4 STROKE ENGINE v/s 2 STROKE ENGINE

75117-750x502-engineblock

നാല് സ്‌ട്രോക്കുകള്‍

IMG-20160729-WA0009മിക്കവാറും ഇന്റേണല്‍ കമ്പുസ്റ്റ്യന്‍ എന്‍ജിനുകള്‍ ഫോര്‍ സ്‌ട്രോക്ക് കമ്പുസ്റ്റ്യന്‍ ചാക്രികതയാണ് പാലിക്കുന്നത്. ഈ സാങ്കേതികത കണ്ടെത്തുന്നത് 1867ല്‍ നിക്കോളാസ് ഓട്ടോ എന്നയാളാണ്. ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്‍ ഒരു ചക്രം പൂര്‍ത്തിയാക്കാന്‍ നാല് വ്യത്യസ്ത പിസ്റ്റണ്‍ സ്‌ട്രോക്കുകള്‍ വേണം. ഇന്‍ടേക്ക് സ്‌ട്രോക്ക്, കംപ്രഷന്‍ സ്‌ട്രോക്ക്, പവര്‍ സ്‌ട്രോക്ക്, എക്‌സോസ്റ്റ് സ്‌ട്രോക്ക് എന്നിവ.

ഇവയോരോന്നും അടുത്ത താളുകളില്‍ വിശദീകരിക്കുന്നു.

സ്‌ട്രോക്കുകള്‍

1. ഇന്‍ടേക്ക് സ്‌ട്രോക്ക്

4 stroke

ഈ സ്‌ട്രോക്കില്‍ ക്രാങ്ക്ഷാഫ്റ്റ് തിരിയുന്നതോടെ പിസ്റ്റണുകള്‍ മുകളില്‍ നിന്ന് (ടോപ് ഡെഡ് സെന്റര്‍) താഴേക്ക് സഞ്ചരിക്കുന്നു. ഇതോടൊപ്പം ഇന്‍ടേക്ക് വാല്‍വ് തുറക്കുകയും വായുവിന്റെയും പെട്രോളിന്റെ മിശ്രിതം ഉള്ളിലേക്കെടുക്കുകയും ചെയ്യുന്നു.

2. കംപ്രഷന്‍ സ്‌ട്രോക്ക്

img6ഈ സ്‌ട്രോക്കില്‍, താഴെക്കു വന്ന പിസ്റ്റണ്‍ തിരിച്ചു സഞ്ചരിക്കുന്നു. ഇന്‍ടേക്ക് സ്‌ട്രോക്കില്‍ ഉള്ളിലേക്കെടുത്ത വായുവിന്റെയും ഇന്ധനത്തിന്റെയും മിശ്രിതത്തെ അമര്‍ത്തുന്നു. ഇത് ചെറിയൊരു പൊട്ടിത്തെറിക്ക് വഴിവെക്കുന്നു. പുറത്ത് നമ്മള്‍ കേള്‍ക്കുന്ന എന്‍ജിന്‍ ശബ്ദം ഇവെടയാണ് സൃഷ്ടിക്കപ്പെടുന്നത്.

3. പവര്‍ സ്‌ട്രോക്ക്

4 stroke engine

ഇങ്ങനെ കംപ്രസ് ചെയ്യപ്പെട്ട ഇന്ധന-വായും മിശ്രിതത്തിലേക്ക് സ്പാര്‍ക് പ്ലഗ് ഉപയോഗിച്ച് തീ കൊടുക്കുകയാണ് ഈ സ്‌ട്രോക്കില്‍ ചെയ്യുന്നത്. ഊര്‍ജം സൃഷ്ടിക്കപ്പെടുന്നത് ഈ സ്‌ട്രോക്കിലാണ്. ഈ സമയം പിസ്റ്റണ്‍ താഴേക്ക് വരുന്നു.

4. എക്‌സോസ്റ്റ് സ്‌ട്രോക്ക്

4 stroke engineഈ സ്‌ട്രോക്കില്‍, ഇഗ്നീഷ്യന്‍ സ്‌ട്രോക്കിന്റെ ഭാഗമായി സൃഷ്ടിക്കപെട്ട പുക പുറന്തള്ളുന്നു. പിസ്റ്റണ്‍ മുകളിലേക്ക് നീങ്ങുന്നു.

ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്റെ ഗുണഗണങ്ങള്‍

4 stroke engine

ടൂ സ്‌ട്രോക്ക് എന്‍ജിനുകളെ അപേക്ഷിച്ച വളരെയധികം ഇന്ധനക്ഷമമാണ് ഫോര്‍ സ്‌ട്രോക്ക് എന്‍ജിനുകള്‍. ടൂ സ്‌ട്രോക്കിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ആര്‍പിഎം നിരക്കില്‍ മികച്ച പ്രകടനശേഷി കൈവരിക്കുന്നു ഫോര്‍ സ്‌ട്രോക്ക് എന്‍ജിനുകള്‍. ഇത് എന്‍ജിന്റെ ഈടുനില്‍പിന് ഏറെ സഹായകമാണ്. ഫോര്‍ സ്‌ട്രോക്ക് എന്‍ജിനുകള്‍ക്ക് കൂടുതല്‍ ടോര്‍ക്ക് ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇന്ധനം കത്തിക്കാനുള്ള ശേഷി കൂടുതലാകയാല്‍ വായുമലിനീകരണം കുറയുന്നു.

ടൂ സ്‌ട്രോക്ക് എന്‍ജിന്‍

പേരില്‍ സൂചനയുള്ളതുപോലെ ഇത്തരം എന്‍ജിനുകളില്‍ രണ്ട് സ്‌ട്രോക്കുകള്‍ മാത്രമേയുള്ളൂ. ക്രാങ്ക്ഷാഫ്റ്റിന്റെ ഓരോ തിരിച്ചിലിലും ഇഗ്നീഷ്യന്‍ നല്‍കുന്നു എന്നതാണ് പ്രത്യേകത. ഇഗ്നീഷ്യന്‍ സ്‌ട്രോക്കിനായി പിസ്റ്റണ്‍ മുകളിലേക്കു പോകുമ്പോള്‍ പെട്രോള്‍-വായു മിശ്രിതം എന്‍ജിന്റെ അകത്തേക്ക് കടക്കുന്നു. ഇഗ്നീഷ്യനുശേഷം പിസ്റ്റണ്‍ തിരിച്ചിറങ്ങുന്നതിനൊപ്പം എക്‌സോസ്റ്റ് ഗാസ് പുറത്തേക്കുപോകുകയും ചെയ്യുന്നു.

ടൂ സ്‌ട്രോക്ക് എന്‍ജിന്‍ വാഹനങ്ങള്‍ ഇന്ന് നിരത്തുകളില്‍ അധികമില്ല. മലിനീകരണം അധികമായതിനാല്‍ മിക്ക വാഹനങ്ങളും പുറത്തിറക്കാന്‍ കഴിയില്ല എന്നത് ഒരു പ്രശ്‌നം. ആയുസ്സ് ഫോര്‍ സ്‌ട്രോക്ക് എന്‍ജിനുകളെ അപേക്ഷിച്ച് കുറവാണെന്നത് മറ്റൊരു പ്രശ്‌നം.

ഇന്ന് നിരത്തിലുള്ള മിക്ക വാഹനങ്ങളും ഫോര്‍ സ്‌ട്രോക്ക് എന്‍ജിനുകളുമായാണ് വരുന്നത്. ഇലക്ട്രിക് കാറുകള്‍ മാത്രമാണ് ഒരപവാദം. അവയ്ക്ക് കമ്പുസ്റ്റ്യന്‍ എന്‍ജിന്‍ ഇല്ലാത്തതിനാല്‍.

വിഖ്യാതമായ ചില ടൂ സ്‌ട്രോക്ക് ബൈക്കുകള്‍ ഇന്നും നമ്മുടെ നിരത്തുകളില്‍ കാണാം. RD-350, RX-100 എന്നിവയാണവ.

ഫോര്‍ സ്‌ട്രോക്കുകളുടെ മരണം?

ടൂ സ്‌ട്രോക്ക് എന്‍ജിന്‍ വാഹനങ്ങള്‍ നിരത്തുകളിലിറങ്ങുന്നത് കാണാന്‍ സാധിച്ച അവസാനത്തെ തലമുറ തന്നെയാണ് നമ്മുടേത്. ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്‍ കാറുകളുടെ കാര്യത്തിലും ഇതൊക്കെത്തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. ബദല്‍ ഇന്ധനങ്ങളിലേക്ക് ലോകം പൂര്‍ണമായി വഴിപ്പെടാന്‍ പോവുകയാണ്. അടുത്ത ഒന്നുരണ്ട് തലമുറകള്‍ കൂടി ഇത്തരം എന്‍ജിനുകള്‍ ജീവിച്ചേക്കാം. ഫോര്‍ സ്‌ട്രോക്കുകളുടെ അവസാനത്തെ എക്‌സോസ്റ്റ് സ്‌ട്രോക്കിനായി കാത്തിരിക്കുക!

Check Also

ഉറുമ്പ് ലോകത്തെ ‘കുറുമ്പ് ‘ വിശേഷങ്ങൾ

സയോഗ്യമായ ഒരു വിദൂര ഉപഗ്രഹത്തില്‍ അപൂര്‍വ്വധാതു തേടിപ്പോയ മനുഷ്യരുടെ കഥയാണല്ലോ 2009ല്‍ പുറത്തിറങ്ങിയ ‘അവതാര്‍‘ എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ …

Leave a Reply

Your email address will not be published. Required fields are marked *