എന്താണ് ഹൃദ്രോഗം?

Heart-attacks-618897

ഹൃദ്രോഗം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത് ഹൃദയസ്തംഭനം അഥവാ ഹാര്‍ട്ടറ്റാക്കിനെക്കുറിച്ചാണ്. മരണകാരണമാകുന്ന പ്രധാന ഹൃദ്രോഗം ഹാര്‍ട്ടറ്റാക്കാണ്. അതുകൊണ്ട് എല്ലാവര്‍ക്കും അതിനെയാണ് ഏറ്റവും പേടി എന്നു മാത്രം. ഏറ്റവും ഗുരുതരമായതും ഹാര്‍ട്ടറ്റാക്ക് തന്നെ. എങ്കിലും പലതരം ഹൃദ്രോഗങ്ങള്‍ വേറെയുമുണ്ട്.

എന്താണ് ഹൃദയാഘാതം?

ഹൃദയപേശികളിലേക്കു രക്തം എത്തിക്കുന്ന കൊറോണറി ധമനികളില്‍ കൊഴുപ്പടിയുകയോ രക്തം കട്ടിപിടിച്ച് തടസ്സ മുണ്ടാവുകയോ ചെയ്യുമ്പോള്‍, വേണ്ടത്ര രക്തവും പ്രാണവായുവും ലഭിക്കാതെ ഹൃദയപേശികളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. ചിലപ്പോള്‍ ഹൃദയപേശികള്‍ പ്രവര്‍ത്തിക്കാതാവുകതന്നെ ചെയ്യും. ഈ അവസ്ഥയാണ് ഹൃദയാഘാതം.

Blocked-vein-01

ഹൃദയത്തെ ബാധിക്കുന്ന മറ്റു പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

  • കൊച്ചു കുട്ടികളില്‍ ജന്മനാ കാണുന്ന ചില ഹൃദയരോഗങ്ങളുണ്ട്. ഹൃദയഭിത്തിയില്‍ സുഷിരങ്ങളുണ്ടായിരിക്കുന്നതാണ് ഇതില്‍ പ്രധാനം. ശരീരത്തിനാകെ നീലനിറം വരുത്തുന്ന ചില ഹൃദ്രോഗങ്ങളും കുഞ്ഞുങ്ങളില്‍ ജന്മനാ കാണാറുണ്ട്.
  •  കൗമാരമെത്തും മുമ്പ് കുട്ടികളില്‍ വാതപ്പനിയും അതിനെത്തുടര്‍ന്ന് ഹൃദയവാല്‍വുകള്‍ക്ക് തകരാറും ഉണ്ടാകാറുണ്ട്.
  • രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ഹൃദയത്തിന്റെ ജോലിഭാരം കൂടും. ഇത് ക്രമേണ ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി കുറയ്ക്കാനും അതുവഴി ഹൃദയസ്തംഭനത്തിലേക്കെത്താനും സാധ്യതയുണ്ട്.
  • ഹൃദയപേശികളെ ബാധിക്കുന്ന കാര്‍ഡിയോമയോപ്പതി മയോകാര്‍ഡൈറ്റിസ് എന്നീ രോഗങ്ങള്‍.
  • ഹൃദയത്തിനു ചുറ്റുമുള്ള പെരികാര്‍ഡിയം എന്ന സ്തരത്തിനുണ്ടാകുന്ന അസുഖങ്ങള്‍
  • ഹൃദയമിടിപ്പുകള്‍ക്ക് ഉണ്ടാകുന്ന വ്യത്യാസങ്ങള്‍.

ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസമെന്ത്?

രക്തധമനികളില്‍ ബ്ലോക്കുണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം . ഈ ഹൃദയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ആകെത്തന്നെ നിലച്ചുപോകും. അതിനാണ് ഹൃദയസ്തംഭനം എന്നു പറയുന്നത്. ഹൃദയാഘാതം വന്നവര്‍ക്ക് വളരെ വേഗം വൈദ്യസഹായം കിട്ടിയാല്‍ ഹൃദയസ്തംഭനം വരാതെ അപകടത്തില്‍ നിന്നു രക്ഷപ്പെടാനാവും. എന്നാല്‍ ഹൃദയാഘാതം ഹൃദയസ്തംഭനമായി മാറി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചുപോയാല്‍ പലപ്പോഴും രോഗി മരിച്ചുപോവും. ഹൃദയധമനികളില്‍ തടസ്സമുണ്ടാവുകയും അതിന്റെ ഫലമായി ഹൃദയാഘാതമുണ്ടാകുകയും ചെയ്യുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്ക് ഹൃദയസ്തംഭനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും ഒക്കെ മരിച്ചുപോകുന്നത്.

നെഞ്ചുവേദന ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

നെഞ്ചുവേദന അഥവാ ആന്‍ജൈന ഹൃദയാഘാതമുണ്ടാക്കണമെന്നില്ല. ഹൃദയപേശികള്‍ക്കു രക്തമെത്തിക്കുന്ന കൊറോണറി ധമനികളില്‍ കൊഴുപ്പ് അടിയുന്നതുകൊണ്ടോ ധമനിചു രുങ്ങുന്നതുകൊണ്ടോ വേണ്ടത്ര രക്തം ഹൃദയപേശികളിലെത്താതെ പോകുന്നു. ധമനികള്‍ ഇങ്ങനെ ചുരുങ്ങുന്നതിന് അതിറോസ് ക്ലീറോസിസ് എന്നു പറയും. വേഗത്തില്‍ നടക്കുക, കയറ്റം കയറുക തുടങ്ങി ഏതെങ്കിലും കായികാദ്ധ്വാനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഹൃദയത്തിന് കൂടുതല്‍ തീവ്രമായി പ്രവര്‍ത്തിക്കേണ്ടിവരും. ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ ഹൃദയപേശികള്‍ക്ക് കൂടുതല്‍ രക്തവും പ്രാണവായുവും ആവശ്യമുണ്ട്. എന്നാല്‍ ധമനികള്‍ ചുരുങ്ങിയിരിക്കുന്നതുകൊണ്ട് വേണ്ടത്ര രക്തവും പ്രാണവായുവും ഹൃദയപേശികളിലേക്ക് എത്താതെ പോകുന്നു. ഈ സമയത്ത്, കൂടുതല്‍ പ്രാണവായു കിട്ടിയേ തീരൂ എന്നുള്ള ഹൃദയപേശികളുടെ കരച്ചിലാണ് നെഞ്ചുവേദനയായി അനുഭവപ്പെടുന്നത്. ഇതിന് മയോകാര്‍ഡിയല്‍ ഇസ്‌കീമിയ എന്നാണ് പറയുക. കായികാധ്വാനം നിര്‍ത്തി തെല്ലു വിശ്രമിക്കുമ്പോള്‍, ഇടുങ്ങിയ ധമനികളിലൂടെത്തന്നെ രക്തപ്രവാഹമുണ്ടായി ഹൃദയപ്രവര്‍ത്തനം സാധാരണപോലെ നടക്കുന്നു. രണ്ടു മുതല്‍ പത്തു മിനിറ്റുകളോളമേ ഈ വേദന നിലനില്‍ക്കാറുള്ളു. ഇത് അത്ര മാരകമല്ലെങ്കിലും യഥാസമയം ചികിത്സിച്ച് ഹൃദയാഘാതസാധ്യത തടഞ്ഞുനിര്‍ത്തണം.

ഹൃദയധമനിയില്‍ ബ്ലോക്കുണ്ടാകുന്നതെങ്ങനെ?

ചുരുങ്ങുന്നതുകൊണ്ടും കൊഴുപ്പ് അടിയുന്നതുകൊണ്ടും ഹൃദയധമനികളുടെ ഉള്‍വ്യാസം കുറയും. രക്തത്തിലെ നിരവധി ഘടകങ്ങളുടെ കൂടുതല്‍ കുറവുകള്‍കൊണ്ടും ചില ഹോര്‍മോണുകളുടെ സ്വാധീനംകൊണ്ടും ഹൃദയധമനികളില്‍ രക്തം കട്ടപിടിച്ച് ബ്ലോക്കുണ്ടാകാം. ചിലരില്‍ കുറേ നാള്‍കൊണ്ട് പതുക്കെപ്പതുക്കെയാണ് തടസ്സം ഉണ്ടാവുക. ചിലപ്പോള്‍, കൊറോണറി ധമനിയുടെ ഉള്ളിലെ എന്‍ഡോതീലിയം എന്ന നേര്‍ത്തസ്തരത്തില്‍ നേരിയൊരു വിള്ളലുണ്ടാവുകയും അവിടെ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാവുകയും ചെയ്യും.

ഹൃദ്രോഗവേദന എവിടെയാണ് അനുഭവപ്പെടുക?

396572-hf

പലരിലും പലതരത്തിലാണ് നെഞ്ചുവേദന അനുഭവപ്പെടുക. നെഞ്ചിനകത്ത് വലിയൊരു ഭാരം കയറ്റിവെച്ചതുപോലെ തോന്നുക, നെഞ്ചെരിച്ചിലുണ്ടാവുക, നെഞ്ച് വരിഞ്ഞുമുറുക്കുന്നതുപോലെ തോന്നുക, കത്തി കൊണ്ട് കുത്തുംപോലെ തോന്നുക-ഇങ്ങനെയൊക്കെ. നെഞ്ചിനുള്ളില്‍ നിന്നു വേദന പ്രധാനമായി തോളുകളിലേക്കു പടരും. ഇടത് കൈയില്‍ വേദന വരുന്നതു ഹൃദ്രോഗവുമായി ബന്ധപ്പെട്ടതാണെന്നു മിക്കവര്‍ക്കും അറിയാം. നെഞ്ചുവേദനയോടൊപ്പം വലതുകൈയിലും താടിയിലും വേദനയുണ്ടാകുന്നതും പലപ്പോഴും ഹൃദ്രോഗവുമായി ബന്ധപ്പെട്ടിട്ടുതന്നെയാകാം. നെഞ്ചിലും കൈയിലുമായി വേദന വരുന്ന 70 ശതമാനം പേരിലും അതിനു കാരണം ഹൃദ്രോഗമായിരിക്കും. 30 ശതമാനം പേരില്‍ മറ്റു കാരണങ്ങള്‍കൊണ്ടും ഇടതുകൈയില്‍ വേദന വരാം. ചിലപ്പോള്‍ പുറത്തും വേദന വരാം. ചിലര്‍ക്ക് നെഞ്ചുവേദനയ്ക്കു പകരം വയറ്റിലാണ് അസ്വസ്ഥതയനുഭവപ്പെടുക. നെഞ്ചുവേദനയ്‌ക്കൊപ്പം ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാം. ശ്വാസംമുട്ടല്‍, തലകറക്കം, വയറിളക്കം എന്നിവയും ഉണ്ടാകാനിടയുണ്ട്.

മധ്യവയസ്സില്‍ കൂടുതല്‍ ഹൃദ്രോഗമുണ്ടാകുന്നത് എന്തുകൊണ്ട്

നമ്മുടെ നാട്ടില്‍ കൂടുതല്‍ പേര്‍ക്കും ഹൃദ്രോഗമുണ്ടാകുന്നത് മധ്യവയസ്സിലാണ്. ചെറുപ്പക്കാര്‍ക്കും വൃദ്ധര്‍ക്കുമൊന്നും ഹൃദയാഘാതം വരില്ല എന്നല്ല. മധ്യവയസ്‌കരില്‍ താരതമ്യേന കൂടുതലാണ് എന്നുമാത്രം. ഈ പ്രായത്തിലാണ് നമ്മുടെ നാട്ടില്‍ പൊതുവെ ആളുകള്‍ വീടുനിര്‍മാണം, മക്കളുടെ വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങി പല പ്രധാന കുടുംബകാര്യങ്ങളിലും പെട്ട് ഏറെ തിരക്കും മാനസികസമ്മര്‍ദ്ദവും അനുഭവിക്കുന്നത്. പലരിലും പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടായെന്നു വരാം. ഇതൊക്കെക്കൊണ്ടാവണം മധ്യവയസ്‌കരില്‍ താരതമ്യേന കൂടുതലായി ഹൃദ്രോഗം കാണുന്നത്.

പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഹൃദയാഘാതം വരുമോ?

പ്രമേഹം, കൊളസ്‌ട്രോള്‍, പുകവലി തുടങ്ങിയവയുള്ളവര്‍ക്ക് ഹൃദ്രോഗസാധ്യത കൂടുതലുണ്ട്. എന്നാല്‍ ഇപ്പറഞ്ഞ ഒരു കാരണവുമില്ലാത്തവര്‍ക്കും ഹൃദ്രോഗം വരാറുണ്ട്. അപകടകാരണങ്ങളുള്ളവര്‍ക്ക് സാധ്യത കൂടുമെന്നു മാത്രം.

ഹൃദ്രോഗസാധ്യതയുള്ളവര്‍ക്ക് ഇറച്ചിയും മീനും കഴിക്കാമോ?

how-long-do-i-deep-fry-chicken-in-a-deep-fryer_320837f3-46f7-4a91-807b-3805a0424d37കഴിയുമെങ്കില്‍ ഇറച്ചി ഒഴിവാക്കുക. പന്നി, പശു, കാള, പോത്ത് തുടങ്ങിയവയുടെ മാംസം തീര്‍ച്ചയായും ഒഴിവാക്കണം. ഇറച്ചി കൂടിയേ തീരൂ എന്നുള്ളവര്‍ക്ക് പക്ഷികളുടെ മാംസം കഴിക്കാം. കോഴി, താറാവ് തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ബ്രോയിലര്‍ ചിക്കന്‍, അഥവാ ഇറച്ചിക്കോഴിയുടെ മാംസം മറ്റു പലതരം പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. മത്സ്യം പൊതുവെ നല്ലതാണ്. ചെറിയ ഇനം ശുദ്ധജലമത്സ്യങ്ങളാണ് ഏറെ നല്ലത്. കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന മത്തി, ചാള തുടങ്ങിയ മത്സ്യങ്ങള്‍ വളരെ നല്ലത്. ചെമ്മീന്‍, കൊഞ്ച്, ഞണ്ട് തുടങ്ങിയവയൊന്നും അത്ര നല്ലതല്ല. അവയില്‍ കൊഴുപ്പിന്റെ തോതു കൂടിയിരിക്കും. ഇറച്ചിയായാലും മീനായാലും കറിവെച്ചേ കഴിക്കാവൂ. ഒന്നും വറുത്തു കഴിക്കുന്നതു നന്നല്ല.

വെണ്ടയ്ക്ക, കോവയ്ക്ക, വെളുത്തുള്ളി തുടങ്ങിയവ കഴിക്കാമോ?

എല്ലാ പച്ചക്കറികളും നല്ലതാണ്. വെണ്ടയ്ക്ക, കോവയ്ക്ക, കാന്താരി മുളക്, വെളുത്തുള്ളി തുടങ്ങിയവയൊക്കെ ഹൃദയാരോഗ്യത്തിനു മാത്രമല്ല ശരീരത്തിന്റെ പൊതുവായ സുഖാവസ്ഥയ്ക്കും നല്ലതാണ്. ഇവയും കറിവെച്ചു കഴിക്കണം. എണ്ണയില്‍ വറുത്ത് ഉപയോഗിക്കരുത്. മുളകൊക്കെ അധികം കഴിക്കുന്നത് ചിലര്‍ക്ക് വയറ്റില്‍ പ്രശ്‌നമുണ്ടാക്കി എന്നു വരാം. ഏതു കാര്യത്തിലും മിതത്വം വേണമല്ലോ.

അവിയലില്‍ വെളിച്ചെണ്ണ ചേര്‍ക്കുന്നതല്ലേ? അതു ദോഷമല്ലേ?

എണ്ണയില്‍ വറുത്തവ കഴിക്കുന്നതാണ് അപകടം. ഉപ്പേരി, വട, ഇറച്ചി, മീന്‍ തുടങ്ങിയവ, തോരന്‍, പപ്പടം, വറവുപലഹാരങ്ങള്‍ എന്നിവയൊക്കെ ഒഴിവാക്കണം. ഇവ കഴിക്കുമ്പോള്‍ ഉള്ളില്‍ച്ചെല്ലുന്ന എണ്ണയുടെ അളവ് വളരെ കൂടുതലാണ്. പച്ച എണ്ണയെക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണ് തിളച്ച എണ്ണ. തിളയ്ക്കുമ്പോള്‍ എണ്ണയുടെ രാസഘടനയിലുണ്ടാകുന്ന വ്യത്യാസമാണ് അതിനെ അപകടകാരിയാക്കുന്നത്. കായ് വറുത്തു വില്‍ക്കുന്ന കടകളിലും ഫാസ്റ്റ്ഫുഡ് കടകളിലും ഹോട്ടലുകളിലുമൊക്കെ രാവിലെ മുതല്‍ രാത്രി വൈകുംവരെ എണ്ണ തിളപ്പിച്ചിടുകയാണല്ലോ പതിവ്. മണിക്കൂറുകളോളം തിളച്ചുകൊണ്ടേയിരിക്കുന്ന എണ്ണയില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ വറുത്തെടുക്കുകയാണ് അവരുടെ രീതി. ഇത് ഏതു പ്രായത്തിലുള്ളവര്‍ക്കും കടുത്ത ദോഷഫലങ്ങളുണ്ടാക്കുന്ന ഭക്ഷണമാണ്. പലവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു ഈ ആഹാരവസ്തുക്കള്‍. അവിയലില്‍ അല്‍പം പച്ച വെളിച്ചെണ്ണയാണ് ചേര്‍ക്കുക. അതു കറിക്കു മുകളില്‍ ഒഴിക്കുന്നതു കൊണ്ട് തെളിഞ്ഞു കിടക്കും എന്നേയുള്ളൂ. ഇത് കഴിയുന്നത്ര കുറയ്ക്കണം. എങ്കിലും തിളച്ച എണ്ണയില്‍ വറുത്തവയെപ്പോലെ ദോഷകരമൊന്നുമല്ല അ വിയലില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ക്കുന്നത്.

വേദനയില്ലാതെ ഹൃദ്രോഗം വരുമോ?

നെഞ്ചുവേദനയില്ലാതെയും ഹൃദ്രോഗമുണ്ടാകാം. ഇതിനെ നിശ്ശബ്ദ ഹൃദയാഘാതം എന്നാണ് പറയുക. ഇത്തരക്കാരില്‍ 20-60 ശതമാനം പേരിലും ഹൃദയാഘാതമുണ്ടായത് മനസ്സിലാക്കുന്നത് പിന്നീടെപ്പോഴെങ്കിലും മറ്റെന്തെങ്കിലും ആവശ്യത്തിന് ഇ. സി. ജി. എടുക്കുമ്പോഴായിരിക്കും. നെഞ്ചുവേദന ഇല്ലാത്തതുകൊണ്ട് ഇവരില്‍ പലരും ഹൃദ്രോഗവിവരം അറിഞ്ഞില്ലെന്നു വരാം. ചിലര്‍ക്ക് നെഞ്ചെരിച്ചിലും വിങ്ങലും ഒക്കെ ഉണ്ടായി കുറച്ചു കഴിഞ്ഞ് അതു മാറി എന്നുവരാം. ഈ ലക്ഷണങ്ങള്‍ ഹൃദ്രോഗത്തിന്റേതാണെന്നു പലരും തിരിച്ചറിയാറില്ല എന്നതാണ് ദുരന്തം. പ്രമേഹരോഗികളിലും രക്തസമ്മര്‍ദ്ദമുള്ളവരിലുമാണ് നെഞ്ചുവേദനയില്ലാത്ത ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നത്. പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗമുണ്ടാകുന്നത് കൂടുതല്‍ അപായകരവുമാണ്.

സ്ത്രീകള്‍ക്കു ഹൃദ്രോഗസാധ്യത കുറവാണോ?

സ്ത്രീകളില്‍ പൊതുവെ ഹൃദ്രോഗസാധ്യത കുറവാണെന്ന് ഒരു പൊതുധാരണയുണ്ട്. ഇതു ശരിയല്ലെന്നും സ്ത്രീകളില്‍ രോഗനിരക്കു കൂടിവരികയാണെന്നും 25 വര്‍ഷത്തിനിടെ കേരളത്തില്‍ നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വീട്ടിലും സമൂഹത്തിലും പൊതുവെ അവഗണനയനുഭവിച്ചിരുന്ന സ്ത്രീകളുടെ ഹൃദ്രോഗം കാണാതെ കിടന്നതുകൊണ്ടാവാം അവരില്‍ ഈ രോഗമുണ്ടാവില്ല എന്ന പൊതുധാരണയുണ്ടായത്. ആര്‍ത്തവവിരാമമാകുന്നതോടെ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത പ്രകടമാംവിധം കൂടുന്നുണ്ട്. signs_heart_attackസൈ്ത്രണതയുടെ കവചമായി നിലനില്‍ക്കുന്ന ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ് ഇതിനു കാരണം. അലംഭാവവും അശ്രദ്ധയും മൂലം പലപ്പോഴും സ്ത്രീകളിലെ ഹൃദ്രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അതുകൊണ്ടുതന്നെ ആദ്യ ഹൃദയാഘാതത്തില്‍ തന്നെ സ്ത്രീകള്‍ മരിച്ചുപോകുന്നത് വിരളമല്ല. ലിംഗവിവേചനം ഒരളവോളമെങ്കിലും ഇല്ലാതായിക്കഴിഞ്ഞു ഇന്ന്. ഭക്ഷണശീലങ്ങള്‍, തൊഴില്‍പരവും മറ്റുമായ കാരണങ്ങള്‍ കൊണ്ടുള്ള മനസ്സമ്മര്‍ദ്ദം തുടങ്ങി പല ഘടകങ്ങളിലും സ്ത്രീകളുടെ അപകടസാധ്യത പുരുഷന്‍േറതിനു തുല്യമോ അതിലധികമോ ആ വുകയും ചെയ്തു. ചിലേടത്തെങ്കിലും മദ്യപാനവും സ്ത്രീകളെ അപകടത്തിലാക്കുന്നുണ്ട്. ഒരു വിഭാഗം പേരില്‍ വീട്ടുപണിയും ജോലിയുമൊക്കെക്കൊണ്ടുള്ള അമിതാധ്വാനം പ്രശ്നമാകുമ്പോള്‍ മറ്റൊരു വിഭാഗം പേരില്‍ മെയ്യനങ്ങാ ജീവിതവും അമിത ഭക്ഷണവുമൊക്കെയാണ് പ്രശ്നമാവുക.

സമ്പാദകൻ:- അഹ്‌ലുദേവ്

Check Also

ALCOHOLISM, THE SAFE LEVEL & DEPENDENCY

he detrimental effects of alcohol on health cause a variety of problems and the frequency …

Leave a Reply

Your email address will not be published. Required fields are marked *