ഊർജം

Blue_energy-blog

എന്താണ് ജീവിതം. ഭൗതിക ശാസ്ത്രം പറയുന്നതം ചലനമാണ് ജീവന്റെ ലക്ഷണമെന്നാണ്. അപ്പോൾ ചലനത്തിന്റെ ചാലക ശക്തി എന്താണ്. ആ ശക്തി വിശേഷത്തെയാണല്ലോ നമ്മൾ ഊർജമെന്ന് വിശേഷിപ്പിക്കുന്നത്. അപ്പോൾ പ്രപഞ്ചമാകെ നിലനില്ക്കുന്നതും പരിവർത്തനം ചെയ്യപ്പെടുന്നതും ഊർജത്താലാണെന്നു പറയേണ്ടിവരും. ആ ഊർജം എവിടെനിന്നു വരുന്നു. ആധുനിക ശാസ്ത്രം പറയുന്നത് ഊർജം നിർമ്മിക്കാനാവില്ലെന്നാണ്. നശിപ്പിക്കുവാനും ആകില്ല. പിന്നെയോ പരിവർത്തനപ്പെടുത്താം. അപ്പോൾ ചരവും അചരവുമായ സർവ്വതിനെയും ഊർജം ഭരിക്കുന്നില്ലേ. ഒരു പാറ മണല്ത്തരിയായി അലിഞ്ഞു ചേരുന്നതിനു പിന്നിലും ഊർജ പ്രവാഹമല്ലേ. ജീവനുണ്ടായിരുന്നവയും മണ്ണിൽ വിലയനം ചെയ്യുകയല്ലേ. ഒടുവിൽ അവശേഷിക്കുന്ന തപം ഊർജം മാത്രമല്ലേ ഇതു മൃതിയുടെ കഥയാണ്. ജനനമെടുത്താലോ?അതിനു പിന്നിലും ഊർജമല്ലേ. ഊർജകണങ്ങളിലൂടെയല്ലേ ജീവൻ ഉദ്ഭവിക്കുന്നതും വളരുന്നതും നിലനില്ക്കുന്നതും. ഒടുവിൽ ആ ജീവൻ ഊർജം അവശേഷിപ്പിച്ചു തിരോധാനം ചെയ്യുന്നു. അങ്ങനെ മാഞ്ഞുപോകുന്നത് ഒരു രൂപം മാത്രമല്ലേ? ഊർജമാണോ? അപ്പോൾ ഊർജകണങ്ങളിലൂടെ വളർന്നു വികസിക്കുന്നതും രൂപമാണെന്നു വരില്ലേ. അപ്പോൾ നമ്മളെല്ലാം ഊർജ പ്രവാഹത്തിന്റെ ഉല്പന്നങ്ങളല്ലേ.

അങ്ങനെയെങ്കിൽ നാം എന്നും ഐക്യരൂപത്തിൽ ഈ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നിരിക്കില്ലേ?എപ്പോൾ മുതൽ ആ ഐക്യബോധത്തിന്റെ തിരിച്ചറിവല്ലേ ആത്മീയത. അപ്പോൾ പൂവും പുഴയും പുല്ലും മനുഷ്യനുമെല്ലാം ഒരേ ഊർജ കണത്തിന്റെ തന്നെ ഭാഗമാണെന്നു വരുന്നില്ലേ. പക്ഷേ അതൊരു ബോധമാണ്, അതിലേക്കുള്ള അകലമെത്ര?

ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും വൻകരകളും വിവിധ ദേശീയതകളായി വിഭജിക്കപ്പെടുന്നതൂനും മുമ്പ്. അമീബയെന്ന ഏക കോശ ജീവിയുടെ ഉദ്ഭവത്തിനും മുമ്പ്. ആദിയിലെ വചനം, പ്രണവം ഇതെല്ലാം ഊർജത്തിന്റെ വിശേഷണങ്ങളല്ലേ? അപ്പോൾ അത് നാംതന്നെ ആയിരുന്നില്ലേ. അഹം ബ്രഹ്മാസ്മി, അനൽ ഹഖ് എന്നൊക്കെ ജ്ഞാനികൾ വിളിച്ചു പറഞ്ഞത് ഈ ഐക്യത്തെയല്ലേ. ആ തിരിച്ചറിവല്ലേ ആത്മീയത. ഈ ബോെധത്തിൽ നിന്നല്ലേ പരിസ്ഥിതിക്കും മാനവികതക്കും വേണ്ടി ശബ്ദം ഉയരുന്നത്… അതു തന്നെയല്ലേ എകോ-സ്പിരിച്വാലിറ്റി.

Check Also

അമ്പിളി അമ്മാവൻ

ഒന്ന് വേനലവധി…. നിറയെ കളിക്കുട്ടികൾ…. മുത്തശ്ശി ആറ്റിൻകരയിൽ കൈയിൽ ഒരു വടിയുമായി വന്നു. കേറിൻ പിള്ളാരേ!! മതി വെള്ളത്തിൽ കളിച്ചത്, …

Leave a Reply

Your email address will not be published. Required fields are marked *