“ഉദയാ ചൊവ്വേരിയുടെ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം, സുന്ദര ഗ്രാമം”

IMG-20160519-WA0033 നാട്ടിലെങ്ങും പ്ലാസ്റ്റിക് പുക. വൈകുന്നേരമായാൽ പുക ശ്വസിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. മണ്ണ് ഒന്ന് കിളച്ചാൽ അതിലൊക്കെ പ്ലാസ്റ്റിക് കവറുകൾ. പ്ലാസ്റ്റിക് കത്തിക്കരുത് എന്ന് അയൽക്കാരോട് പറഞ്ഞാൽ , പിന്നെ എന്ത് ചെയ്യണം എന്ന് തിരിച്ചു ചോദ്യം. അങ്ങനെയാണ് ” കാസർഗോഡ് പ്ലാസ്റ്റിക് ” എന്ന സ്ഥാപനം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്ലിംഗ് നടത്തുന്നുണ്ട് എന്ന വിവരം ഗ്രീൻ കമ്മ്യൂണിറ്റി പ്രവർത്തകൻ ആയ ജിജുവിൽ നിന്നും അറിയുന്നത്.

“ഉദയാ ചൊവ്വേരിയുടെ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം, സുന്ദര ഗ്രാമം”

തിരക്കേറിയ ആധുനിക ജീവിതത്തിൽ മനുഷ്യജീവിതം സുഗമമാക്കനുണ്ടായ വിപ്ലവാത്മകമായ കണ്ടുപിടുത്തമാണ് പ്ലാസ്റ്റിക്ക്. ദൈനംദിന ജീവിതത്തിൽ അവ നമ്മളെ അത്ര മാത്രം സ്വാധീനിച്ചിരിക്കുന്നു. എന്നാൽ ഇത് നമ്മളെ കൊണ്ട് എത്തിച്ചിരിക്കുന്നത് ഭയാനകമായ അവസ്ഥയിലേക്കാണ്…..

IMG-20160519-WA0034

നാട്ടിലെങ്ങും പ്ലാസ്റ്റിക് കത്തിക്കുന്നത് കൊണ്ടുള്ള പുക…. വൈകുന്നേരമായാൽ പുക ശ്വസിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. മണ്ണ് ഒന്ന് കിളച്ചാൽ അതിലൊക്കെ പ്ലാസ്റ്റിക് കവറുകൾ. പ്ലാസ്റ്റിക് കത്തിക്കരുത് എന്ന് അയൽക്കാരോട് പറഞ്ഞാൽ, പിന്നെ എന്ത് ചെയ്യണം എന്ന് തിരിച്ചു ചോദ്യം. ആയിടെയാണ് “കാസർഗോഡ് പ്ലാസ്റ്റിക് ” എന്ന സ്ഥാപനം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്ലിംഗ് നടത്തുന്നുണ്ട് എന്ന വിവരം ”ഗ്രീൻ കമ്മ്യൂണിറ്റി” പ്രവർത്തകൻ ആയ ജിജുവിൽ നിന്നും അറിയുന്നത്. അങ്ങനെ ഈ ഒരു പദ്ധതി ഉദയാക്ലബ് പ്രവർത്തകർ ആലോചിച്ച് നമ്മുടെ നാട്ടിൽ നടപ്പിലാക്കുവാൻ തീരുമാനിച്ചു. “സീക്ക്‌” ഡയറക്ടർ ആയ ടി.പി. പത്മനാഭൻ മാസ്റ്റർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബിന്റെ പ്രവർത്തന മേഖലയിൽ വരുന്ന എല്ലാ വീടുകളിലും കയറി പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുവാനും പുനരുപയോഗം നടത്തുവാനും വൃത്തിയുള്ളതും ഉണങ്ങിയതമായ പ്ലാസ്റ്റിക്കകൾ ശേഖരിച്ച് ക്ലബിന്റെ ശേഖരണ കേന്ദ്രങ്ങളിൽ എത്തിക്കുവാനും അറിയിച്ചു. ഒരു മാസത്തിനു ശേഷം നാട്ടിലെ വിവിധ ശേഖരണ കേന്ദ്രങ്ങളിൽ നിന്ന് ക്ലബ് പ്രവർത്തകർ പ്ലാസ്റ്റിക് ശേഖരണം നടത്തി. ആദ്യ ഘട്ടത്തിൽ 5 ക്വിന്റലോളം പ്ലാസ്റ്റിക് ശേഖരിച്ചു. രണ്ടു മാസത്തിന് ശേഷം വീണ്ടും ഗൃഹ സന്ദർശനത്തിനും ബോധവൽക്കരണത്തിനും ശേഷം രണ്ടാം ഘട്ട ശേഖരണം നടത്തി. കൃത്യ ഇടവേളകളിൽ പ്ലാസ്റ്റിക്ക് ശേഖരണം നടത്തി. കഴിഞ്ഞ മാസം പ്രവർത്തനത്തിന്റെ ആറാം ഘട്ടവും ഉദയാ ക്ലബ് പൂർത്തീകരിച്ചിരിക്കുകയാണ്. ക്ലബ്ബിന്റെ ഈ പ്രവർത്തനത്തെ മാതൃകയാക്കി സമീപ പ്രദേശത്തുള്ള ക്ലബുകളും ഇത്തരം പ്രവർത്തനം നടത്തി വരുന്നു. ഇനി തൃക്കരിപ്പൂർ പഞ്ചായത്ത് തന്നെ മുഴുവൻ വാർഡുകളിലും അയൽ സഭകളുടെ സഹകരണത്തോടെ ഈ പദ്ധതി പഞ്ചായത്ത് മുഴുവൻ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.

Check Also

അമ്പിളി അമ്മാവൻ

ഒന്ന് വേനലവധി…. നിറയെ കളിക്കുട്ടികൾ…. മുത്തശ്ശി ആറ്റിൻകരയിൽ കൈയിൽ ഒരു വടിയുമായി വന്നു. കേറിൻ പിള്ളാരേ!! മതി വെള്ളത്തിൽ കളിച്ചത്, …

Leave a Reply

Your email address will not be published. Required fields are marked *