ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ച അതിനേക്കാൾ ഭീകരമായിരുന്നു! അതു പറയണമെങ്കിൽ മറ്റൊരാളെ കൂടി പരിചയപ്പെടുത്തേണ്ടതുണ്ടു.! കെ കെ പൈങ്കി!
ഒരു ദിവസം രാവിലെ കെ. പി. എം. എസ്സിന്റെ സെക്രട്ടറിയും എൻറെ സുഹൃത്തുമായ തേവലക്കര ഭാസിയുമൊത്തു ഇദ്ദേഹം വീട്ടിൽ വന്നു ഒരാവശൃം ഉന്നയിച്ചൂ.
“ഇതു കെ കെ പൈങ്കി – കൊച്ചിൻ ദേവസ്വം ബോർഡു മുൻ മെമ്പർ, കെ പി എം എസിന്റെ സംസ്ഥനകമ്മിറ്റി അംഗം, സി പി ഐയുടെ ചാലക്കുടി എരിയാ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു. ചാലക്കുടിക്കടുത്തു ‘കുറ്റിച്ചിറ’ ആണൂ വീടു.”
“പരിയാരം കലാപം എന്നു കേട്ടിട്ടുണ്ടോ” പരിചയപ്പെട്ട ശേഷം അദ്ദേഹം ചോദിച്ചു.
“ഇല്ല”
ആ കലാപത്തെ പറ്റി ഒരു ലഘുവിവരണം അദ്ദേഹം തന്നൂ.!
കമ്മൃണിസ്റ്റു പാർട്ടി കലക്കത്താ തീസിസ്സ് പ്രാവർത്തികമാക്കുന്ന കാലം.ആ തീസിസ്സ് കേരളത്തിൽ നടപ്പിലാക്കിയ ഏക കലാപമാണു പരിയാരം കലാപം! അതിലത്തെ മുന്നാംപ്രതിയാണു ഞാൻ. അതു കേട്ടപ്പോൾ എനിക്കു അതിഥിയോടു ആദരവു തോന്നി. അതിനെ ഇന്നത്തെ തലമുറയ്ക്കു പരിചയപ്പെടൂത്തണം. അതിനു താങ്കളുടെ സഹായം തേടിയാണു ഞങ്ങൾ ഇപ്പോൾ വന്നതു. അതിഥി കാര്യങ്ങൾ വിശദീകരിച്ചു. ഞങ്ങൾ ഞാൻ ചാലക്കുടിയിലെത്തുന്ന ദിവസം തീരുമാനിച്ചാണു പിരിഞ്ഞതു!
പറഞ്ഞ ദിവസം തന്നെ ഞാൻ ചാലക്കുടിയിലെത്തി. അവിടെ പാർട്ടി ഏരിയാ ഓഫീസിൽ മാസ്റ്റർ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. എനിക്കു താമസവും മറ്റു സൗകര്യങ്ങളും ചെയ്തിരുന്നതു കൂറ്റിച്ചിറയിലെ അദ്ദേഹത്തിന്റെ വസതിയിലാണു.
ഞങ്ങൾ ആ കലാപപ്രദേശവും അതിൽ പ്രതിയായവരെയും കണ്ടൂ വിശദമായി സംസാരിച്ചു ശേഷമാണു അന്നു ജില്ലയിൽ പാർട്ടിയെ നയിച്ചിരുന്ന സഖാവിനെ കാണണം എന്നു ആതിഥേയൻ പറഞ്ഞതു.
“തൃശൂർ വരെ പോകണം” അദ്ദേഹം പറഞ്ഞു.
“അതാരാ” ഞാൻ ചോദിച്ചു
“അച്യുതമേനോൻ” ഒരു ഉൾക്കിടിലം മനസ്സിൽ. ഞാൻ ആ പഴയ ട്രെയിൻ സംഭവം അദ്ദേഹത്തോടു പറഞ്ഞൂ.
“അതു സാരമില്ല… ഞങ്ങൾ നല്ല സുഹൃത്തുക്കളാണു”
കാലത്തു തന്നെ ഞങ്ങൾ തൃശൂരിനു പുറപ്പെട്ടൂ. പുങ്കുന്നതു വണ്ടിയിറങ്ങി ആട്ടോ പിടിക്കാൻ ഭാവിച്ചപ്പോൾ ഞാൻ തടഞ്ഞു.
“വേണ്ടാ നടക്കാം “
അങ്ങനെ ഞങ്ങൾ നടന്നു സാകേതത്തിലെത്തി. അച്യുതമേനോൻന്റെ ഭാര്യ അമ്മിണിഅമ്മ ഉമ്മറത്തിരുന്നു എന്തോ വായിക്കുകയായിരുന്നൂ. പാദ ചലനം കേട്ടു തല ഉയർത്തി നോക്കി. പരിചിതമുഖം കണ്ട് ചിരിച്ചു.
“എന്താ.. ഇതുവഴി ഒക്കെ മറന്നോ?” അവർ ചോദിച്ചു.
“കയറി ഇരിക്കു.. ഞാൻ.. സഖാവിനെ വിളിക്കാം”
പറഞ്ഞിട്ടു അമ്മിണിഅമ്മ അകത്തേക്കു പോയി. കുറേക്കഴിഞ്ഞപ്പോൾ അദ്ദേഹം വന്നു. കുടെ അപരിചിതനെ കണ്ടതും മുഖം വല്ലാതെ ആയി.
ഞങ്ങൾ അദ്ദേഹത്തെ തൊഴുതു. അതു ഗൗനിക്കാതെ അദ്ദേഹം ചോദിച്ചൂ.
“എന്തു വേണം?”
അങ്ങനെ ഒരു പ്രതികരണം പൈങ്കി മാസ്റ്ററെ വല്ലാതാക്കി.
“ഇതു തെക്കുംഭാഗം മോഹൻ….”
“അതിനു ഞാൻ എന്തുവേണം?”
പറഞ്ഞു വന്നതു തീർക്കുന്നതു കാത്തു നില്ക്കാതെ അദ്ദേഹം ചോദിച്ചു.
“പരിയാരം കലാപത്തെ പറ്റി ചില വിവരങ്ങൾ…”
അതും പുർത്തീകരിക്കാൻ അനുവദിക്കാതെ ഉടൻ പ്രതികരിച്ചു.
“എനിക്കൊന്നും പറയാനില്ല”
പറഞ്ഞതും തിരിഞ്ഞു അകത്തേക്കു ഒറ്റ നടത്തയും!
ഞങ്ങൾ ഇളിഭൃരായി നിന്നൂ !
തുടരും…