LISTEN AND READ എത്ര ലോപിക്കാം വിളിക്കുന്ന പേരുകൾ? അമ്മയെ ‘മാ’യെന്ന് മാമനെന്നമ്മാമനെ, മോളെന്നു മകളെയും. ദൂര നക്ഷത്രങ്ങൾ പൂത്ത യാമങ്ങളിൽ നേരിയ വെണ്ണിലാ – ച്ചേല മാറ്റി കാറ്റ് ഭൂമിയെച്ചുംബിച്ചു – ണർത്തിയ രാത്രിയിൽ എന്തു വിളിക്കണ- മെന്നറിയാത്തതാം മന്ദസ്മിതത്തിനെ …
Read More »Poems
വേനൽ
യാത്രയാക്കുന്നു കുളിർ പൊഴിയും ഹേമന്തമേ ഇനി സ്നേഹതാപത്തിൻ ഗ്രീഷ്മം അത്യുഷ്ണം, കണിക്കൊന്ന, പൂട്ടുതട്ടാത്ത പാടം, തരിച്ച മണ്ണിൻ മാറിൽ കൂട്ടിയിട്ടതാം ചാരം ചാണകപ്പൊടീ ഗന്ധം, കാറ്റ് പായ് നിവർത്തുന്ന സന്ധ്യകൾ; ചകോരങ്ങൾ പൂത്ത മാവുകൾ നിറ വയറും താങ്ങി കാണാം.. ഉണക്കം …
Read More »ങ്യാഹഹ!!
ചാലക്കുടിയുടെ മുത്തേ, ചോരക്കറുപ്പുള്ള പൂവേ, നിന്നെ മറക്കാതിരിക്കാൻ ഞങ്ങളെന്നും മനസ്സുകൾ കോർക്കും. തൂവേർപ്പു ചിന്തുന്നവർക്കായ് നൂറു പാട്ടുകൾ പാടിയ സ്വത്തേ, ഏതോ മരണക്കുരുക്കിൽ ചെന്നു വീഴുവാനെന്തേ പിഴച്ചൂ? ചാലക്കുടിപ്പുഴയോരം ചുടുകണ്ണീരു വീണു കുതിർന്നൂ മഴവിൽച്ചിരിയുള്ള പൂവ് അച്ഛനെത്തേടിക്കരഞ്ഞൂ. ഉത്സവം പൂക്കുന്ന നേരം …
Read More »അപൂർണം
കാറ്റു പൂരിപ്പിച്ച ദിക്കുകളാവുന്നു നാം, കുളിരു മങ്ങിയമർന്ന പ്രഭാതങ്ങളിൽ. മധ്യാഹ്നം കുഴിച്ചിട്ട കറുത്ത സൂര്യനെ വിങ്ങും വിയർപ്പായറിഞ്ഞകലുന്നു നാം. സായന്തനങ്ങ, ളരണ്ട നോവിനെ കണ്ണിൻ കടലിലിറക്കി നിർത്തുന്നു. ഇരവു തേടുന്ന നാട്യശാലകൾ, കഥയറിയാതെ കറുപ്പു തുന്നുന്നു. മഞ്ഞുകുതിരകൾ പായുംകിനാക്കളിൽ കണ്ണുരസ്സുന്നു കലമാൻകൊമ്പുകൾ, …
Read More »അമ്മ മഴ
Listen and Read ആലാപനം : സുജിത് കൃഷ്ണ കോട്ടയ്ക്കൽ അമ്മയ്ക്ക് നെഞ്ചിൽ ഇടിമുഴങ്ങീ അന്നേയ്ക്കൊരന്തിയിൽ മഴ തുടങ്ങീ പിന്നിയ പാവാടത്തുമ്പിൽ പിണങ്ങുന്നൊ – രുണ്ണിയായമ്മയെ ചേർന്നുറങ്ങി (അമ്മയ്ക്ക് …… കണ്ണടച്ചാലും കലിതുള്ളിയാർക്കുന്ന കണ്ണുനീർത്തുള്ളിയായ് പെയ്തിറങ്ങീ (അമ്മയ്ക്ക് …… പ്ലാവിലത്തുമ്പിൽ നിന്നൊഴുകുന്ന …
Read More »സംഗമതീരം
Listen & Read ഒരു നീണ്ട പകലിന്റെ സായന്തനത്തിലേയ്ക്കിനി ഞാൻ പടിയിറങ്ങട്ടേ വിടരാൻ മറന്ന വസന്ത ഋതുക്കളേ ഇനി ഞാൻ പുണർന്നുറങ്ങട്ടേ അകലെ അഗാധതയ്ക്കപ്പുറം ഞാനെന്റെ നിഴലിനെ തേടി മായട്ടേ ഇനിയീ മണലിൽ വിരൽ കൊണ്ടു ഞാനെന്റെ ഹൃദയാക്ഷരം കുറിക്കട്ടേ തിരവന്നു …
Read More »ഷോ
വല്ലാതെ ബോറാകുന്നുണ്ടീ ഷോ.. കണ്ട് മടുത്ത പ്രമേയം.. വീണ്ടും.. വീണ്ടും.. ഭാഷയും രാജ്യവും മാറുന്നുണ്ട്.. ശരി തന്നെ. അല്ലെങ്കിൽ വേണ്ട കഥ ഞാൻ പറയാം നല്ല നിലയിലൊരു തറവാട് തന്നിഷ്ടക്കാരനായ കാരണവർ ശാന്തമായ് തുടങ്ങും.. ക്രമേണ പഠിക്കാൻ പോണ കുട്ടികളെ കാരണവർ …
Read More »ഗന്ധമാപിനി
മടക്കിവച്ച പുസ്തകങ്ങൾ തുറക്കുമ്പോഴെല്ലാം, മാറാല തട്ടി, പൊടി കുടഞ്ഞു, നിന്റെയോർമകളെ ശ്വസിക്കുമ്പോളെല്ലാം, അടുപ്പത്തു കടുകുപൊട്ടണ ശബ്ദം പെയ്യുന്നു… നിന്റെ ഗന്ധം ചങ്കിൽ കുരുങ്ങുന്നു.. മഴപെയ്യുന്നു എന്ന് കരുതി ജനൽപാളികൾ തുറന്നു നോക്കുന്നു, തണുത്തു പോയ ഒരു പായയിലേക്കു, മുഷിഞ്ഞ പുതപ്പിലേക്കു, ഉരുകിവീഴുന്നു.. …
Read More »അന്യഗ്രഹം
നീയും ഞാനും… വിഡ്ഢികളുടെ ലോകത്താണ്… ഉണർവ്വിൽ…. ചിന്തകളുടെ ഏകാന്ത നേരങ്ങളിൽ.. നിദ്രയുടെ ഒറ്റത്തുരുത്തിൽ…. ജീവിതത്തിന്റ ആലയിൽ….. ഇരുമ്പു ചങ്ങലകൾ സ്വയം വിളക്കിച്ചേർക്കുന്നു… ഭാവിലേക്ക് കണ്ണികൾ കൊരുത്ത്…. അഗ്നിയുടെ ഉൾച്ചൂടിൽ.. ചേർത്തു വെയ്ക്കലിന്റെ നിധി പേടകം…. വീണ്ടും വീണ്ടും നിറച്ച്… ജനിയുടെ കർണ്ണങ്ങളിൽ …
Read More »നിന്നിലെത്തും വരെ
ഞാനെന്നെ തിരഞ്ഞ് നിന്നിലെത്തും വരെ നിയേന്നോട് പരിഭവിക്കരുത് ! വരി തിരഞ്ഞൊടുവിൽ വഴി പിഴച്ചെന്നാൽ പഴി_ പറഞ്ഞെന്നെ നീ തഴയരുത്..! നിൻ ചിരി പടർത്തിയ പ്രണയമെന്നിൽ വ്യർത്ഥമാണെങ്കിൽപോലും അർത്ഥം നിറച്ചു കനവുകണ്ടോട്ടെ.. ഞാനിത്തിരിയെങ്കിലും ഇന്നു നിൻചിരി പോലു_ മന്യമാണെങ്കിലും . അറിവിനായ് …
Read More »