ഭൗമാന്തരീക്ഷത്തിന്റെ അതിരില്‍ കണ്ടെത്തിയ പ്രേതകണം (Ghost Particle) അന്യഗ്രഹജീവന് തെളിവാണെന്ന് ഷെഫീല്‍ഡ് സര്‍വ്വകലാശാലയിലെയും, ബക്കിങ്ഹാം സര്‍വ്വകലാശാലയിലേയെും ഗവേഷകര്‍അഭിപ്രായപ്പെടുന്നു. വര്‍ഷങ്ങളായി ലോകം കാത്തിരുന്ന തെളിവുകളാണ് കാഴ്ചയില്‍ പ്രേതത്തെപ്പോലെയുള്ള ഈ കണങ്ങളെന്നാണ് അവരുടെ അവകാശവാദം. ഭൂമിയില്‍ നിന്നും 27 കിലോമീറ്റര്‍ ഉയരെ സ്ട്രാറ്റോസ്ഫിയറില്‍ നിന്നാണ് ഈ പ്രേതകണത്തെ ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഭൂമിയില്‍ നിന്ന് ബലൂൺ അയച്ചാണ് ഉല്‍ക്കാവര്‍ഷത്തിനിടെ ഉണ്ടാകുന്ന പൊടിപടലങ്ങളില്‍ നിന്നും ഈ ജൈവകണത്തെ ശേഖരിച്ചത്. കാര്‍ബണും, ഓക്‌സിജനും അടങ്ങിയ ഈ കണങ്ങള്‍ക്ക് ജൈവ സ്വഭാവമാണുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ മില്‍ട്ടന്‍ വെയിന്‍റൈറ്റ് പറയുന്നു.

മൈക്രോസ്‌കോപ്പ് ക്യാമറാചിത്രങ്ങളില്‍ കാറ്റുപോയ ബലൂണിന്റെ ആകൃതിയാണ് ഈ ഭൂതകണത്തിനുള്ളത്. ജീവനുള്ള ബലൂണ്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ കണത്തിന് അന്യഗ്രഹങ്ങളുടെ അന്തരീക്ഷത്തില്‍ പാറിനടക്കാന്‍ കഴിയുമെത്രെ. മനുഷ്യൻെറ മുടിയുടെ കനവും, ഷിഫോണ്‍ തുണിയുടെ ആകൃതിയുമുള്ള ഈ കണം പ്രേതരൂപത്തെ അനുസ്മരിപ്പിക്കുന്നു. ഭൂമിയില്‍ മുമ്പ് ഇത്തരമൊരു കണം കണ്ടെത്തിയിട്ടില്ല.
ഭൂമിയില്‍ ജീവന്‍ എത്തിയത് അന്യഗ്രഹങ്ങളില്‍ നിന്നാവുമെന്ന വാദത്തിന് ബലം പകരുന്നതാണ് ഈ കണ്ടെത്തല്‍. ഭൂമിയില്‍ നിന്നുള്ള ജൈവ വസ്തുക്കളൊന്നും തന്നെ എത്തിപ്പെടാനിടയില്ലാത്ത അത്ര ഉയരത്തിലാണ് ഈ ഭൂതകണത്തെ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ മറ്റോതോ ഗ്രഹങ്ങളില്‍ നിന്നോ വാല്‍നക്ഷത്രങ്ങളില്‍ നിന്നോ ആവാം ഈ കണങ്ങള്‍ എത്തിയതെന്നാണ് നിഗമനം.
Related Link- https://wipac.wisc.edu/ghostparticle
സമ്പാദകൻ:- അഹ്‌ലുദേവ്