വെള്ളം കുടിക്കാനും നിയമം!

water-laws

വെള്ളം കുടിക്കുന്നതിന് 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത്‌ ഒരു 100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം. കാലത്ത് എഴുന്നേറ്റ ഉടനെ(ഉഷാപാൻ) വെള്ളം കുടിക്കുക. ഇത് പാലിച്ച് നമുക്ക് ഓരോരുത്തർക്കും നിരോഗിയായി ജീവിക്കാം.

നമ്മുടെ ശരീരത്തിലെ വാത, പിത്ത, കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം. ഈ വാത, പിത്ത, കഫത്തിനെ സംതുലിതമായി വയ്ക്കാനുള്ള 4 നിയമം: ഇത് എന്റേതല്ല വാഗ്ഭട മഹർഷിയുടെതാണ്.

അദ്ദേഹം തന്റെ രണ്ടു ഗ്രന്ഥത്തിൽ(അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം) ഏഴായിരം സൂത്രങ്ങൾ(നിയമങ്ങൾ) എഴുതിവെച്ചിട്ടുണ്ട്, മനുഷ്യൻ തന്റെ നിത്യജീവിതത്തിൽ ആരോഗ്യത്തോടെ ജീവിക്കാൻ പാലിക്കേണ്ട നിയമങ്ങളിൽ 4 നിയമങ്ങൾ പറയാം. നല്ലതാണെന്ന് തോന്നിയാൽ സ്വയം പാലിക്കുക, മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കുക.

അതിൽ ഒന്നാമത്തെ നിയമം ഭക്ഷണം കഴിക്കുമ്പോഴും, കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക, വാഗ്ഭടൻ പറയുന്നു “ഭോജനാന്തേ വിഷം വാരി” – ഭക്ഷണത്തിന്ശേഷം വെള്ളം കുടിക്കുന്നത് വിഷം കുടിക്കുന്നതിന് തുല്യമാണെന്ന്.

നാം കഴിക്കുന്നഭക്ഷണം മുഴുവൻ നമ്മുടെ ശരീരത്തിൽ ഒരു സ്ഥലത്ത് പോയി കേന്ദ്രീകരിക്കും. അതിന് സംസ്കൃതത്തിലും, ഹിന്ദിയിലും ജട്ടർ എന്നുവിളിക്കും. മലയാളത്തിൽ ആമാശയം എന്ന് പറയും. ഇംഗ്ലീഷിൽ ഇതിനെ epicastrium എന്നും പറയും. അപ്പോൾ ശരീരത്തിൽ നടക്കുന്നതെന്തെന്ന് ഞാൻ പറയാം. നാം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ആമാശയത്തിൽ അഗ്നി പ്രജ്വലിക്കും. ഈ അഗ്നിയാണ് ഭക്ഷണത്തെ പചിപ്പിക്കുന്നത്. ഇംഗ്ലീഷിൽ ഇതിനെ digestion process എന്ന് പറയും. എങ്ങിനെയാണോ അടുപ്പിൽ തീകത്തിച്ചാൽ ഭക്ഷണം പാകമാവുന്നത് അതുപോലെയാണ് ജട്ടറിൽ തീകത്തുമ്പോൾ ഭക്ഷണം പചിക്കുന്നത്. അപ്പോൾ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. നിങ്ങൾ ഭക്ഷണം കഴിക്കാൻതുടങ്ങി ആമാശയത്തിൽ തീകത്തി, ആ അഗ്നി ഭക്ഷണത്തെ ദഹിപ്പിക്കും. ആ അഗ്നിയുടെ മുകളിൽ വെള്ളം ഒഴിച്ചാൽ എന്താ സംഭവിക്കുക?

അഗ്നിയും, ജലവുമായി ഒരിക്കലും ചേരില്ല, ആ വെള്ളം അഗ്നിയെ കെടുത്തും. അപ്പോൾ നമ്മൾ കഴിച്ച ഭക്ഷണം വയറിൽ അടിയും. ആ അടിയുന്ന ഭക്ഷണം ഒരു നൂറ് തരത്തിലുള്ള വിഷങ്ങൾ ഉണ്ടാക്കും. ആ വിഷം നമ്മുടെ ജീവിതം നരക തുല്യമാക്കും. ചിലരൊക്കെ പറയാറുണ്ട്‌ – ഭക്ഷണം കഴിച്ചഉടനെ എന്റെ വയറ്റിൽ ഗ്യാസ്കയറുന്നു, എനിക്ക് പുളിച്ച് തികട്ടാൻ വരുന്നു എന്നൊക്കെ. ഇതിന്റെ അർത്ഥം ഭക്ഷണം വയറ്റിൽപോയി ദഹിച്ചില്ല എന്നാണ്. അപ്പോൾ നിങ്ങൾ ചോദിക്കും എത്ര സമയം വരെ വെള്ളം കുടിക്കാൻ പാടില്ല എന്ന്. കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും.

കാരണം ഈ അഗ്നി പ്രജ്വലിക്കുന്ന പ്രക്രിയ കുറഞ്ഞത്‌ ഒരു മണിക്കൂർവരെ ആണ്. 40 മിനിറ്റ് മുൻപേ കുടിച്ചോളൂ…. വെള്ളംകുടിക്കുന്നില്ല എന്നാൽ മറ്റുവല്ലതും കുടിക്കാമോ?കുടിക്കാം മോര് കുടിക്കാം, തൈര് കുടിക്കാം, പഴവർഗങ്ങളുടെ നീര്(ജ്യൂസ്‌) കുടിക്കാം, നാരങ്ങാവെള്ളം കുടിക്കാം, അല്ലെങ്കിൽ പാലും കുടിക്കാം. പക്ഷെ ഒരുകാര്യം പാലിച്ചാൽ നല്ലത്. രാവിലെത്തെ പ്രാതലിന് ശേഷം ജ്യൂസ്‌, ഉച്ചക്ക് മോര്, തൈര്, നാരങ്ങവെള്ളം, രാത്രി പാല്. വെള്ളം ഒരുമണിക്കൂറിനുശേഷം ,ഈ ഒറ്റ നിയമംപാലിച്ചാൽ വാത,പിത്ത,കഫങ്ങൾ മൂലമുണ്ടാകുന്ന 80 രോഗത്തിൽ നിന്ന് രക്ഷപ്പെടാം.

രണ്ടാമത്തെ നിയമം വെള്ളം എപ്പോഴും സിപ് ബൈ സിപ്പായി(കുറേശെ) കുടിക്കുക, ചായ, കാപ്പി മുതലായവ കുടിക്കുന്നതുപോലെ. ഒറ്റയടിക്ക് വെള്ളം കുടിക്കുന്ന ശീലം തെറ്റാണ്.

മൂന്ന്: ജീവിതത്തിൽ എത്രതന്നെ ദാഹിച്ചാലും ഐസിട്ട വെള്ളം, ഫ്രിഡ്ജിൽ വെച്ച വെള്ളം, വാട്ടർകൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക.

നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ വേനൽക്കാലത്ത് മണ്‍കലത്തിൽ വെച്ചവെള്ളം കുടിക്കാം. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളു ഉണ്ട്. കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും. ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയിൽ ആണല്ലോ, അപ്പോൾ ഐസിട്ട വെള്ളത്തിന്റെയും, ഫ്രിഡ്ജിൽ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങൾ ആലോചിച്ചാൽ മനസ്സിലാകും. ഈ വെള്ളം വയറ്റിനുള്ളിൽ ചെന്നാൽ അവിടെ അടി നടക്കും. ശരീരത്തിന് ഈ വെള്ളത്തെ ചൂടാക്കാൻ വളരെ പാട്പെടേണ്ടിവരും. അല്ലെങ്കിൽ ഈവെള്ളം പോയി ശരീരത്തെ തണുപ്പിക്കും. ശരീരം തണുത്താൽ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ? ഒരു പക്ഷിയും, മൃഗവും തണുത്തവെള്ളം കുടിക്കുന്നില്ല. മനുഷ്യന്റെ കാര്യം ജനിക്കുമ്പോൾ തന്നെ ഫ്രിഡ്ജും കൊണ്ടാണ് ജനിച്ചത്‌. അതുപോലെയാ പലരുടെയും അവസ്ഥ!!!

നാലാമത്തേതും അവസാനത്തേതുമായ നിയമം: കാലത്ത് എഴുന്നേറ്റ ഉടനെ മുഖം കഴുകാതെ 2, 3 ഗ്ലാസ്‌ വെള്ളം കുടിക്കുക. കാരണം രാവിലെ നമ്മുടെ ശരീരത്തിൽ ആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും. നമ്മുടെ വായിൽ ഉണ്ടാകുന്ന ഉമിനീര് നല്ല ഒരു ക്ഷാരീയ പദാർത്ഥമാണ്. ഇത് കാലത്ത് തന്നെ വെള്ളത്തിന്റെ കൂടെ വയറിൽ എത്തിയാൽ വയറിലെ ആസിഡിന്റെ മാത്ര നോർമാലാകും. അതുകൂടാതെ ഈ വെള്ളം വൻകുടലിൽ ചെന്ന് വയറിൽ നല്ലപ്രഷർ ഉണ്ടാക്കും. നിങ്ങൾക്ക് രണ്ടോ, മൂന്നോ മിനിട്ട് കൊണ്ട് കക്കൂസിൽ പോകാൻ തോന്നും, വയറ് നല്ലവണ്ണം ക്ലിയറാവുകയും ചെയ്യും. ഏതൊരു വ്യക്തിയുടെയും വയർ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാൽ ജീവിതത്തിൽ ഒരുരോഗവും വരാൻ സാധ്യതയില്ല.

Check Also

ALCOHOLISM, THE SAFE LEVEL & DEPENDENCY

he detrimental effects of alcohol on health cause a variety of problems and the frequency …

Leave a Reply

Your email address will not be published. Required fields are marked *