2017 AUG 21നു അമേരിക്ക ഇരുട്ടിലാവും

മേരിക്കയിൽ അടുത്ത വർഷം സംഭവിക്കാൻ പോകുന്ന ഒരു പ്രതിഭാസത്തെ കുറിച്ചാണ് ഇപ്പോൾ എവിടെയും ചർച്ച. 2017 ഓഗസ്റ്റ് 21 ന് അമേരിക്കയുടെ ഭൂരിഭാഗവും കുറച്ചു സമയത്തേക്ക് പൂർണമായും ഇരുട്ടിലാകും. തിങ്കളാഴ്ച ദിവസം സൂര്യൻ ചന്ദ്രന് പിന്നിൽ മറയും. നട്ടുച്ചയ്ക്ക് പോലും നഗരങ്ങൾ ഇരുട്ടിലാകും. ഈ പ്രതിഭാസം വീക്ഷിക്കാനും ഗവേഷണങ്ങൾക്കുമായി ശാസ്ത്രജ്ഞർ ഇപ്പോഴേ ഒരുങ്ങി കഴിഞ്ഞു.

അടുത്ത വര്‍ഷത്തെ സൂര്യഗ്രഹണം കാണാന്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കിനാൽ ഈ വർഷം തന്നെ ഹോട്ടലുകള്‍ എല്ലാം ബുക്കിങ്ങ് തീർന്നു! ആലോചിച്ചു നോക്കൂ, അപ്പോള്‍ ആ ഗ്രഹണം എത്രത്തോളം പ്രധാനപ്പെട്ടതായിരിക്കുമെന്ന്! അമേരിക്ക രൂപീകരിച്ചതിനു ശേഷം (1776) ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമായിരിക്കും ഓഗസ്റ്റ് 21നു ഉണ്ടാവാന്‍ പോകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൂര്യഗ്രഹണം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ അനുഭവം എന്നാണു ഒറഗനില്‍ നടക്കുന്ന സോളാർഫെസ്റ്റിന്റെ സംഘാടകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. നാഷവില്ലെയിലെ സംഘാടകര്‍ പറയുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന സ്വര്‍ഗീയാനുഭവം എന്നാണ്. ഇത്രയും നന്നായി കാണാന്‍ പറ്റുന്ന തരത്തില്‍ 1970നു ശേഷം ഒരു സൂര്യഗ്രഹണം ഇവിടെ ഉണ്ടായിട്ടില്ല. പന്ത്രണ്ടു സ്റ്റേറ്റുകളില്‍ ഉള്ളവര്‍ക്ക് ഇത് കാണാന്‍ സാധിക്കും.

200 ദശലക്ഷം പേരുടെ തലയ്ക്കു മുകളിലൂടെയാണ് ഗ്രഹണം കടന്നുപോകുക. ഒറഗന്റെ പടിഞ്ഞാറന്‍ തീരത്ത് തുടങ്ങി 67 മൈലുകളോളം സഞ്ചരിച്ച് തെക്കന്‍ കരോലിനയുടെ കിഴക്കന്‍ തീരം വരെ ഈ ഗ്രഹണം വ്യാപിക്കും. ഓരോ സ്ഥലത്തും രണ്ടുമുതല്‍ മൂന്നു മിനിറ്റ് വരെ ഗ്രഹണം കാണാം. സലേം, ഒറെ, ഇദാഹോ വെള്ളച്ചാട്ടം, ലിങ്കൺ, നെബ്, കൻസാസ് സിറ്റി തുടങ്ങി ഇടങ്ങളിലൂടെ ഇത് നേരിട്ട് കടന്നു പോകും. ഒന്നുരണ്ടു മണിക്കൂറുകള്‍ക്കകം തന്നെ പോർട്‌ലാന്റ്, ഒറെ, റാപിഡ് സിറ്റി, അറ്റ്‌ലാന്റാ തുടങ്ങിയ ഇടങ്ങളിലും ഗ്രഹണം വ്യാപിക്കും. വടക്കെ അമേരിക്ക, തെക്കെ അമേരിക്കയുടെ ചില ഭാഗങ്ങള്‍, പശ്ചിമ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഭാഗികഗ്രഹണം കാണാന്‍ സാധിക്കും. ഈ സമയത്ത് ഇവിടെയെത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്ന നാല്‍പ്പതിനായിരം സഞ്ചാരികള്‍ക്കായി വിവിധ പ്ലാനുകള്‍ ഒരുക്കുന്ന തിരക്കിലാണ് ഇവിടുത്തെ വിനോദസഞ്ചാരമേഖല. അനധികൃതമായി കടന്നു വരുന്നവരെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളും സുരക്ഷാ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നുണ്ട്.

സമ്പാദകൻ:- അഹ്‌ലുദേവ്

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *