ചില കീ ബോർഡ് കൗതുകങ്ങൾ!

നിങ്ങൾ ഓരോരുത്തരും എത്ര തവണ കീ ബോർഡിൽ (keyboard) കൈ വെക്കുന്നുണ്ട്? “WhatPulse” എന്നൊരു പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്‌താൽ നിങ്ങൾ എത്ര തവണ നിങ്ങളുടെ കീ ബോർഡിലെ ഓരോ അക്ഷരത്തിലും കൈ വെക്കുന്നു, നിങ്ങളുടെ മൗസ്(mouse) എത്ര തവണ ക്ലിക്ക് ചെയ്തു തുടങ്ങി നിങ്ങൾ മൊത്തം എത്ര ദൂരം നിങ്ങൾ നിങ്ങളുടെ മൗസ് ചലിപ്പിച്ചു എന്ന വിവരം വരെ നിങ്ങൾക്ക് ലഭിക്കും. കണക്ക് പ്രകാരം കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന ഓരോ വ്യക്തികളും ദിനേനെ 5,000 മുതൽ 10,000 തവണ കീ-ബോർഡിൽ അടിക്കുന്നുണ്ടാത്രേ. കൂടെ1,500 മുതൽ 3,000 വരെ തവണ മൗസിൽ ക്ലിക്ക് ചെയ്യുന്നുണ്ട്.

കീ ബോർഡും മൗസും ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നതും ഒരു ചെറിയ വ്യായാമമാണ്. നിങ്ങൾ വെറുതെ ഇരിക്കുന്നതിനേക്കാൾ മണിക്കൂറിൽ ശരീരത്തിലെ 20 കലോറി(calorie) ഊർജ്ജം കത്തിച്ചു കളയാൻ അത് കാരണമാകുന്നു. നിങ്ങൾ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുമ്പോഴും നിങ്ങളുടെ ശരീരത്തെ അതേ രൂപത്തിൽ നിലനിർത്താൻ നിങ്ങളുടെ കലോറി ആവശ്യമാണ്. നിങ്ങളുടെ ശരീരതാപം നിലനിർത്താൻ, ശ്വസനപ്രക്രിയ, രക്തം പമ്പ്‌ ചെയ്യാൻ അതിനെല്ലാം ഊർജ്ജം ആവശ്യമാണ്‌. 15 മിനുട്ട് നിങ്ങൾ തണുത്ത് വിറക്കുമ്പോൾ ശരീര താപം നിലനിർത്താനായി 100 കലോറി ഊർജ്ജമാണ് നിങ്ങളുടെ ശരീരം കത്തിച്ചു കളയുന്നത്. അതായത് തണുത്ത കാലാവസ്ഥയിൽ നിൽകുന്നത് ഒരു നല്ല വ്യായാമമാണ്. നിങ്ങളെ ജീവനോടെ നിലനിർത്താൻ മാത്രമായി നിങ്ങളുടെ ശരീരം എത്ര കലോറി ഊർജ്ജം ഉപയോഗിക്കുന്നു എന്ന് കണ്ടെത്താൻ ഒരു സൂത്രവാക്യമുണ്ട്. നിങ്ങളുടെ ശരീരഭാരം എടുത്ത് ആ സംഖ്യയെ 0.2 കൊണ്ട് ഗുണിച്ചാൽ മതി, അപ്പോൾ കിട്ടുന്ന അത്രയും കലോറി ഓരോ മിനിറ്റിലും നിങ്ങളെ ജീവനോടെ നിലനിർത്താൻ ശരീരത്തിന് ആവശ്യമാണ്‌.keyboard-sculpture

ഓരോ ദിവസവും ലോകത്തുള്ള 7 ബില്ല്യൻ(7,000,000,000) മനുഷ്യർ അയക്കുന്ന മെസ്സേജുകളുടെ എണ്ണം എത്രയേന്നോ 6 ബില്ല്യൻ(6,000,000,000) ഓരോ ദിവസവും ഷേക്സ്പിയറിന്റെ മൊത്തം രചനകൾക്ക് തുല്യമായ അത്രയും വാക്കുകൾ നാം ടെക്സ്റ്റ്‌ ചെയ്യുന്നുണ്ടത്രേ!!

ലോകത്ത് എല്ലാ ഭാഷയിലും ടൈപ്പ് ചെയ്യാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരം “E” ആണ് . പിന്നീട് ഏറ്റവും ഉപയോഗിക്കുന്ന അക്ഷരം O ആണ്. എന്നാൽ ഈ അക്ഷരങ്ങളേക്കാൾ ലോകത്തുള്ള മനുഷ്യർ ഉപയോഗിക്കുന്ന മറ്റൊരു key ഉണ്ട്, അത് കീ ബോർഡിലെ space bar ആണ്. E എന്ന അക്ഷരം ഉപയോഗിക്കുന്ന-തിന്റെ ഇരട്ടി തവണ space bar ഉപയോഗിക്കുന്നുണ്ട്. ഓരോ സെക്കൻഡിലും ലോകത്ത് 60 ലക്ഷം തവണ space bar അടിക്കുന്നുണ്ട്. ഒരു സെക്കന്റിന്റെ പത്തിലൊന്ന് സമയമേ നമുക്ക് space bar അടിക്കാൻ വേണ്ടതോള്ളൂ. അതായത് നിങ്ങൾ space bar സ്വിച്ചിൽ കൈ വെക്കുമ്പോൾ നിങ്ങളോടാപ്പം ലോകത്തെ 60 ലക്ഷം ആളുകൾ അതേ സമയം കൈവെക്കുന്നുണ്ട് എന്ന് ചുരുക്കം. ഇനി നിങ്ങൾക്ക് വല്ലപ്പോഴും ഏകാന്തത അനുഭവപ്പെടുമ്പോൾ space barൽ ഒന്ന് കൈവെക്കുക, അതോടെ നിങ്ങൾ ലോകത്തെ 60 ലക്ഷം ജനങ്ങളുടെ ഇടയിലെത്തുന്നു ☺

letter-frequencyഇടങ്കയ്യൻമാരുടെ (left handed) സുഹൃത്താണ് കീ ബോർഡ്‌ കീ ബോർഡിൽ ഏറ്റവും ഉപയോഗിക്കുന്ന മുഴുവൻ അക്ഷരങ്ങളും space bar ഉം ഇടത് വശത്തായതിനാൽ ആയിരക്കണക്കിന് വാക്കുകൾ ഇടത് കൈ കൊണ്ട് ടൈപ്പ് ചെയ്യാം. എന്നാൽ അതേസമയം വലതുകൈ കൊണ്ട് അതിൻറെ എത്രയോ ഇരട്ടി കുറഞ്ഞവാക്കുകളേ നമുക്ക് ടൈപ് ചെയ്യാനോക്കൂ. വലതുവശത്തെ കീ ഉപയോഗിച്ച് നമുക്ക് ഉണ്ടാക്കാൻ പറ്റിയ ഏറ്റവും വലിയ വാക്കുകൾ തന്നെ Lollipop, Look എന്നിവമാത്രമാണ്…!!!

സമ്പാദകൻ:- അഹ്‌ലുദേവ്

Check Also

മസ്തിഷ്കരോഗവും ആത്മീയാനുഭവവും

എന്താണ് ചുഴലിദീനം/അപസ്മാരം? കൃത്യമായ താളത്തിൽ ഇലക്ട്രോ-കെമിക്കൽ സിഗ്നലുകൾ കൊണ്ട് മറ്റ് ഭാഗങ്ങളും ആയി പരസ്പരവിനിമയം നടത്തി പ്രവർത്തിക്കുന്ന ഒരു സങ്കീർണമായ …

Leave a Reply

Your email address will not be published. Required fields are marked *