- സ്ട്രെസ്സ് കുറയ്ക്കാൻ ഗ്രാമ്പൂ സഹായിക്കും. ഗ്രാമ്പൂ, തുളസി, പുതിന എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കട്ടന്‍ ചായയിട്ടു കുടിച്ചാല്‍ സ്ട്രെസ്സ് ടെന്‍ഷനും കുറയും.
- അണുബാധ തടയാനുള്ള പ്രത്യേക കഴിവ് ഗ്രാമ്പൂവിനുണ്ട്. അണുബാധ തടയുക മാത്രമല്ലാ, ദഹനവും എളുപ്പമാക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ദഹിക്കാന്‍ സമയമെടുക്കുന്ന ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്
- പല്ലുവേദനയുള്ളപ്പോള്‍ ഒരു കഷ്ണം ഗ്രാമ്പൂ വേദനയുള്ളിടത്ത് കടിച്ചു പിടിച്ചു നോക്കൂ. ആശ്വാസം ലഭിക്കും. വേദന മാറുകയും ചെയ്യും. ഇതിലെ തൈലം പല്ലിനുള്ളിലെ മുറിവിലേക്ക് കടന്നു പ്രവര്‍ത്തിക്കുന്നതാണ് ഇതിന് കാരണം.
- ഗ്രാമ്പൂ പൊടിച്ച് അല്‍പം തേനില്‍ ചാലിച്ചു കഴിയ്ക്കുന്നത് ഛര്‍ദി തടയും. ദഹനം എളുപ്പമാക്കും. വയറിളക്കം ഭേദമാകുന്നതിനും ഈ രീതി ഉപയോഗിക്കാം.
- അസിഡിറ്റിയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ നല്ലൊരു മരുന്നു കൂടിയാണിത് ഇത് വയറിലെ ആസിഡുകളെ പുറന്തള്ളുകയും അങ്ങനെ അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. വയറുവേദനക്കും ഗ്രാമ്പൂ നല്ലതാണ്.
- ചുമയ്ക്കു പറ്റിയ നല്ലൊരു മരുന്ന കൂടിയാണ് ഗ്രാമ്പൂ. ഇത് ഒന്നു ചൂടാക്കി ചവയ്ക്കുന്നത് ഗുണം ചെയ്യും. ഗ്രാമ്പൂ ഒരു കഷ്ണം ഉപ്പുമായി ചേര്‍ത്ത് വായിലിട്ടു കടിയ്ക്കുന്നത് തൊണ്ടവേദന മാറ്റുകയും ചെയ്യും.
- കട്ടന്‍ ചായയില്‍ അല്‍പം തേനും ചേര്‍ക്കാം. ടെന്‍ഷന്‍ കുറയ്ക്കുന്നതിന് മാത്രമല്ലാ, ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും.
Tags health
Check Also
ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്
പാലക്കാട് : അക്കാദമിക് നിലവാരം കുറഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …