സാധാരണ സംഭവിക്കാറില്ല- പക്ഷെ ഇന്നെന്തേ ഇങ്ങനെയാവാൻ? ഉയർന്നുനിൽക്കുന്ന മേഘങ്ങളും, കറുത്തുവരുന്ന ചക്രവാളവും…. മ്രുഗാംഗബാബുവിന് ആധിയായി. ‘പനാഗദി’ ലെത്തിയപ്പോഴേക്കും സംശയം സത്യമായി. കാറിൽ പെട്രോൾ തീർന്നിരിക്കുന്നു. പെട്രോൾ ഗെയ്ജ് കുറച്ചുനേരമായി സ്തംഭിച്ചിരിക്കുകയാണ്. രാവിലെ യാത്ര പുറപ്പെടുമ്പോൾ തന്നെ ഇത് സുധീറിനോടു പറഞ്ഞതാണ്. അവനത് …
Read More »Literature
വരം
നീ മിന്നൽച്ചിറകാർന്നു, കരിമേഘക്കുടം ചോർന്നു, കുലം കുത്തിത്തളിർ തോറും വിശിഖമായ്പ്പതിഞ്ഞാലും, നീ മണ്ണിൻ നിഗൂഢമാം നിലവറത്തൊഴുമാറ്റി- ക്കരിമ്പാറയലിഞ്ഞ നീർ- ത്തടമായി നിറഞ്ഞാലും, നിരന്തരം നിന്നെ ധ്യാനി- ച്ചിരുന്നീടും നിരതമാം നയനങ്ങളഗാധമാ- മതിദൂരഗളിതമാം കരുണതൻ ശേഖരങ്ങൾ കവിഞ്ഞതാം സരിത്തിനെ വണങ്ങീടും, വിറയോലു- മധരത്താൽ …
Read More »മൂന്നര സെന്റ്
കേശവന്റെ പുരയിടം മുപ്പതുസെന്റാണ്. എന്നാൽ ആധാരത്തിൽ ഇരുപത്താറര സെന്റ് മാത്രം. വസ്തു വാങ്ങിയപ്പോൾ അളവിൽ പറ്റിയ പിശകാണ്. എന്നാലും മൂന്നരസെന്റിന്റെ പിശകു ഒരു വലിയ പിശകു തന്നെ. വില്ലേജാഫീസ് വരെ പോകാൻ കേശവൻ തീരുമാനിച്ചു. നല്ലൊരു ദിവസം നോക്കി, രാവിലെ 11 …
Read More »കുട
കുട – കൊതിച്ചൊരു കുട്ടിയായിരുന്നു ഞാൻ, ചുവന്ന പുള്ളിക്കുട സ്വപ്നം കണ്ടപ്പോൾ, കറുപ്പിൻ മഹിമ വാനോളം നിവർത്തിയ അച്ഛന്റെ കണ്ണിൽ, നിസ്സ്വതയുടെ ചുവന്ന പൊട്ടുകൾ…. ഇന്ന് – വിരലോളം പോന്ന വയലറ്റ് കുട തലയ്ക്കു മീതേ നീർത്തി നടക്കവേ, കുന്നോളം വളർന്ന …
Read More »തിരയും തീരവും
തിരമാലയ്ക്കൊരു ദുഃഖം തീരാതുള്ളൊരു ദുഃഖം തീരത്തണയും നേരത്തെത്തും തല തല്ലുന്നതിൽ ദുഃഖം. ഒരു കാറ്റൊഴുകി വരുന്നേരം മറുകാറ്റോങ്ങിയടിക്കുന്നു തിരയുടെ നെഞ്ചിൽപ്പിടയും നോവുകൾ കരയുടെ മാറിൽപ്പടരുന്നു. അലറും നോവായ് കടലാഞ്ഞെത്തി കരയുടെ നെഞ്ചിൽച്ചിതറുമ്പോൾ തിരയുടെ തേങ്ങലിൽ നെഞ്ചകമുരുകി കര ചൊല്ലുന്നു : “പിരിയില്ല”. …
Read More »മഴ
വേനൽപ്പറവകൾ ദൂരങ്ങൾ തേടവേ, മണ്ണിന്റെ മാദകഗന്ധം പരക്കവേ, വസുധയും വാനവും കോരിത്തരിക്കവേ, കാറ്റിൽ പഴുത്തിലക്കൂട്ടം കൊഴിയവേ, ചായുന്ന കൊമ്പിലെ പൂവിറകൊള്ളവേ, ഒരു നൂറു നൂപുരമൊന്നായിക്കിലുങ്ങവേ, ഉന്മത്തനർത്തന റാണിമാർ തണുവിന്റെ നൂറു നൂറായിരം സൂചി തറയ്ക്കവേ, ആകെത്തണുത്തുവീമണ്ണിന്റെയാത്മാവു മാസ്യം കുനിച്ച തരുക്കൾ നീരാടവേ! …
Read More »ബലിച്ചോറ്
കണിയാൻ വന്ന് കള്ളികളിലെന്തൊക്കെയോ എഴുതിയ നിരപ്പലകയിൽ കവിടി വച്ചുരയ്ക്കുമ്പോഴാണ് അയാൾ ഉണർന്നത്. “പിതൃക്കളുടെ കോപമാണ്. അവരെ പ്രീതിപ്പെടുത്തിയാലേ രക്ഷയുണ്ടാവൂ .ഉന്നതി ഉണ്ടാകൂ. ചില പ്രായച്ഛിത്ത കർമ്മങ്ങൾ ചെയ്യണം. ബലിയിടുകയും വേണം. അത് ഇൗ വീട്ടില് വെച്ചെന്നേ ചെയ്യണം.എല്ലാം വിശദമാക്കി ഒരു കുറിപ്പു …
Read More »പൊതിച്ചോറ്
അതിരാവിലെ അടുക്കളയ്ക്കുള്ളിൽ എണ്ണയിടാത്ത യന്ത്രമായി കറങ്ങിത്തിരിയവെ, പുസ്തകം വായിച്ചു കൊണ്ടിരുന്ന മകൻ അടുക്കളയിലെത്തി വീണ്ടും അമ്മയുടെ ഓർമ്മപരിശോധന നടത്തി. തലേ ദിവസം താൻ പറഞ്ഞ കാര്യം അമ്മ ചെയ്തു തരുമോയെന്ന് മാത്രമാണ് അവനറിയേണ്ടത്. സ്കൂളിൽ നിന്ന് കാൻസർ ചികിത്സാലയത്തി ലുള്ളവർക്കായി പൊതിച്ചോറ് …
Read More »ഞാനിവിടെയുണ്ട്
ഞാനിവിടെയുണ്ട്… നിലവിളിയോളം മുറിഞ്ഞുപോയ ശബ്ദങ്ങള്‍ ഒന്നാകെ അയാളുടെ ശിരസ്സിലേക്ക് ഓടിക്കയറി. വേനലിന്റെ തീനാളങ്ങള്‍ കരിയിച്ചു കളഞ്ഞ സ്വപ്നത്തിന്റെ ഒരു പങ്കുമായി നൗഷാദ് വേദനയോടെ കാത്തിരിപ്പ് തുടര്‍ന്നു. സൈക്ക്യാട്രി വിഭാഗത്തിന്റെ നീളന്‍ വരാന്തയിലെ കാത്തിരിപ്പ് അയാളെ വീണ്ടും പരിഭ്രാന്തിയിലേക്ക് തള്ളിയിട്ടുകൊണ്ടിരുന്നു.. പല ഭാഷയിലുള്ള സംസാരങ്ങള്‍ …
Read More »കർമ്മകാണ്ഡം
ആറേഴു നിലകളുള്ള ആശുപത്രിയുടെ അഞ്ചാം നിലയിലായിരുന്നു രാധമ്മ. ഐ.സി.യു.വിലെ മരവിച്ച തണുപ്പിൽ ഉറക്കത്തിനും, ഉണർവിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ അവരുടെ പ്രാണൻ സഞ്ചരിച്ചു കൊണ്ടിരുന്നു. വാതിലിന് പുറത്ത് അവരുടെ ഭർത്താവ് കൃഷ്ണൻ നായർ ഒരു കാവൽ നായയെപ്പോലെ സ്വന്തം ശൗര്യം മുഴുവൻ കക്ഷത്തിലെ …
Read More »