മലപ്പുറത്തെ രണ്ട് ഡിഫ്തീരിയ മരണങ്ങൾ ഡിഫ്തീരിയ വീണ്ടും നമ്മുടെ നാട്ടിൽ തിരിച്ചെത്തിയതിന്റെ സൂചനയാണ്.
എന്താണ് ഡിഫ്തീരിയ?
തൊണ്ട മുള്ള് എന്ന് നാടൻ ഭാഷയിൽ വിശേഷിപ്പിക്കുന്ന ഈ ഡിഫ്തീരിയയ്ക്ക് കാരണമാകുന്നത് കൊറൈൻ ബാക്ടീരിയ ഡിഫ്തീരിയ എന്ന രോഗാണുവാണ്.
ലക്ഷണം
രോഗം ബാധിച്ച ആദ്യ നാളുകളിൽ പനി, ജലദോഷം, തൊണ്ടവേദന, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് ഇവ കാണും. പിന്നീട് ശ്വാസതടസ്സമുണ്ടാകുന്നു.
കൊറൈൻ ബാക്ടീരിയ എന്ന രോഗകാരണമായ ഈ അണുക്കൾ ശരീരത്തിൽ ഒരുതരം വിഷം ഉൽപാദിപ്പിക്കും. ഇതിന്റെ ഫലമായി തൊണ്ടയിൽ വെള്ള/ തവിട്ടുനിറത്തിലുള്ള പാടയുണ്ടാകും, ഇത് ഡിഫാതീരിയ തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പ ലക്ഷണമാണ്. ഈ പാട തൊണ്ടയിൽ മാത്രമല്ല, അന്നനാളത്തിലും, ശ്വാസകോശത്തിലചക്കും പടരുന്നതാണ്, ഇത് ശ്വാസതടസ്സം സൃഷ്ടിക്കും.
കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ വിഷം കരൾ, ഹൃദയം വൃക്ക മുതലായ അവയവങ്ങളേയും ബാധിക്കും.
രോഗം പകരുന്നത് എങ്ങനെ?
പ്രതിരോധശക്തി നേടിയിട്ടില്ലാത്ത കുട്ടികൾക്ക്, രോഗത്തിനെതിരെ പ്രതിരോധം നേടിയ, രോഗാണുവിനെ തൊണ്ടയിൽ വഹിക്കുന്ന എങ്കിൽ ലക്ഷണങ്ങൾ പ്രകടമാകാത്ത ആളുകളിൽ നിന്ന് പകരാം, അതുകൊണ്ട് രോഗിയിൽ നിന്ന് മാത്രമെ ഇത് പകരൂ, രോഗിയുമായി സമ്പർക്കമില്ലെങ്കിൽ രോഗഭയമില്ല എന്നല്ല.
മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങളാണ് രോഗം പകർത്തുന്നത്.
രോഗം എങ്ങനെ തടയാം?
നമ്മുടെ നാട്ടിൽ ചില അബദ്ധ ധാരണകൾ കാരണം പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാൻ ജനങ്ങൾ ഭയക്കുന്നു. പ്രതിരോധ കുത്തിവയ്പ്പുകൾ കുഞ്ഞുങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്, ഇത് ചില വമ്പൻ രാഷ്ട്രങ്ങളുടെ ഗൂഡാലോചനയാണ് എന്നൊക്കയുള്ള വാർത്തകൾ തികച്ചും അർത്ഥഹീനവും നമ്മുടെ കുഞ്ഞുങ്ങളോട് നമ്മൾ ചെയ്യുന്ന തെറ്റുമാണ്.
മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച കുട്ടികൾ വാക്സിനേഷൻ എടുത്തവർ അല്ലായിരുന്നു. കണക്കുകൾ പ്രകാരം മലപ്പുറത്ത് പ്രതിരോധ കുത്തിവെയ്പുകൾ നൽകുന്നത് വളരെ കുറവാണത്രെ. ഡിഫ്തീരിയ മാത്രമല്ല പോളിയോ, ടെറ്റനസ് എന്ന വാക്സിനേഷൻ സഹായത്താൽ തടയാൻ പറ്റുന്ന രോഗങ്ങളും മലപ്പുറം ജില്ലയിൽ കണ്ടിട്ടുണ്ടത്രെ.