രാജാവിനെതിരേ കോണ്‍ഗ്രസ്സ് നടത്തിയതു സ്വാതന്ത്ര്യ സമരം ആണെങ്കിൽ, കമ്മ്യൂണിസ്റ്റുകള്‍ നടത്തിയതും തഥെെവ. കോടതി രേഖകൾ സത്യം പറയുന്നു.
പുന്നപ്ര വയലാർ വിപ്ലവം കൊല്ല വര്‍ഷം 1122 തുലാമാസത്തില്‍(1946 ഒക്ടോബർ) പുന്നപ്ര, വയലാർ എന്നീ സ്ഥലങ്ങളില്‍ നടന്നു. അന്ന് ആ സ്ഥലങ്ങൾ തിരുവിതാംകൂർ രാജ്യത്ത് കൊല്ലം ജില്ലയില്‍ ആലപ്പുഴ പകുതിയിൽ ആയിരുന്നു. പുന്നപ്ര ഗ്രാമം അമ്പലപ്പുഴ താലൂക്കിലും വയലാർ ഗ്രാമം ചേര്‍ത്തല താലൂക്കിലും. നേതൃത്വം നൽകിയത് തൊഴിലാളി യൂണിയനുകളും കുറയേറേ കമ്മ്യൂണിസ്റ്റ് നേതാക്കളും. ടി. വി.തോമസ്, കെ. വി.പത്രോസ് എന്നീ നേതാക്കൾ ഒഴിച്ച് ബാക്കി നേതാക്കൾ തൊഴിലാളികളെ രംഗത്ത് ഇറക്കിയ ശേഷം ഓടിയൊളിച്ചു. ഈ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല എന്നാണ് കോണ്‍ഗ്രസ്സുകാര്‍ വാദിക്കുന്നതു. അതു തികഞ്ഞ കാപട്യം. കലാപം രാഷ്ട്രീയമായ സ്വാതന്ത്ര്യസമരത്തിന്‍െറ അവിഭാജ്യ ഭാഗം ആയിരുന്നു. കോടതിയില്‍ ഇത് സംബന്ധിച്ച് നടന്ന കേസുകൾ (വ്യവഹാരങ്ങള്‍) ഇതിനു തെളിവാണ്.
ചേര്‍ത്തലയിലെ സായുധാക്രമണം, പുന്നപ്ര കടല്‍പ്പുറം ലഹള, സ്പെഷ്യൽ പോലീസ് ക്യാമ്പ് ആക്രമണം എന്നിവ രാജവാഴ്ച തകര്‍ക്കാനുള്ള സുധീരയത്നങ്ങള്‍!! പങ്കെടുത്ത കലാപകാരികളില്‍ ബഹു ഭൂരിഭാഗം ലത്തീന്‍ കത്തോലിക്ക ക്രിസ്ത്യാനികളായ മത്സ്യത്തൊഴിലാളികള്‍, ചെത്തുകാരായ ഈഴവര്‍, പരവന്മാര്‍, അരയന്മാര്‍, വണ്ണാന്മാര്‍. ഇത് ദരിദ്രരും നിന്ദിതരും പതിതരും നിസ്സഹായരുമായ മര്‍ദ്ദിതരുടെ, അവര്‍ണ്ണരുടെ കലാപം.
ദുരിതാഗ്നിയില്‍ നീറിയവരുടെ വിപ്ലവം!
മലയാളിയാകെ അറിഞ്ഞിരിക്കേണ്ട സത്യം.!
തുടരും…
Part 1 >> പുന്നപ്ര വയലാർ കലാപം: സ്വാതന്ത്ര്യ സമര യജ്ഞം – ഭാഗം രണ്ട്