Tag Archives: kavitha

കുടിയിറക്കം

അവസാന- യത്താഴത്തിന്, കൽപ്പന പുറപ്പെടുവിക്കും മുൻപ്, വളഞ്ഞുകുത്തിയ മേൽക്കൂരയുടെ ഉദരത്തിൽ, കൂർത്ത പല്ലുകൾ തറഞ്ഞു കയറും മുൻപ്, മാതൃരാജ്യം വാഗ്ദാനം ചെയ്തവരുടെ കല്ലറകളിൽ, അനുസരണ കെട്ട അഭിലാഷങ്ങളെ മടക്കിയേല്പിക്കപ്പെടുമ്പോൾ, നക്ഷത്രങ്ങൾ കണ്ണുചിമ്മുന്ന നഗരങ്ങളുടെ ചരിവുകളിൽ കുടിയിറക്കപ്പെട്ടവൻ്റെ ഫോസിലുകൾ, ഇനിയും വായിച്ചു കേൾക്കാത്ത …

Read More »

അമ്പത്…. സാറ്റ്

കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച മുയല്‍ക്കുഞ്ഞുങ്ങളെപ്പോല്‍ പരസ്പ്പരം നോക്കുന്നു. നമുക്കൊളിച്ചുകളിക്കാമെന്നവര്‍ തമ്മില്‍ കൂട്ടുകൂടുന്നു.!!! അല്ലെങ്കിലും യുദ്ധഭൂമിയിലെ കളിയെന്നാല്‍ ഒളിച്ചുകളി മാത്രമല്ലേ..!! യുദ്ധകാഹളങ്ങള്‍ക്ക് മേലെ അവരെണ്ണിത്തുടങ്ങുന്നു. ഒന്ന്… …

Read More »

ചിരി

സ്ത്രീധന തുക ബാക്കി കൊടുക്കാത്തതിന് പെങ്ങളെ വീട്ടിൽ തിരിച്ചാക്കി, കൊച്ചിനെ കാണാൻ ഉമ്മറംവരെ വല്ലപ്പോഴും വരുന്ന മരുമകനോട് കേറിയിരിക്കെന്ന് പറഞ്ഞ് ഉപ്പ ഉള്ളിലെല്ലാം വെച്ച് വെളുക്കെ ചിരിക്കും കഞ്ഞിക്കലമിറക്കി വെച്ച് വിളമ്പിക്കൊടുത്ത് അടുത്തിരിക്കുമ്പോൾ നീ തിന്നോടി എന്ന് ചോദിക്കുമ്പോൾ ഉമ്മാക്കുണ്ടൊരു വയറു …

Read More »

അവളും ഞാനും

മഴപെയ്തൊരു പുഴയായ് മാറാൻ നീവന്നെൻ ചാരെയിരിക്കൂ.. മഴനൂലുകളിഴപൊട്ടുമ്പോൾ നറു വെയിലായ് കൊഞ്ചുക പെണ്ണേ ഇണചേരുമിരുട്ടും പകലും കിളികണ്ടു ചിലയ്ക്കും നേരം അരികത്തൊരു നാണപ്പൂവായ് മിഴിചിമ്മിയുറങ്ങുക പെണ്ണേ കണികാണും പുലരികൾ നിന്നെ കൊതിയോടെ നോക്കീടുമ്പോൾ ഇളവെയിലിൻ കുഞ്ഞിക്കാലുകൾ അടിവയറിൽ കിക്കിളി കൂട്ടും. അകമാകെ …

Read More »

അച്ഛന്‍.. ഓരോര്‍മ്മചിത്രം

പ്രഭാതത്തില്‍ അച്ഛന്റെ മുഖത്ത് പ്രതീക്ഷയാണ്. വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ മുഖത്ത് ആധിയേറുന്നു.. ഒരുപക്ഷേ വീട്ടിലെ ആവശ്യങ്ങളുടെ കുറിപ്പ് കൈയ്യിലിങ്ങനെ തിരുമ്മി അസ്വസ്ഥമായങ്ങിനെ.. അമ്മ പതിവായി കഴിക്കുന്ന മരുന്ന് വാങ്ങാതെ വീട്ടിലേക്ക് കയറുന്ന അച്ഛന്റെ മുഖം വിളറി വെളുത്തിരിക്കും. പറഞ്ഞൊഴിയാത്ത ആവലാതികളില്‍ പലതും …

Read More »

വിശ്വാസം

എനിക്കീ മാമോദീസേലും മനസമ്മതത്തിലും വിശ്വാസേല്ല, ന്നാലും അമ്മച്ചീടെ കൊഴലപ്പോം അവലോസുണ്ടേം തിന്നാലോ. കൂദാശേം കുരിശുവരക്കലും വേണ്ടേലും യേശുദാസിന്റെ പാട്ടൊരൊന്നൊന്നരയാ.. ‘സത്യനായകാ മുക്തിദായകാ…….’ പള്ളീലെ കോറസ് കേക്കാന് ഒര് രസം തന്നെ. ‘ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ…. നന്ദിചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ……’ അങ്ങനെയെത്രതരം!!! …

Read More »

സ്നേഹവര

painting of a lady face

മറ്റേതിനേക്കാളും കഠിനമാണ് ഒരാളുടെ ചിത്രം വരക്കുക എന്നത്. നേരിയ ചുക്കിച്ചുളിവുകളും ഏങ്കോണിപ്പുകളുംഅതേപടി പകർത്തുക എന്നത്...

Read More »

ആൽ

തഴച്ചു വളര്‍ന്നൂ മുന്നില്‍ തണലായേവര്‍ക്കും മണ്ണില്‍ വേര്‍പിരിയാത്ത മോഹങ്ങള്‍ വേരുകളായ് തലകുനിച്ചു. കുഞ്ഞുകിനാവുകളൊത്തുചേര്‍ന്നു കുനുകുനെ പച്ചമുത്തുകള്‍ കോര്‍ത്തു ചുവന്നു തുടുത്തു തെളിഞ്ഞൂ, പിന്നെ ചിന്നിച്ചിതറിയടര്‍ന്നു വീണു. ദേവിയായ് പൂജിച്ചു ലോകമെന്നെ ദീപം തെളിയിച്ചു മുന്നില്‍ നിത്യം കരളിലെ ഇരുട്ടിന്‍ പടര്‍പ്പു മാത്രം …

Read More »

ആത്മാവ് പണയം വച്ചവർ

തന്റേതാം തനുവൊപ്പം മസ്തിഷ്കവു- മന്യദുഷ്ടചിത്തങ്ങൾക്കു പണയം വച്ചാത്മബലിയിട്ടൊടുങ്ങും ചാവേറുകളൊപ്പം നിസ്സഹായരാം മാനുഷരുമെത്രയോ? കഷ്ടം! നിൻ ദുഷ്കൃതാനർത്ഥമായേറെ രാഷ്ട്രങ്ങൾ, ദേശങ്ങൾ, നാടുകൾ, വീടുകൾ: നഷ്ടമാ- യവയിലേവർക്കും പ്രിയതരമാരൊക്കെയോ, പാരിലുഴലുമനാഥബാല്യങ്ങൾ കണക്കെ! കണ്ണും കാതുമാദിപഞ്ചേന്ദ്രിയങ്ങളൊക്കെയും പ്രതിഫലം പറ്റി നീ വാടകയ്ക്കേകി ഇടയ്ക്കെപ്പൊഴോ, വാടകയ്ക്കെടുത്തൊരാ നീചജന്മങ്ങളുടമകളായി, …

Read More »

നിഴലും അയാളും

ഇനിയെനിക്കാവില്ല നിങ്ങളുടെ…. കരി വീണ മനസ്സിന്റെ ചിതല്‍ തിന്ന ചിന്തയുടെ തുളവീണ കൈകളുടെ ഭയമുള്ള കണ്ണിന്റെ കാവലാളാകുവാൻ. ചിതറി തെറിക്കുന്ന വാക്കുകൾക്കുള്ളിലും മുന തീർന്ന അണപ്പല്ലിന്റെയിടയിലും ദുർഗന്ധമുള്ള പൊയ്മുഖത്തിന്റെയരികിലും പുക തിന്ന് വായ് മൂടി കൂടെ നടക്കുവാൻ. നിഴലേ…….. നീയോർക്കുക, മിന്നാമിനുങ്ങിനെ …

Read More »