“കണ്ട അലവലാതികളുടെ കൂട്ടു കുത്തി ഇരിക്കുകയല്ല ഞങ്ങൾ” – തിലകൻ
മുതിർന്ന പത്രപ്രവർത്തകൻ തെക്കുംഭാഗം മോഹനന്റെ സ്മരണകൾ
———————–
എന്റെ കൺമുന്നനിലൂടെ മലയാള സിനിമ.
ഞാൻ നസീറിനെ അടുത്തറിഞ്ഞ നിമിഷങ്ങൾ.
ഞാനൂം നസിറുമായി അവസാന കാലത്തു ഏറെ അടുത്തു.
തന്റെയും കാലം കഴിഞ്ഞു എന്നു മലയാള സിനിമയിൽ ആദൃം തിരിച്ചറിഞ്ഞു മാറി നില്ക്കാൻ ധൈരൃം കാണിച്ച മുമ്പനാണു നസീർ! അപ്പോഴും അദ്ദേഹത്തെ വിടാൻ ആരും തയ്യാറായില്ല കാരണം എല്ലാവരും നസിറിന്റെ അവസാന പടം തന്റേതാകണം എന്നു ആഗ്രഹിക്കുന്നു. അതിൽ മുമ്പൻ കൊച്ചിൻ ഹനീഫ ആയിരുന്നു. എന്നാൽ ആർക്കും അദ്ദേഹം ഡേറ്റു കൊടുത്തില്ല. അങ്ങനെ ഇരിക്കവേ വൃപാരിവൃവസായികളുമായി അദ്ദേഹം ഏറെ അടുത്തു. അവസാനം അവരൂടെ കുടെ ചേർന്നു ഒരൂ രാഷ്ട്രിയ പാർട്ടി ഉണ്ടാക്കാൻ ആഗ്രഹിച്ചു!

അന്നു വൃപാരി വൃവസായിക്കു ഒരു മുഖപത്രം. വൃസശബ്ദം! അതിന്റെ പത്രാധിപർ ആയിരൂന്നു ഞാൻ. മഞ്ഞിലാസ് ജോണിന്റെ അനുജൻ ജോർജ്ജായിരുന്നു മാനേജിങ്ങ് എഡിറ്റർ. അലക്സ് എം ചാക്കോ ചീഫ് എഡിറ്റർ. ഞാൻ എഡിറ്റർ!
നസീർ നാട്ടിൽ ഷൂട്ടിങ്ങുള്ളപ്പോൾ അദ്ദേഹം എന്നെ അറിയിക്കും. ഞാൻ എത്തുകയും ചെയ്യും. അന്ന് എ. ടി. അബുവിന്റെ “നീ എത്ര ധന്യ” എന്ന പടത്തിന്റെ സെറ്റിൽ ഞാൻ എത്തിയതു. അതിൽ ഒരു ചെറിയ റോളാണു ഉണ്ടായിരുന്നതു.
നസീർ വന്നു അദ്ദേഹം വന്നപ്പോൾ തിലകനെ വച്ചു ഷൂട്ടു ചെയ്യുകയായിരുന്നു. നസീറിനെ കണ്ട ഉടനെ അബൂ ഷൂട്ടൂ നിർത്തി നസീറിനെ വച്ചു അദ്ദേഹത്തിന്റെ ഭാഗങ്ങൾ ഷൂട്ടു ചെയ്തു വിടാൻ ആഗ്രഹിച്ചു. അതൊരു തെറ്റല്ല. കാരണം ഒരു വൃഴവട്ടക്കാലം സിനിമയെ നയിച്ച നസീറിനെ ഏറെ അടുത്തു നിന്നുംകണ്ട ആളാണൂ അബു. ദിവസത്തിൽ 24 മണിക്കൂർ തികയാതെ വന്ന പ്രതിഭ. എന്നിട്ടും എല്ലാവരെയും പിണക്കാതെ എല്ലാവരോടും സ്നേഹമായി പെരുമാറി, എല്ലാവരൂടെയും ഇഷ്ടം നേടി എടുത്ത നസീറിന്റെ സമയത്തിന്റെ വില അറിയാവുന്ന അബു അദ്ദേഹത്തിന്റെ ഭാഗം തീർത്തു ഒഴിവക്കാൻ ആഗ്രഹിച്ചതു ഒരു തെറ്റല്ല.
എന്നാൽ തിലകനു ഇതു രസിച്ചില്ല. ആദൃമൊക്കെ മിണ്ടാതെ ഇരുന്ന അദ്ദേഹം പതുക്കെ പതുക്കെ രോഷം പ്രകടിപ്പിച്ചു. പിന്നെ പൊട്ടിത്തെറിച്ചു.
“കണ്ട അലവലാതികളുടെ കൂട്ടു കുത്തി ഇരിക്കുകയല്ല ഞങ്ങൾ”
ഒടുവിൽ തിലകൻ അതും പറഞ്ഞു. നസീർ അതുകേട്ട് ചിരിച്ചുകൊണ്ട് അബുവിനോടു അദ്ദേഹത്തിന്റെ ഭാഗം എടുക്കു ഞാൻ കാത്തിരിക്കാം എന്നു പറഞ്ഞൂ. എന്നിട്ടു സെറ്റിൽ നന്നിറങ്ങി തിലകനടുത്തു ചെന്നു ക്ഷമാപണം നടത്തിയിട്ടു അദ്ദേഹം അകലെ ഒരു കസേര പിടിച്ചിട്ടു എന്നോട് ഇരിക്കാൻ പറഞ്ഞു. എന്നിട്ടു അദ്ദേഹവും ഒരു കസേരയിൽ ഇരുന്നു.
എനിക്കു തിലകന്റെ സ്വഭാവം ഇഷ്ടപ്പെട്ടില്ല. ഞാൻ അതു നസീറിനോടു അപ്പോൾ തന്നെ വൃക്തമാക്കി.
“മനുഷൃൻ ജോലി ചെയ്തു അതിന്റെ സംഘർഷത്തിൽ പെട്ടുഴറുമ്പോൾ പ്രതികരണം എങ്ങനെ ആകുമെന്നു ആർക്കൂം പ്രവചിക്കാനൊക്കുകില്ല..” – നസീർ പറഞ്ഞു.
“സാറിന്റെ തിരക്കു പോലെ തിരക്കു ആർക്കും വന്നു കാണില്ലല്ലോ?”
“ശരിയാണു പക്ഷേ, മനുഷൃരെല്ലാം ഒരുപോലെ അല്ല” – അദ്ദേഹം പറഞ്ഞു…
ആ തിലകനെ മലയാള സിനിമയിൽ നിന്നു വിലക്കുന്ന ഒരു അപൂർവ്വ കഴ്ച പിന്നീടു കണ്ടു. അതിനെതിരേ ജാതി കാർഡിറക്കി തിലകൻ കളിക്കൂന്നതും.
തുടരും….
Great one… expecting the best ones from you..
നീ എത്ര ധന്യയുടെ സംവിധായകന്‍ ജേസിയാണ്