എന്താണ് അന്തരീക്ഷം ?
അന്തരീക്ഷം ഇന്നത്തെ രൂപത്തിലാകുന്നതിനു മുൻപ് വ്യാപകമായ പരിവർത്തനങ്ങൾക്കു വിധേയമായി എന്നും ഇന്നത്തെ അന്തരീക്ഷത്തിന് ഭൗമായുസ്സിന്റെ പത്തിലൊന്ന് പ്രായമേയുള്ളുവെന്നും അനുമാനിക്കപ്പെടുന്നു. ആരംഭത്തിൽ അന്തരീക്ഷഘടന ഇന്നത്തേതിൽ നിന്നും തുലോം വ്യത്യസ്തമായിരുന്നു. ഹൈഡ്രജൻ, ഹീലിയം, നൈട്രജൻ എന്നിവയും കുറഞ്ഞ അളവിൽ ആർഗൺ, മീഥേൻ, അമോണിയ എന്നിവയുമായിരുന്നു അന്നത്തെ ഘടകവാതകങ്ങൾ. തിളച്ചുരുകുന്ന ഭൗമശിലകൾ താപനിലയിൽ അത്യധികമായ വർദ്ധനം ഉണ്ടാക്കിയതിന്റെ ഫലമായി ഹൈഡ്രജനും ഹീലിയവും ഒട്ടാകെത്തന്നെ ശൂന്യാകാശത്തിലേക്കു സംക്രമിച്ചു. പകരം ഭൂമുഖത്തുനിന്നും നിർഗമിച്ച നീരാവി, ഗന്ധകബാഷ്പം, കാർബൺ ഡൈഓക്സൈഡ്, സയനൊജൻ എന്നീ വാതകങ്ങൾ ലയിച്ചുചേർന്നു.

തുടർച്ചയായ താപവികിരണം മൂലം ഭൂമി ക്രമേണ തണുത്തുറഞ്ഞു. അന്തരീക്ഷത്തിലെ നീരാവി ദ്രവീഭവിച്ചു മഴയായി താഴേക്കു വീഴുന്ന ജലം മുഴുവനായി ബാഷ്പീഭവിച്ചു പോകാതെ ഭൂമിയിൽത്തന്നെ തങ്ങിനില്ക്കാവുന്ന ഒരവസ്ഥ ഇതോടെ സംജാതമായി. ഈ അന്തരീക്ഷത്തിൽ നൈട്രജൻ, കാർബൺ ഡൈഓക്സൈഡ്, ആർഗൺ എന്നിവയുടെ ആധിക്യമുണ്ടായിരുന്നു. ഈ ഘട്ടത്തിൽ ഭൂമിയിൽ സസ്യജീവിതം നാമ്പെടുത്തു തുടങ്ങി. പ്രകാശസംശ്ലേഷണ(photosynthesis) ഫലമായി കാർബൺ ഡൈഓക്സൈഡിന്റെ ഏറിയ ഭാഗവും ഹരിതസസ്യങ്ങൾ അവശോഷണം ചെയ്തു തുടങ്ങിയത് ഓക്സിജന്റെ അംശം അന്തരീക്ഷത്തിൽ അധികമാകുവാൻ കാരണമായി.
ഭൂമിയുടെ ചുറ്റും ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി ഇങ്ങനെയുണ്ടായ വാതകങ്ങള്‍ ആവരണം ചെയ്തിരിക്കുന്ന വായു മണ്ഡലമാണ് ഭൂമിയുടെ അന്തരീക്ഷം.
അന്തരീക്ഷത്തെ പൊതുവായി രണ്ടായി തിരിക്കാം
1. ഹോമോസ്ഫിയര്‍
സമുദ്രനിരപ്പില്‍ നിന്നും 90 km വരെ ഉയരമുള്ള ഭാഗമാണിത്. ഇവിടെ വാതകങ്ങള്‍ മിശ്രിതരൂപത്തില്‍ കാണുന്നു.
2. ഹെറ്ററോസ്ഫിയര്‍
90 km മുകളിലേക്കുള്ള ഭാഗം. ഇവിടെ വാതകങ്ങള്‍ പാളികളായി കാണപ്പെടുന്നു.
ഹെറ്ററോസ്ഫിയര്‍
i. 90 – 200 km വരെയുള്ള ഭാഗത്ത് നൈട്രജന്‍ പാളി.
ii. 200 – 1,100 km ഭാഗത്ത് ഓക്സിജന്‍ പാളി.
iii. 1,100km – 3,500 km ഭാഗത്ത് ഹീലിയം പാളി.
iv. 3,500 – 10,000 km പ്രദേശത്ത് ഹൈഡ്രജന്‍ പാളി.
മറ്റുള്ള അന്തരീക്ഷ മണ്ഡലങ്ങള്‍
1. തെര്‍മോസ്ഫിയര്‍
> ഹോമോസ്ഫിയറിയറിലും ഹെറ്ററോസ്ഫിയറിലുമായി വ്യാപിച്ചു കിടക്കുന്നു.
> ഏറ്റവും താപനില കൂടിയ പാളി.
> ഇവിടെ വച്ച് അന്തരീക്ഷത്തിലേ വാതകങ്ങള്‍ (oxigen, nitric oxide…) ആറ്റങ്ങളായും സൂര്യപ്രകാശം സ്വീകരിച്ച് അയോണുകളായി മാറുന്നു.
> അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിര്‍വരമ്പായ കാര്‍മന്‍ ലൈന്‍ തെര്‍മോസ്ഫിയറില്‍ ആണ് കാണപ്പെടുന്നത്.
> ധ്രുവ ദീപ്തി കാണപ്പെടുന്നതും ഈ ഭാഗത്താണ്.
2. അയോണോസ്ഫിയര്‍
> തെര്‍മോസ്ഫിയറിന്റെ താഴെയുള്ള ഭാഗം.
> വാര്‍ത്താവിനിമയ കൃത്രിമ ഉപഗ്രഹങ്ങള്‍ ഇവിടെയാണ്.
മീസോപാസ്
തെര്‍മോസ്ഫിയറിനെയും മീസോസ്ഫിയറിനെയും വേര്‍ത്തിരിക്കുന്നു.
3. മീസോസ്ഫിയര്‍

> അന്തരീക്ഷത്തില്‍ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം.
> അന്തരീക്ഷ വാതകങ്ങള്‍ അയോണുകളായി കാണപ്പെടുന്നു.
> നിശാദീപങ്ങള്‍ എന്നറിയപ്പെടുന്ന നോക്ടി ലൂസന്റ് മേഘങ്ങള്‍ കാണപ്പെടുന്നത് ഇവിടെയാണ്.
> ഭൗമാന്തരീക്ഷത്തില്‍ എത്തുന്ന ഉല്‍ക്കകള്‍ ഇവിടെ വച്ചാണ് കത്തിയെരിയുന്നത്.
> സാന്ധ്യപ്രകാശ (twilight)ത്തിന്റെ സമവിതരണത്തിനു നിദാനമാവുന്നു എന്നതൊഴിച്ചാൽ ശാസ്ത്രീയമായ കൂടുതലറിവ് ഈ വീചിയെക്കുറിച്ചു ലഭിച്ചിട്ടില്ല.
4. സ്ട്രാറ്റോസ്ഫിയര്‍
> ഓസോണ്‍ പാളി കാണപ്പെടുന്ന മണ്ഡലം.
> ജെറ്റ് വീമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യം.
> നാക്രിയസ് എന്നറിയപ്പെടുന്ന മേഘങ്ങള്‍ ഇവിടെ കാണാം.
> 12 km മുതൽ 30 km വരെ കാണുന്ന ഓസോൺ മണ്ഡലം (Ozonosphere) സ്ട്രാറ്റോസ്ഫിയര്‍ മണ്ഡലത്തിലെ ഒരു ഉപമേഖലയാണ്.
ട്രോപ്പോപാസ്
സ്ട്രാറ്റോസ്ഫിയറിനെയും ട്രോപ്പോസ്ഫിയറിനെയും വേര്‍തിരിക്കുന്നു. 5 km വ്യാപ്തിയുള്ള ഈ വിതാനത്തിൽ ഊഷ്മാവു സ്ഥിരമായി നില്ക്കുന്നു. എല്ലാ അക്ഷാംശങ്ങളിലും തുടർച്ചയായുള്ള ഒരു മേഖലയല്ല ഇത്.
5. ട്രോപ്പോസ്ഫിയര്‍
നമ്മള്‍ ജീവിക്കുന്ന അന്തരീക്ഷ മണ്ഡലം.
> ജൈവമണ്ഡലം സ്ഥിതി ചെയ്യുന്നു.
> മധ്യരേഖയുടെ അടുത്ത് ട്രോപ്പോസ്ഫിയര്‍ മണ്ഡലത്തിന്റെ സീമ 16-17 km വരെ എത്തുന്നു.
> ധ്രുവപ്രദേശങ്ങളിൽ 6-7 km വരെ മാത്രമേ വരൂ.
> അന്തരീക്ഷ പിണ്ഡത്തിന്റെ 70% കാണപ്പെടുന്നു.
> കാറ്റ്, മഞ്ഞ്, മഴ, ഹരിതഗൃഹ പ്രഭാവം എന്നീ പ്രതിഭാസങ്ങള്‍ ഇവിടെയാണ് നടക്കുന്നത്.
> മേഘങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നു.
> യാത്രാ വീമാനങ്ങളുടെ സഞ്ചാരം ഇവിടെയാണ്.
> ഈ മണ്ഡലത്തിലെ താപനില ഉയരത്തിന് ആനുപാതികമായി കുറഞ്ഞുവരുന്നു. ക്രമമായ ഈ താപക്കുറച്ചിലാണ് അന്തരീക്ഷത്തിലെ താപക്ഷയമാനം (laps rate). കി. മീ. ന് 6.5°C എന്ന തോതിലാണ് ഊഷ്മാവ് കുറയുന്നത്.
> ട്രോപോമണ്ഡലത്തിന്റെ മുകൾപ്പരപ്പിലെ ശരാശരി താപനില – 60°C ആണ്.