. അന്റാർട്ടിക്കയിലെ പരീക്ഷണങ്ങളുടെ അനന്ത സാധ്യത കണക്കിലെടുത്ത് ഓരോ രാജ്യങ്ങളും നിരവധി ഗവേഷകരെയാണ് ഇവിടേക്ക് അയക്കുന്നത്. അന്റാർട്ടിക്കയിൽ ഇപ്പോൾ നാലായിരത്തോളം ഗവേഷകരാണ് താമസിച്ച് പരീക്ഷണങ്ങൾ നടത്തുന്നത്. ഗവേഷകരെ സംബന്ധിച്ചടത്തോളം ഇവിടം മനുഷ്യകുലത്തിന്റെ ഭൂതകാലവും ഭാവിയുമൊക്കെ ഉൾക്കൊള്ളുന്ന രഹസ്യങ്ങളുടെ മഞ്ഞുമൂടിയ താഴ്വരയാണ്.
250 മില്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്റാര്‍ട്ടിക്ക കൊടും കാടായിരുന്നു. അതും ഇന്നത്തെ മരങ്ങളോട് സാമ്യത പുലര്‍ത്തുന്നവ. പുതിയ പഠനത്തില്‍ കണ്ടെത്തിയ കാര്യമാണിത്. പെര്മിയാന് കാലത്തിന്റെ അവസാനവും തുടര്‍ന്ന് വന്ന് ട്രിയാസ്സിക് കാലത്തിന്റെ ആദ്യവും ഈ ഭൂമി അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു ഗ്രീന്‍ ഹൗസായിരുന്നു. ഇപ്പോഴത്തെ ചൂടിനെ അപേക്ഷിച്ച് വളരെ വളരെ കൂടുതല്‍. അന്ന് അന്റാര്‍ട്ടിക്ക ഇങ്ങനെ മഞ്ഞ് മൂടിയതായിരുന്നില്ല. ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഈ മരങ്ങള്‍ വര്‍ഷത്തിന്റെ പകുതി സമയം പ്രകാശസംശ്ലേഷണം നടത്തുകയും പിന്നീട് മഞ്ഞുകാലം മുഴുവന്‍ ആഹാരമുണ്ടാക്കാതെ കഴിയുകയും ചെയ്യുന്നത് എങ്ങനെയെന്ന് ഗവേഷകര്‍ക്ക് ഇനിയും പിടി കിട്ടിയിട്ടില്ല. പറയുന്നത് കാന്‍സാസ് ബയോഡൈവേഴ്സിറ്റി ഇന്സ്റ്റി്റ്റിയൂട്ടിലെ ഗവേഷണവിദ്യാര്‍ത്ഥി പെട്രീഷ്യ റൈബെര്‍ഗ്. അന്റാര്‍ട്ടിക്കന്‍ വനപ്രദേശങ്ങളിലെ ഇലകളുടെ അടയാളങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത് ഇലകള്‍ കൊണ്ടൊരു മെത്ത തന്നെയായിരുന്നു അവിടെയുണ്ടായിരുന്നത് എന്നാണ്. ഒരേ സമയത്ത് തന്നെ ഈ മരങ്ങള്‍ ഇല പൊഴിച്ചു കളയും എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. മരങ്ങളുടെ ഫോസിലുകളും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ചതില്‍ നിന്നും ഈ മരങ്ങളുടെ വളര്ച്ചാരീതിയെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. എന്നാല്‍ റൈബെര്ഗിനും സഹപ്രവര്‍ത്തകര്‍ക്കും പഠനങ്ങളില്‍ നിന്ന് മനസ്സിലായത് ഇവ നിത്യഹരിതമരങ്ങള്‍ ആയിരുന്നു എന്നാണ്. ഫോസിലുകളിലെ കാര്‍ബണിനെ കുറിച്ച് പഠിച്ചപ്പോള്‍ ലഭ്യമായ വിവരങ്ങളും ഇതിനെ പിന്താങ്ങുന്നു.
അന്റാര്‍ട്ടിക്ക ലോകത്തിലെ അഞ്ചാമത്തെ വലിയ ഭൂഖണ്ഡമാണ്, ആകെ വിസ്തൃതിയുടെ ഏകദേശം 20 ശതമാനത്തോളം വരും അത്. കഠിനമായ തണുപ്പുള്ള ഈ ധ്രുവപ്രദേശത്ത് മനുഷ്യവാസമില്ല.മഞ്ഞുപാളികള്‍കൊണ്ട് മൂടിയ ഈ സ്ഥലം പക്ഷെ ശാസ്ത്രഞ്ജര്‍ക്ക് ഒരു സ്വര്‍ഗ്ഗമാണ്. ബയോളജി, ഗ്ലേഷ്യോളജി, ഓഷ്യന്‍ റിസേര്‍ച്ച്, ജിയോളജി തുടങ്ങി എല്ലാ വിഭാഗത്തില്‍ പെട്ട ശാസ്ത്രജ്ഞരും ഇവിടെ പഠനത്തിനായി എത്താറുണ്ട്. ഇന്ന് മുപ്പത് രാജ്യങ്ങള്‍ക്ക് അന്റാര്‍ട്ടിക്കയില്‍ സ്ഥിരമായി ഗവേഷണ സ്ഥാപനങ്ങള്‍ ഉണ്ട്. മഞ്ഞ് കാലത്തും വേനല്‍കാലത്തും അവിടെ താമസിച്ച് ഗവേഷണം നടത്തുന്നു. കേപ് ടൗണില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ഒരു വിമാനത്തിലാണ് അന്റാര്‍ട്ടിക്കയിലെത്തുന്നത്. അവിടെ അവരുടേതായ സ്റ്റേഷനുകളിലേക്ക് അവിടെ എത്തിയതിനു ശേഷം പോകുന്നു.

1820ലാണ് അന്റാര്‍ട്ടിക്ക ഭൂഖണ്ഡം കണ്ടത്തെിയത്. ജോണ്‍ മക്പോര്ലേന്, ജോണ്‍ ഡേവിസ് എന്നിവരാണ് 1821ല്‍ അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തില്‍ ആദ്യമായി ഇറങ്ങിയത്. ഭൂമിയുടെ ധ്രുവപ്രദേശങ്ങളാണ് അന്റാര്‍ട്ടിക്ക, ആര്‍ട്ടിക്ക എന്നിവ. ഭൂമിയിലെ ഏറ്റവും തണുപ്പ് കൂടിയതും വരണ്ടതുമായ ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. അന്റാര്‍ട്ടിക്കയുടെ 98 ശതമാനവും മഞ്ഞുമൂടിക്കിടക്കുന്നു. ഏറ്റവും കൂടുതല്‍ കാറ്റുവീശുന്ന പ്രദേശവും അന്റാര്‍ട്ടിക്കയാണ്. സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഏകഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. വിവിധ രാജ്യങ്ങളുടെ പര്യവേക്ഷണ കേന്ദ്രങ്ങളിലുള്ള ശാസ്ത്രജ്ഞര്‍ മാത്രമാണ് അന്റാര്‍ട്ടിക്കയിലെ മനുഷ്യര്‍. ഭൂമിയില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് അന്റാര്‍ട്ടിക്ക. അന്റാര്‍ട്ടിക്കയിലെ ജീവജാലങ്ങളില്‍ ഏറ്റവും പ്രധാനികള്‍ പെന്‍ഗ്വിനുകളാണ്. വിന്‍സണ്‍ മാസിഫ് ആണ് അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. ഭൂമിക്കടിയില്‍ സ്ഥിതിചെയ്യുന്ന 70 തടാകങ്ങള്‍ അന്റാര്‍ട്ടിക്കയിലുണ്ട്.
1981ലാണ് ഇന്ത്യന്‍ പര്യവേക്ഷണ സംഘം ആദ്യമായി അന്റാര്‍ട്ടിക്കയിലേക്ക് തിരിച്ചത്. ഇന്ത്യയുടെ അന്റാര്‍ട്ടിക്കയിലെ ആദ്യത്തെ പര്യവേക്ഷണ കേന്ദ്രമാണ് ദക്ഷിണ ഗംഗോത്രി. വിസ്മയങ്ങളുടെ അമൂല്യമായ കലവറയാണ് അന്റാര്‍ട്ടിക്ക ഭൂഖണ്ഡം.
സമ്പാദകൻ:- അഹ്ലുദേവ്