കൊലയാളികളിൽ കൊലയാളി’യായ പാമ്പിന്റെ വിഷം ഇനി വേദന സംഹാരി

venom-of-snake

ലോകത്തിലെ ഏറ്റവും മാരകമായ വിഷപ്പാമ്പുകളില്‍ ഒന്നാണ് ബ്ലൂ കോറല്‍(blue coral). തലയിലും വാലറ്റത്തും കടുത്ത ചുവപ്പു നിറവും ദേഹം മുഴുവന്‍ നീല നിറവുമുള്ള സുന്ദരന്‍മാര്‍. ഇവയുടെ വിഷം വേദനാ സംഹാരിയാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതിവേഗം സഞ്ചരിക്കുന്നു എന്നതാണ് ഇവയുടെ വിഷത്തിന്റെ പ്രത്യേകത. ഈ പ്രത്യേകത മൂലമാണ് ഇവ വേദനാ സംഹാരിയായി ഉപയോഗിക്കാന്‍ കഴിയുന്നതും.

വിഷത്തിന്റെ കാഠിന്യം മൂലം ‘കൊലയാളികളിലെ കൊലയാളി’യെന്നാണ് ഇവ അറിയപ്പെടുന്നത്. ഇതില്‍ ഒട്ടും അതിശയോക്തിയില്ല. കാരണം ഇവ പലപ്പോഴും ഭക്ഷണമാക്കുന്നത് വലിപ്പം കുറഞ്ഞ രാജവെമ്പാലകളെയാണ്. പാമ്പുകളുടെ രാജാവായ രാജവെമ്പാലയുടെ വിഷം പോലും ഇവക്കു തെല്ലും ഏശില്ല. തെക്കന്‍ ഏഷ്യയാണ് ബ്ലൂ കോറലിന്റെ സ്വദേശം. മനുഷ്യ സാമീപ്യമുളളിടത്ത് അധികം കാണപ്പെടാത്തയിനം പാമ്പാണിത്.

2 മീറ്റര്‍ വരെ നീളം വരുന്ന ഇവയുടെ വിഷഗ്രന്ഥിയുടെ നീളം അമ്പരപ്പിക്കുന്നതാണ്; ഏതാണ്ട് 60 സെന്‍റീമീറ്റര്‍ നീളം വരും ഇത്. അതായത് ശരീരത്തിന്റെ നാലിലൊന്നു നീളം. ഈ പാമ്പിന്റെ വിഷം സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത കാലം വരെ അജ്ഞാതമായിരുന്നു. ഓസ്ട്രേലിയന്‍ ഗവേഷകരാണ് ഏറെ നളത്തെ ശ്രമങ്ങള്‍ക്കു ശേഷം ബ്ലൂ കോറലിന്റെ വിഷത്തില്‍ നിന്നു വേദന സംഹാരി ഉൽപാദിപ്പിക്കാമെന്നു കണ്ടെത്തിയത്.

പേരിനൊപ്പം കൊലയാളികളിലെ കൊലയാളി എന്ന വിശേഷണം ഉണ്ടെങ്കിലും മറ്റുപല ജീവി വര്‍ഗ്ഗങ്ങളെയും പോലെ ഇവയും സുരക്ഷിതരല്ല. തെക്കനേഷ്യന്‍ രാജ്യങ്ങളിലെ വനനശീകരണമാണ് പ്രധാന കാരണം. ഇത് മൂലം ഇവയുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞിരിക്കുകയാണ്.

Read more >> www.news.com.au

സമ്പാദകൻ:- അഹ്‌ലുദേവ്

Check Also

ഉറുമ്പ് ലോകത്തെ ‘കുറുമ്പ് ‘ വിശേഷങ്ങൾ

സയോഗ്യമായ ഒരു വിദൂര ഉപഗ്രഹത്തില്‍ അപൂര്‍വ്വധാതു തേടിപ്പോയ മനുഷ്യരുടെ കഥയാണല്ലോ 2009ല്‍ പുറത്തിറങ്ങിയ ‘അവതാര്‍‘ എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ …

Leave a Reply

Your email address will not be published. Required fields are marked *