മടിയനായിരുന്നില്ല…
എന്നിട്ടും
ചൂട്ട് കത്തിച്ച്
മൂക്കിൽ കുത്തിക്കെടുത്തി…
വിറകുമുട്ടി
വായിൽ തള്ളിക്കയറ്റി…
കാന്താരി പൊട്ടിച്ച്
കണ്ണിൽ തേച്ചു…
ചെവി ചെത്തിപ്പറിച്ചെറിഞ്ഞ
ചെളിയിലൂടെ…
നില്ക്കാതെ
നടക്കുകയാണ് ഞാൻ…
നുകമഴിയുമ്പോൾ
നീ
എൻെറ മുമ്പിൽ നില്ക്കരുത്…
നഷ്ടപ്പെട്ട
അവയവങ്ങളെല്ലാം കൂടിച്ചേർന്ന്
വന്യമായ ഒരു കൊമ്പ്
എന്നിൽ വളരുന്നുണ്ട്.
സമ്പാദനം: എം.ടി. രാജലക്ഷ്മി