Literature

നഷ്ട സ്വപ്നങ്ങള്‍

നിറവേറാനിടയില്ലാത്ത വാഗ്ദാനങ്ങള്‍, നിറം പടര്‍ന്ന പ്രതീക്ഷകള്‍, മിഴിക്കുള്ളില്‍ സമാധിയായ നീര്‍മണിതുള്ളികള്‍, മൗനത്തിലലിഞ്ഞില്ലാതായ വാക്കുകള്‍ അവ തൂവല്‍മേഘങ്ങളായ് കുഞ്ഞു നക്ഷത്രങ്ങളായ് ആകാശപരപ്പിലേക്കോ തീര്‍പ്പുകിട്ടാത്ത വിങ്ങലായെന്നും അങ്ങനെയങ്ങനെ… അതോ വര്‍ണ്ണതുന്പിയായി നിമിഷശലഭമായി അറിയാതീരങ്ങളിലെവിടെയോ പാറുന്നുണ്ടോ ജന്മഭാരങ്ങളിലേക്കു വീണ്ടും വന്നണയാന്‍ ഏതെങ്കിലും ജന്മജന്മാന്തരങ്ങളില്‍ തീരമണിയാന്‍…..

Read More »

അലക്ക്

സ്വന്തം വിഴുപ്പുകൾ അടിച്ചു നനച്ച്, തേഞ്ഞു തീരുന്ന അലക്കുകല്ലാണ് മനസ്സ്‌. ഒന്നും വെളുപ്പിക്കാനായില്ല, നാലുപാടും എറ്റിത്തെറിപ്പിക്കാനല്ലാതെ… ഒന്നും രഹസ്യമാക്കാനുമായില്ല, ഒച്ചയാൽ ചുറ്റുവട്ടം കലുഷമാക്കാനല്ലാതെ.. എത്രമേലിങ്ങനെ തേഞ്ഞു തീരണം നിന, ക്കൊത്ത ശില്പമായ്ത്തീരുവാൻ.

Read More »

വിദ്യയാമൃത മശ് നുതേ…..

ഉപനിഷത്തുക്കൾ ഭാരതീയ ചിന്താഖനികളാണ്. അവ കർമ-ജ്ഞാന മ‍ാർഗങ്ങളെ വിശദമായി പ്രതിപാദിക്കുന്നു. ശീർഷകത്തിലെ വിദ്യയാമൃതമശ്നുതേ എന്ന വാക്യം ഔപനിഷകമാണ്. ഈശാവാസ്യത്തിലെ. ഏറ്റവും ചെറിയ ഉപനിഷത്തുക്കളിലൊന്നാണ് ഈശാവാസ്യം. 18 മന്ത്രങ്ങൾ. വിദ്യാംച അവിദ്യാം ച യസ്തദ്വേദാ ഭയം സഹ അവിദ്യയാ മൃത്യും തീർത്ത്വാ വിദ്യയാമൃതമശ് …

Read More »

അമ്മൂമ്മ

അമ്മൂമ്മ… പഴയതെല്ലാം വീണ്ടും പറഞ്ഞ് പറഞ്ഞ് എല്ലാം സംഭാഷണങ്ങഴേയും വിരസമാക്കുന്ന അമ്മൂമ്മ. പുതിയ ഒന്നിനെക്കുറിച്ചും അവർക്കു ഗ്രാഹ്യമില്ലെന്നു തോന്നുന്നു. അതോ, പുതിയതിനെക്കുറിച്ചു പറയാൻ ആഗ്രഹമില്ലാഞ്ഞിട്ടോ.. പഴയ ഒരുപിടി ഓർമകളിലും അവ ദാനം ചെയ്യുന്ന ആനന്ദത്തിലും ഒതുങ്ങിക്കൂടുന്ന വയോവൃദ്ധ. കൂടെക്കൂടെ അമ്മൂമ്മ പറയും …

Read More »

ഹൃദയത്തോളം

നല്ല മഴയുണ്ട് … പ്രവാസത്തില്‍ നിന്നും വീര്‍പുമുട്ടി പിടിച്ച വേവിനെ തുറന്നു വിട്ടു ഞാന്‍ കാറിന്‍റെ ഗ്ലാസ് താഴ്ത്തി … എയര്‍പോര്‍ട്ടില്‍ നിന്നേ തുടങ്ങിയ മഴയില്‍ മനം കുളിര്‍ത്ത് ഞാന്‍ മഴത്തുള്ളികളെ ഹൃദയത്തിലേക്ക് ദത്തെടുത്തു. വീട്ടിലേയ്ക്കുള്ള വഴിയോടടുത്തപ്പോള്‍ നേരിയ നെഞ്ചിടിപ്പിന്റെ താളം …

Read More »

തോന്ന്യാങ്കാവ്

ഇടവഴിയിലൂടെ ചുമടേറ്റിയ ഒത്തിരി കറ്റകള്‍ തെക്കോട്ട്‌ പോയികൊണ്ടിരുന്നു. മകരകൊയ്ത്തുക്കാലത്തെ വരണ്ട കാറ്റ് ആ ഗ്രാമത്തിലെ ഇടവഴി കയ്യാലകളെ കുത്തി തുരന്നുകൊണ്ടിരിക്കുമ്പോഴാണ്, മാണികുട്ടിയും, അയ്യപ്പനും, അമ്മുവും,സുലുവും വയലില്‍ നിന്നും ചെരുവായൂരകത്തെ തറവാട്ടു മുറ്റത്ത് കറ്റമെതിയിട്ടു, ശര്‍ക്കരകാപ്പി ഊതിയൂതി കുടിച്ചു തലചൂടാറ്റി വിശ്രമിക്കുന്നത്. ദേവകി …

Read More »

വസന്തത്തിന്റെ മണിമുഴക്കം

അമ്മ എന്തിനാണ് പുരാവസ്തുവിനെ ഇപ്പോഴും താലോലിച്ചുക്കൊണ്ടിരിക്കുന്നത്. കാലമൊക്കെ മാറിയില്ലേ. കൌമാരക്കാരനായ മകൻ എന്നും ഉരുവിടാറുള്ള പല്ലവിയാണ്. ആണ്ട്രോയിടിന്റെ മാറിമാറി വരുന്ന മോഡലുകളിൽ അഭിരമിക്കുന്ന അവനു നമ്പർ ഡയൽ ചെയ്തു വിളിക്കാവുന്ന ഈ ഫോണിനോട് പുച്ഛം തോന്നുന്നതിൽ അതിശയമൊന്നുമില്ല. കാലത്തിനു ചേരുന്ന പുഞ്ചിരിയും …

Read More »

ദൂരം

ആകാശത്തിനും ഭൂമിയ്ക്കുമിടയിൽ ഒരു നോട്ടത്തിന്റെ ദൂരം… പകലിനും ഇരവിനുമിടയിൽ ഒരു നിഴലിന്റെ ദൂരം.. ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു ശ്വാസത്തിന്റെ ദൂരം… കടലിനും കരയ്ക്കുമിടയിൽ ഒരു തിരയുടെ ദൂരം…. കാറ്റിനും പൂവിനുമിടയിൽ ഒരു ഗന്ധത്തിന്റെ ദൂരം… മരത്തിനും മണ്ണിനുമിടയിൽ ഒരു പഴുക്കില ദൂരം…. …

Read More »