
ഇത് തോമസ് ഹാര്‍വെ. കൈയ്യില്‍ ഇരിക്കുന്നത് ഒരു മോഷണ വസ്തു ആണ്. മറ്റൊന്നും അല്ല പ്രശസ്തമായ ഒരു തലച്ചോറ് ആണ് അത്.
1955-ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ഓടോപ്സി നടത്തിയ വ്യക്തി ആണ് അദ്ദേഹം. ഐന്‍സ്റ്റീന്റെ ആഗ്രഹങ്ങള്‍ക്ക് എതിരായി അദ്ദേഹത്തിന്റെ തലച്ചോര്‍ അടിച്ചു മാറ്റി ഹാര്‍വെ വര്‍ഷങ്ങളോളം സൂക്ഷിച്ചു. കാര്യം എന്താണെന്ന് അറിഞ്ഞാല്‍ അതെലേറെ രസകരം ആണ്.
ഐന്‍സ്റ്റീന്റെ തലച്ചോറില്‍ ഉണ്ടായിട്ടുള്ള ചില പ്രത്യേക കെമിക്കല്‍ വ്യത്യാസം കൊണ്ടാണ് അദ്ദേഹം ഇത്ര ബുദ്ധിമാന്‍ ആയത് എന്ന് തെളിയിക്കാന്‍ വേണ്ടി ഹാര്‍വെ പല ഗവേഷണ കേന്ദ്രങ്ങളിലും മാറി മാറി ജോലി ചെയ്തു. ലോകത്തുള്ള പല ഗവേഷകരോടും രഹസ്യ ചര്‍ച്ചകള്‍ നടത്തി. പലയിടത്തും ഇതുമായി യാത്രകൾ ചെയ്തും പരീക്ഷണങ്ങള്‍ നടത്തി. അവസാനം 20 വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ വെറുതെ സമയം കളയുക ആണെന്നും വെറും ഒരു മണ്ടന്‍ സിദ്ധാന്തമായിരുന്നു അതെന്നും ഹാര്‍വെക്ക് മനസ്സിലായി.
ഐന്‍സ്റ്റീൻ മരിക്കുന്നതിനു മുമ്പേ തന്നെ തന്റെ തലച്ചോര്‍ പരീക്ഷണങ്ങള്‍ക്ക് വിധേയം ആക്കരുത്, അത് ഉപകാരം ഇല്ലാത്ത പഠനങ്ങളിലേ കൊണ്ടെത്തിക്കു എന്ന് പറഞ്ഞിരുന്നു. പരീക്ഷണ നിരീക്ഷണങ്ങള്‍ കഴിഞ്ഞപ്പോള്‍ ഐന്‍സ്റ്റീൻ സ്വന്തം തലച്ചോറിന്റെ കാര്യത്തില്‍ പറഞ്ഞതും ശരിയായി…
ഈ തലച്ചോര്‍ കണ്ടു പിടിച്ചതും രസകരം ആണ് -1998 ല്‍ ഒരു മഞ്ഞപത്ര റിപ്പോര്‍ട്ടര്‍ ഐന്‍സ്റ്റീന്റെ തലച്ചോര്‍ അന്വേഷിച്ചു ഹാര്‍വെയെ കണ്ടുപിടിച്ചപ്പോളാണ് പുറംലോകം വ്യെക്തമായി ഈ കഥ അറിയുന്നത്. സ്വന്തം വീട്ടില്‍ 2 ജാറുകളില്‍ ആയി ശുദ്ധമായ ആല്‍ക്കഹോളിനുള്ളില്‍ ആയിരുന്നു തലച്ചോറിന്‍റെ ഭൂരിഭാഗവും. Evelyn Einstein എന്ന ഐന്‍സ്റ്റീന്റെ കൊച്ചുമകള്‍ക്ക് 200-ൽ ഹാര്‍വെ അത് തിരിച്ചു നല്‍കി.
സമ്പാദകൻ:- അഹ്‌ലുദേവ്