ചില ആളുകൾ അവർ ചെയ്യുന്ന പ്രവർത്തിയുടെ ഫലം(അത് ഗുണം ആയാലും ദോഷം ആയാലും) അനുഭവിക്കുന്നത് മറ്റു പലരും ആണ് എന്ന് അറിയുന്നില്ല.. ഈ കഥയിലെ നായകൻ(വില്ലനും) നമ്മുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആണ്.
ഞൻ സൗദി വന്നു ഏകദേശം 11 മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ കമ്പനിയിലെ സീനിയർ ആയ ഒരു സ്റ്റാഫ് ജോലി രാജി വച്ചു നാട്ടിലേക്ക് വിമാനം കയറി. ആ തസ്തികയിലേക്ക് നമ്മുടെ അയൽ രാജ്യക്കാരനായ ഒരാൾ നിയമിതനായി. പേര് നിമാൽ. രാജ്യം ശ്രീലങ്ക.. Renathunga, Mahanama, Desilva, Gurusinga എന്നീ എണ്ണമറ്റ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരോടുള്ള ആരാധനയും സ്നേഹവും കാരണം പുള്ളിയെ എന്റെ റൂംമേറ്റ് (സഹമുറിയൻ) ആക്കുന്നതിൽ എനിക്കു വിരോധം ഉണ്ടായില്ല. അദ്ദേഹം എന്നേക്കാൾ മുതിർന്ന ആൾ ആയിരുന്നു. എന്നാലും ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടു.
ശ്രീലങ്കൻ ആഭ്യന്തര കലാപം നടക്കുന്ന കാലത്തു നമ്മുടെ ആർമി അവിടെ പോയതും ആ രാജ്യത്തു സമാധാനം പുനഃസ്ഥാപിച്ചതും ഒക്കെ ഞാൻ വളരെ അഭിമാനത്തോടെ ആണ് കണ്ടിരുന്നത്. അങ്ങനെയിരിക്കെ ഒരിക്കൽ ഞാനും അയാലൂം പല കാര്യങ്ങൾ പറഞ്ഞിരിക്കുന്ന കൂട്ടത്തിൽ അവരുടെ രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന സിവിൽ വാർ നെ പറ്റിയും സംസാരിച്ചു. പെട്ടെന്ന് അയളുടെ കണ്ണുകൾ ചുവക്കുകയും ശബ്ദം മാറുകയും ചെയ്യുന്നത് ഞാൻ ശ്രദ്ധിക്കുകയുണ്ടായി. എനിക്ക് കാര്യം പിടികിട്ടിയില്ല.
അന്തംവിട്ടിരുന്ന എന്നെ തെല്ലു പുച്ഛത്തോടെ നോക്കി അയാൾ പറഞ്ഞു.
ഞങ്ങളുടെ രാജ്യത്തിലെ എല്ലാ പ്രശനങ്ങൾക്കും കാരണം നിങ്ങൾ ആണ്. ഇന്ത്യൻ സ്പോൺസേർഡ് ഭീകര പ്രവർത്തനം ആണ് അവിടെ നടക്കുന്നത്. ഇതിന്റെ ഫലം നിങ്ങൾ അനുഭവിക്കും.
യുവത്വത്തിന്റെ ചോരത്തിളപ്പിൽ ഞാൻ തിരിച്ചടിച്ചു – “ഞങ്ങൾക്കിതുവേണം.. നിങ്ങളുടെ രാജ്യത്തു സമാധാനം പുനഃസ്ഥാപിച്ചത് ഞങ്ങളുടെ സേന അണ്. അത് മറക്കണ്ട..
രാജീവ്-ജയവർദ്ധന കരാർ ഓർമ്മയുണ്ടോ.. ഞങ്ങൾ അന്നവിടെ വന്നില്ലായിരുന്നെങ്കിൽ നിങ്ങളുടെ സ്ഥിതി പരിതാപകരം ആയേനെ..”
അയാൾ വിട്ടുതരാൻ തയ്യാറായില്ല.
“നിങ്ങളുടെ സേന ചെയ്ത പ്രവർത്തികളെക്കുറിച്ചൊന്നും പറയാതിരിക്കുകയാണ് നല്ലത്. പുറത്തുപറയാൻ കൊള്ളില്ല. അല്ലെങ്കിൽ പറയുന്നില്ല. അതിന്റെ ദേഷ്യത്തിൽ ആണ് പരേഡ്(ഗാർഡ് ഓഫ് ഹോണർ) സ്വീകരിച്ചുനിന്ന രാജീവിനെ ഞങ്ങളുടെ പട്ടാളക്കാരൻ തോക്കിന്റെ പിൻവശം കൊണ്ട് അടിച്ചത്. അന്നയാൾ ഭാഗ്യത്തിനു രക്ഷപ്പെട്ടു. പക്ഷെ ആ പട്ടാളക്കാരൻ ഞങ്ങളുടെ വികാരം ആണ് പ്രകടിപ്പിച്ചത്. അയാൾ ഞങ്ങളുടെ ഹീറോ ആയി.”
ഇതുകേട്ട ഞാൻ പൊടുന്നനെ zero ആയി.
പുള്ളി ഇതുകൂടി പറഞ്ഞുവച്ചു..
ഞങ്ങൾ ഇന്ത്യക്കാരെ വെറുക്കുന്നു..
നിങ്ങൾ ഒരിക്കലും ഞങ്ങളുടെ മിത്രങ്ങൾ അല്ല. ആവില്ല…
അതിനുശേഷം അത്തരത്തിൽ ഒരു സംവാദം ഉണ്ടാകാതിരിക്കാൻ ഞൻ ശ്രമിച്ചു. ഞാനും നിമാലും വീണ്ടും 14 വർഷത്തോളം ഒരേ കമ്പനിയിൽ പണിചെയ്തു. സഹതൊഴിലാളികളായി. ഇന്ത്യയേയും ഇന്ത്യക്കാരേയും കളിയാക്കൻ കിട്ടുന്ന ഒരവസരവും അയാൾ വെറുതെകളഞ്ഞില്ല. ഫിറോഷകോത്തലയിൽ ജയസൂര്യ സംഹാരതാണ്ഡവം ആടിയപ്പോൾ… എന്തിനേറേ വെസ്റ്റ് ഇന്ധീസിൽ വെച്ചു നടന്ന ലോകകപ്പിൽ ബംഗ്ളാദേശിനോട് ഒരു തോൽവിപിണഞ്ഞു ഇന്ത്യ പുറത്തായപ്പോൾ(കമ്പനിയിലെ ബംഗാളികളായ സ്റ്റാഫിനു കയ്യിൽ നിന്നും പൈസ നൽകി മധുരം വാങ്ങിനൽകി അതു ഞങ്ങൾക്കു വിതരണം ചെയ്യുന്നതുവരെ എത്തിനിന്നും അയാളുടെ ഇന്ത്യൻ വിരോധം)
എന്റെ ബീഹാറി കൂട്ടുകാരൻ ഗാലിബ് ആയിരുന്നു പലപ്പോഴും അയാളുടെ അധിഷപത്തിന്റെ ഇര..
കാലം എല്ലാത്തിനും കണക്കുചോദിക്കും എന്നല്ലേ പ്രമാണം. 2011 ഏപ്രിൽ 2 ന് ബോംബയിൽ ഇന്ത്യ-ലങ്ക ലോകകപ്പ് ഫൈനൽ. ഇന്ത്യ തോറ്റാൽ അടുത്ത ദിവസം സിക്ക് ലീവ് ഉറപ്പാക്കിയാണ് ഞാൻ കളികാണാൻ ഇരുന്നത്. ധോണിയെന്ന പടക്കുതിര മലിംഗയെ അടിച്ചുപറത്തി നമുക്ക് രണ്ടാം ലോകകപ്പ് നേടിത്തന്ന ആ സിക്സർ.. ഇതുവരെ അനുഭവിച്ച അപമാനിക്കലുകൾക്കൊക്കെ ദൈവം തന്ന മോചനം. ഞങ്ങൾ പിന്നെ അമാന്തിച്ചില്ല. കേക്ക്, സ്വീറ്റ്സ്, ഫ്ളക്സ്, പോസ്റ്റർ എല്ലം ചുരുക്കം സമയത്തിനുള്ളിൽ അടുത്ത ദിവസത്തേക്ക് വേണ്ടി തയ്യാറാക്കി… പിറ്റേന്നു നിമാലിനെ എങ്ങിനെയെങ്കിലും ഓഫീസ് എത്തിക്കുന്നതിനുള്ള സൂത്രം തയ്യാറാക്കി. (അയാളും എന്നെപ്പോലെ സിക്ക് ലീവ് പ്ളാൻ ചെയ്താലോ എന്നായിരുന്നു സംശയം).. അടുത്ത ദിവസം അയാളെ സാക്ഷിയാക്കി കീചകവധം ആട്ടക്കഥ(നിമാൽ വധം) ആടിത്തിമർത്തു. നിർഭാഗ്യവശാൽ ഗാലിബ് വെക്കേഷനിൽ ആയിരുന്നു…
images from holdingwilley.com