സൂര്യോദയം കണ്ട് ആസ്വദിക്കാത്തവരായി ആരുമുണ്ടാകില്ല. ഭൂമിയില്‍നിന്നല്ലാതെ, മറ്റ് ഗ്രഹങ്ങളില്‍നിന്ന് നോക്കിയാല്‍ സൂര്യോദയം എങ്ങനെയുണ്ടാകുമെന്നറിയണ്ടേ?
ശുക്രഗ്രഹം (Venus)
കട്ടിയുള്ള മേഘങ്ങള്‍ ഈ ഗ്രഹത്തിനെ പൊതിയുകയാല്‍ സൂര്യോദയത്തിന് അത്ര തെളിമയുണ്ടാകില്ല.
ബുധഗ്രഹം (Mercury)
സൂര്യനുമായി ഏറ്റവുമടുത്തുകിടക്കുന്ന ഗ്രഹമായതിനാല്‍ ഭൂമിയില്‍നിന്ന് നോക്കുന്നതിനെക്കാളും മൂന്ന് മടങ്ങ് വലിപ്പവും തെളിമയും ബുധഗ്രഹത്തില്‍നിന്നു കാണുന്ന സൂര്യോദയത്തിനുണ്ടാകും.
(ചൊവ്വാഗ്രഹം) Mars
ദൂരംകൊണ്ടല്ല, കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഈ ചുവന്നഗ്രഹത്തിന്‍റെ അന്തരീക്ഷത്തില്‍ ഉരുണ്ടുകൂടുന്ന പൊടിപടലം സൂര്യോദയത്തിന്‍റെ കാഴ്ച മറയ്ക്കുന്നു.
(വ്യാഴഗ്രഹം) Jupiter
സൂര്യനില്‍നിന്ന് 779 ദശലക്ഷം കി.മി അകലെയാണ് വ്യാഴം. വ്യാഴത്തിന്‍റെ ഉപഗ്രഹമായ Europa യില്‍നിന്നുമുള്ള കാഴ്ച ഇപ്രകാരമാകും.
(ശനിഗ്രഹം) Saturn
സൂര്യനില്‍നിന്നും 1.5 ബില്യണ്‍ കി.മി അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം. ഗ്രഹത്തിലെ മഞ്ഞുപാളിയിലും മറ്റ് വാതകങ്ങളിലും സൂര്യരശ്മി പ്രതിഫലിച്ച് വ്യത്യസ്തമായ രൂപങ്ങള്‍ കാണപ്പെടുന്നു.
(യുറാനസ്) Uranus
സൂര്യനില്‍നിന്നും 2.8 ബില്യണ്‍ കി.മി അകലെ. യുറാനസിന്‍റെ ഉപഗ്രഹമായ Ariel ല്‍ നിന്നുള്ള കാഴ്ച ഇപ്രകാരമാകാം.
(നെപ്റ്റ്യൂണ്‍) Neptune
നെപ്റ്റ്യൂണിന്‍റെ ഏറ്റവും വലിയ ഉപഗ്രഹമായ Tritonല്‍ നിന്നുള്ള കാഴ്ച ഇങ്ങനെയാകാം
(പ്ലൂട്ടോ) Pluto
സൂര്യനില്‍ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം. നമുക്ക് കാണാന്‍ സാധിക്കുന്നതിനെക്കാള്‍ 1600 മടങ്ങ് മങ്ങിയ കാഴ്ചയാകും പ്ലൂട്ടോയില്‍നിന്നുള്ള സൂര്യോദയം. പക്ഷെ, ഭൂമിയില്‍നിന്ന് കാണാനാകുന്ന പൂര്‍ണ്ണചന്ദ്രനെക്കാള്‍ 250 മടങ്ങ് തെളിമയുള്ളതാകും ഈ കാഴ്ച.