ഭൂമി മണിക്കൂറില്‍ 1600 കി.മീ. വേഗതയില്‍ ചലിക്കുന്നു. എന്നിട്ടും ഭമിയുമായി ഉറച്ചു നില്‍ക്കുന്ന നാം അറിയുന്നില്ല.
ചലനം അനുഭവപ്പെടുന്നത്, മറ്റേതെന്‍കിലും വസ്തവിന് ആപേക്ഷികമായി നിരീക്ഷിക്കുമ്പോഴാണ്. അങ്ങനെയല്ലാതെ ചലനം അനുഭവപ്പെടണമെന്‍കില്‍ ചലനത്തിന് മാറ്റം വരണം. അതായത് ത്വരണം ഉണ്ടാകണം. ഭൂമിയുടെ ഉപരിതലത്തിലുള്ള എല്ലാ വസ്തുക്കളും, ഭൂമിയുടെ കറങ്ങല്‍ മൂലമുള്ള ത്വരണത്തിന് – അഭികേന്ദ്രത്വരണത്തിന് – വിധേയമാകുന്നുണ്ട്. എന്നിട്ടും നമുക്കത് അനുഭവപ്പെടാത്തത്, അഭികേന്ദ്രത്വരണത്തിനേക്കാള്‍ വളരെ കൂടിയ ഗുരുത്വാകര്‍ഷണ ബലം മൂലമുള്ള ത്വരണത്തിന് വിധേയമായിക്കൊണ്ടരിക്കുന്നതുകൊണ്ടാണ്. അഭികേന്ദ്രബലം നമ്മെ പുറത്തേക്ക് തള്ളാന്‍ ശ്രമിക്കുമ്പോള്‍ ഗുരുത്വാകർഷണം നമ്മെ ഉള്ളിലേക്ക് വലിക്കുന്നു. ഈ വടം വലിയില്‍ ഗുരുത്വാകര്‍ഷണമാണ് ജയിക്കുന്നത്.
എന്നാല്‍ കറങ്ങല്‍ വേഗത കൂടിയാല്‍ അഭികേന്ദ്രബലവും കൂടുതല്‍ വേണ്ടി വരും. മണിക്കൂറില്‍ 28000 കി.മീ.ല്‍ കൂടുതലാവുകയാണെന്‍കില്‍ ആവശ്യത്തിന് അഭികേന്ദ്രബലം ചെലുത്താനാകാതെ വസ്തുക്കള്‍ പുറത്തേക്ക് തെറിച്ചു പോകും.
ഇങ്ങനെയല്ലാതെ കറങ്ങല്‍ അനുഭവപ്പെടണമെന്‍കില്‍ ഭുമിക്ക് വെളിയിലിള്ള മറ്റേതെന്‍കിലും വസ്തുവിന് (സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍….) ആപേക്ഷികമായി ചലനത്തെ നിരീക്ഷിക്കണം. അവയുമായൊക്കെ ആപേക്ഷികമായി നിരീക്ഷിക്കുമ്പോള്‍ നാം നമ്മുടെ ചലനം അറിയും.”സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍…. എന്നിവയാണ് ചലിക്കുന്നത് നാമല്ല” എന്ന മുന്‍ ധാരണയോടുകൂടി നോക്കുന്നതാണ് പ്രശ്നം…… ഈ മുന്‍ ധാരണയില്ലാതെ നിരീക്ഷിച്ചാല്‍ നമുക്ക് ഭമിയുടെ ചലനം അനുഭവപ്പെടും…..
സമ്പാദകൻ:- അഹ്‌ലുദേവ്