മുഗൾ പൂന്തോപ്പിലെ കേരള പുഷ്പം

കേരളനാടിനഭിമാന ശ്രേണിയിൽ
ഭാരത പ്രഥമപുരുഷനായി

കെ ആർ നാരായണൻ ചരിത്രത്തിൻ
താളിൽ കുറിച്ചിട്ട രേഖയത്രേ

കെ.ആർ. നാരായണൻ (1920 ഒക്ടോബർ 27 – 2005 നവംബർ 9, വൈക്കം, കേരളം) ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു. നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നാരായണൻ, പിന്നോക്ക സമുദായത്തിൽനിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്‌.

Indian President Kocheril Raman Narayanan (L) talks with caretaker Prime Minister Inder Kumar Gujral (R) in New Delhi December 2. The president has to decide whether to dissolve parliament and call an election, the second time in 18 months, or to ask either the Congress party or the Hindu nationalist Bharatiya Janata Party (BJP) to try and rule. INDIA

പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ ഉഴവൂർ വില്ലേജിലെ പെരുംതാനം എന്ന സ്ഥലത്താണ് നാരായണൻ ജനിച്ചത്. ആദ്യകാല വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവർത്തകനായി ജോലി നോക്കിയെങ്കിലും, പിന്നീട് രാഷ്ട്രീയം പഠിക്കുവാൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. അതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്ന നാരായണൻ നെഹ്രു സർക്കാരിന്റെ കാലത്ത് വിദേശകാര്യവകുപ്പിൽ ജോലി നോക്കി. ജപ്പാൻ, ഇംഗ്ലണ്ട്, തായ്‌ലാന്റ്, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ഒരു നയതന്ത്രജ്ഞൻ എന്നാണ് നെഹ്രു നാരായണനെ വിശേഷിപ്പിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം നാരായണൻ രാഷ്ട്രീയത്തിലേക്കിറങ്ങുകയും, മൂന്ന് തവണ തുടർച്ചയായി ലോക സഭയിലേക്ക് വിജയിക്കുകയും ചെയ്തു. രാജീവ് ഗാന്ധി മന്ത്രി സഭയിൽ കേന്ദ്രമന്ത്രിയായിരുന്നു.1992 ൽ ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു, 1997 ൽ ഇന്ത്യയുടെ പ്രഥമപൗരനാവുകയും ചെയ്തു.

രാഷ്ട്രപതിയുടെ ഔദ്യോഗിക പദവി കഴിവോടേയും, അതിന്റെ എല്ലാ അധികാരങ്ങളേയും വിശാലമായ അർത്ഥത്തിലും ഉപയോഗിച്ച ഒരു നിശ്ചയദാർഢ്യമുള്ള രാഷ്ട്രപതിയായിരുന്നു കെ.ആർ. നാരായണൻ എന്നു പറയപ്പെടുന്നു. പ്രവർത്തിക്കുന്ന ഒരു പ്രസിഡന്റ് എന്നായിരുന്നു നാരായണൻ സ്വയം വിശേഷിപ്പിച്ചിരുന്നത്.

About Prakash Kundara

കൊല്ലം കുണ്ടറ സ്വദേശം. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗം.. കഴിഞ്ഞ 30 കൊല്ലങ്ങളായി തിയേറ്റർ രംഗത്തും എഴുത്തിന്റെ ലോകത്തുമായി വ്യാപരിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകത ഉൾപ്പെടുത്തി വർഷങ്ങളായി പ്രതിദിന കവിതകളെഴുതി വരുന്നു. മലയാളത്തിലെ ശ്രദ്ധേയങ്ങളായ കവിതകൾ അരങ്ങിൽ ദൃശ്യവൽക്കരിച്ചു. കുട്ടികളുടെ നാടക രംഗത്ത് പ്രവർത്തിച്ചു വരുന്നു.

Check Also

ചില അവസാനങ്ങളും സുന്ദരമാണ്

നമ്മുടെയൊക്കെ ജീവിതത്തിലും നമ്മൾ മറ്റാരും കാണാതെ കൊണ്ടുനടക്കുന്ന ചില വേദനകളുണ്ടാകും… കാലത്താൽപോലും മായ്ക്കാൻ കഴിയാത്ത ചില നൊമ്പരങ്ങൾ… നേടാൻ കഴിയാത്ത …

Leave a Reply

Your email address will not be published. Required fields are marked *