“തകഴി” – നാട്ടുകഥകളെ കൂട്ടി നടന്നവൻ

മാർച്ച് 10 – തകഴിയുടെ ഓർമ്മ ദിനം

എത്ര പറഞ്ഞാലും തീരാത്ത കഥയുടെ
മിത്രമാണെന്നും തകഴി

നാട്ടിടവഴികളിൽ നിന്നും കുറിച്ചിട്ട
നാട്യമില്ലാത്ത സുകൃതം

ദേശാന്തരങ്ങളിൽ പോലുമീ നാടിന്റെ
അക്ഷരപുണ്യംനിറച്ചും

കാലത്തിനൊപ്പം കഥകൾ പറഞ്ഞൊരു
കാരണവർ ഇന്നുമെന്നും
തകഴി

8635366987_69c46a4e2b
Thakazhi

കായലും കയറും ഇഴപിരിയാത്ത കുട്ടനാടിന്റെ നാട്ടു വിശുദ്ധിയിലൂടെ മലയാളത്തിന്റെ, മലയാളത്തനിമയുടെ കഥ പറഞ്ഞ തകഴി എന്ന ശിവ ശങ്കരപ്പിള്ള, നാട്യങ്ങളില്ലാതെ എഴുത്തിന്റെ നന്മകളിലേക്ക് ഓരോ മലയാളിയേയും കൂട്ടിക്കൊണ്ടുപോയി കഥ പറഞ്ഞുറക്കിയ നാട്ടുമ്പുറത്തുകാരൻ.

“ഞാനൊരു ഭാഷാ പണ്ഡിതനല്ല, ഒരു വിഷയത്തിലും ജ്ഞാനിയുമല്ല, വെരുമൊരു സാധാരണ കര്‍ഷകന്‍ – എന്റെ കാലിലെ കഴുകിയാലും മായാത്ത ചെളിപ്പാടുകള്‍ തന്നെ അതു വിളിച്ചു പറയും”

മലയാളത്തിലെ തലമുറകളുടെ കഥപറയുന്ന കയറിനെ അടിസ്ഥാനമാക്കി ലഭിച്ച ജ്ഞാനപീഠ പുരസ്കാരം ഓക്ടേവിയാ പാസില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് കുട്ടനാടിന്റെ ഇതിഹാസകാരന്‍ – അടിയാളരുടെ ജീവിതം കഥ കെട്ടിയ ആ തമ്പുരാന്‍ – പറഞ്ഞതാണിത്. പമ്പയും പോഷകനദികളും ചേര്‍ന്ന് കുട്ടനാട്ടിലെത്തുമ്പോള്‍ അത് പൂക്കൈതയാവുന്നു(പൂക്കൈതയാറിന്റെ അഗാധതയിൽ കാലുകളിറക്കി ഇന്നവിടെ പാലം വന്നുകഴിഞ്ഞൂ). തുള്ളല്‍കഥകളിലൂടെ മലയാളത്തിന് കുഞ്ചന്‍ നമ്പ്യാര്‍ ഒരു യുഗം സൃഷ്ടിച്ച തകഴി ധർമ്മശാസ്താ ക്ഷേത്രവും, തുള്ളലും പടയണിയും കഥകളിയും ഇവിടുത്തെ ജനജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു(പഴയ കുഞ്ചന്‍ മഠത്തിന്റെ സ്ഥാനത്ത് ഇന്ന് ട്യൂട്ടോറിയല്‍ കോളേജാണ്, നമ്പ്യാര്‍ അമ്പലപ്പുഴയിലേക്കും ചേക്കേറിയിരുന്നു).

കാര്‍ഷികവൃത്തിയുടെ സാഹസികതയില്‍ ഞാറ്റടിപ്പാട്ടുകളുടെ ഈണവും താളവും പശ്ചത്തലമൊരുക്കുന്ന കുട്ടനാടന്‍ കാര്‍ഷികതയിലേക്ക് കൊയ്യാപ്പള്ളിക്കളത്തില്‍ ശങ്കരക്കുറുപ്പിന്റേയും പാര്‍വതിയുടേയും മകനായി 1912ഏപ്രില്‍ 17ന് ശിവ ശങ്കരന്‍ ജനിച്ചു. വെറും നാലു വര്‍ഷം മാത്രം മലയാളഭാഷ പഠിച്ച കൊച്ചു ശിവശങ്കരന് മലയാള വ്യാകരണം ഗ്രീക്കുപോലെയും ലാറ്റിന്‍ പോലെയും തന്നെ അന്യമായിരുന്നു. കഥ പറയാന്‍ വ്യാകരണം വേണ്ട, അതൊക്കെ ഭാഷാ പണ്ഡിതര്‍ക്കുള്ളതാണന്നുള്ള തന്റെ വിശ്വാസം അവസാനം വരെയും അദ്ദേഹത്തിനുണ്ടായിരുന്നു.

വെറും നാലു വര്‍ഷം മാത്രം മലയാളഭാഷ പഠിച്ച കൊച്ചു ശിവശങ്കരന് മലയാള വ്യാകരണം ഗ്രീക്കുപോലെയും ലാറ്റിന്‍ പോലെയും തന്നെ അന്യമായിരുന്നു

Katha-amuma03
Kaatha – wife of Thakazhi

അദ്ദേഹത്തിന്റെ പല കൃതികളും വിദേശ ഭാഷയിലേക്ക് തര്‍ജമ ചെയ്യപെട്ടിട്ടുണ്ട്. ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചട്ടുണ്ട്. ചെമ്മീന്‍, കയര്‍, രണ്ടു ഇടങ്ങഴി, ഏണിപ്പടികള്‍ തുടങ്ങിയുള്ള കൃതികള്‍ അദേഹത്തെ ലോക പ്രശസ്ത സാഹിത്യകാരന്‍ ആക്കി. അദേഹത്തിന്റെ പല കൃതികളും പില്‍കാലത്ത് വെള്ളിത്തിരയില്‍ എത്തിയട്ടുണ്ട്. സത്യന്‍ മാഷും കൊട്ടാരക്കരയും തങ്ങളുടെ അഭിനയ പ്രതിഭ കൊണ്ട് അനശ്വരമാക്കിയ ചെമ്മീന്‍ അതില്‍ പ്രധാനപെട്ട സിനിമ. അദ്ദേഹത്തിന്റെ ജീവിത പങ്കാളിയും സാഹിത്യ ജീവിതത്തില്‍ താങ്ങും തണലുമായിരുന്നു കാത്ത എന്ന കമലാക്ഷിയമ്മ. വിശ്വസാഹിത്യകാരന് ചേരുന്ന ഒരു സ്മാരകവും ഒരു മ്യൂസിയവും കേരള സര്‍ക്കാര്‍ തകഴിയിലെ ശങ്കരമംഗലം വീട്ടില്‍ നിര്‍മ്മിച്ചട്ടുണ്ട്. ജന്മ ശതാബ്ദിയോടു അനുബന്ധിച്ച് വിപുലമായ പരുപാടികള്‍ തന്നെ സംഘടിപ്പിച്ചു നടത്തുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കുവാനും മനസ്സിലാക്കുവാനും മലയാളികള്‍ കൂടുതല്‍ ശ്രമിക്കണം. ഒരു കാലഘട്ടത്തിന്റെ ജീവിതവും സംസ്കാരവും അതിന്റെ തനിമ ഒട്ടും നഷ്ടപെടാതെ തന്റെ കൃതികളില്‍ സന്നിവേശിപ്പിക്കാന്‍ തകഴിക്കു കഴിഞ്ഞട്ടുണ്ട്. 39 നോവലുകളും അഞ്ഞൂറില്‍ പരം ചെറുകഥകളും ഒരു നാടകവും ഒരു യാത്ര വിവരണവും മൂന്നു ആത്മകഥകളും അദ്ദേഹത്തിന്റേതായി ഉണ്ട്.

കര്‍ഷക തൊഴിലാളികളുടെയും മുക്കുവരുടെയും ഇടത്തരകാരുടെയും ജീവിത കഥകള്‍ വിവരിക്കുന്ന അദേഹത്തിന്റെ നോവലുകള്‍ എത്ര വായിച്ചാലും മതിവരുകയില്ല. ഹിന്ദു ആയ മുക്കുവന്റെ മകളും മുസല്‍മാനായ കൊച്ചുമുതലാളിയും തമ്മില്‍ ഉള്ള പ്രണയവും പിന്നീടു അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും നായികയുടെ അച്ഛന്റെ പണത്തോട് ഉള്ള ആര്‍ത്തിയും അതില്‍ കൂടി ഉണ്ടാകുന്ന ദുരന്തവും വളരെ ഹൃദയസ്പര്‍ശിയായ രീതിയില്‍ ചെമ്മീന്‍ എന്ന നോവലില്‍ കൂടി അദേഹം വരച്ചു കാട്ടി. ഏണിപ്പടികള്‍ രണ്ടു ഇടങ്ങഴി, ബലൂണുകള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, തോട്ടിയുടെ മകന്‍, കയര്‍, തകഴിയുടെ കഥകള്‍, ഒരു കുട്ടനാടന്‍ കഥ etc തുടങ്ങി മലയാളത്തിന്റെ അനശ്വര സാഹിത്യ സൃഷ്ടികള്‍ മനസ്സിരുത്തി വായിക്കുവാനും പഠിക്കുവാനും പുത്തന്‍ തലമുറയും ശ്രമിക്കണ്ടാതാണ്.

കഥകള്‍ ചരിത്ര സ്മാരകങ്ങളായി മാറുന്നു എന്ന് തെല്ലു വിസ്മയംപൂര്‍വ്വം നാം മനസ്സിലാക്കുന്നത് തകഴിയുടെ കഥകള്‍ വായിക്കുമ്പോഴാണ്. ഫാക്ടറിപ്പണിക്കാരും തെണ്ടികളും കാര്‍ഷികവൃത്തി ചെയ്യുന്നവരും നിറഞ്ഞതാണ് തകഴിയുടെ കഥാലോകം. അവിടെ കൊയ്ത്തു കഴിഞ്ഞ പാടവും കാറ്റിരമ്പുന്ന മാഞ്ചൂവടും ഒറ്റപ്പെടുത്തുന്ന പ്രളയവും മണ്‍മറഞ്ഞുപോയ ഒരു ചരിത്രത്തിന്റെ ഭാഗമാകുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളാണ് തകഴിയുടെ രചനകള്‍ക്ക് മുഖ്യപ്രമേയം. അവരുടെ സാമൂഹ്യമായ പിന്നാക്കവസ്ഥയില്‍ അദ്ദേഹം ഏറെ ദുഃഖിക്കുന്നു. ആ പിന്നാക്കവസ്ഥയില്‍ മാറ്റപ്പെടണമെന്ന അന്തര്‍ഗതം ഈ കഥകളിലുണ്ട്. മൊത്തത്തില്‍ ചരിത്രവിദ്യാര്‍ത്ഥികളുടെ വിശകലനങ്ങള്‍ക്കും വിചാരങ്ങള്‍ക്കും വഴിയൊരുക്കുന്നു തകഴിയുടെ കഥാലോകം.

കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയം എത്ര കടലുകൾ പാടി നടന്നിട്ടുണ്ടാകും? കടൽ എന്ന അഗാധമായ തിരകൾ ഉണർത്തുന്ന ലോകം വിസ്തൃതമായ തന്റെ ആഴത്തിൽ എത്ര പരീക്കുട്ടിമാരെയും കറുത്തമ്മമാരേയും ഒളിപ്പിച്ചിട്ടുണ്ടാകും? മായ്ക്കുവാൻ ആകുമോ, മറക്കുവാൻ ആകുമോ എന്നെകിലും, അവർ ബാക്കി വച്ചിട്ട് പോയ സ്നേഹത്തിന്റെ സുഗന്ധം? മലയാളിയുടെ ഓർമ്മയിൽ തകഴി എന്ന പേരിന്റെ അർത്ഥം ചെമ്മീൻ എന്നത് തന്നെയാണ്. സിനിമവത്കരിക്കപ്പെട്ട മനോഹരമായ ഒരു ഇതിഹാസം. ഏടുകൾ പൊളിച്ചെടുത്തു വായനക്കാരന്റെ നെഞ്ചിലെ ചൂടേറ്റു ആളിക്കത്തിയത് പിന്നീട് അഭ്രപാളികളിലൂടെയും തീനാമ്പായി നമ്മെ പൊള്ളിച്ചിരുന്നു. തകഴിയുടെ ഓർമ്മകളെ കുറിച്ച് പറയുമ്പോൾ എങ്ങനെ ചെമ്മീൻ ഇല്ലാതെയാകും? ഒരിക്കലുമില്ല.

മുത്തശ്ശന്റെ മുഖമുള്ള എഴുത്തുകാരൻ. ഒന്നെടുത്തു ഓമനിയ്ക്കാൻ തോന്നുന്ന വാർദ്ധക്യത്തിന്റെ നിഷ്ക്കളങ്കത. തകഴിയുടെ ഓർമ്മകളെ ഇങ്ങനെയും പറയാം. 13 വയസ്സിൽ ആദ്യ കഥ എഴുതിയ തകഴിയുടെ ഓർമ്മകളെ 86ാമത്തെ വയസ്സിൽ കാലം വന്നു ഉടലിനൊപ്പം കൊണ്ട് പോകുമ്പോൾ അദ്ദേഹം എഴുതി തീർത്ത കൃതികൾ എണ്ണിയാലൊടുങ്ങുന്നതല്ല. 25ൽ അധികം നോവലുകൾ 800ൽ അധികം ചെറുകഥകൾ, നാടകങ്ങൾ, യാത്രാ വിവരണങ്ങൾ, എത്രയോ എഴുത്തുകളുടെ ആഘോഷ യാത്രകൾ മലയാളിയ്ക്കായി തകഴി ഒരുക്കി വച്ചിരുന്നു.

കീഴാള വർഗ്ഗത്തിന്റെ കഥകൾ വളരെ ശക്തമായി തകഴി അദ്ദേഹത്തിന്റെ എഴുത്തുകളിൽ അടയാളപ്പെടുത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ചെമ്മീൻ, ഇതിഹാസമാനമുള്ള കയർ, കർഷകത്തൊഴിലാളി ജീവിതം കൈകാര്യം ചെയ്യുന്ന രണ്ടിടങ്ങഴി, ബ്യൂറോക്രസിയുടെ കഥ പറയുന്ന ഏണിപ്പടികൾ എന്നിവ അതേ ഭാഷയുടെ ശക്തി വിളിച്ചു പറയുന്നു. ചരിത്രവും വ്യക്തിപരമായ അനുഭവങ്ങളും കൂട്ടിയെടുത്തു മണ്ണിൽ കുഴച്ച് ശിൽപ്പങ്ങൾ ഉണ്ടാക്കുന്നതു പോലെയാണ് തകഴി കൃതികൾ മെനഞ്ഞെടുത്തത്. തികച്ചും സാധാരണക്കാരനായ, ജാഡ മുഖങ്ങളില്ലാത്ത മലയാളത്തിന്റെ കാരണവർ തന്നെയായിരുന്നു തകഴി.

അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവൾ കാത്തയും മലയാളിയുടെ സ്വന്തം അമ്മയുടെ സ്ഥാനത്തു തന്നെയായിരുന്നു.

“വെള്ളപ്പൊക്കത്തിൽ” ആണു തകഴിയുടെ ഏറ്റവും പ്രശസ്തമായ കഥ എന്ന രീതിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്ന്. ഒരു ഗ്രാമത്തിലുണ്ടായ ദുരന്തവും അവിടുത്തെ ജീവിതങ്ങളുമാണ് ഇത് വരച്ചു കാണിയ്ക്കുന്നത്. വെള്ളപ്പൊക്കത്തിൽ സ്വന്തം ജീവൻ തേടി രക്ഷപെടുന്ന തമ്പുരാന്റെയും, ജീവിതം അവിടെ തന്നെ ബാക്കി നിൽക്കുന്നതിനാൽ എങ്ങും പോകാനില്ലാത്ത ചേന്നന്റെയും കഥ പറയുന്നു. ചേന്നനോടൊപ്പമുള്ള നായയും അയാളും തമ്മിൽ അതിരുകൾ ഇല്ലാതെയാകുന്നുണ്ട്. ഒടുവിൽ ഏതൊരു നിസ്സഹായ അവസ്ഥയിൽ പെട്ട മനുഷ്യന്റെയും അന്ത്യം പോലെ പ്രാണൻ പിടഞ്ഞു നായ ഒടുങ്ങുമ്പോൾ മനുഷ്യമുഖവും ആ മൃഗത്തിന്റെ അവസ്ഥയിൽ നിന്ന് വ്യത്യാസപ്പെടുന്നില്ല എന്ന് വായനക്കാരൻ തിരിച്ചറിയുന്നുണ്ട്. തന്റെ പേരിന്റ ഖ്യാതിയോടൊപ്പം തന്റെ പ്രിയതമയേയും ചരിത്രത്തിന്റെ ഭാഗമാക്കിയ ഗൃഹനാഥൻ. കാത്ത എന്നും മലയാളിയുടെ അമ്മയായിരുന്നു. അക്ഷരപുണ്യം മലയാണ്മ്യ്ക്ക് സമ്മാനിച്ച ഒരു അതുല്യ എഴുത്തുകാരന്റെ സ്മരണയുടെ തിരുശേഷിപ്പ്.

രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, കയർ‍ എന്നീ നോവലുകൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടതാണ്. കേസരി ബാലകൃഷ്ണ പിള്ളയുമായുള്ള അടുപ്പമാണ് ജീവിതത്തിൽ വഴിത്തിരുവുകൾ ഉണ്ടാക്കിയതെന്ന് തകഴി തന്നെ പറഞ്ഞിട്ടുണ്ട്. 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം നൽകിയാണ്‌ രാജ്യം തകഴിയെ അംഗീകരിച്ചത്. അതിനും എത്രയോ മുൻപ് മലയാളികൾ കാരണവസ്ഥാനം നൽകി ഈ പ്രിയ മുത്തശ്ശനെ അംഗീകരിച്ചിരുന്നിരുന്നു.

images from Onlookers Media, omana.net, http://www.janmabhumidaily.com

About Prakash Kundara

കൊല്ലം കുണ്ടറ സ്വദേശം. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗം.. കഴിഞ്ഞ 30 കൊല്ലങ്ങളായി തിയേറ്റർ രംഗത്തും എഴുത്തിന്റെ ലോകത്തുമായി വ്യാപരിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകത ഉൾപ്പെടുത്തി വർഷങ്ങളായി പ്രതിദിന കവിതകളെഴുതി വരുന്നു. മലയാളത്തിലെ ശ്രദ്ധേയങ്ങളായ കവിതകൾ അരങ്ങിൽ ദൃശ്യവൽക്കരിച്ചു. കുട്ടികളുടെ നാടക രംഗത്ത് പ്രവർത്തിച്ചു വരുന്നു.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *