സര്‍ വില്ല്യം ഹെര്‍ഷല്‍ എന്ന ബ്രിട്ടീഷ് വാനനിരീക്ഷകന്‍ 1781ല്‍ അദ്ദേഹത്തിന്റെ ശക്തമായ ടെലസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിച്ചപ്പോള്‍ കണ്ടെത്തിയ ഗ്രഹമാണ് സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമായ യുറാനസ്. അക്കാലത് അത്തരം ടെലസ്കോപ്പ് കൈവശമുണ്ടായിരുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു സര്‍ ഹെര്‍ഷല്‍. ആറാമത്തെ ഗ്രഹമായ Saturn വരെ ഉള്ള ഗ്രഹങ്ങളെ അക്കാലത് നിലവിലുണ്ടായിരുന്ന ഇടത്തരം ടെലസ്കോപ്പുകൾ കൊണ്ടോ നഗ്നനേത്രങ്ങള്‍ കൊണ്ടോ വരെ കാണാവുന്നവയായിരുന്നു. ന്യൂട്ടന്റെ ഗ്രാവിറ്റി തിയറി പ്രപഞ്ചഗോളങ്ങളുടെ ചലനങ്ങളെ വിശധീകരിക്കുന്നത് ശാസ്ത്രലോകം ആവേശത്തോടെ പരിശോധിക്കുന്ന കാലഘട്ടം ആയിരുന്നു അത്.
കണ്ടെത്തിയതിന് ശേഷം 70 വര്‍ഷമാണ് യുറാനസിനെ വാനനിരീക്ഷകര്‍ നിരീക്ഷിച്ചത്! 84 വര്‍ഷമാണ് യുറാനസ് സൂര്യനെ ഒരു തവണ ചുറ്റാന്‍ എടുക്കുന്നത്. അതിനാല്‍ യുറാനസ്സിന്റെ ഓര്‍ബിറ്റിലെ സ്ഥാനങ്ങള്‍ സംബന്ധിച്ച ആവശ്യത്തിന് ഡാറ്റ ലഭിക്കുന്നതിന് ഇത്രയും വര്‍ഷത്തെ നിരീക്ഷണം അല്ലാതെ വേറെ മാര്‍ഗമൊന്നും ഇല്ലായിരുന്നു.
അങ്ങനെ 70 വര്‍ഷത്തെ നിരീക്ഷണത്തിലൂടെ ലഭ്യമായ ഡാറ്റയെ ന്യൂടന്റെ നിയമങ്ങള്‍ പ്രവചിക്കുന്ന ഡാറ്റയോട് താരതമ്യം ചെയ്യുകയായിരുന്നു ശാസ്ത്രലോകത്തിന്റെ ഉദ്ദേശം. സൗരയൂഥത്തിന്റെ വിദൂരതകളില്‍ ന്യൂട്ടന്റെ നിയമങ്ങള്‍ അനുസരിച്ചുള്ള സൂര്യന്റെ ഗുരുത്വം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ഡാറ്റകള്‍ താരതമ്യം ചെയ്ത ശാസ്ത്രലോകത് അല്പം അമ്പരപ്പുണ്ടായി. ന്യൂട്ടന്റെ നിയമങ്ങള്‍ പ്രവചിച്ചതില്‍ നിന്നും വ്യതസ്തമായിരുന്നു യുറാനസ്സിന്റെ യഥാര്‍ത്ഥ ചലനം. ശാസ്ത്രലോകത്തിന് മുന്നില്‍ രണ്ട് ഓപ്ഷനുകള്‍ ആണ് ഇത് മുന്നോട്ട് വെച്ചത്. ഒന്ന്, വിജയകരമായി മറ്റെല്ലാ മേഖലകളിലും പരീക്ഷിച്ച ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണനിയമം തെറ്റാണെന്ന് കണ്ടെത്തി ഉപേക്ഷിക്കുക, അല്ലെങ്കില്‍ ന്യൂട്ടന്റെ നിയമങ്ങള്‍ ശരിയാണെന്ന് അനുമാനിച്, യുറാനസ്സിന്റെ ഈ ചലനഭ്രംശത്തിന് മറ്റെന്തെങ്കിലും കാരണം കണ്ടെത്തുക.
ആ ‘മറ്റൊരു കാരണം’ അന്വേഷിച്ച് കൊണ്ടുള്ള കണക്കുകൂട്ടലുകള്‍ സ്വാഭാവികമായി മുന്നോട്ട് വെച്ചത് യുറാനസ്സിന്റെ ഭ്രമണപതത്തെ സ്വാധീനിക്കുന്ന, ഇത് വരെ സൗരയൂഥത്തില്‍ കണ്ടെത്തിയിട്ടില്ലാത്ത ഗുരുത്വബലം ഉള്ള മറ്റൊരു പ്രപഞ്ചഗോളം യുറാനസ്സിന്റെ അടുത്ത് ഉണ്ടായിരിക്കണം എന്ന ഒരു പ്രവചനമായിരുന്നു.
ഈ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂട്ടന്റെ നിയമങ്ങള്‍ വെച്ച് കൊണ്ട് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോണ്‍ കൗച് ആഡംസ്, ഫ്രഞ്ച് ശാസ്ത്രജ്ഞനായ Urbain Jean, Joseph Le Verrier എന്നിവര്‍ നടത്തിയ കണക്കുകൂട്ടലുകള്‍ അന്ന് വരെ അറിഞ്ഞിരുന്ന സൗരയൂധപരിധി ആയ യുറാനസ്സിനും അപ്പുറം ഒരു ഗ്രഹം ഉണ്ടെന്നും അതിന്റെ ഭ്രമണപതവും വലിപ്പവും അനുമാനിച്ചു. ഈ അറിവ് ഉപയോഗിച്ച് ആ ഗ്രഹത്തെ ഇന്ന സ്ഥലത്ത് ഇന്ന സമയത്ത് നിരീക്ഷിക്കാമെന്നും അവരുടെ കണക്കുകള്‍ പ്രവചിച്ചു.
ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ Johann Gottfried Galle എന്ന Berlin Observatoryയിലെ വാനനിരീക്ഷകന്‍ കൃത്യമായി ആ ഗ്രഹത്തെ കണ്ടെത്തുകയും ചെയ്തു. ആ ഗ്രഹമാണ് Neptune!!
ഗണിതത്തിന്റെയും ന്യൂട്ടന്‍റെ സിദ്ധാന്തത്തിന്റെയും ഉജ്ജ്വല വിജയം ആണ് നെപ്ട്യൂണിന്റെ കണ്ടെത്തല്‍. ആകാശത്തെ നിരീക്ഷിച്ച് കാലങ്ങളായി സ്വരൂപിച്ച ഡാറ്റയില്‍ നിന്നും അടുത്ത പ്രതിഭാസം അനുമാനിക്കുന്ന pattern recognition എന്ന രീതിയായിരുന്നു അത് വരെ പ്രപഞ്ചനിരീക്ഷണങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ആ രീതിക്ക് പകരം ഒരു ശരിയാണെന്ന് തെളിഞ്ഞ തിയറി ഉപയോഗിച്ച് പ്രപഞ്ചപ്രതിഭാസങ്ങളുടെ പ്രവചനം നടത്തുന്ന രീതി ശാസ്ത്രത്തിന്റെ വികാസത്തിലെ വിപ്ലവകരമായ ഒരു നേട്ടമായിരുന്നു. സൗരയൂഥത്തിന്റെ അതിര്‍ത്തി യുറാനസ്സിനും അപ്പുറമാണെന്ന് കണ്ടെത്തി.
ശാസ്ത്രസിധാന്തവും കപടശാസ്ത്രവും തമ്മില്‍ ഉള്ള വ്യതാസമാണിത്. കൃത്യമായ predictions നടത്താന്‍ ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് സാധിക്കും. ആ predictions ആവട്ടെ മിക്കപ്പോഴും falsifiableഉം ആയിരിക്കും. ഗുരുത്വാകര്‍ഷണസിദ്ധാന്തം predict ചെയ്ത പോലെ Neptune കണ്ടെത്തിയില്ലായിരുന്നെങ്കില്‍ സിദ്ധാന്തം അവിടെ അസത്യവല്‍ക്കരിക്കപ്പെട്ടെനെ. അങ്ങനെ വന്നാല്‍ ആ സിദ്ധാന്തം ഉപേക്ഷിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യേണ്ടി വരും. ഈ സ്വയം അസത്യവല്‍ക്കരിക്കപ്പെടാന്‍ ഉള്ള സാധ്യതയാണ് ശാസ്ത്രത്തിന്റെ ഏറ്റവും ആഘോഷിക്കപ്പെടെണ്ട ശക്തിയും സാധ്യതയും.
സമ്പാദകൻ:- അഹ്‌ലുദേവ്
സൗരയൂഥം ആകാശഗംഗയെ ചുറ്റുബോള്‍ സൗരഗുരുത്വ പടലത്തില്‍ ആകാശഗംഗയിലെ ഈഥര്‍ വന്ന് ഇടിക്കുന്നതുകൊണ്ട് സൗരയൂഥം അല്‍പ്പം ചരിഞ്ഞാണ് ആകാശഗംഗയെ ചുറ്റുന്നത്. ചിലപ്പോള്‍ അങ്ങനെയായിരിക്കാം
ഈഥർ എന്നത് എന്തണ് ?