ഏലക്കയുടെ ഔഷധഗുണങ്ങൾ

health-cardomom

  • കൊളസ്ട്രോൾ ഉള്ളവർക്ക് ഏലക്കായ പൊടിച്ച് ജിരക കഷായത്തിൽ കഴിക്കുന്നത് നല്ലതാണ്.
  • 15ml തേനിൽ 3 എല്ലയ്ക്കാ പൊട്ടിച്ച് ചേർത്ത് ദിവസേന കഴിച്ചാൽ കണ്ണിന്റെ കാഴ്ച വർദ്ധിക്കും.
  • വയറിളക്കം, വയറുകടി, മൂത്രക്കുറവ് ഉള്ളവർക്ക് ഏലക്കാപൊടി ചെറുചൂടു വെള്ളത്തിലോ കരിക്കിൻവെള്ളത്തിലോ ചേർത്തു കുടിക്കുന്നത് നല്ലതാണ്.
  • ഏലക്കയും തിപ്പലിവേരും പൊടിച്ചു നെയ്യിൽ ചേർത്തു കഴിച്ചാൽ നെഞ്ചുവേദന മാറും.
  • കുറച്ച് ഏലക്കായ അതിന്റെ തൊലി ഉൾപ്പെടെ പൊടിച്ച് ആറ് ഔൺസ് വെള്ളത്തിൽ 7 പൊതീന ഇലയും ചേർത്ത് തിളപ്പിച്ചു കഷായമാക്കി പലവട്ടം കഴിച്ചാൽ എക്കിട്ടം നിൽക്കും.
  • രണ്ട് നുള്ള് ഏലയ്ക്കാ പൊടിച്ച് ശുദ്ധമായ പശുവിൻ പാലിൽ തിളപ്പിച്ച് തണുത്ത ശേഷം തേൻ ചേർത്ത് ദിവസേന രാത്രിയിൽ കഴിച്ചാൽ ബുദ്ധിക്ക് നല്ല ഉണർവ്വും ഓർമ്മശക്തിയും കിട്ടും, ഓർമ്മകുറവ് പരിഹരിക്കും, ശീഘ്രസ്ഖലനത്തിനും ഇതു വളരെ നല്ലതാണ്.
  • ഒരു ഗ്ലാസ് ശുദ്ധമായ ആട്ടിൻ പാലിൽ രണ്ടോ മൂന്നോ ഈന്തപഴവും ഒരു ടിസ്പൂൺ ഏലക്കാപൊടിയും ചേർത്തു വെച്ചു അടുത്ത ദിവസം രാവിലെ കഴിക്കുന്നത് ലൈംഗികശേഷി വർദ്ധിക്കുന്നതിന് നല്ലതാണ്.
  • മൂത്രക്കല്ല് ഉള്ള രോഗികൾ തഴുതാമവേര്(പുനർനവ) കഷായത്തിൽ ഒരു നുള്ള് ഏലയ്ക്കാ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

NB: ഏലക്കാ മാത്രമായി സ്ഥിരമായി ഉപയോഗിക്കുന്നത് നന്നല്ല.

 

Check Also

ALCOHOLISM, THE SAFE LEVEL & DEPENDENCY

he detrimental effects of alcohol on health cause a variety of problems and the frequency …

Leave a Reply

Your email address will not be published. Required fields are marked *